Home / arunlal (page 3)

arunlal

ഫൊക്കാനാ വനിതാ സമാജം ചെയര്‍പേഴ്‌സണായി ലീല മാരേട്ട്‌ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു

ന്യൂയോര്‍ക്ക്‌: മാര്‍ച്ച്‌ 21-ന്‌ ഫ്‌ളോറല്‍പാര്‍ക്കിലെ 26 എന്‍ ടൈസന്‍ അവന്യൂവില്‍ കൂടിയ ഫൊക്കാനാ ദേശീയ മീറ്റിംഗില്‍ വെച്ച്‌ നിലവില്‍ ഫൊക്കനയുടെ വനിതാ സമാജത്തില്‍ പ്രവര്‍ത്തിക്കുന്ന ലീല മാരേട്ടിനെ വീണ്ടും ചെയര്‍പേഴ്‌സണായി തെരഞ്ഞെടുത്തു. അമേരിക്കയിലെ വിവിധ സാംസ്‌കാരിക-സാമൂഹ്യ രംഗത്ത്‌ കഴിഞ്ഞ മുപ്പത്‌ വര്‍ഷത്തിലധികമായി വ്യക്തിമുദ്ര പതിപ്പിച്ചയാളാണ്‌ ലീല മാരേട്ട്‌. കേരള സമാജം പ്രസിഡന്റ്‌, കാത്തലിക്‌ അസോസിയേഷന്‍ പ്രസിഡന്റ്‌, ബോര്‍ഡ്‌ ചെയര്‍മാന്‍ എന്നീ നിലകളില്‍ നേതൃപാടവം തെളിയിച്ചിട്ടുണ്ട്‌. കഴിഞ്ഞ 28 വര്‍ഷമായി ന്യൂയോര്‍ക്ക്‌ …

Read More »

ഫൊക്കാനായുടെ ഈസ്റ്റര്‍ ആശംസകള്‍

സ്‌നേഹത്തിന്റെയും, സന്തോഷത്തിന്റെയും, സാഹോദര്യത്തിന്റെയും, സമാധാനത്തിന്റെയും പ്രതീക്ഷയുമായി ഒരു ഈസ്റ്റര്‍ കൂടി വരികയായി. ദൈവത്തിന്റെ ഉയര്‍ത്ത് എഴുന്നേല്‍പ്പ് മനുഷ്യരാശികളെ നന്മയുടെയും, പ്രത്യാശയുടെയും പ്രതീകമാണ്. മനുഷ്യ സമൂഹത്തെ ഒന്നാകെ തിന്മയില്‍ നിന്ന് അടര്‍ത്തി നന്മയുടെ പാതയിലേയ്ക്ക് കൈപിടിച്ച് ഉയര്‍ത്തുന്ന ഒരു ഉയര്‍ത്ത് എഴുന്നേല്‍പ്പ് ആണ് ദൈവം നമുക്ക് പ്രദാനം ചെയ്യുന്നത്. സ്‌നേഹവും, കരുണയും കൊണ്ട് ഒരു നല്ല ജീവിതം മുന്നോട്ട് പോകുവാനുള്ള കരുത്ത് ദൈവം നമുക്ക് നല്‍കുന്നു. മഹത്തായ ത്യാഗത്തിന്റെയും സത്യത്തിന്റെയും ഉദാത്തമായ …

Read More »

