Home / കേരളം

കേരളം

വേങ്ങര ചൂടുപിടിക്കുന്നു: ഇരു മുന്നണികളും അരയും തലയും മുറുക്കി രംഗത്ത്

മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പിന് ഗതിവേഗം പകര്‍ന്ന് നായകരുടെ പടയോട്ടം തുടങ്ങി. ഇരുമുന്നണികളുടെയും മണ്ഡലം കണ്‍വെന്‍ഷന്‍ കഴിഞ്ഞു. വോട്ടുറപ്പിക്കുന്നതിനുള്ള ചിട്ടയായ പ്രവര്‍ത്തനത്തിനുള്ള സമയമാണ് ഇനിയുള്ളത്. പ്രധാനമായും കുടുംബയോഗങ്ങളിലാണ് മുന്നണികള്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. സ്ഥാനാര്‍ത്ഥികള്‍ പരമാവധി വോട്ടര്‍മാരെ നേരിട്ടുകാണും. പൊതുയോഗങ്ങളും പഞ്ചായത്ത് തലകണ്‍വെന്‍ഷനുകളും ഇന്നുതുടങ്ങും. അവസാനഘട്ടത്തില്‍ റോഡ് ഷോ നടത്തി അണികളില്‍ ആവേശംപകരും. മണ്ഡലത്തില്‍ രണ്ടാം തവണ ജനവിധി തേടുന്ന എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി പി പി ബഷീറിന് വോട്ടര്‍മാരെ നേരിട്ടറിയാം. …

Read More »

മെഡിക്കല്‍ കോളജ് പ്രവേശനം: തീരുമാനം ഇന്ന്

ന്യൂഡല്‍ഹി: കേരളത്തിലെ മൂന്ന് സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ എം.ബി.ബി.എസ് പ്രവേശനക്കാര്യത്തില്‍ സുപ്രീംകോടതി ഇന്ന് ഉത്തരവിറക്കും. അടൂര്‍ മൗണ്ടസിയോണ്‍, തൊടുപുഴ അല്‍ അസ്ഹര്‍, ഡി.എം.വയനാട് കോളേജുകളിലെ 400 വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തിലാണ് അനിശ്ചിതത്വം തുടരുന്നത്. പ്രവേശന നടപടികളില്‍ വസ്തുതകള്‍ പരിശോധിച്ച് നിലവില്‍ കേസ് പരിഗണിക്കുന്ന രണ്ടംഗ ബെഞ്ചിന് ഉചിതമായ തീരുമാനം എടുക്കാമെന്ന് ചീഫ് ജസ്റ്റിസ് ബെഞ്ച് ഇന്നലെ വ്യക്തമാക്കിയിരുന്നു. ആഗസ്റ്റ് 31ന് ശേഷമുള്ള പ്രവേശന നടപടികള്‍ അംഗീകരിക്കേണ്ടതില്ല എന്നാണ് നിലവില്‍ ചീഫ് ജസ്റ്റിസ് …

Read More »

“ആദം ജോണ്‍ “…..ഒരു സത്യത്തിന്റെ നേര്‍ക്കാഴ്ച……..

"ആദം ജോണ്‍ ".....ഒരു സത്യത്തിന്റെ നേര്‍ക്കാഴ്ച........ ......................................................................................... (സിനിമ നിരൂപണം: സുധീര്‍ മുഖശ്രീ (ഫിലിം പ്രൊഡ്യൂസര്‍)   ചരിത്രാതീതകാലം മുതല്‍ തന്നെ മനുഷ്യമനസ്സിനെ ഒരുപാട് മഥിച്ചിട്ടുള്ള ഒന്നാണ് സാമാന്യബുദ്ധിയ്ക്കും അപ്പുറത്ത് പ്രതിഷ്ടിക്കപ്പെട്ടിട്ടുള്ള ദൈവവും സാത്താനും. അതുകൊണ്ടുതന്നെ സ്വപ്നം കാണുന്നവന്റെ കലയായ സിനിമയിലും ഇത് ഒരു പ്രമേയമായി വരുന്നത് തികച്ചും സ്വാഭാവികം. ജിനു വി എബ്രഹാം "ആദം ജോണ്‍ "ലൂടെ അവതരിപ്പിക്കുന്നതും ആഭിചാര കര്മങ്ങളിലൂടെ സാത്താനെ പ്രീതിപ്പെടുത്തി സ്വന്തം വരുതിയിലാക്കാനുള്ള ഒരു …

Read More »

