Home / globalring

globalring

സൽമാൻ ഖാന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി

ന്യൂഡൽഹി∙ വാഹനാപകടക്കേസിൽ ബോളിവുഡ് താരം സല്‍മാന്‍ ഖാന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് എച്ച്.എല്‍ ദത്തുവിന്റെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. മുംബൈ ഹൈക്കോടതി സല്‍മാന്‍ ഖാന് അനുവദിച്ച ജാമ്യത്തെ ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയാണ് കോടതി തള്ളിയത്. 2002 സെപ്റ്റംബര്‍ 28നാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. മേയ് ആറിന് സല്‍മാന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി വിവിധ വകുപ്പുകള്‍ പ്രകാരം അഞ്ചുവര്‍ഷം തടവും കോടതി വിധിച്ചിരുന്നു. …

Read More »

ശ്രീരാമസേന നേതാവ് പ്രമോദ് മുത്തലിക്കിന് സുപ്രീം കോടതിയുടെ വിമര്‍ശനം

ന്യൂഡൽഹി∙ സദാചാര പൊലീസിങ്ങിന് ശ്രീരാമ സേനാ നേതാവ് പ്രമോദ് മുത്തലിക്കിന് സുപ്രീംകോടതിയുടെ വിമര്‍ശനം. ഗോവയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് പ്രമോദ് മുത്തലിക്ക് നല്‍കിയ അപേക്ഷ സുപ്രീംകോടതി തള്ളി. 2009ൽ മംഗളൂരുവിൽ ശ്രീറാം സേന നടത്തിയ അക്രമങ്ങളെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിമര്‍ശിച്ചു. പബ്ബില്‍ കയറി പെണ്‍കുട്ടികളെ മര്‍ദിക്കുകയാണോ ശ്രീറാംസേനയുടെ ജോലിയെന്ന് കോടതി ആരാഞ്ഞു. ഗോവയില്‍ പ്രവേശനം നിഷേധിച്ച സംസ്ഥാന സര്‍ക്കാരിന്‍റെ നടപടി മൗലികാവകാശ ലംഘനമാണെന്നു ചൂണ്ടിക്കാട്ടിയാണ് മുത്തലിക്ക് സുപ്രീംകോടതിയെ …

Read More »

ചരിത്രം വായിച്ചിട്ടേ ഇന്ത്യക്കെതിരെ പാക്കിസ്ഥാൻ പോരിനിറങ്ങാവൂ: റിട്ട. മേജർ ജനറൽ

ന്യൂഡൽഹി∙ നേരത്തെയുള്ള യുദ്ധ പരാജയങ്ങൾ ഓർമിച്ചുകൊണ്ടേ പാക്കിസ്ഥാൻ ഇന്ത്യയ്ക്കെതിരെ പോരിനിറങ്ങാവൂവെന്ന് ഇന്ത്യൻ പ്രതിരോധ വിദഗ്ധൻ മേജർ ജനറൽ (റിട്ട) എസ്.ആർ.സിൻഹോ. ഇന്ത്യയെ പാഠം പഠിപ്പിക്കുമെന്ന പാക്ക് പ്രതിരോധ മന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 1965ലേതുപോലെ യുദ്ധം നടക്കുകയാണെങ്കിൽ ഇന്ത്യ അന്ന് അനുഭവിച്ചതിലും കൂടുതൽ ഇന്ന് അനുഭവിക്കുമെന്നായിരുന്നു പാക്ക് പ്രതിരോധമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് ഭീഷണിപ്പെടുത്തിയത്. ഈ നഷ്ടം ഇന്ത്യ ദശാബ്ദങ്ങളോളം ഓർമിക്കുമെന്നും മുന്നറിയിപ്പു നൽകിയിരുന്നു. അവർ വെളിവില്ലാതെയാണ് സംസാരിക്കുന്നത്. അവർ …

Read More »

