Home / support team

support team

ജൂനിയര്‍ ഓഫീസര്‍ മിസൈലില്‍ കളിച്ചു; ഒരാള്‍ക്ക് ജീവനും തായ്‌വാന്‍ സൈന്യത്തിന് മാനവും പോയി

തായ്പേയ് : തായ്‌വാനില്‍ മത്സ്യബന്ധന ബോട്ടില്‍ നാവികസേനയുടെ മിസൈല്‍ പതിച്ച് ഒരാള്‍ മരിക്കുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത് നാവിക ഉദ്യോഗസ്ഥന്റെ കുറ്റകരമായ അശ്രദ്ധമൂലമെന്ന് തെളിഞ്ഞു.   തായ്‌വാന്‍ നാവികസേനയിലെ ഒരു ജൂനിയര്‍ ഉദ്യോഗസ്ഥന്‍ മിസൈല്‍ നിയന്ത്രണസംവിധാനത്തില്‍ നടത്തിയ ‘പരീക്ഷണമാണ’് ഒരാളുടെ ജീവന്‍ നഷ്ടപെടുത്തകയും രാജ്യത്തിന്റെ പ്രതിരോധസംവിധാനത്തിന് മുഴുവന്‍ കളങ്കം വരുത്തുകയും ചെയ്തത്. മുതിര്‍ന്ന ഉദ്യോഗസസ്ഥന്‍ ഏഴ് മിനിറ്റ് പുറത്ത് പോയ തക്കം നോക്കി മിസൈല്‍ നിയന്ത്രണ സംവിധാനത്തില്‍ വേണ്ടത്ര പരിശീലനം …

Read More »

ദ്വയാര്‍ഥ പ്രയോഗം ബാലാവകാശ കമ്മീഷന്‍ ഇടപെട്ടു; സൂര്യ ടിവി ‘കുട്ടിപ്പട്ടാളം’ പരിപാടി നിര്‍ത്തി

മലപ്പുറം :  കൊച്ചു കുട്ടികളുമായി അഭിമുഖം നടത്തുന്ന സൂര്യ ടി വി ചാനലില്‍ സംപ്രേഷണം ചെയ്തുവന്ന കുട്ടിപ്പട്ടാളം പരിപാടി നിര്‍ത്തി.പരിപാടിക്കെതിരെ ബാലാവകാശ കമീഷനില്‍ കേസ് നടക്കുന്നതിനിടെയാണ് പരിപാടി നിര്‍ത്തുകയാണെന്ന് കാണിച്ച് ചാനല്‍ സത്യവാങ്മൂലം നല്‍കിയത്.  മൂന്നു മുതല്‍ അഞ്ച് വരെ പ്രായക്കാരായ കുട്ടികളുടെ നിഷ്കളങ്കത ചൂഷണം ചെയ്യുന്ന ഇത്തരം പരിപാടികള്‍ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തകനായ വളാഞ്ചേരി പൂക്കാട്ടിരി സ്വദേശി ഹാഷിം കൊളമ്പന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. ഗുണപരമായ മാറ്റങ്ങളോടെ കുട്ടിപ്പട്ടാളം …

Read More »

ജീത്തുവിന്റെ മമ്മൂട്ടിച്ചിത്രം വരുന്നു

മമ്മൂട്ടിയെ നായകനാക്കി ജീത്തു ജോസഫ് സിനിമയൊരുക്കുന്നു. പൃഥ്വിരാജിനെ  കേന്ദ്രകഥാപാത്രമാക്കിയ ഊഴം അടുത്ത മാസം തിയറ്ററിലെത്തും. അതിനിടെയാണ് അടുത്ത ചിത്രം മമ്മൂട്ടിയെ നായകനാക്കിയാണെന്ന് ജീത്തു വെളിപ്പെടുത്തിയത്.  ചിത്രത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ആദ്യമായാണ് ജീത്തുവും മമ്മൂട്ടിയും ഒരുമിക്കുന്നത്. മോഹന്‍ലാലിനെ നായകനാക്കിയ ദൃശ്യവും കമല്‍ഹാസന്‍ അഭിനയിച്ച തമിഴ്പതിപ്പ് പാപനാശവും സൂപ്പര്‍ഹിറ്റായിരുന്നു. ദിലീപും മംമ്തയും അഭിനയിച്ച മൈ ബോസും മികച്ച വിജയം നേടി. ദൃശ്യത്തിനുശേഷം ഇറങ്ങിയ ലൈഫ് ഓഫ് ജോസൂട്ടി കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. 2007ല്‍ സുരേഷ്ഗോപിയെ …

Read More »

വാടക ഗര്‍ഭധാരണത്തിന് നിയന്ത്രണം;വിദേശികള്‍ക്ക് വാടകഗര്‍ഭപാത്രം നല്‍കുന്നത് തടയും;സരോഗസി ബില്ലിന് കേന്ദ്രത്തിന്റെ അംഗീകാരം

