Home / editor

editor

 ശുഹൈബ് വധവുമായി ബന്ധപ്പെട്ട് അക്രമിസംഘം ഉപയോഗിച്ചിരുന്ന വാഹനം കണ്ടെത്തി

കണ്ണൂര്‍: മട്ടന്നൂര്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബ് വധവുമായി ബന്ധപ്പെട്ട് അക്രമിസംഘം ഉപയോഗിച്ചിരുന്ന വാഹനം കണ്ടെത്തി. പൊലിസ് വാഹനം കസ്റ്റഡിയിലെടുത്തു. വളപ്പട്ടണം പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് വാഹനം കസ്റ്റഡിയിലെടുത്തത്. സ്റ്റേഷന്‍ പരിധിയിലെ അരോളിയിലെ വീട്ടില്‍ നിന്നാണ് വെള്ള നിറത്തിലുള്ള വാഗണ്‍ ആര്‍ കാര്‍ പൊലിസ് കണ്ടെത്തിയത്. വാടകയ്ക്ക് നല്‍കുന്ന കാറാണിത്. പാപ്പിനിശ്ശേരി അരോളി സ്വദേശി യു. പ്രശോഭിന്റേതാണ് കാര്‍. ഇന്നലെ അറസ്റ്റിലായ കെ. അഖില്‍ ആണ് കാര്‍ വാടകയ്‌ക്കെടുത്തത്. …

Read More »

5ജി ആദ്യം പരീക്ഷിച്ച് എയര്‍ടെല്‍;സെക്കന്റില്‍ 3 ജി.ബി വേഗത

അതിവേഗ ഇന്റര്‍നെറ്റിന് തുടക്കം കുറിക്കാന്‍ എയര്‍ടെല്ലും മൊബൈല്‍ കമ്പനിയായ വാവെയും ഒന്നിക്കുന്നു. സെക്കന്റില്‍ മൂന്ന് ജി.ബി വേഗതയുള്ള 5 ജി നെറ്റ് വര്‍ക്കിന്റെ പരീക്ഷണം വിജയകരമായി നടത്തിയതായി ഇരുകമ്പനികളും അറിയിച്ചു. ഗുഡ്ഗാവ്, മാനീസര്‍ എന്നീ സ്ഥലങ്ങളിലാണ് പരീക്ഷണം നടത്തിയത്. ”ഇത് ചെറുതാണ്, പക്ഷെ 5 ജിയിലേക്കുള്ള നമ്മുടെ ചുവടുവയ്പ്പില്‍ പ്രധാനപ്പെട്ടതാണ്. നമ്മുടെ ജീവിതത്തെ മാറ്റിമറിക്കുന്നതായിരിക്കും 5ജി. ഇന്ത്യയില്‍ 5ജി നെറ്റ് വര്‍ക്ക് കൊണ്ടുവരാന്‍ ഞങ്ങള്‍ കഠിനമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്”- ഭാരതി എയര്‍ടെല്‍ പറഞ്ഞു

Read More »

ശ്രീദേവിയുടെ വിയോഗത്തില്‍ നടുങ്ങി സിനിമാലോകം

മുംബൈ: ശ്രീദേവിയുടെ മരണം ഉള്‍ക്കൊള്ളാനാവാതെ  ഇന്ത്യന്‍ സിനിമാ ലോകം. ബോളിവുഡിലും തമിഴിലും തെലുങ്കിലും മലയാളത്തിലും സജീവമായിരുന്ന ശ്രീദേവിക്ക് എല്ലാ ഇന്‍ഡസ്ട്രിയിലുമുള്ള മുന്‍ നിര താരങ്ങള്‍ അനുശോചനം നേര്‍ന്നു. ശ്രീദേവിയെ അനുസ്മരിച്ചും മരണത്തില്‍ ദു:ഖം രേഖപ്പെടുത്തിയും തമിഴ് സിനിമയിലെ താര രാജാക്കന്‍മാരായ രജനീകാന്തും കമലഹാസനും ട്വിറ്റ് ചെയ്തു. ശ്രീദേവിയുടെ ചെറുപ്പകാലം മുതല്‍ അവര്‍ ഒരു വലിയ നായിക നടിയാവുന്നതിന് വരെ സാക്ഷിയായിരുന്നു എന്നും അര്‍ഹിക്കുന്ന സ്റ്റാര്‍ഡമാണ് അവര്‍ക്ക് ലഭിച്ചതെന്നും കമല ഹാസന്‍ …

