Home / കേരളം (page 12)

കേരളം

മെഗാ ബ്ലെസ്സിംഗ് ഫെസ്റ്റിവല്‍ നൈറ്റ്‌സിനു കൊച്ചിയില്‍ തുടക്കംകുറിച്ചു

കൊച്ചി നഗരത്തിന് ഇനി മൂന്നു ദിവസത്തിന്റെ അനുഗ്രഹദിവസങ്ങള്‍ ഒരുക്കിക്കൊണ്ട്, കൊച്ചിന്‍ ബ്ലെസിംഗ് സെന്ററിന്റെ ഹോളി സ്പിരിറ്റ് സിനഡ് ആന്‍ഡ് മെഗാ ബ്ലെസ്സിംഗ് ഫെസ്റ്റിവലിന് കൊച്ചി മറൈന്‍ ഡ്രൈവില്‍ തുടക്കംകുറിച്ചു. ബ്രദര്‍ ഡാമിയന്‍, സിസ്റ്റര്‍ ക്ഷമാ ഡാമിയന്‍ എന്നിവരെ കൂടാതെ രാവിലെ നടക്കുന്ന ഹോളി സ്പിരിറ്റ് സിനഡില്‍ ബാംഗ്ലൂര്‍ നഗരത്തിലെ ഏറ്റവും വലിയ സഭയുടെ സീനിയര്‍ ഫൗണ്ടിംഗ് പാസ്റ്റര്‍ റവ. ജോണ്‍സണ്‍ വര്‍ഗീസ്, റവ. ജി.എസ് ശ്രീനിവാസന്‍, റവ. പോള്‍ ടി. …

Read More »

വീണ്ടും സോഷ്യല്‍മീഡിയ ആക്രമണം: ഊഷ്മളിന്റെ മരണത്തില്‍ ദുരൂഹത

  കോഴിക്കോട് കെ.എം.സി.ടി മെഡിക്കല്‍ കോളജിലെ അവസാനവര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥിനി തൃശൂര്‍ സ്വദേശിനി ഊഷ്മള്‍ ഉല്ലാസിനെ ആത്മഹത്യയിലെത്തിച്ചത് സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളെന്ന് സൂചന. കോളജിലെ വിദ്യാര്‍ഥികളുടെ ഫെയ്‌സ്ബുക്ക് പേജിലെ കമന്റുകളെ പിന്തുടര്‍ന്ന്‌പൊലീസ് അന്വേഷണവും ശക്തമാക്കി. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ഊഷ്മളയുടെ മൃതദേഹം വൈകിട്ട് ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. കെ.എം.സി.ടി കണ്‍ഫെഷന്‍സ് എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് പേജില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് അവസാനമായി ഊഷ്മള്‍ കമന്റിടുന്നത്. സഹപാഠികള്‍ അധിക്ഷേപിച്ചുവെന്ന സൂചന ഈ പോസ്റ്റിലുണ്ട്. …

Read More »

നടിയെ ആക്രമിച്ചകേസില്‍ കുറ്റപത്രം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍

കൊച്ചി:കൊച്ചിയില്‍ പ്രമുഖ നടി കാറില്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസില്‍ കുറ്റപത്രം ബുധനാഴ്ചയ്ക്കകം സമര്‍പ്പിച്ചേക്കും. കുറ്റപത്രത്തിന്റെ കരട് നേരത്തേ തയ്യാറാക്കിയിരുന്നു. നിയമോപദേശകരുടെ നിര്‍ദ്ദേശങ്ങളള്‍ക്കനുസരിച്ചുള്ള മാറ്റങ്ങളാണ് ഇപ്പോള്‍ കുറ്റപത്രത്തില്‍ വരുത്തുന്നത്. സംഭവം നടക്കുമ്പോള്‍ ദിലീപ് ചികിത്സയിലായിരുന്നുവെന്നാണ് മൊഴി നല്‍കിയത്. ഇത് സംബന്ധിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കിയിരുന്നു. എന്നാല്‍ ദിലീപ് ആശുപത്രിയില്‍ അഡ്മിറ്റായിരുന്നില്ലെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കിയ മൊഴി. ഇത് സംബന്ധിച്ച് കുറ്റപത്രത്തില്‍ അപാകതകള്‍ ഉണ്ടാകാതിരിക്കാനാണ് ദിലീപിനേയും സഹോദരനേയും കഴിഞ്ഞ ദിവസം …

Read More »

ജഡ്ജിയുടെ പരാമര്‍ശങ്ങള്‍ ചാണ്ടിയുടെ രാജിയിലേക്ക് നയിച്ചു.

