Home / Sunil Kumar

Sunil Kumar

ആ സന്ദര്‍ശനത്തിനും പണം ഇടാക്കി

ലാഹോര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ക്രിസ്മസ് സന്ദര്‍ശനത്തിന്’ പാകിസ്ഥാന്‍ വിലയിട്ടത് 1.49 ലക്ഷം രൂപ. 2015ലെ ക്രിസ്മസ് സന്ദര്‍ശനങ്ങളുടെ ഭാഗമായി റഷ്യ,അഫ്ഗാന്‍ എന്നീരാജ്യങ്ങള്‍ സന്ദര്‍ശിച്ച മോദി തിരിച്ചു വരുമ്പോള്‍ പാകിസ്ഥാന്‍ സന്ദര്‍ശിച്ചിരുന്നു. തിരികെയെത്തവെയാണ് ക്രിസ്മസ് ദിനത്തില്‍ മോദി പാക്കിസ്ഥാനിലെ ലഹോറിലിറങ്ങിയത്. നരേന്ദ്രമോദിയുമായി എത്തിയ ഇന്ത്യന്‍ വ്യോമസേന വിമാനത്തിനു വ്യോമയാന റൂട്ടിലെ നിരക്കാണു പാക്കിസ്ഥാന്‍ വാങ്ങിയതെന്നു വിവരാവകാശ നിയമപ്രകാരമുള്ള രേഖകള്‍ വ്യക്തമാക്കുന്നു. സാമൂഹിക പ്രവര്‍ത്തകനായ ലോകേഷ് ബത്ര നല്‍കിയ അപേക്ഷയിലാണു വിവരാവകാശ …

Read More »

റഷ്യയില്‍ ക്രൈസ്തവ ദേവാലയത്തിനുനേരെ ആക്രമണം

മോസ്‌കോ: റഷ്യയില്‍ ക്രിസ്ത്യന്‍ പള്ളിക്കു നേരെ ഭീകരാക്രമണം. റഷ്യയിലെ നോര്‍ത്ത് കോക്കസസ് മേഖലയിലെ ദഗസ്ഥാനിലെ ക്രിസ്ത്യന്‍ പള്ളിക്കു നേരെയാണ് വെടിവെയ്പ് ഉണ്ടായത്. ആക്രമണത്തില്‍ അഞ്ചു സ്ത്രീകള്‍ കൊല്ലപ്പെട്ടു. പള്ളിയില്‍ നിന്ന് പ്രത്യേക പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്കു ശേഷം മടങ്ങിയവര്‍ക്കു നേരെയാണ് അജ്ഞാതന്‍ അക്രമണം നടത്തിയത്. രണ്ടു പോലിസ് ഉദ്യോഗസ്ഥര്‍ക്കു പരിക്കേറ്റിട്ടുണ്ട്. യുവാവായ അക്രമി പോലിസിന്റെ വെടിയേറ്റ് മരിച്ചു. ആക്രമണത്തിനു പിന്നില്‍ ഐഎസ് ആണെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. മോസ്‌കോ: റഷ്യയില്‍ ക്രിസ്ത്യന്‍ പള്ളിക്കു …

Read More »

വെട്ടിന്റെ കണക്കുകള്‍ ഇങ്ങനെ…

കണ്ണൂര്‍: മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയ കേസില്‍ ഇനി പിടിയിലാകാനുള്ളത് ഡിവൈഎഫ്‌ഐയുടെ രണ്ട് പ്രാദേശികനേതാക്കളും ഡ്രൈവറും. കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നാണ് പ്രതികളുടെ മൊഴി. കാലുവെട്ടുക മാത്രമായിരുന്നു ലക്ഷ്യമെന്നും പിടിയിലായവര്‍ പൊലീസിന് മൊഴി നല്‍കി. പ്രാദേശികമായുണ്ടായ സംഘര്‍ഷങ്ങളാണ് കാരണമായി പറയുന്നത്. ഷുഹൈബിനെ കൊലപ്പെടുത്തിയ സംഘത്തില്‍ ആകെ അഞ്ചുപേരെന്നാണ് പൊലീസ് കണക്കാക്കുന്നത്. അറസ്റ്റിലായ ആകാശ് തില്ലങ്കേരിയും റിജിന്‍രാജും സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പ്രതികളില്‍ നിന്ന് പൊലീസിന് നിര്‍ണായക മൊഴികള്‍ ലഭിച്ചു. അതേസമയം യഥാര്‍ഥ …