ന്യൂഡല്‍ഹി>വാണിജ്യാടിസ്ഥാനത്തില്‍ ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കുന്നത് തടയും. വാടകഗര്‍ഭധാരണം സംബന്ധിച്ച വാടക ഗര്‍ഭധാരണ ബില്ലിന് (സരോഗസി) കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി. വിദേശികള്‍ക്ക് ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കുന്നതും തടയും. വാടക ഗര്‍ഭധാരണത്തിലെ ചൂഷണം അവസാനിപ്പിക്കുന്നതിനായാണ് നടപടി. വിവാഹിതര്‍ അഞ്ച് വര്‍ഷം കാത്തിരുന്നിട്ടും കുട്ടികള്‍ ഉണ്ടായില്ലെങ്കില്‍ മാത്രമെ വാടകഗര്‍ഭത്തെ കുറിച്ച് ആലോചിക്കേണ്ടതുള്ളൂ.  വിവാഹിതര്‍ മാത്രമെ ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കാവൂ . അടുത്ത ബന്ധുക്കളാകണം മാറ്റമ്മമാരാകേണ്ടത്. ഒരു സ്ത്രീ ഒറ്റ തവണ മാത്രമേ ഗര്‍ഭപാത്രം വാടകയ്ക്ക് …

Read More »

‘120 കോടി ജനങ്ങളുള്ള രാജ്യമാണ് രണ്ട് മെഡല്‍ നേട്ടം വന്‍ ആഘോഷമാക്കുന്നത്’; പരിഹാസവുമായി ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകന്‍

റിയോ ഒളിമ്പിക്‌സില്‍ രണ്ട് മെഡല്‍ നേടിയ ഇന്ത്യയുടെ ആഘോഷത്തെ പരിഹസിച്ച് ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകന്‍ പിയേഴ്‌സ് മോര്‍ഗന്‍. 120 കോടി ജനസംഖ്യയുള്ള രാജ്യമാണ് വെറും രണ്ട് മെഡലുകളെ വന്‍ ആഘോഷമാക്കി മാറ്റുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. അതും പരാജയപ്പെട്ട് കിട്ടിയ രണ്ട് മെഡലുകള്‍. ഈ മെഡല്‍ നേട്ടം ആഘോഷിക്കുന്നത് പരിഹാസ്യമാണെന്ന് മോര്‍ഗന്‍ ട്വീറ്റ് ചെയ്തു. എന്നാല്‍ മോര്‍ഗന്റെ ട്വീറ്റ് ചെയ്തു. എന്നാല്‍ മോര്‍ഗന്റെ ട്വീറ്റിനെതിരെ നിരവധി പേരാണ് ട്വിറ്റരില്‍ രംഗത്ത് വന്നത്. കായിക …

Read More »

തങ്കത്തിളക്കമുള്ള വെള്ളി; ഫൈനലില്‍ പൊരുതിത്തോറ്റ് പിവി സിന്ധു

റിയോ ഡി ജനീറോ: റിയോ ഒളിമ്പിക്‌‌‌സ് ബാഡ്‌മിന്റൺ വനിതാ സിംഗിൾസിൽ ഇന്ത്യയുടെ പി.വി.സിന്ധുവിന് വെള്ളി. ഫൈനലിൽ സ്‌പെയിനിന്റെ കരോളിന മാരിനോടാണ് സിന്ധു മികച്ച പോരാട്ടം നടത്തി അടിയറവ് പറഞ്ഞത്. ആദ്യ ഗെയിം ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ സിന്ധു ജയിച്ചിരുന്നു (21-19). എന്നാൽ രണ്ടാം ഗെയിമിൽ സിന്ധുവിന് അടിപതറി. 12-21 എന്ന സ്‌കോറിന് മാരിൻ ജയിച്ചു. മൂന്നാം ഗെയിമിലും മികച്ച പോരാട്ടം കാഴ്‌ച വച്ച സിന്ധു ഒരു ഘട്ടത്തിൽ പോയിന്റ് നിലയിൽ മാരിനൊപ്പം …

Read More »

മാണിക്കെതിരെ ആഞ്ഞടിച്ച് കെ മുരളീധരന്‍: ‘മുന്നണി വിട്ട് പോയതല്ലേ, ഇനി പതുക്കെ വന്നാല്‍ മതി ‘

കോഴിക്കോട്: യുഡിഎഫ് വിട്ട കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെഎം മാണിക്കെതിരെ വിമര്‍ശനവുമായി കെ മുരളീധരന്‍ എംഎല്‍എ രംഗത്ത്. മാണി എന്തായാലും യുഡിഎഫില്‍ നിന്നും പോയെന്നും ഇനി പതുക്കെ വന്നാല്‍ മതിയെന്നും കെ മുരളീധരന്‍ പരിഹസിച്ചു. ഇനി എന്ത് ധൈര്യത്തിലാണ് ഇവര്‍ പാര്‍ലമെന്റില്‍ മത്സരിക്കുക. മോദിയുടെ കൂടെപോയാലുള്ള അവസ്ഥയെക്കുറിച്ച് ഇപ്പോള്‍ പറയുന്നില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. യുഡിഎഫില്‍ നിന്ന് ഇനി ആരും പോകില്ല. കേരള കോണ്‍ഗ്രസുകാരെ തോല്‍പ്പിക്കാന്‍ ബറ്റാലിയനുകളെ ഇറക്കിയെന്ന് പറയുന്നത് …

