Home / കേരളം (page 10)

കേരളം

പോലീസിന് ലഭിച്ചത് ആക്രമണദൃശ്യങ്ങളുടെ ഒരുഭാഗം മാത്രം

കൊച്ചി:യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പോലീസിന് ലഭിച്ചത് ആക്രമണദൃശ്യങ്ങളുടെ ഒരുഭാഗം മാത്രം. പള്‍സര്‍ സുനി ഉള്‍പ്പെടെ സംഘം ലൈംഗീക അതിക്രമം നടത്തി 49 മിനിറ്റോളം നടിയുടെ വീഡിയോ ചിത്രീകരിച്ചു. ഇവ എഡിറ്റ് ചെയ്ത് മൂന്നു മിനിറ്റുള്ള ആറ് ക്ലിപ്പാക്കി മാറ്റി മെമ്മറി കാര്‍ഡില്‍ സൂക്ഷിച്ചെന്നുമാണ് റിപ്പോര്‍ട്ട്. തൃശൂരിലെ സിനിമയുടെ സെറ്റിലെത്തി നടനെ കാണിച്ച ശേഷം ദൃശ്യങ്ങള്‍ യുവനടിയുടെ പക്കല്‍ സൂക്ഷിക്കാന്‍ നല്‍കിയെന്നാണ് വിവരം.ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് എവിടെ നിന്ന് കിട്ടിയതെന്ന് …

Read More »

കാവ്യയും കുടുംബവും അന്വേഷണപരിധിയിലേക്ക്

കൊച്ചി; കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യ മാധവനോട് അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകാന്‍ നിര്‍ദേശം. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെയും സഹതടവുകാരന്‍ ജിന്‍സണിന്റെയും മൊഴികളുടെ അടിസ്ഥാനത്തിലാണ് കാവ്യ മാധവനെ ചോദ്യം ചെയ്യുന്നത്. കൊച്ചിയില്‍ കാവ്യയുടെ വീട്ടില്‍ പൊലീസ് എത്തിയിരുന്നെങ്കിലും അവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് ആലുവയിലെ ദിലീപിന്റെ വസതിയില്‍ എത്തി പൊലീസ് നിര്‍ദേശം നല്‍കിയതെന്നും മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം പൊലീസ് ഇത്തരമൊരു …

Read More »

വില കൂടുതല്‍ വാങ്ങരുതെന്ന് ധനമന്ത്രി തോമസ് ഐസക്

കൊച്ചി: ജിഎസ്ടിയുടെ പേരില്‍ സാധനങ്ങള്‍ക്ക് എംആര്‍പിയെക്കാള്‍ വില ഒരു കാരണവശാലും കടയുടമകള്‍ വാങ്ങരുതെന്ന് ധനമന്ത്രി തോമസ് ഐസക്ക്. എംആര്‍പിയെക്കാള്‍ ഉയര്‍ന്ന വില ഈടാക്കുന്നത് നിയമവിരുദ്ധമാണ്. അത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ജിഎസ്ടി നിലവില്‍ വന്നതിനുശേഷമുളള സാഹചര്യത്തില്‍ വിലകുറയുന്ന 101 ഇനങ്ങളുടെ വിലവിവരപ്പട്ടിക പുറത്തിറക്കിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നികുതി കുറയുന്ന ഉത്പന്നങ്ങള്‍ക്ക് വില കുറയ്ക്കാത്തവര്‍ക്കെതിരെ നടപടി എടുക്കും. ജിഎസ്ടി നിലവില്‍ വന്നതോടെ 85 ശതമാനം ഉത്പന്നങ്ങള്‍ക്കും നികുതി കുറയേണ്ടതാണ്. ഹോട്ടല്‍ …

Read More »

ജിഎസ്ടി വന്നപ്പോള്‍ മലയാളിക്കു ഇരുട്ടടി

തിരുവനന്തപുരം: കുറയുമെന്നു പ്രചരിച്ചതിനു കുറഞ്ഞില്ലെന്നു മാത്രമല്ല കൂടുകയും ചെയ്തു. ഏറെ പ്രതീക്ഷയോടെ ജനം കാത്തിരുന്ന ചരക്ക് സേവന നികുതി (ജി.എസ്.ടി)യുടെ പേരില്‍ സംസ്ഥാനത്ത് ജനങ്ങളെ കൊള്ളയടിക്കുകയാണ് വ്യാപാരികള്‍. നികുതി കുറയുമെന്ന് പ്രഖ്യാപിച്ച സാധനങ്ങളുടെ വില കുറഞ്ഞില്ലെന്ന് മാത്രമല്ല, പല വസ്തുക്കളുടെയും വില കുതിച്ചുയരുകയും ചെയ്തു. നിലവിലെ കസ്റ്റംസ് നികുതിയും വാറ്റും മറ്റ് നികുതികളുമടക്കം നിശ്ചയിച്ച ആകെ വിലയോടൊപ്പം ജി.എസ്.ടി കൂടി ചേര്‍ത്ത് വില്‍പന നടത്തുകയാണ് പലരും. ഹോട്ടലുകള്‍ ജി.എസ്.ടിയുടെ പേരില്‍ …

Read More »

കേരളത്തില്‍ ബാറുകള്‍ തുറന്നു: പ്രവേശനോത്സവത്തോടെ!

