Home / arunlal (page 2)

arunlal

സുനീതി രാജസിംഹാൻ (56 ) ഫിലടെല്ഫിയയിൽ നിര്യാതയായി

ഫിലടെല്ഫിയ :സുനീതി   രാജസിംഹാൻ (56 )  ജൂലൈ  18  ശനിയാഴ്ച  നിര്യാതയായി.രാജസിംഹാൻ  രരപ്പന്റെ  ഭാര്യ ആണ് സുനീതി .  രാജസിംഹാൻ.മക്കൾ    സുരാജ്  ,സൂര്യലക്ഷ്മി ,മരുമകൾ രേഷ്മ .ഇതിനെ തുടർനുള്ള പ്രത്യേക പ്രാർഥനയും അനുശോചനായോഗവും സത്സംഗവും ശ്രീമദ് ഗുരുപ്രസാദ് സ്വാമികളുടെ മഹനീയ സാന്നിദ്ധ്യത്തിൽ നടക്കുന്നതായിരിക്കും.

Read More »

പോള്‍ കറുകപ്പള്ളിലിന്റെ ഭാര്യാപിതാവ്‌ പി.കെ. മാത്യു (82) നിര്യാതനായി

ന്യുയോര്‍ക്ക്: മലങ്കര ഓർത്തോഡോക്സ് സഭാ മാനേജിഗ് കമ്മറ്റി അംഗവും, നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മുൻ കൌണ്‍സിൽ അംഗവും, ഫൊക്കാന ട്രസ്ടീ ബോർഡ് ചെയർമാനുമായ ശ്രി. പോൾ കറൂകപിള്ളിലിന്റെ സഹധർമ്മിണി ലത പോളിന്റെയും, ഫൊക്കാന മുൻ സെക്രട്ടറി  ജോണ്‍ ഐസക്കിന്റെ (ഷിബു) ഭാര്യ ഷെല്‍ബിയുടെയും പിതാവ് എറണാകുളം  കുറുപ്പംപടി മുടക്കിരായി പടയാട്ടില്‍ വീട്ടില്‍ റിട്ട. കെ.എസ്.ആര്‍.ടി.സി ഇന്‍സ്‌പെക്ടര്‍ പി.കെ. മാത്യു (82) വാർദ്ധക്യ സഹജമായ അസുഖം മൂലം സ്വവസതിയിൽ നിര്യാതനായി. …

Read More »

ഫോമാ മിഡ്‌ അറ്റ്‌ലാന്റിക്‌ റീജിയന്റെ വിഷു ആഘോഷങ്ങള്‍ ഏപ്രില്‍ 25ന്‌

ന്യൂജേഴ്‌സി: ഫെഡറേഷന്‍ ഓഫ്‌ മലയാളി അസോസിയേഷന്‍സ്‌ ഓഫ്‌ അമേരിക്കയുടെ ശക്തി കേന്ദ്രമായ മിഡ്‌ അറ്റ്‌ലാന്റിക്‌ റീജിയണ്‍, ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ സ്വന്തം ഉത്സവമായ വിഷു ഏപ്രില്‍ 25 ശനിയാഴ്‌ച്ച ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്‌. പെന്‍സില്‍വേനിയ, ന്യൂജേഴ്‌സി, ഡെലവെയര്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നായി 6 പ്രമുഖ അസോസിയേഷനുകളാണു ഫോമാ അറ്റ്‌ലാന്റിക്‌ റീജിയണില്‍ ഉള്ളതു. മലയാളി അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ ഫിലഡല്‍ഫിയ (മാപ്‌), കേരള ആര്‍ട്‌സ്‌ ആന്‍ഡ്‌ ലിറ്റററി അസോസിയേഷന്‍ ഓഫ്‌ അമേരിക്ക …

Read More »

ഫോമാ ജനറല്‍ സെക്രട്ടറി സ്ഥനത്തേക്ക് ജിബി തോമസിനെ കാഞ്ച് നിര്‍ദ്ദേശിച്ചു

ന്യൂജേഴ്‌സി: ഫോമയുടെ ഏറ്റവും വലിയ മെംബര്‍ അസോസിയേഷനുകളില്‍ ഒന്നായ കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി (KANJ) യുടെ മുന്‍ പ്രസിഡന്റും നിലവില്‍ റീജണ്‍ വൈസ് പ്രസിഡന്റുമായ ജിബി തോമസിനെ 2016 ല്‍ നടക്കുന്ന ഫോമയുടെ സംഘടനാ തെരഞ്ഞെടുപ്പില്‍ ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ഥിയായി നാമനിര്‍ദേശം ചെയ്തു. കേരള അസോസിയേഷന്‍ ന്യൂജേഴ്‌സിയുടെ പ്രസിഡന്റ് എന്ന നിലയില്‍ ജിബി തോമസ് സംഘടനക്കു നല്‍കിയ സംഭാവനകളും നിലവില്‍ മിഡ് അറ്റ്‌ലാന്റിക് റീജണ്‍ വൈസ് പ്രസിഡന്റായി ചെയ്തുവരുന്ന …