Read More »

കോടിയേരിയുടെ മക്കളുടെ പേരില്‍ തിരുവനന്തപുരത്ത് 28 വ്യാജകമ്പനികൾ: വെളിപ്പെടുത്തലുമായി ബി.ജെ.പി

തൃശൂര്‍: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മക്കള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബി.ജെ.പി രംഗത്ത്. ബിനീഷും ബിനോയിയും ചേര്‍ന്ന് വ്യാജ കമ്പനികള്‍ രൂപീകരിച്ച് കച്ചവട തട്ടിപ്പ് നടത്തുന്നതായാണ് ആരോപണം. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍ തൃശൂരില്‍ വാര്‍ത്താസമ്മേളനം വിളിച്ചാണ് ആരോപണങ്ങള്‍ ഉന്നിയിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് ഒരു കെട്ടിടത്തിനുള്ളില്‍ 28 ഓളം കമ്പനികള്‍ ഇരുവരും സുഹൃത്തുക്കളും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ ആറ് കമ്പനികള്‍ ബിനീഷിന്റെയും ബിനോയുടെയും പേരിലുള്ളതാണ്. ബാക്കി 22 എണ്ണത്തില്‍ …

Read More »

മധുവിന്റെ കൊലപാതകം: പ്രതികളെ റിമാന്‍ഡ് ചെയ്തു

പാലക്കാട്: അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. മണ്ണാര്‍ക്കാട് സ്‌പെഷ്യല്‍ കോടതിയാണ് കേസിലെ 16 പ്രതികളേയും റിമാന്‍ഡ് ചെയ്തത്. പാക്കുളം മേച്ചേരിയില്‍ വീട്ടില്‍ ഹുസൈന്‍ (50), മുക്കാലി പൊതുവച്ചോല വീട്ടില്‍ അബൂബക്കര്‍ (31), പൊതുവച്ചോല ഷംസുദ്ദീന്‍ (34), തൊട്ടിയില്‍ ഉബൈദ് (25), കുന്നത്ത് അനീഷ് (30), മണ്ണമ്പറ്റ ജൈജുമോന്‍ (44), ചോലയില്‍ അബ്ദുള്‍കരീം (48), കിളിയില്‍ മരയ്ക്കാര്‍ (33), താഴുശ്ശേരി രാധാകൃഷ്ണന്‍ …

Read More »

അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ സൗദിയിൽ 12 ലക്ഷം തൊഴിലവസരങ്ങള്‍

ജിദ്ദ: അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ സൗദിയിൽ 12 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് തൊഴില്‍ മന്ത്രാലയം. 2022 വരെ പ്രതിവര്‍ഷം ശരാശരി രണ്ട് ലക്ഷത്തി നാല്‍പ്പതിനായിരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 12.8ല്‍ നിന്ന് 9 ശതമാനമാക്കി കുറയ്ക്കുകയാണ് ലക്ഷ്യം. സ്വകാര്യ മേഖലയില്‍ സ്വദേശികള്‍ക്കു തൊഴില്‍ നല്‍കാന്‍ പ്രത്യേക ഏജന്‍സി രൂപികരിച്ചു. സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാനും തൊഴില്‍ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. 2022 വരെയുള്ള കാലയളവില്‍ പ്രതിവര്‍ഷം ശരാശരി …

Read More »

കൊഹ്‌ലിക്കും എം.എസ് ധോണിക്കും വിശ്രമം

കൊളംബോ: അടുത്തമാസം ആരംഭിക്കാനിരിക്കുന്ന ത്രിരാഷ്ട്ര ട്വന്റി 20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. നായകന്‍ വിരാട് കൊഹ്‌ലിയും എം.എസ് ധോണിയും ഉള്‍പ്പെടെ ആറ് മുന്‍നിര താരങ്ങള്‍ക്ക് സെലക്ടര്‍മാര്‍ വിശ്രമം അനുവദിച്ചു. ശ്രീലങ്ക, ബംഗ്ലാദേശ്, ഇന്ത്യ എന്നീ ടീമുകള്‍ പങ്കാളികളാകുന്ന ത്രിരാഷ്ട്ര പരമ്പര മാര്‍ച്ച് ആറിനാണ് തുടങ്ങുക. രോഹിത് ശര്‍മയാണ് ടീമിനെ ശ്രീലങ്കയില്‍ നയിക്കുക. രോഹിത്തിന്റെ ഓപ്പണിങ് കൂട്ടുകാരന്‍ ശിഖര്‍ ധവാനാണ് ഉപനായകന്‍. എംഎസ് ധോണി, വിരാട് കൊഹ്‌ലി, ഭുവനേശ്വര്‍ കുമാര്‍, …