മുക്കുപണ്ടം കൈക്കലാക്കാന്‍ കള്ളന്‍ ഉപേക്ഷിച്ചത് 25 സാരി

തിരുവനന്തപരം: വീട്ടമ്മയുടെ കഴുത്തില്‍ നിന്നു പൊട്ടിച്ചെടുത്തതു മുക്കുപണ്ടമാണെന്നറിയാതെ കള്ളനായ വില്‍പനക്കാരന്‍ സാരിയുടെ കെട്ട് ഉപേക്ഷിച്ചു നിലം തൊടാതെ ഓടി സ്ഥലം വിട്ടു. ഒരു സാരി വാങ്ങാന്‍ വില്‍പനക്കാരനെ വീട്ടില്‍ വിളിച്ചു കയറ്റിയ വീട്ടമ്മയ്ക്ക് അപ്രതീക്ഷിതമായി കിട്ടിയത് 25 സാരി. തല്‍ക്കാലം പൊലീസില്‍ പരാതിപ്പെടേണ്ടെന്നാണു കുടുംബത്തിന്റെ തീരുമാനം. കഴിഞ്ഞദിവസം രാവിലെയാണ് ഇതരസംസ്ഥാനക്കാരനായ സാരി വില്‍പനക്കാരന്‍ കല്ലറയിലെ വീട്ടിലെത്തിയത്. ഉമ്മറത്ത് കെട്ടഴിച്ചു സാരികള്‍ നിരത്തി കാണിച്ചു കൊടുത്തു. വീട്ടമ്മ സാരി തിരയുമ്പോള്‍ വില്‍പ്പനക്കാരന്റെ …

Read More »

പിന്നെയും പിന്നെയും ജാമ്യഹര്‍ജിയുമായി….

കൊച്ചി:പിന്നെയും പിന്നെയും ജാമ്യഹര്‍ജിയുമായി ദിലീപ്. നടിയെ അക്രമിച്ച കേസില്‍ ജയിലില്‍കഴിയുന്ന ചലചിത്രതാരം ദിലീപ് ഇന്ന് ഹൈക്കോടതിയില്‍ വീണ്ടും ജാമ്യാപേക്ഷ നല്‍കും. ഇന്നലെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. മുതിര്‍ന്ന അഭിഭാഷകനായ ബി. രാമന്‍പിള്ള തന്നെയാണ് ദിലിപീനായി ഹാജരാകുന്നത്. അന്വേഷണം അവസാനഘട്ടത്തിലാണെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമാണ് പ്രധാനവാദം. അങ്കമാലി കോടതിയില്‍ ദിലീപിന്റെ വാദമുഖങ്ങളെല്ലാം പരാജയപ്പെട്ടിരുന്നു. നടിയുടെ നഗ്‌ന ചിത്രങ്ങള്‍ എടുക്കാന്‍ മാത്രമാണ് താന്‍ പള്‍സര്‍ …

Read More »

നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ്; വീണ്ടും സ്വകാര്യഏജന്‍സികള്‍ പിടിമുറുക്കി

  കൊച്ചി: സ്വകാര്യ ഏജന്‍സികള്‍ വഴി കുവൈത്തിലേക്ക് നഴ്‌സിങ് റിക്രൂട്ട്‌മെന്റ് നടത്താമെന്ന് കേന്ദ്രസര്‍ക്കാര്‍. നോര്‍ക്ക അടക്കമുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി മാത്രമേ റിക്രൂട്ട്‌മെന്റ് നടത്താവൂ എന്ന നിബന്ധന എടുത്തുകളഞ്ഞു. നോര്‍ക, ഒഡാപെക്, ഓവര്‍സീസ് മാന്‍പവര്‍ കോര്‍പറേഷന്‍ തുടങ്ങി ആറ് സര്‍ക്കാര്‍ ഏജന്‍സികള്‍ മുഖേനയായിരുന്നു കഴിഞ്ഞ ഒരു വര്‍ഷത്തോളമായി കുവൈത്തിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്തിരുന്നത്. സ്വകാര്യ ഏജന്‍സികള്‍ ഉദ്യോഗാര്‍ഥികളെ ചൂഷണം ചെയ്യുന്നുവെന്നും വന്‍ തുക കോഴ വാങ്ങുന്നുവെന്നുമുള്ള ആരോപണങ്ങളെ തുടര്‍ന്നാണ് റിക്രൂട്ട്‌മെന്റ് …

Read More »