വയറുനിറയെ മയക്കുമരുന്നുമായി വിമാനത്താവളത്തിൽ ‘ഗർഭിണി’ പിടിയിൽ

ഹൈദരാബാദ്∙ ഏഴുമാസം ഗർഭിണിയാണെന്ന് അവകാശപ്പെട്ട് വിമാനത്താവളത്തിലെത്തിയ സ്ത്രീയുടെ വയറ്റിൽ നിറയെ മയക്കുമരുന്ന്. ദക്ഷിണാഫ്രിക്ക സ്വദേശിനിയായ മോസിയ മൂസയാണ് പൊലീസിന്റെ പിടിയിലായത്. ഇന്നലെ രാവിലെ ഹൈദരാബാദിലെ രാജീവ് ഗാന്ധി രാജ്യാന്തര വിമാനത്തവളത്തിലാണ് സിനിമയെ വെല്ലുന്ന സംഭവങ്ങൾ അരങ്ങേറിയത്. വിമാനത്താവളത്തിലെ പരിശോധനയ്ക്കിടെ സംശയം തോന്നിയ നാർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) ഇവരെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കുകയായിരുന്നു. നിരോധിക്കപ്പെട്ട മയക്കുമരുന്നുകൾ ചെറിയ പോളിമർ കവറിലാക്കി വിഴുങ്ങുകയായിരുന്നുവെന്ന് പരിശോധനയിൽ കണ്ടെത്തുകയായിരുന്നു. ഞായറാഴ്ച രാവിലെ ദുബായിയിൽ നിന്ന് …

Read More »

പെട്രോൾ, ഡീസൽ വില മൂന്നു രൂപ കുറഞ്ഞേക്കും

ന്യൂഡൽഹി∙ എണ്ണക്കമ്പനികൾ പെട്രോൾ, ഡീസൽ വിലകളിൽ കുറവ് വരുത്തിയേക്കും. വിലയിൽ രണ്ടോ മൂന്നോ രൂപയുടെ കുറവ് വരാനാണ് സാധ്യത. ഇതു സംബന്ധിച്ചുള്ള തീരുമാനം ഇന്നു അർധരാത്രിയോടെ വരും. സെപ്റ്റംബർ ഒന്നിനാണ് പെട്രോൾ, ഡീസൽ വില പുനർ നിർണയിക്കുന്നത്. രണ്ടാഴ്ചയായി ആഗോള വിപണിയിൽ എണ്ണ വിലയിൽ കുറവാണുണ്ടാകുന്നത്. ഓഗസ്റ്റ് 15നാണ് നേരത്തെ പെട്രോൾ, ഡീസൽ വില കുറച്ചിരുന്നത്. പെട്രോളിന് 1.27 ഉം ഡീസലിന് 1.17 രൂപയുമാണ് കുറവ് വരുത്തിയിരുന്നത്. കഴിഞ്ഞ നവംബർ …

Read More »

ബിജെപിയടക്കം ആരുമായും എസ്എൻഡിപി കൂട്ടുകൂടില്ല; വെള്ളാപ്പള്ളി

ആലപ്പുഴ∙ ബിജെപിയടക്കം ഒരു രാഷ്ട്രീയ പാർട്ടിയുമായും എസ്എൻഡിപി കൂട്ടുകൂടില്ലെന്ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വരുന്ന തിരഞ്ഞെടുപ്പിൽ ഒരു പാർട്ടിയേയും എസ്എൻഡിപി സഹായിക്കില്ല. ബിജെപി, കോൺഗ്രസ്, സിപിഎം എന്നീ പാർട്ടികൾക്ക് അതീതമായൊരു പാർട്ടിയെക്കുറിച്ചാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. ആ ആഗ്രഹത്തിനൊപ്പമാണ് എസ്എൻഡിപി. ബിജെപി വരുന്ന തിരഞ്ഞെടുപ്പിൽ കേരളത്തിൽ അക്കൗണ്ട് തുറക്കില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്എൻഡിപിയുടെ ബജറ്റ് സമ്മേളനത്തിനുശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നല്ലതുപോലെ ആലോചിച്ചതിനു ശേഷം മാത്രമേ ഇനി …

Read More »

എഎപിക്ക് പിന്നാലെ ബിജെപിക്ക് ‘പട്ടേൽ പാര’: സംവരണ പ്രക്ഷോഭത്തിന് ദേശീയമാനം നൽകാൻ ശ്രമം

ന്യൂഡല്‍ഹി: ഗുജറാത്തിലെ സംവരണ പ്രക്ഷോഭം ദേശീയ ശ്രദ്ധ നേടിയതോടെ പട്ടേൽ വിഭാഗക്കാരുടെ പ്രശ്നങ്ങളെ ഗുജറാത്തിന് പുറത്തേക്കുമെത്തിക്കുന്നതിനായി പ്രക്ഷോഭത്തിന് ദേശീയ സ്വഭാവം നൽകാൻ ശ്രമം. ഇതിന്റെ ഭാഗമായി ന്യൂഡൽഹിയിൽവച്ച് മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽനിന്നുള്ള പട്ടേൽ വിഭാഗത്തിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഗുജറാത്ത് പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ ഇരുപത്തിരണ്ടുകാരനായ ഹാർദിക് പട്ടേൽ വ്യക്തമാക്കി. ദേശീയതലത്തിലേക്ക് പ്രക്ഷോഭം വ്യാപിപ്പിക്കുന്നതിന്റെ സാധ്യതകൾ ചർച്ചയിലൂടെ തീരുമാനിക്കുമെന്ന് ഒരു പ്രമുഖ ദേശീയ മാധ്യമത്തോട് സംസാരിക്കവെയാണ് ഹാർദിക് പട്ടേൽ വ്യക്തമാക്കിയത്. …