Read More »

പാകിസ്താനില്‍ അഭിഭാഷകര്‍ക്ക് നേരെ ബോംബാക്രമണം; മരിച്ചവരുടെ എണ്ണം 65 ആയി

ഇസ്ലാമാബാദ്: പാകിസ്താനിലെ ക്വറ്റയിലെ ആശുപത്രിയിലുണ്ടായ ഇരട്ടബോംബ് സ്‌ഫോടനത്തില്‍ 65 പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ നൂറിലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സിവില്‍ ഹോസ്പിറ്റലിലാണ് സ്‌ഫോടനങ്ങളുണ്ടായത്. കഴിഞ്ഞ ദിവസം ബലൂചിസ്താന്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ബിലാല്‍ അന്‍വര്‍ കാസിയെ അജ്ഞാതര്‍ വെടിവെച്ചു കൊന്നിരുന്നു. ഇയാളുടെ മൃതദേഹം ഏറ്റുവാങ്ങാനായി സഹപ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിയപ്പോഴാണ് സ്‌ഫോടനം ഉണ്ടായത്. ഇതിന് ശേഷം അജ്ഞാത സംഘം ആശുപത്രി പരിസരത്ത് വെടിവെപ്പ് നടത്തിയതെന്നും പൊലീസ് അധികൃതര്‍ പറയുന്നു. 30 ലധികം പേര്‍ പൊട്ടിത്തെറിയില്‍ …

Read More »

മാണിയുടേത് ബാലിശമായ നിലപാട്; ജനാധിപത്യ മതേതര കക്ഷികള്‍ ഒന്നിച്ചു നിൽക്കണം

ജനാധിപത്യ മതേതര കക്ഷികള്‍ ഒറ്റക്കെട്ടായി നില്‍ക്കേണ്ട ഒരു സാഹചര്യത്തിൽ കേരളാ കോൺഗ്രസ്സ് എടുത്ത തീരുമാനം വളരെ ബാലിശമായിപ്പോയി.പാര്‍ട്ടിയെയും കെ.എം മാണിയെയും  ദുര്‍ബലപ്പെടുത്തുന്നതിനും അപകീര്‍ത്തിപ്പെടുത്തുന്നതിനും കോണ്‍ഗ്രസിലെ ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വം നടത്തിയ ശ്രമങ്ങ ളെത്തുടര്‍ന്നാണ് മുന്നണി വിടുന്നതെന്നാണ് കെ.എം മാണി അറിയിച്ചത്. വളരെ  ബാലിശമായൊരു നിലപാടാണിത്. കെ.എം മാണിക്കെതിരെ ഉണ്ടായ ബാര്‍കോഴ ആരോപണത്തിന് ശേഷം യു.ഡി.എഫിന് ഒപ്പം നിന്ന് തെരഞ്ഞെടുപ്പിനെ നേരിട്ട് വിജയിച്ചുവന്നതിനു ശേഷം യു ഡി എഫ് വിട്ടുപോകാൻ മാണിസാർ …

Read More »

നഷ്‌ടം മൂലം ‘ട്രംപ് താജ് മഹൽ’ പൂട്ടുന്നു

അറ്റ്ലാന്റിക്ക് സിറ്റി: റിപ്പബ്ലിക്കൻ പാ‌ർട്ടിയുടെ അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ് തുടങ്ങിയ അറ്റ്ലാന്റിക്ക് സിറ്റിയിലുള്ള ട്രംപ് താജ് മഹൽ കാസിനോ വർഷങ്ങളായി നേരിടുന്ന നഷ്‌ടങ്ങളെ തുടർന്ന് അടച്ചു പൂട്ടുന്നു. ട്രംപിന്റെ ഉടമസ്ഥതയിലായിരുന്ന കാസിനോ ഇപ്പോൾ മറ്റൊരാളുടേതാണ്. 2014ൽ നഗരത്തിലെ മറ്റു നാലു കാസിനോകൾ പൂട്ടിയതിനെ തുടർന്ന് ജോലി നഷ്‌ടപ്പെട്ട 8000 പേർക്കൊപ്പം ട്രംപ് താജ് മഹൽ കൂടി പൂട്ടുമ്പോൾ മറ്റ് മൂവായിരം പേർ കൂടി ആവും. ആനുകൂല്യങ്ങൾക്കായി തൊഴിലാളികൾ …

Read More »