Read More »

ഫോമാ ബൈലോ പരിഷ്‌കരണം: പ്രതികരണം ശക്തം

കാലിഫോര്‍ണിയ: ഫോമായുടെ നിലവിലുള്ള നിയമങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കുവാന്‍ ആരംഭിച്ച നടപടികളുടെ ആദ്യ ഘട്ടം പിന്നിടുമ്പോള്‍ ശക്തമായ പ്രതികരണങ്ങള്‍ ലഭിച്ചതായി ഫോമായുടെ ബൈലോ കമ്മറ്റി അറിയിച്ചു. മേയ്‌ മാസം അവസാനത്തോടെ തീരുന്ന അഭിപ്രായ ശേഖരണത്തോടെ ഒന്നാം ഘട്ടം പര്യവസാനിക്കും. ഇതിനു വേണ്ടി, പ്രാരഭ നടപടികള്‍ എടുത്തു വിജയിപ്പിച്ച കമ്മറ്റിയംഗം ജെ.മാത്യൂ സാറിനെ ഫോമാ ദേശീയ കമ്മറ്റി മുക്തകണ്‌ഠം പ്രശംസിച്ചു. അംഗസംഘടനകളില്‍ നിന്ന്‌ ലഭിച്ച നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിച്ച്‌ ദേശീയ കമ്മറ്റിയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കുക …

Read More »

ഫൊക്കാന ടുഡേയുടെ ആദ്യ പതിപ്പ് റിലീസ് ചെയ്തു

കോട്ടയം. ഫൊക്കാനയുടെ ക്വാര്‍ട്ടര്‍ലി ന്യൂസ് പേപ്പര്‍ ആയ ഫൊക്കാന ടുഡേയുടെ റിലീസ് കേരള കണ്‍വന്‍ഷനോട് അനുബന്ധിച്ച് കോട്ടയത്ത് നടന്നു. ഫൊക്കാന ടുഡേ ചീഫ് എഡിറ്റര്‍ ഗണേഷ് നായരുടെ നേതൃത്വത്തില്‍ അണിയിച്ചൊരുക്കിയ ഫൊക്കാന ടുഡേ എന്തുകൊണ്ടും പ്രദര്‍ശന ഗംഭീരമായ ഒരു ന്യൂസ് പേപ്പര്‍ ആയിരുന്നു. ഈ ന്യൂസ് പേപ്പര്‍ പ്രൌെഢഗഭീരമായി പുറത്തിറക്കാന്‍ കഴിഞ്ഞതില്‍  അതിയായ സന്തോഷം ഉണ്ടെന്ന് ചീഫ് എഡിറ്റര്‍ ഗണേഷ് നായര്‍ അഭിപ്രായപ്പെട്ടു. ഫൊക്കാനാ ടുഡേയുടെ ആദ്യപ്രതി ഫൊക്കാന പിആര്‍ഒ. …

Read More »

ഫൊക്കാനയുടെ തൂവലുകള്‍, കരുതലുകളുടെ കരങ്ങള്‍…! – എഫ്.എം.ലാസര്‍

മനുഷ്യന്റെ  അടിസ്ഥാനഗുണം നന്മയാണ്. വളര്‍ച്ചയുടെ പടവുകള്‍ വായുവേഗത്തില്‍ കയറിപ്പോകുമ്പോഴും സഹജീവികളോടു കാട്ടേണ്ട നന്മ മനസ്സില്‍ കരുതുന്ന മനുഷ്യരെ കാണുമ്പോള്‍ മനുഷ്യ കുലത്തിനകം ഒരു പുത്തനുണര്‍വ്വ് ഉണ്ടാവുകയാണ്. വൈവിധ്യവും വൈരുദ്ധ്യവും സംയോജിപ്പിച്ച് ജീവിതപാതകള്‍ വെട്ടിത്തെളിക്കുവാന്‍ അഹോരാത്രം പണിപ്പെടുന്നവന്‍ മനുഷ്യസേവയുടെ ഉദാത്തമായ മാതൃകകള്‍ തീര്‍ക്കുമ്പോള്‍ അത് എന്നും ഏവര്‍ക്കും മാതൃകകളായി മാറുന്നു. എന്നെപ്പോലുള്ളവരുടെ ജീവിതത്തില്‍ അപൂര്‍വ്വമായി മാത്രം കാണാന്‍ കഴിയുന്ന ഒരു വേറിട്ട ദൃശ്യമാണ് ഫൊക്കാനയുടെ കോട്ടയുടെ നടന്ന കേരള കണ്‍വെന്‍ഷനില്‍ കണ്ടത്. …

Read More »