Read More »

ടെസ്റ്റിൽ നിന്നുള്ള ധോണിയുടെ അപ്രതീക്ഷിത വിടവാങ്ങൽ; കാരണങ്ങൾ വിശദീകരിച്ച് ശാസ്ത്രി

ന്യൂഡൽഹി∙ ഈ വർഷമാദ്യം ഓസ്ട്രേലിയയിൽ പര്യടനം നടത്തുകയായിരുന്ന ഇന്ത്യൻ ടെസ്റ്റ് ടീമിൽനിന്നും നായകൻ മഹേന്ദ്രസിങ് ധോണി അപ്രതീക്ഷിതമായി വിരമിച്ചതിന് പിന്നിലെ കാരണങ്ങൾ വെളിപ്പെടുത്തി ടീം മാനേജർ രവി ശാസ്ത്രി രംഗത്ത്. പരമ്പരയിലെ മൂന്നാം ടെസ്റ്റിന് മുന്നോടിയായിറക്കിയ വാർത്താക്കുറിപ്പിലാണ് ധോണി താൻ ടെസ്റ്റ് ക്രിക്കറ്റിൽനിന്നും വിരമിക്കുന്ന കാര്യം അറിയിച്ചത്. ഈ അപ്രതീക്ഷിത തീരുമാനത്തിനു പിന്നിലെ കാരണങ്ങൾ വിശദീകരിച്ചാണ് രവി ശാസ്ത്രി രംഗത്തെത്തിയത്. ക്രിക്കറ്റിന്റെ മൂന്നു രൂപങ്ങളിലും ഒരേസമയം പിടിച്ചുനിൽക്കാനാകാതെ വന്നതാകാം ധോണിയുടെ …

Read More »

ബിഹാറിൽ ‘പാക്കേജ് യുദ്ധം’: മോദിയുടെ പാക്കേജിനെ വെട്ടാൻ 2.7 ലക്ഷം കോടിയുടെ പദ്ധതികളുമായി നിതീഷ്

പട്ന∙ നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം അവശേഷിക്കെ ബിഹാറിന്റെ രക്ഷയ്ക്കായി പാക്കേജുകളുടെ പെരുമഴ. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് നൽകിയ വാഗ്ദാനപ്രകാരം ബിഹാറിനായി 1.65 ലക്ഷം കോടി രൂപയുടെ പാക്കേജുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയതിന് പിന്നാലെ മോദിയെ വെട്ടാൻ കൂടുതൽ വിപുലമായ പദ്ധതികളുമായി സംസ്ഥാന മുഖ്യമന്ത്രി നിതീഷ് കുമാർ രംഗത്തെത്തി. മോദിയ്ക്കും ഒരു മുഴം മുൻപേ നീട്ടിയെറിഞ്ഞ നിതീഷ് കുമാർ ബിഹാറിനായി പ്രഖ്യാപിച്ചിരിക്കുന്നത് 2.7 ലക്ഷം കോടി രൂപയുടെ …

Read More »

സജ്ജാദ് എത്തിയത് കശ്മീരിലെ ലഷ്കറെ തയിബ ശക്തിപ്പെടുത്താൻ

ശ്രീനഗർ∙ ഇന്ത്യൻ സൈന്യത്തിന്റെ പിടിയിലായ പാക്ക് ഭീകരൻ സജ്ജാദ് അഹമ്മദിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തായി. പാക്കിസ്ഥാന്റെ ദക്ഷിണ പടിഞ്ഞാറൻ മേഖലയിലെ ബലോച് സ്വദേശിയാണ് സജ്ജാദ് അഹമ്മദ്. നിയന്ത്രണരേഖയോട് ചേർന്ന ഉറി സെക്ടർ വഴിയാണ് ഇയാൾ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയത്. അഞ്ചുപേരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. ആദ്യ രണ്ടുശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്ന് മൂന്നാം ശ്രമത്തിലാണ് ഇവർക്ക് ഇന്ത്യയിൽ പ്രവേശിക്കാനായത്. ലക്ഷ്കറെ തയിബയുടെ ഭീകരക്യാംപിൽ നിന്നുതന്നെയാണ് സജ്ജാദും പരിശീലനം നേടിയത്. 45 ദിവസമായിരുന്നു പരിശീലനം. കശ്മീർ …

Read More »