ലീല മാരേട്ട്‌ ഫൊക്കാനാ സെക്രട്ടറി സ്ഥാനത്തേക്ക്‌ മത്സരിക്കുന്നു

ന്യൂയോര്‍ക്ക്‌: ഫൊക്കാനാ വനിതാ ഫോറം നാഷണല്‍ ചെയര്‍പേഴ്‌സണ്‍ ലീലാ മാരേട്ട്‌ 2016 -18 ഫൊക്കാനാ എക്‌സിക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയില്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുവാന്‍ താത്‌പര്യം പ്രകടിപ്പിച്ചു. കഴിഞ്ഞ പത്തുവര്‍ഷമായി ഫൊക്കാനയുടെ വിവിധതലങ്ങളില്‍ പ്രവര്‍ത്തിച്ച്‌ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളയാളാണ്‌ ലീല മാരേട്ട്‌. 2004-ല്‍ ഫൊക്കാനയുടെ നാഷണല്‍ കമ്മിറ്റിയംഗം, 2006-ല്‍ റീജിയണല്‍ പ്രസിഡന്റ്‌, 2008-ല്‍ ട്രഷറര്‍, 2010-ല്‍ എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌, 2012-ല്‍ ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റി മെമ്പര്‍, 2014-ല്‍ ഇലക്ഷന്‍ കമ്മിറ്റിയംഗം, വനിതാ വിഭാഗം കോര്‍ഡിനേറ്റര്‍ …

Read More »

നേപ്പാള്‍ ദുരന്തത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായി ഫൊക്കാന

ന്യൂയോര്‍ക്ക്: ഭൂകമ്പം നാശംവിതച്ച്  നേപ്പാളില്‍ ഫൊക്കാനയുടെ  സാന്ത്വനം എത്തിക്കാന്‍ ശ്രമിക്കുന്നു, ഏഴായിരത്തോളം   ആളുകളുടെ മരണം  കവര്‍ന്ന  നേപ്പാളില്‍  ആഹാരവും പാര്‍പ്പിടവുമില്ലാതെ ലക്ഷോപലക്ഷം പേരും അതില്‍ പത്തുലക്ഷത്തില്‍പ്പരം   കുട്ടികളും ഉള്‍പ്പെടും . വിശന്നുവലയുന്ന അവര്‍ ആഹാരത്തിനു  വേണ്ടി യാചിക്കുന്ന കാഴ്ചയാണ് ഇന്ന് നേപ്പാളില്‍ കാണാന്‍ കഴിയുന്നത്.  കോടികളുടെ നാശനഷ്ടമാണ് ഇവിടെ  സംഭവിച്ചത്.  നമ്മുടെ അയല്‍രാജ്യമായ നേപ്പാളിന് ഈ ദുരവസ്ഥ വന്നപ്പോള്‍ അവരെ സഹായിക്കേണ്ട  കടമ  അമേരിക്കയിലെ മലയാളി സമൂഹത്തിനുണ്ട്. ഈ കടമ   ഫൊക്കാന ഏറ്റെടുക്കുകയും നേപ്പാളിന്റെ പുനരധിവാസ  പ്രവര്‍ത്തനങ്ങള്‍ക്കും,  ഭക്ഷണത്തിനുംവേണ്ടി  സഹായം നല്കുന്നതിനും  ഫൊക്കാന   അതിന്റെ  അംഗസംഘടനകളോടൊത്തു …

Read More »

ഫിലിപ്പോസ്‌ ഫിലിപ്പിന്റെ മാതാവിന്റെ നിര്യാണത്തില്‍ ഫോക്കാന അനുശോചനം രേഖപ്പെടുത്തി

ന്യൂയോര്‍ക്ക്‌: ഫൊക്കാന എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റും,നോര്‍ത്ത്‌ ഈസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസന കൗണ്‍സില്‍ അംഗവും,മലങ്കര ഓര്‍ത്തോഡോക്‌സ്‌ സഭാ മുന്‍ മാനേജിഗ്‌ കമ്മറ്റി അംഗവുമായ ഫിലിപ്പോസ്‌ ഫിലിപ്പിന്റെ മാതാവ്‌ ശ്രിമതി.കുഞ്ഞമ്മ ഫിലിപ്പോസിന്റെ നിര്യാണത്തില്‍ ഫോക്കാന അനുശോചനം രേഖപ്പെടുത്തി. ശ്രിമതി.കുഞ്ഞമ്മ ഫിലിപ്പോസ്‌ (88) വാര്‍ദ്ധക്യസഹജമായ അസുഖം മൂലം അടൂരിലുള്ള സ്വവസതിയില്‍ വെച്ചായിരുനു അന്ത്യം. സംസ്‌കാര ശുശ്രൂഷകള്‍ 28ന്‌ വ്യാഴാഴ്‌ച മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ്‌ പൗലോസ്‌ ദ്വിതീയന്‍ ബാവയുടെ പ്രധാന കാര്‍മ്മികത്വത്തിലും …

