Home / Alan Simon

Alan Simon

ഡിട്രോയിറ്റ് മലയാളി അസോസിയേഷന് (DMA) പുതിയ നേതൃത്വം

ഡിട്രോയിറ്റ്: മെട്രോ ഡിട്രോയിറ്റിലെ മലയാളി സമൂഹത്തിന്റെ കലാസാംസ്കാരിക ഉന്നമനവും വ്യത്യസ്ത ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി നാലു ദശാബ്ദം പൂര്‍ത്തിയാക്കുന്ന ഡി.എം.എയുടെ വാര്‍ഷികപൊതുയോഗം 2018 ലേക്ക് മോഹന്‍ പനങ്കാവില്‍ (പ്രസിഡന്റ്), സാം മാത്യു (സെക്രട്ടറി ), ടോം മാത്യു (വൈ:പ്രസിഡണ്ട് ), ഷിബു വര്ഗീസ് (ട്രഷറര്‍), ടോമി മൂളാന്‍ (ജോ:സെക്രട്ടറി ), തോമസ് ജോര്‍ജ് (ജോ. ട്രഷറര്‍ ) തുടങ്ങിയവരുള്‍പ്പെട്ട 37 അംഗ പ്രവര്‍ത്തകസമിതിയെ തെരഞ്ഞെടുത്തു. ട്രസ്റ്റിബോര്‍ഡ് ചെയര്‍മാന്‍ മാത്യു ചെരുവിലിന്റെ അധ്യക്ഷതയില്‍ …

Read More »

ആന്റണി വര്‍ക്കി തോട്ടുകടവില്‍ (95) നിര്യാതനായി

ഇന്ത്യാ കാത്തലിക് അസോസിയേഷന്റെ മുന്‍ പ്രസിഡന്റും, കേരള ക്രിസ്ത്യന്‍ അഡള്‍ട്ട് ഹോംസിന്റെ ഇപ്പോഴത്തെ ബോര്‍ഡ് മെമ്പറുമായ ബേബി തോട്ടുകടവിലിന്റെ പിതാവ് ആന്റണി വര്‍ക്കി (95) ഫെബ്രുവരി 16-നു ആലപ്പുഴ പൂന്തോപ്പിലുള്ള വസതിയില്‍ വച്ചു നിര്യാതനായി ഭാര്യ: പരേതയായ എലിസബത്ത് ആന്റണി താമരശേരി രൂപതയുടെ ആദ്യ മെത്രാനായ മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരിയുടെ മൂത്ത സഹോദരിയായിരുന്നു. മക്കള്‍: ബേബി തോട്ടുകടവില്‍ (യു.എസ്.എ), ജോസ് തോട്ടുകടവില്‍ (യു.എസ്.എ), തോമസ് തോട്ടുകടവില്‍ (യു.എസ്.എ), ഗ്രേസമ്മ ഏബ്രഹാം …

Read More »

മാരാമണ്‍ കണ്‍വന്‍ഷന്‍ പ്രസംഗ വേദിയില്‍ ആദ്യമായി ഭിന്നലിംഗക്കാര്‍ക്ക് അവസരം

മാരാമണ്‍: മാരാമണ്‍ സുവിശേഷ കണ്‍വന്‍ഷന്റെ ചരിത്രത്തില്‍ ആദ്യമായി പ്രസംഗ വേദി ഭിന്നലിംഗക്കാര്‍ക്ക് അനുവദിച്ചു നല്‍കി. മാര്‍ത്തോമാ സഭ ആ വിഭാഗക്കാരോടുള്ള സഭയുടെ ഐക്യ ദാര്‍ഡ്യം പ്രഖ്യാപിച്ചു.  ഫെബ്രുവരി 5 ന് മാരാമണ്‍ കണ്‍വന്‍ഷന്‍ പന്തലില്‍ നടന്ന യുവവേദി യോഗത്തിലാണ് മര്‍ത്തോമ്മാ സഭാംഗവും ഭിന്നലിംഗ വിഭാഗത്തിന്റെ പ്രതിനിധിയുമായ സെലിന്‍ തോമസ് മുഖ്യ പ്രസംഗം നടത്തിയത്. സമൂഹത്തില്‍ മൂന്നാം വിഭാഗത്തെ പ്രതിനിധാനം ചെയ്യുന്ന ഭിന്ന ലിംഗക്കാര്‍ക്ക് നീതിയും കരുണയും ലഭിക്കേണ്ടതാണെന്ന് സെലിന്‍ തോമസ് …

Read More »