Read More »

പാര്‍ട്ടിയിലെ വിഭാഗീയത ഇല്ലാതായി; മന്ത്രിസഭാ പുന:സംഘടന അജണ്ടയില്‍ ഇല്ലെന്നും കോടിയേരി

തൃശൂര്‍: സി.പി.എമ്മില്‍ വിഭാഗീയത ഇല്ലാതായെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മന്ത്രിസഭാ പുനസംഘടന നിലവില്‍ അജണ്ടയിലില്ലെന്നും അദ്ദേഹം തൃശൂരില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സി.പി.എമ്മിനകത്ത് വ്യത്യസ്ത ശബ്ദമില്ല. ഏതെങ്കിലും ഒരു നേതാവിന്റെ പിന്നിലല്ല ജനങ്ങള്‍ അണിനിരക്കുന്നത്, പാര്‍ട്ടിയുടെ പിന്നിലാണ്. ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള സംവിധാനം തുടങ്ങും എന്നും കോടിയേരി പറഞ്ഞു. സി.പി.എം- സി.പി.ഐ സഹകരണം ശക്തിപ്പെടുത്തണമെന്നാണ് സമ്മേളന തീരുമാനം. സി.പി.ഐയെ കുറിച്ച് സി.പി.എം പ്രവര്‍ത്തകര്‍ക്ക് എന്തെങ്കിലും തരത്തിലുള്ള ആക്ഷേപമുണ്ടെങ്കില്‍ …

Read More »

ശ്രീദേവി അന്തരിച്ചു

ദുബായ്: ബോളിവുഡ് നടി ശ്രീദേവി (54) അന്തരിച്ചു. ശനിയാഴ്ച രാത്രി ഹൃദയാഘാതത്തെതുടര്‍ന്ന് ദുബായില്‍ വെച്ചാണ് അന്ത്യം. മരണസമയത്ത് ഭര്‍ത്താവ് ബോണി കപൂറും മകള്‍ ഖുഷിയും സമീപത്തുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ .ബോളിവുഡ് നടനായ മോഹിത് മാര്‍വയുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ശ്രീദേവിയും കുടുംബവും.രാത്രി 11.30 നാണ് മരണം സംഭവിച്ചതെന്നാണ് ബോണി കപൂറിന്റെ സഹോദരന്‍ സഞ്ജയ് കപൂര്‍ മാധ്യമങ്ങളോട് പറഞ്ഞിരിക്കുന്നത്. Bollywood diva Sridevi passed away on Saturday night after a …

Read More »

സുധാകരനൊപ്പം 12 വയസ്സുകാരി അനന്യയും നിരാഹാരത്തിലാണ്

ആ ഏഴാം ക്ലാസ്സുക്കാരിയുടെ ദൃഢനിശ്ചയത്തിന്റെ കരുത്താണ് ഇരിട്ടിയില്‍ നിന്നും അനന്യയെ കെ.സുധാകരന്റെ നിരാഹാര വേദിയില്‍ എത്തിച്ചത്.അനന്യയുടെ വാക്കുകള്‍ അധികാര സ്ഥാനങ്ങള്‍ വാഴുന്നോരോടായിരുന്നു.രാഷ്ട്രീയ കുരുതി കുഞ്ഞിളം മനസ്സുകളെയും പിടിച്ചുലക്കുന്നുവെന്ന് അവളുടെ സ്വരത്തിലും മുഖത്തും പ്രകടം.ആ ഏഴാം ക്ലാസുകാരി നോട്ടുബുക്കില്‍ കുറിച്ചതും കൊലപാതകത്തിനെതിരെയുള്ള വരികളാണ്.രാഷ്ട്രീയ കുടിപകയില്‍ ഇനിയാരുടെയും ജീവന്‍ നഷ്ടപ്പെടരുത്. അനാഥമാകരുത് ഒരു കുടുംബവും.. താനും ചേരുകയാണ് നിരാഹാര സമരത്തില്‍. ഷുഹൈബിന്റെ ജീവനെടുത്ത കിരാത അക്രമത്തിന്റെ ചിത്ര-ദൃശ്യങ്ങള്‍ കണ്ടും വാര്‍ത്തകള്‍ വായിച്ചും അറിഞ്ഞത് …

Read More »