Read More »

നികുതി വെട്ടിപ്പ്‌: മെസിയുടെ ഹര്‍ജി സ്‌പാനിഷ്‌ കോടതി തള്ളി

ബാഴ്‌സിലോണ: നികുതി വെട്ടിപ്പ്‌ കേസില്‍പെട്ട അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസി സ്‌പാനിഷ്‌ കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളി. മെസി വിചാരണ നേരിടണമെന്നും കോടതി ഉത്തരവിട്ടു. സാമ്പത്തിക കാര്യങ്ങള്‍ മെസിക്ക്‌ അറിയില്ലായിരുന്നെന്നും താരത്തിന്റെ പിതാവാണ്‌ സാമ്പത്തിക കാര്യങ്ങള്‍ നോക്കിയിരുന്നതെന്നുമുള്ള വാദം നേരത്തെ കോടതി തള്ളിയിരുന്നു. മെസിയും പിതാവും 40 ലക്ഷം യൂറോ നികുതി വെട്ടിപ്പ്‌ നടത്തിയെന്ന്‌ ആരോപിച്ചാണ്‌ സ്‌പെയിനിലെ നികുതി വകുപ്പ്‌ അധികൃതര്‍ മെസിക്കെതിരെ കേസെടുത്തത്‌. എന്നാല്‍ മനഃപൂര്‍വം നികുതി …

Read More »

ഇന്ത്യയില്‍ നിന്നുള്ള ഏത്‌ ആക്രമണവും തടയാന്‍ പാകിസ്‌താന്‍ സജ്‌ജമെന്ന്‌ പാക്‌ ആഭ്യന്തരമന്ത്രി

ഇസ്ലാമാബാദ്‌: ഇന്ത്യയില്‍ നിന്നുള്ള ഏത്‌ ആക്രമണവും തടയാന്‍ പാകിസ്‌താന്‍ സജ്‌ജമാണെന്ന്‌ പാക്‌ ആഭ്യന്തരമന്ത്രി ചൗദരി നിസാര്‍ അലി ഖാന്‍. മ്യാന്‍മര്‍ അതിര്‍ത്തി കടന്ന്‌ കഴിഞ്ഞ ദിവസം ഇന്ത്യന്‍ സൈന്യം തീവ്രവാദ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയ സാഹചര്യത്തിലാണ്‌ പാകിസ്‌താന്റെ പ്രതികരണം. അയല്‍ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ തുറന്ന ഇടപെടലിനെയും പാകിസ്‌താന്‍ ശക്‌തമായ ഭാഷയില്‍ വിമര്‍ശിച്ചു. മറ്റ്‌ രാജ്യങ്ങളുടെ പരമാധികാരത്തിന്‍മേലുള്ള ഇന്ത്യയുടെ കടന്നുകയറ്റമാണ്‌ ഇത്‌ വ്യക്‌തമാക്കുന്നത്‌. യു.എന്‍ നിയമത്തിന്‌ വിരുദ്ധമായി മറ്റ്‌ രാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളില്‍ …

Read More »