കനത്ത കാറ്റും മഴയും കേരളത്തെ കരയിക്കുന്നു

കൊച്ചി: കനത്ത കാറ്റും മഴയും കേരളത്തെ കരയിക്കുന്നു. കനത്ത മഴയില്‍ മുങ്ങി കേരളം. കണ്ണൂര്‍ ജില്ലയില്‍ രണ്ടു പേര്‍ മരിച്ചു. പലയിടത്തും ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം, ഗതാഗത തടസ്സം. ഒട്ടേറെ വീടുകള്‍ തകര്‍ന്നു. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റുമുണ്ട്. അഞ്ചുവര്‍ഷത്തിനിടെ സംസ്ഥാനത്തുണ്ടായ ഏറ്റവും കനത്ത മഴയാണിത്. ഇന്നും നാളെയും മഴ 'നിന്നു പെയ്യാന്‍' സാധ്യതയുണ്ടെന്ന കാലാവസ്ഥാ പ്രവചനത്തെത്തുടര്‍ന്നു കലക്ടര്‍മാര്‍ക്കു ജാഗ്രതാനിര്‍ദേശം നല്‍കി. അഗ്‌നിശമനസേനയോടും ദുരന്തനിവാരണ വിഭാഗത്തോടും മുന്‍കരുതലുകളെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ …

Read More »

വേങ്ങരയില്‍ കെ.എന്‍.എ ഖാദര്‍ യുഡിഎഫ് പട നയിക്കും

മലപ്പുറം: വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ കെ.എന്‍.എ ഖാദര്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി. പാണക്കാട് ചേര്‍ന്ന ലീഗ് പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. നാടകീയമായായിരുന്നു പ്രഖ്യാപനം. അവസാന നിമിഷം വരെ സ്ഥാനാര്‍ത്ഥി സ്ഥാനത്തേക്ക് ഉയര്‍ന്ന് കേട്ട പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്ഥന്‍ കെ.യു, ലത്തീഫിന് പാര്‍ട്ടി ഔദ്യോഗിക ചുമതല നല്‍കി. ലത്തീഫിനെ മലപ്പുറം ജില്ലാ സെക്രട്ടറിയാക്കി. നാടകീയ രംഗങ്ങളാണ് ഇന്ന് പാണക്കാട് അരങ്ങേറിയത്. പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്ഥനായ അഡ്വ. യു.എ ലത്തീഫിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുമെന്നായിരുന്നു …

Read More »

വാക്കും വരയും -3

Read More »

കേരളമാകെ കനത്ത മഴ; വ്യാപക നാശം, ജ​ന​ജീ​വി​തം നി​ശ്​​ച​ല​മാ​യി

തി​രു​വ​ന​ന്ത​പു​രം: ജ​ന​ജീ​വി​തം നി​ശ്​​ച​ല​മാ​ക്കി ര​ണ്ടു ദി​വ​സ​മാ​യി തി​മ​ർ​ത്തു​പെ​യ്യു​ന്ന തെ​ക്ക് – പ​ടി​ഞ്ഞാ​റ​ൻ മ​ൺ​സൂ​ണി (​ഇ​ട​വ​പ്പാ​തി)​ൽ സം​സ്​​ഥാ​ന​ത്തെ​ങ്ങും വ്യാ​പ​ക നാ​ശം. ക​ണ്ണൂ​രി​ൽ മ​ഴ​ക്കി​ടെ ക്വാ​റി​യി​ൽ പാ​റ ഇ​ടി​ഞ്ഞു​വീ​ണ്​ അ​ന്യ​സം​സ്​​ഥാ​ന തൊ​ഴി​ലാ​ളി മ​രി​ച്ചു. പാ​നൂ​ർ ക​ല്ലു​വ​ള​പ്പി​ൽ ക്വാ​റി​യി​ൽ ക​ർ​ണാ​ട​ക ജാ​ഗ്​​രി സ്വ​ദേ​ശി ക്രി​സ്a​​തു​രാ​ജ്​ (20) ആ​ണ്​ മ​രി​ച്ച​ത്. ബേ​ക്ക​ലി​ൽ വ​ഴി​യ​രി​കി​ലെ മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ണ്​ ഇ​ല്യാ​സ്​​ന​ഗ​റി​ലെ മ​റി​യ​ക്കു​ഞ്ഞി (60), മ​ക​​െൻറ ഭാ​ര്യ ഫാ​ത്തി​മ​ത്ത്​ ഫ​സ്​​രി​യ (28) എ​ന്നി​വ​ർ​ക്ക്​ ഗു​രു​ത​ര പ​രി​ക്കേ​റ്റു​. അ​ട്ട​പ്പാ​ടി, ഇ​ടു​ക്കി​യി​ലെ ബൈ​സ​ൺ​വാ​ലി …

Read More »