Read More »

കളിമാറുമോ? അന്വേഷണം അംബാനി കുടുംബത്തിലേക്ക്

മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസ് അന്വേഷണം അംബാനി കുടുംബത്തിലേക്കും. ധീരുബായ് അംബാനിയുടെ സഹോദരപുത്രന്‍ വിപുല്‍ അംബാനിയെ സിബിഐ വിളിച്ചുവരുത്തി ചോദ്യംചെയ്തു. കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുനുള്ള സാധ്യതയും നിലനില്‍ക്കുകയാണ്. നിരവ് മോദിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായ വിപുല്‍ അംബാനിയെ മുംബൈയിലെ ഓഫീസിലേക്ക് സിബിഐ വിളിച്ചുവരുത്തുകയായിരുന്നു. കമ്പനിയുമായി ബന്ധപ്പെട്ടരേഖകളും വിശദമായി പരിശോധിച്ച സിബിഐ വിപുലിനെ രണ്ടുമണിക്കൂറോളം ചോദ്യംചെയ്തു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് സ്ഥാപകന്‍ ധീരുബായ് അംബാനിയുടെ സഹോദരപുത്രനായ വിപുല്‍ അംബാനി …

Read More »

മാണിക്യമലരോ? മനുഷ്യക്കുരുതിയോ?

തിരുവനന്തപുരം: കൊച്ചിന്മ ‘ഒരു അഡാറ് ലവ്’ എന്ന ചിത്രത്തിനു പിന്തുണയുമായി രംഗത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്ത്. ‘നമുക്ക് വേണ്ടത് മാണിക്യ മലരോ അതോ മനുഷ്യക്കുരുതിയോ?’ എന്ന തലക്കെട്ടോടെ സമൂഹമാധ്യമത്തിലിട്ട കുറിപ്പിലാണ് പ്രതികരണം. യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകം ചൂണ്ടിക്കാട്ടിയാണു ജോയ് മാത്യുവിന്റെ പ്രതികരണം. ചെറുപ്പക്കാരനെ വെട്ടിക്കൊലപ്പെടുത്തിയ അക്രമികളെ പിടികൂടാതിരിക്കുന്നതിലൂടെ കൊലയാളികള്‍ക്കും ആവിഷ്‌കാര സ്വാതന്ത്ര്യം ഉണ്ടെന്ന് സമ്മതിക്കുകയാണോയെന്ന് അദ്ദേഹം ചോദിക്കുന്നു. ‘മാണിക്യമലരായ …

Read More »

മന്ത്രിമാരെ നിലയ്ക്കു നിര്‍ത്താന്‍ ഓസ്‌ട്രേലിയയില്‍ പുതിയ നിരോധനം

കാന്‍ബറ: മന്ത്രിമാര്‍ തങ്ങളുടെ കീഴുദ്യോഗസ്ഥരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഓസ്‌ട്രേലിയ നിരോധിച്ചു. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍കം ടേണ്‍ബുള്ളാണ് നിരോധനം കൊണ്ടുവന്നത്. ഉപപ്രധാനമന്ത്രിയായ ബാണ്‍ബെ ജോയ്‌സിയുടെ മാധ്യമ സെക്രട്ടറിയുമായുള്ള അവിഹിത ബന്ധത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് പുതിയ നിരോധനം ടേണ്‍ബുള്‍ കൊണ്ടുവന്നത്. മന്ത്രിമാര്‍ക്കായി പുറത്തിറക്കിയ പുതിയ പെരുമാറ്റച്ചട്ടത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. മന്ത്രിമാര്‍ കര്‍ശനമായി പെരുമാറ്റച്ചട്ടം പാലിക്കണമെന്നും ഉത്തരവില്‍ പറയുന്നു. മുന്‍ മാധ്യമ ഉപദേഷ്ടാവ് വിക്കി കാംപൈനുമായി ബര്‍ണാബി ജോയിസ് ബന്ധം …

Read More »