ചാരിറ്റിക്ക് മുന്‍തൂക്കം: ഫൊക്കാന പുതിയ ദിശയിലേക്ക്‌

ഫൊക്കാനയുടെ നാഷണല്‍ കമ്മിറ്റിയും ന്യൂയോര്‍ക്കിലും പരിസരത്തുമുള്ള അംഗസംഘടനകളുടെ യോഗവും ന്യൂയോര്‍ക്കില്‍ നടത്തി. കമ്മിറ്റിയില്‍ പുതുതായി പല തീരുമാനങ്ങളും എടുക്കുകയുണ്ടായി. ചാരിറ്റിക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തനവുമായി മുന്നോട്ടു പോകുവാനും, പരമാവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ചെയ്യുവാനും, പാവപ്പെട്ടവരേയും സാധാരണക്കാരേയും സഹായിക്കുവാനും തീരുമാനമായി. കേരളാ കണ്‍വെന്‍ഷനോടനുബന്ധിച്ച് ഇരുപത് ലക്ഷം രൂപയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ നടത്താന്‍ കഴിഞ്ഞതായി പ്രസിഡന്റ് ജോണ്‍ പി. ജോണ്‍ അറിയിച്ചു. ഓരോ വര്‍ഷവും സാധാരണക്കാര്‍ക്കും അവരുടെ കുട്ടികള്‍ക്കും കൊടുക്കുന്ന കാരുണ്യവും …

Read More »

മലയാളി അസോസിയേഷന്‍ ഓഫ്‌ ന്യൂജേഴ്‌സി അമേരിക്കന്‍ ഡേയ്‌സ്‌ സ്റ്റേജ്‌ഷോയുടെ ടിക്കറ്റ്‌ വിതരണോദ്‌ഘാടനം നടത്തി

ന്യൂജേഴ്‌സി: മലയാളി അസോസിയേഷന്‍ ഓഫ്‌ ന്യൂജേഴ്‌സി സംഘടിപ്പിക്കുന്ന അമേരിക്കന്‍ ഡേയ്‌സ്‌ എന്ന സ്‌റ്റേജ്‌ ഷോയുടെ ടിക്കറ്റ്‌ വിതരണം ആരംഭിച്ചു. മാര്‍ച്ച്‌ 22ന്‌ ഇസനിലെ ബിരിയാണി പോട്ട്‌ റസ്റ്ററന്റില്‍ നടന്ന ചടങ്ങില്‍ പുതുമുഖ സിനിമതാരം ധനീഷ്‌ കാര്‍ത്തിക്‌ കേരള ക്രിസ്‌ത്യന്‍ അഡള്‍ട്ട്‌ ഹോംസ്‌ വൈസ്‌ പ്രസിഡന്റ്‌ ജേക്കബ്‌ കുര്യാക്കോസിനും മേരി കുര്യാക്കോസിനും ആദ്യ ടിക്കറ്റ്‌ നല്‍കി ഉദ്‌ഘാടനം ചെയ്‌തു. രണ്ടു വര്‍ഷം മുമ്പ്‌ ആരംഭിച്ച മലയാളി അസോസിയേഷന്‍ ഓഫ്‌ ന്യൂജേഴ്‌സിയുടെ ധനശേഖരണാര്‍ഥമുള്ള …

Read More »

കേരളാ ഫൊക്കാനാ കണ്‍വന്‍ഷന്‍ 2015 ഒരു വനിതാ വിചാരം(ലീലാ മാരേട്ട് )

ഫൊക്കാനായുടെ കഴിഞ്ഞ മുപ്പതു വര്‍ഷങ്ങളിലെ ചരിത്രത്തോടൊപ്പം, ഒപ്പം നടക്കാന്‍ സാധിച്ച വ്യക്തിയാണ് ഞാന്‍. മറ്റൊരു സംഘടനയിലും അത്ര വേരുറപ്പിച്ചിട്ടില്ലാത്ത ഒരു വിഭാഗമാണ് സ്ത്രീകള്‍. മനുഷ്യബന്ധങ്ങളില്‍ പ്രത്യേകിച്ച് സ്ത്രീ ഇടപെടലുകളില്‍ ചെറിയ ചെറിയ വ്യത്യാസങ്ങളാണ് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കണ്ടുവരുന്നത്. എന്നാല്‍ ഈ അടുത്ത കാലത്തായി അമേരിക്കന്‍ മലയാളി സംഘടനകളില്‍ സജീവ സ്ത്രീ സാന്നിധ്യവും നേതൃത്വപാടവവും കണ്ടുവരുന്നു. എന്റെ അനുഭവത്തില്‍, ആര്‍ക്കും കൃത്യമായ ഉത്തരം നല്‍കാന്‍ കഴിയാത്ത മനുഷ്യാവസ്ഥയുടെ അനിശ്ചിതത്വം നിലനില്‍ക്കുന്ന …

Read More »