‘പെയ്ഡ് സിക്ക് ലീവ്’ പോളിസി നിയമമാക്കി ടെക്‌സസിലെ ആദ്യ സിറ്റി ഓസ്റ്റിന്‍

ഓസ്റ്റിന്‍: ഓസ്റ്റിന്‍ സിറ്റിയുടെ പരിധിയില്‍ വരുന്ന എല്ലാ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്ക് നിര്‍ബന്ധമായും പെയ്ഡ് സിക്ക് ലീവ് അനുവദിക്കണമെന്ന നിയമം ഓസ്റ്റിന്‍ സിറ്റി കൗണ്‍സില്‍ പാസ്സാക്കി. ഇതോടെ പെയ്ഡ് സിക്ക് ലീവ് പോളിസി ടെക്‌സ്സ് സംസ്ഥാനത്ത് ആദ്യമായി നടപ്പിലാക്കുന്ന സിറ്റി എന്ന ബഹുമതി ഓസ്റ്റിന് ലഭിച്ചു. ചട്ടം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്ക് 500 ഡോളര്‍ പിഴ ചുമത്തിയിട്ടുണ്ട്. മുപ്പതു മണിക്കൂര്‍ ജോലി ചെയ്യുവര്‍ക്ക് ഒരു മണിക്കൂര്‍ സിക്ക് ലീവ് ലഭിക്കും. ഇത് 64 …

Read More »

ഫ്‌ളോറിഡാ സ്‌കൂള്‍ ഷൂട്ടിങ്ങ് എഫ് ബി ഐ ഡയറക്ടര്‍ രാജിവെക്കണമെന്ന് ഗവര്‍ണര്‍

ഫ്‌ളോറിഡാ: ഫ്‌ളോറിഡാ സ്‌കൂള്‍ വെടിവെപ്പ് നടത്തിയ നിക്കോളസ് ക്രൂസിന് ആളുകളെ കൊല്ലുന്നതിനുള്ള പ്രവണത ഉണ്ടെന്ന് സൂചന ലഭിച്ചിട്ടും, നടപടികള്‍ സ്വീകരിക്കുന്നതില്‍ വീഴ്ച വരുത്തിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് എഫ് ബി ഐ ഡയറക്ടര്‍ ക്രിസ്റ്റൊഫറെ രാജിവെക്കണമെന്ന് ഫ്‌ളോറിഡാ ഗവര്‍ണര്‍ റിക്ക് സ്‌ക്കോട്ട് ആവശ്യപ്പെട്ടു. 17 നിരപരാധികള്‍ മരിച്ച സംഭവത്തില്‍ ക്ഷമ ചോദിച്ചാല്‍ ഇവരുടെ ജീവന്‍ തിരിച്ച് ലഭിക്കുമോ, പ്രിയപ്പെട്ടവരുടെ അപ്രതീക്ഷിത വേര്‍പാടില്‍ വേദനിക്കുന്ന ഹൃദയങ്ങളെ ആശ്വസിപ്പിക്കുവാന്‍ ‘അപ്പോളജി’ക്കാവുമോ ഗവര്‍ണര്‍ ചോദിച്ചു. നിക്കോളസുമായി …

Read More »

“പ്രവാസിയുടെ രാഷ്ടീയ പ്രവേശന വിളംബരം” കാലഘട്ടത്തിന്റെ ആവിശ്യം.

പ്രവാസിയുടെ രാഷ്ടീയ പ്രവേശന വിളംബരം” കാലഘട്ടത്തിന്റെ ആവിശ്യം – കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും എല്ലാ ജാതി മത വിഭാജങ്ങള്‍ക്കും , സംഘടനകള്‍ക്കും സീറ്റുകള്‍ സംവരണം ചെയ്തു കൊടുത്തിരിക്കുകയാണല്ലോ, നമ്മള്‍ പ്രവാസികള്‍ രാജ്യത്തിന്‍റെ സമ്പത്ത് വ്യവസ്ഥയില്‍ മാത്രമല്ല , രാഷ്ട്രീയ പാര്‍ട്ടികളുടെ സാമ്പത്തിക സംഭരണത്തിലും മുഖ്യ പങ്കാളികള്‍ ആണല്ലോ ? വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ സജീവമായി രാപകല്‍ പ്രവര്‍ത്തിച്ചവര്‍ ആണ് നമ്മളില്‍ ഒട്ടുമിക്ക പ്രവാസികളും. എന്നാല്‍ പ്രവാസത്തില്‍ പോകുന്നതോടെ നമ്മെ …

Read More »

അമേരിക്കന്‍ വ്യോമ സേനാ മേധാവി കേരളത്തില്‍

കൊച്ചി: യുണൈറ്റഡ് സ്‌റ്റേസ് എയര്‍ഫോഴ്‌സ് ചീഫ് ഡേവിഡ് എല്‍ ഗോല്‍ഡ് ഫില്‍ ഇന്ത്യാ സന്ദര്‍ശനത്തിന്റെ ഭാഗമായി കേരളത്തിലെത്തി. ഇന്ത്യയുടെ അഭിമാന എയര്‍ക്രാപ്റ്റായ തേജസ്സിനെ കുറിച്ച് പഠിക്കുന്നതിനും, പരിശീലന പറത്തല്‍ നടത്തുന്നതിനുമാണ് കഴിഞ്ഞ വാരാന്ത്യം ജോഡ്പൂരില്‍ എത്തിയത്. ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്നത് യു.എസ്.എയര്‍ഫോഴ്‌സും, ഇന്ത്യന്‍ എയര്‍ഫോഴ്‌സും തമ്മിലുള്ള ബന്ധം ഊട്ടി ഉറപ്പിക്കുന്നതിനാണെന്ന് ചീഫ് ഫേസ്ബുക്കില്‍ കുറിച്ചിട്ടു. ഒറ്റ ജറ്റ് എന്‍ജിനും, ഒരു സീറ്റുമുള്ള കോംബാറ്റ് എയര്‍ക്രാഫ്റ്റ് നിര്‍മ്മിച്ചതു ഹിന്ദുസ്ഥാന്‍ എയറാനോട്ടിക്ക്‌സ് ലിമിറ്റഡാണ്. …