കോട്ടയം:വാദ്യമേളങ്ങളോടെയും വര്‍ണക്കടലാസുകള്‍ വിതറിയും സംസ്ഥാനത്ത് പുതിയ ബാറുകള്‍കൂടി തുറന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തെ തുടര്‍ന്നു തുറന്ന ബാറുകളുടെ പ്രവേശനോല്‍സവത്തില്‍ മദ്യപരുടെ ആവേശം അല്‍പം കുറഞ്ഞെങ്കിലും ബാറുകള്‍ ആഘോഷം ഒട്ടും കുറച്ചില്ല. ചെണ്ടമേളത്തിന്റെയും ശിങ്കാരിമേളത്തിന്റെയും അകമ്പടിയോടെയാണ് ചില ബാറുകളിലേക്ക് ആളുകളെ സ്വാഗതം ചെയ്തത്. രാവിലെ സ്റ്റോക്ക് ലഭിക്കാന്‍ വൈകിയതോടെ മിക്ക ബാറുകളിലും ഉച്ചയ്ക്ക് 12 മണിക്ക് ശേഷമാണ് മദ്യം വിറ്റു തുടങ്ങിയത്. എന്നാല്‍ പ്രതീക്ഷിച്ച പോലെ തിക്കും തിരക്കും ഇന്നലെ തുടക്കത്തില്‍ …

Read More »

സെന്‍കുമാര്‍ പറയുന്നു: തച്ചങ്കരിയും പ്രതിസ്ഥാനത്തെന്ന്

കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട ദിവസം നാദിര്‍ഷയും എഡിജിപി ടോമിന്‍ തച്ചങ്കരിയും കൂടിക്കാഴ്ച നടത്തിയെന്ന് മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. റിപ്പോര്‍ട്ടര്‍ ചാനലിന്റെ ന്യൂസ് ഹൗവര്‍ പരിപാടിയിലാണ് സെന്‍കുമാറിന്റെ വെളിപ്പെടുത്തല്‍. സംഭവത്തില്‍ ഗൂഢാലോചന ഇല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് പൊലീസ് ഉദ്യോഗസ്ഥര്‍ തെറ്റിദ്ധരിപ്പിച്ചതു കൊണ്ടാണെന്നും സെന്‍കുമാര്‍ പറഞ്ഞു. ഇതോടെ സംസ്ഥാന പോലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെതിരേ അന്വേഷണത്തിന് സര്‍ക്കാരിനു മേല്‍ സമ്മര്‍ദ്ദമേറുകയാണ്.തച്ചങ്കരിയുടേയും നാദിര്‍ഷായുടേയും കൂടിക്കാഴ്ചയെ കുറിച്ച് അന്വേഷണ തലവനായ ഐജി ദിനേശ് കശ്യപിനെ …

Read More »

സരിത ചെയ്ത തെറ്റ് എന്താണ്?

കാഞ്ഞങ്ങാട്: നാട്ടില്‍ വ്യവസായം കൊണ്ടുവരാന്‍ ശ്രമിച്ച സരിത എസ്. നായര്‍ എന്തു കുറ്റമാണു ചെയ്തതെന്നു മന്ത്രി ജി.സുധാകരന്‍. അവരെ ദ്രോഹിച്ചവരെയാണ് പ്രതിക്കൂട്ടിലാക്കേണ്ടത്. മാധ്യമങ്ങള്‍ സരിതയ്ക്കു പിന്നാലെ പാഞ്ഞത് എന്തിനാണെന്നു മനസ്സിലാകുന്നില്ല. അവര്‍ നല്ലകാര്യമല്ലേ ചെയ്തത്. നല്ല വ്യവസായത്തിനു വേണ്ടി തുറന്ന ചര്‍ച്ചയ്ക്കു ശ്രമിച്ചതു കുറ്റമാണോ. സ്ത്രീകളെ അപകടത്തിലാക്കി ആസ്വദിക്കുന്നത് മനോവൈകല്യമാണെന്നും സുധാകരന്‍ പറഞ്ഞു. കാഞ്ഞങ്ങാട്ട് ഡിവൈഎഫ്‌ഐ നടത്തിയ നിര്‍ധന വിദ്യാര്‍ഥികളെ സഹായിക്കുന്ന ജ്യോതിര്‍ഗമയ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സരിത …