ഈ മോദി അത്രമോശക്കാരനല്ല

ന്യൂഡല്‍ഹി: ഞ്ചാബ് നാഷനല്‍ ബാങ്കില്‍ ശതകോടികളുടെ തട്ടിപ്പ് നടത്തിയ നിരവ് മോദിക്കെതിരെ അന്വേഷണ ഏജന്‍സികള്‍ പിടിമുറുക്കുന്നു. തട്ടിപ്പ് 11,346 കോടി രൂപയില്‍ ഒതുങ്ങുന്നതല്ലെന്നാണ് വ്യക്തമാകുന്നത്. നോട്ട് അസാധുവാക്കിയപ്പോള്‍ നിരവിന്റെ സ്ഥാപനങ്ങള്‍ വഴി കള്ളപ്പണം വെളുപ്പിച്ചതായി വിവരങ്ങളുണ്ട്. 2014 മുതല്‍ നിരവ് വിവിധ അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. പഞ്ചാബ് നാഷ്‌നല്‍ ബാങ്കിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യും. സിബിെഎയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റും നികുതി വകുപ്പും അനധികൃതക്രയവിക്രയങ്ങളുടെയും മറ്റ് …

Read More »

ഒരുവിധം തല ഊരി!

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ ദുബായിലുള്ള കേസ് അവസാനിച്ചു. ജാസ് ടൂറിസം കമ്പനിയുടെ ഉടമ ഇസ്മയില്‍ അബ്ദുള്ള അല്‍ മര്‍സൂഖിക്ക് നല്‍കാനുള്ള 1.72 കോടി രൂപ കൊടുത്ത് തീര്‍ത്തതോടെയാണ് കേസ് അവസാനിച്ചത്. സിപിഎം നേതാവിന്റെ ബന്ധുവായ കാസര്‍കോട് സ്വദേശിയായ വ്യവസായിയാണു പണം നല്‍കിയത്. പണം കിട്ടിയതോടെ മര്‍സൂഖി നിലപാട് മാറ്റി. ചെക്കു കേസുകള്‍ ദുബായില്‍ സാധാരണമാണെന്ന് മര്‍സൂഖി പ്രതികരിച്ചു. കേസ് ഒത്തു തീര്‍പ്പായെന്ന് …

Read More »

ആരാധര്‍ ഞെട്ടി: ഉറച്ച നിലപാടുമായി കമല്‍

ചെന്നൈ: രാഷ്ട്രീയരംഗത്തേക്ക് ഇറങ്ങുന്നതോടെ, അഭിനയജീവിതം അവസാനിപ്പിക്കുമെന്ന പ്രഖ്യാപനവുമായി നടന്‍ കമല്‍ഹാസന്‍ തമിഴ് ജനതക്ക് വേണ്ടി രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനുള്ള തീരുമാനം അന്തിമമാണെന്നും അതില്‍ മാറ്റമുണ്ടാകില്ലെന്നും കമല്‍ വ്യക്തമാക്കി. രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതോടെ താന്‍ അഭിനയജീവിതം അവസാനിപ്പിക്കുകയാണെന്നും കമല്‍ പറഞ്ഞു. ‘റിലീസിനൊരുങ്ങുന്ന രണ്ടു ചിത്രങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ഇനി എനിക്ക് സിനിമകള്‍ ഉണ്ടാകില്ല. സത്യസന്ധമായി ജീവിക്കാന്‍ എനിക്ക് എന്തെങ്കിലും ചെയ്‌തേ കഴിയൂ.’ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കമല്‍ പറയുന്നു. സിനിമയില്‍ നിന്ന് ഒരുപാട് …

Read More »

ആ കേസില്‍ ജഡ്ജിക്കും സംശയം

അഹമ്മദാബാദ്: ഷെഹ്‌റാബുദീന്‍ വ്യാജ ഏറ്റുമുട്ടല്‍കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി മുംബൈ ഹൈക്കോടതി മുന്‍ ജഡ്ജി. ഉന്നതരായ പലരേയും കുറ്റവിമുക്തരാക്കിയത് നീതിന്യായ വ്യവസ്ഥയുടെ പരാജയമെന്നും, കേസില്‍ പുനരന്വേഷണം വേണമെന്നും മുംബൈ ഹൈക്കോടതി മുന്‍ ജഡ്ജി തപ്‌സെ. അമിത് ഷാ അടക്കമുള്ള പ്രതികളെയാണ് കുറ്റവിമുക്തരാക്കിയത്. ഒരു ദേശീയ ദിനപത്രത്തിന് നല്‍കിയ അഭുമുഖത്തിലാണ് തപ്‌സെയുടെ വെളിപ്പെടുത്തല്‍. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അടക്കമുള്ളവര്‍ പ്രതിയായ ഷെഹറാബുദീന്‍ വ്യജഏറ്റുമുട്ടല്‍ കേസ് പരിഗണിച്ചിരുന്ന ജഡ്ജി ലോയയുടെ മരണത്തില്‍ …

Read More »