ആലപ്പുഴ: ജഡ്ജിയുടെ പരാമര്‍ശങ്ങളാണ് തന്റെ രാജിയിലേക്ക് നയിച്ചതെന്ന് തോമസ് ചാണ്ടി എം‌എല്‍‌എ. തനിക്കെതിരെയുള്ള ആരോപണങ്ങളില്‍ ഒരു ശതമാനം പോലും സത്യമില്ലെന്നും തോമസ് ചാണ്ടി പറഞ്ഞു. തനിക്കും ശശീന്ദ്രനുമെതിരെ കേസുണ്ട്. ആരാണോ ആദ്യം കുറ്റവിമുക്തനാവുന്നത് അയാള്‍ മന്ത്രിയാവുമെന്നും തോമസ് ചാണ്ടി പറഞ്ഞു.ആലപ്പുഴ നെടുമുടിയില്‍ തന്റെ വീട്ടില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു തോമസ് ചാണ്ടി. വിഷയവുമായി ബന്ധപ്പെട്ട് സിപിഐ സ്വീകരിച്ചത് മുന്നണിമര്യാദയുടെ നഗ്നമായ ലംഘനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മറ്റൊരു പാര്‍ട്ടിയുടെ ആഭ്യന്തര കാര്യത്തില്‍ …

Read More »

ഗതാഗത മന്ത്രി തോമസ് ചാണ്ടി മന്ത്രിസ്ഥാനം രാജിവച്ചു

തിരുവനന്തപുരം: ഭൂമി കൈയേറ്റ ആരോപണം നേരിടുന്ന ഗതാഗത മന്ത്രി തോമസ് ചാണ്ടി മന്ത്രിസ്ഥാനം രാജിവച്ചു. മന്ത്രിയുടെ രാജിക്കത്ത്  പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ടി.പി.പീതാംബരന്‍ മാസ്റ്റര്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ഉച്ചയ്ക്ക് ശേഷം രണ്ടിന് വാർത്താ സമ്മേളനത്തിൽ കാര്യങ്ങൾ വിശദീകരിക്കാമെന്ന് പീതാംബരൻ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു.രാജിക്കത്ത് ഗവര്‍ണര്‍ക്ക് അയച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മന്ത്രിയുടെ വസതിയില്‍ നടന്ന എന്‍സിപി നേതാക്കളുടെ യോഗത്തിലാണ് രാജിക്കാര്യത്തില്‍ തീരുമാനമായത്. രാജിക്കാര്യത്തില്‍ ധാരണയായതിന് പിന്നാലെ …

Read More »

രാജി നീളുന്നു, ഒരു നിമിഷമെങ്കില്‍ അത്രയുമെന്ന നിലപാടില്‍ തോമസ് ചാണ്ടി

തിരുവനന്തപുരം: കായല്‍കൈയേറ്റവിവാദത്തില്‍ മന്ത്രി തോമസ് ചാണ്ടിയുടെ രാജിയെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയനുമായി മന്ത്രി തോമസ് ചാണ്ടി നടത്തിയ കൂടിക്കാഴ്ച അവസാനിച്ചു. എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി. പീതാംബരനും ഇന്നു രാവിലെ നടന്ന കൂടിക്കാഴ്ചയ്‌ക്കെത്തിയിരുന്നു. കോടതി വിധി കൈയില്‍ കിട്ടട്ടേ, അതിനുശേഷം മുഖ്യമന്ത്രി തീരുമാനിക്കുമെന്നു മന്ത്രിസഭായോഗത്തിനെത്തവെ തോമസ് ചാണ്ടി മാധ്യമങ്ങളോടു പറഞ്ഞു. മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കുമെന്നും ചാണ്ടി അറിയിച്ചു. അതിനിടെ, രാജിക്കാര്യത്തില്‍ ഇപ്പോള്‍ തീരുമാനമില്ലെന്നു പീതാംബരന്‍ മുഖ്യമന്ത്രിയെ കാണുന്നതിനു മുന്‍പായി …

Read More »

ലാപ്‌ടോപ്പും പൊട്ടിത്തെറിച്ചു, അതും വിമാനത്തില്‍!