Read More »

സമീന മുസ്തഫ ഇല്ലിനോയ്‌സില്‍ നിന്നും കോണ്‍ഗ്രസിലേക്ക് മത്സരിക്കുന്നു

ഇല്ലിനോയ്‌സ്: ഇല്ലിനോയ് 5-ാം കണ്‍ഗ്രഷണല്‍ ഡിസ്ട്രിക്റ്റില്‍ നിന്നും സമീന മുസ്തഫ് മാര്‍ച്ച് 18 ന് നടക്കുന്ന പ്രൈമറി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലേക്ക് മത്സരിക്കുന്നു. മൂന്ന് ദശാബ്ദങ്ങള്‍ക്കു മുന്‍പ് ഇന്ത്യയില്‍ നിന്നും കുടിയേറിയ മുസ്‌ലിം മാതാപിതാക്കളുടെ മകളാണ് സമീന. അമേരിക്കന്‍ ജനതയെ ഇന്ന് ഏറ്റവും സ്പര്‍ശിക്കുന്ന ഇമ്മിഗ്രേഷന്‍, എല്‍ജിസിടി അവകാശങ്ങള്‍, സ്ത്രീ സംരക്ഷണം തുടങ്ങിയ വിഷയങ്ങള്‍ക്ക് ഊന്നല്‍ കൊടുത്തുള്ള തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കാണ് മുന്‍ഗണന നല്‍ക്കുക എന്ന് സമീന വ്യക്തമാക്കി. 2009 മുതല്‍ ഈ …

Read More »

ഫ്‌ളോറിഡ വെടിവയ്പ്പ്: പ്രതികുറ്റം സമ്മതിച്ചു

ഫ്ളോറിഡ: ഫ്ളോറിഡയിലെ സ്‌കൂളില്‍ വെടിവെപ്പ് നടത്തിയ പ്രതി നിക്കളസ് ക്രൂസ് (19) കോടതിയില്‍ കുറ്റം സമ്മതിച്ചു. ഫെബ്രുവരി 15 വ്യാഴാഴ്ച ഉച്ചക്കുശേഷമാണ് പ്രതിയെ ഫോര്‍ട്ട് ലൊഡര്‍ ഡെയില്‍ കോടതിയില്‍ ഹാജരാക്കിയത്. പതിനേഴ് പേരാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. വെടിവെപ്പു നടത്തിയതിനെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ ബ്രൊവേഡ് കൗണ്ടി ഷെറിഫ് സ്‌കോട്ട് ഇസ്രയേല്‍ പുറത്തുവിട്ടു. പരിക്കേറ്റവരില്‍ 15 പേര്‍ ആശുപത്രിയില്‍ കഴിയുന്നതായി ഇസ്രയേല്‍ പറഞ്ഞു. 2.19 നാണ് പ്രതി സ്‌കൂളില്‍ എത്തിയത്. കറുത്ത കെയ്‌സില്‍ ഒളിപ്പിച്ചുവെച്ചിരുന്ന …

Read More »

ഫേസ്ബുക്കില്‍ കോമഡികള്‍ മാത്രമെന്ന് കാരിക്കേച്ചറിസ്റ്റ് ടോം ഫാല്‍ക്കോ

ന്യൂയോര്‍ക്ക്: ഫേസ്ബുക്ക് തുടങ്ങിയ കാലത്ത് അത് ഒരു നവമാധ്യമം എന്ന നിലയ്ക്ക് പേേെരടുത്തിരുന്നു. എന്നാല്‍ ഇന്നത് കോമഡികളുടെയും ട്രോളുകളുടെയും കോമിക്കുകളുടെയും ലോകമാണത്രേ. പറയുന്നത് ഹഫ് പോസ്റ്റിന്റെ കാരിക്കേച്ചറിസ്റ്റ് ടോം ഫാല്‍ക്കോ ആണ്. ആവര്‍ത്തിച്ചു കാണുന്ന കോമഡികളും, നിലവാരം കുറഞ്ഞ തമാശകളും ഒരാളെ താറടിച്ചു കാണിക്കുന്ന കോമാളിത്തരങ്ങളും കൊണ്ട് ഫേസ്ബുക്ക് നിറയുകയാണത്രേ. ഇതൊക്കെയും ക്ഷണികമാണെന്നും ഇത്തരം തമാശകള്‍ വെറും നേരമ്പോക്കുകള്‍ മാത്രമാണെന്നും അതിനു വേണ്ടി ശാസ്ത്ര സാങ്കേതികതയെ ഉപയോഗിക്കരുതെന്നുമാണ് അദ്ദേഹത്തിന്റെ പക്ഷം. …

Read More »