Read More »

സ്വപ്ന പദ്ധതിയായ കൊച്ചി മെട്രോറെയില്‍

കേരളത്തിന്‍റെ മെട്രോ സ്വപ്നം യാഥാര്‍ത്ഥ്യമായി. വിദേശ രാജ്യങ്ങളിലും ഇന്ത്യയിലെ വ മ്പന്‍ നഗരങ്ങളായ ഡല്‍ഹി, മുംബൈതുടങ്ങിവയ്ക്കുമൊപ്പം മെട്രോ റെയില്‍വെ നമ്മുടെ കൊച്ചു കേരളത്തിന്‍റെ മണ്ണിലും പാകമാകുമെന്ന് കൊച്ചി മെട്രോ റെയില്‍ രാജ്യത്തിന്‍റെ പ്രധാനമന്ത്രി നരേന്ദ്രമോഡി ഉദ്ഘാടനം ചെയ്തപ്പോള്‍ തെളിയിക്കുകയുണ്ടായി.     ഇന്ത്യന്‍ റെയില്‍വേയുടെ ഭൂപടത്തില്‍ കേരളം കണ്ടു പിടിക്കാന്‍ പോലും കഴിയാത്ത ത്ര ചെറുതായിപ്പോയപ്പോള്‍ ഇ ന്ത്യന്‍ റെയില്‍വേ ബഡ്ജറ്റില്‍ കേരളത്തിന് യജമാനന്‍മാരുടെ മേശയില്‍ വിന്നു വീഴുന്ന അപ്പ ക്കഷണങ്ങളെക്കാള്‍ …

Read More »

ഫാ.മാര്‍ട്ടിന്റെ മൃതദേഹത്തില്‍ വീണ്ടും പരിശോധന

കൊച്ചി: സ്‌കോട്‌ലന്‍ഡില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ഫാ.മാര്‍ട്ടിന്‍ സേവ്യര്‍ വാഴച്ചിറയുടെ മൃതദേഹം വീണ്ടും വിദഗ്ധ പരിശോധനയ്ക്കു വിധേയമാക്കും. മരണകാരണം സംബന്ധിച്ചു വ്യക്തത വരാത്തതിനെ തുടര്‍ന്നാണു ആന്തരാവയവങ്ങളുടെ പരിശോധന ഉള്‍പ്പെടെ തിങ്കളാഴ്ച വീണ്ടും നടത്തുക. എഡിന്‍ബറ സിറ്റി മോര്‍ച്ചറിയില്‍ വ്യാഴാഴ്ച മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തിരുന്നു. എന്നാല്‍ മരണകാരണം സംബന്ധിച്ചു വ്യക്തതയുണ്ടായില്ല. അതോടെയാണ് മൃതദേഹം വീണ്ടും വിദഗ്ധ പരിശോധന നടത്താന്‍ തീരുമാനിച്ചത്. വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തുന്നതിനു തുല്യമായ പരിശോധനയാണിത്. ഫാ.മാര്‍ട്ടിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം …

Read More »

മദ്യശാലകള്‍ കണ്‍തുറക്കുന്നു

കൊച്ചി: കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാരിന്റ പുതിയ മദ്യനയം നിലവില്‍ വന്നു. ഒന്നാം തീയതി മദ്യശാലകള്‍ക്ക് അവധിയായതിനാല്‍ നാളെ മുതലേ ബാറുകള്‍ പൂര്‍ണമായും തുറക്കൂ. അതേസമയം തിരുവനന്തപുരം ജില്ലയില്‍ ചില ബാറുകള്‍ ഇന്നലെ രാത്രി തുറന്നിരുന്നു. മദ്യനയത്തിനെതിരെയുള്ള പ്രതിപക്ഷ സമരത്തിനും ഇന്ന് തുടക്കമാകും മൂന്നുവര്‍ഷ·ത്തെ ഇടവേളയ്ക്കുശേഷമാണ് ബാറുകള്‍ തുറന്നത്. തിരുവനന്തപുരം ജില്ലയില്‍ 13 ബാറുകള്‍ക്കാണ് ലൈസന്‍സ് ലഭിച്ചത്. ഇതില്‍ തിരുവനന്തപുരം,നെയ്യാറ്റിന്‍കര,ആറ്റിങ്ങല്‍ എന്നിവിടങ്ങളിലുള്ള ബാറുകള്‍ രാത്രി തന്നെ തുറന്നു. മദ്യനയം നിലവില്‍ വരുന്നതിന് …

Read More »