നഴ്‌സിംഗ്‌ റിക്രൂട്ട്‌മെന്റ്‌ തട്ടിപ്പ്‌: ഹവാല ഇടപാടുകാരന്‍ സുരേഷ്‌ അറസ്‌റ്റില്‍

കൊച്ചി: നഴ്‌സിംഗ്‌ റിക്രൂട്ട്‌മെന്റ്‌ തട്ടിപ്പിലെ ഹവാല ഇടപാടുകാരന്‍ സുരേഷ്‌ അറസ്‌റ്റില്‍. എന്‍ഫോഴ്‌സ്മെന്റ്‌ ഡയറക്‌ടറേറ്റാണ്‌ സുരേഷിനെ കൊച്ചിയില്‍ നിന്ന്‌ അറസ്‌റ്റ് ചെയ്‌തത്‌. അല്‍ സഫ ഏജന്‍സി ഉടമ ഉതുപ്പ്‌ വര്‍ഗീസിന്റെ പണം വിദേശത്ത്‌ എത്തിച്ചിരുന്നത്‌ സുരേഷാണ്‌. ഇയാള്‍ മുഖേന 200 കോടിയോളം രൂപ വിദേശത്തേക്ക്‌ കടത്തിയെന്നാണ്‌ എന്‍ഫോഴ്‌സ്മെന്റ്‌ നിഗമനം. കുവൈത്ത്‌ നഴ്‌സിംഗ്‌ റിക്രൂട്ട്‌മെന്റ്‌ തട്ടിപ്പുമായി ബന്ധപ്പെട്ട്‌ അല്‍സറാഫ ഏജന്‍സിക്കെതിരെ നേരത്തെ്‌ കേസ്‌ എടുത്തിരുന്നു. കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന അല്‍സറാഫ നഴ്‌സിംഗ്‌ റിക്രൂട്ട്‌മെന്റിന്‌ പുറമെ …

Read More »

രാഹുല്‍ ഗാന്ധിയോട്‌ കര്‍ഷകരുടെ ദുരിതം വിവരിച്ച കര്‍ഷകന്‍ ആത്മഹത്യ ചെയ്‌തു

ന്യൂഡല്‍ഹി: പഞ്ചാബ്‌ സന്ദര്‍ശനത്തിന വേളയില്‍ കോണ്‍ഗ്രസ്‌ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോട്‌ കര്‍ഷകരുടെ ദുരിതങ്ങള്‍ വിവരിച്ച്‌ മാധ്യമങ്ങളില്‍ ഇടം പിടിച്ച കര്‍ഷകന്‍ കടക്കെണിയെ തുടര്‍ന്ന്‌ ആത്മഹത്യ ചെയ്‌തു. പഞ്ചാബ്‌ ഫത്തേഗഢ്‌ സാഹിബ്‌ ജില്ലയിലെ സുര്‍ജിത്‌ സിങ്‌ എന്ന കര്‍ഷകനാണ്‌ ആത്മഹത്യ ചെയ്‌തത്‌. തന്നാല്‍ കഴിയുന്ന സഹായങ്ങളെല്ലാം ചെയ്യാമെന്ന്‌ സന്ദര്‍ശന വേളയില്‍ രാഹുല്‍ സുര്‍ജിത്‌ സിങിന്‌ വാക്കു നല്‍കിയിരുന്നു. കൃഷിക്കായി എടുത്ത ഏഴ്‌ ലക്ഷം രൂപയുടെ ലോണ്‍ സുര്‍ജിത്‌ സിങ്‌ തിരിച്ചടച്ചിരുന്നില്ലെന്ന്‌ പോലീസ്‌ …

Read More »

കൈവെട്ട്‌ കേസ്‌: എന്‍.ഐ.എ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി

കൊച്ചി: അദ്ധ്യാപകന്റെ കൈവെട്ടിയ കേസില്‍ വിചാരണ കോടതിയുടെ വിധിക്കെതിരെ എന്‍.ഐ.എ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. ശിക്ഷാവിധി കുറഞ്ഞതും ആറ്‌ പേരെ വെറുതെ വിട്ടതും പുനഃപരിശോധിക്കണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ അപ്പീല്‍ നല്‍കിയത്‌. കൈവെട്ട്‌ കേസില്‍ മെയ്‌ എട്ടിനാണ്‌ കൊച്ചിയിലെ എന്‍.ഐ.എ കോടതി ശിക്ഷ വിധിച്ചത്‌. കുറ്റക്കാരെന്ന്‌ കോടതി കണ്ടെത്തിയ പതിമൂന്ന്‌ പ്രതികളില്‍ പത്ത്‌ പേര്‍ക്ക്‌ എട്ട്‌ വര്‍ഷം തടവും മൂന്ന്‌ പ്രതികള്‍ക്ക്‌ രണ്ട്‌ വര്‍ഷം തടവുശിക്ഷയുമാണ്‌ വിധിച്ചത്‌. കുറ്റകൃത്യത്തില്‍ നേരിട്ട്‌ ഇടപെട്ട 10 …

Read More »