തിരുവനന്തപുരം: മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിക്കു പിന്നാലെ വിമാനത്തില്‍ ലാപ്‌ടോപ്പ് പൊട്ടിത്തെറിയും. തിരുവനന്തപുരത്ത് നിന്നും ബംഗളൂരുവിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ ഫ്‌ലൈറ്റിലാണ് തീ പടര്‍ന്നത്. ഒരു യാത്രക്കാരന്റെ ബാഗില്‍ നിന്നും കരിഞ്ഞമണത്തോടൊപ്പം പുകയും ഉയര്‍ന്നത് ശ്രദ്ധയില്‍പെട്ടതോടെ വന്‍ അപകടം ഒഴിവായി. ബാഗില്‍ നിന്നും തീപ്പൊരി പടര്‍ന്നുപിടിക്കുന്നതിന് മുമ്പേ വിമാനത്തിലെ സുരക്ഷാജീവനക്കാര്‍ തീ കെടുത്തി. വിമാനം തിരികെ ഇറക്കി. ബാഗുകള്‍ പരിശോധിച്ച് അപകടമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് യാത്രതുടര്‍ന്നത്. ബംഗളൂരുവില്‍ സാധാരണപോലെ വിമാനമെത്തി. സുരക്ഷാപ്രവര്‍ത്തനങ്ങളുമായി സഹകരിച്ച എല്ലാവര്‍ക്കും …

Read More »

തോമസ് ചാണ്ടിയുടെ രാജി ;തക്ക സമയത്ത് ഉചിതമായ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ രാജി സംബന്ധിച്ച വിഷയത്തില്‍ തക്ക സമയത്ത് ഉചിതമായ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുമുന്നണി തീരുമാനമെടുക്കാന്‍ തന്നെയാണ് ചുമതലപ്പെടുത്തിയത്.എന്‍.സി.പി യോഗം ചേരുകയാണ്. അവരുടെ തീരുമാനം അറിയണം. ഹൈക്കോടതിയുടെ പരാമര്‍ശവും പരിഗണിക്കേണ്ടതുണ്ട്. അതിനാല്‍ ഉചിതമായ തീരുമാനം തക്കസമയത്ത് ഉണ്ടാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തീരുമാനമെടുക്കാന്‍ എന്‍.സി.പിയോട് കഴിഞ്ഞ ദിവസം എല്‍.ഡി.എഫ് യോഗം നിര്‍ദ്ദേശിച്ചിരുന്നുവെന്നും പിണറായി പറഞ്ഞു. നേരത്തെ രണ്ട് തവണ ചോദ്യങ്ങളുമായി …

Read More »

ഫിനിക്‌സ് ഫൗണ്ടേഷന്‍ യു.എ ബീരാന്‍ സ്മാരക പുരസ്കാര സമര്‍പ്പണം നവംബര്‍ 28 ചൊവ്വാഴ്ച മലപ്പുറത്ത്

മലപ്പുറം: ഫിനിക്സ് ഫൗണ്ടേഷന്റെ രണ്ടാമത് യു.എ. ബീരാന്‍ സ്മാരക ജീവകാരുണ്യ പുരസ്കാരം ഇ.ടി മുഹമ്മദ് ബഷീര്‍ എം പിക്കും, സാഹിത്യ പുരസ്കാരം ദീപാ നിശാന്തിനും നവംബര്‍ 28 ചൊവ്വാഴ്ച വൈകീട്ട് മൂന്നു മണിക്ക് മലപ്പുറം റോസ് ലോഞ്ചില്‍ നടക്കുന്നു. അവാര്‍ഡ് ദാന ചടങ്ങില്‍ എം പി അബ്ദുസമദ് സമദാനി, സി. രാധാകൃഷ്ണന്‍, പി.സുരേന്ദ്രന്‍, പി ഉബൈദുള്ള, സി.പി സെയ്തലവി, യു.എ. നസീര്‍ എന്നിവര്‍ പങ്കെടുക്കും. "അസഹിഷ്ണുതയുടെ രാഷ്ട്രീയം" പ്രഭാഷണവും ചടങ്ങിനോടനുബന്ധിച്ചുണ്ടാവും. …

Read More »

ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും: മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് മുന്നൊരുക്കങ്ങളും ഏകോപനവും വിലയിരുത്താന്‍ വിളിച്ചുചേര്‍ത്ത ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മന്ത്രിമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. അന്താരാഷ്ട്രതലത്തില്‍ തീര്‍ഥാടകരെത്തുന്ന കേന്ദ്രമാണിത്. ദേശീയ തീര്‍ഥാടനകേന്ദ്രമെന്ന പദവി ലഭിക്കുന്നത് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ സഹായകമാകുമെന്ന് യോഗത്തില്‍ പൊതു അഭിപ്രായമുയര്‍ന്നതിനാലാണ് പ്രമേയമായി ഇക്കാര്യം ആവശ്യപ്പെടാന്‍ തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു. ശബരിമല തീര്‍ഥാടകരുടെ ഏകോപനത്തിനായി എല്ലാ ദക്ഷിണേന്ത്യന്‍ …

Read More »