Home / കേരളം (page 2)

കേരളം

നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെത്താനുള്ള അന്വേഷണം നിലച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെത്താനുള്ള അന്വേഷണം നിലച്ചു. കേസില്‍ നിര്‍ണായക തെളിവായ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചതായാണ് വിവരം. ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണും തെളിവുകളും ഇതുവരെ കണ്ടെത്താനായിട്ടില്ല. അതിനാല്‍ തന്നെ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചു എന്ന നിഗമനത്തിലെത്തി അന്വേഷണം അവസാനിപ്പിക്കാനാണ് പൊലീസിന്റെ നീക്കം. ഇതിനിടെ നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ ദിലീപ് നിര്‍ണായക തെളിവായ നടിയുടെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ഇന്ന് ഹൈക്കോടതിയില്‍ …

Read More »

പത്തനംതിട്ട ഇരവിപേരൂരില്‍ പടക്ക നിര്‍മ്മാണശാലയ്ക്ക് തീപിടിച്ചു ; ഒരു മരണം

പത്തനംതിട്ട : ഇരവിപേരൂരില്‍ പ്രത്യക്ഷ രക്ഷാ ദൈവസഭാ പടക്ക നിര്‍മ്മാണശാലയ്ക്ക് തീപിടിച്ചു. പൊള്ളലേറ്റ ഒരാള്‍ മരിച്ചു. സംഭവത്തില്‍ ഏഴു പേര്‍ക്ക് പൊള്ളലേറ്റു. പൊള്ളലേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇവരില്‍ രണ്ടുപേരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. വഴിപാടിനായുള്ള പടക്കങ്ങള്‍ നിര്‍മ്മിക്കുന്നതിനിടെയാണ് അപകടം. ഇതിനിടെ, സംഭവസ്ഥലത്തെ ദൃശ്യങ്ങള്‍ പകര്‍ത്താനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ കൈയേറ്റമുണ്ടായി

Read More »

കൊച്ചിയില്‍ വന്‍ ലഹരിമരുന്ന് വേട്ട 30 കോടി വിലവരുന്ന മെഥലിന്‍ ഡിയോക്‌സി ആംഫിറ്റമിന്‍ പിടികൂടി

കൊച്ചി : കൊച്ചിയില്‍ വന്‍ ലഹരിമരുന്ന് വേട്ട 30 കോടി വിലവരുന്ന അഞ്ച് കിലോ മെഥലിന്‍ ഡിയോക്‌സി ആംഫിറ്റമിന്‍(എം.ഡി.എം.എ) എക്‌സൈസ് പിടികൂടി. രണ്ട് പേരെ എക്‌സൈസ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേരളത്തില്‍ ഇതാദ്യമായാണ് ഇത്രയും വിലവരുന്ന എം.ഡി.എം.എ പിടികൂടുന്നതെന്ന് എക്‌സൈസ് അറിയിച്ചു.

Read More »

അക്രമവും വികസനവും ഒരുമിച്ച് മുന്നോട്ട് പോകില്ല;കേരളത്തിലെ രാഷ്ട്രീയ അക്രമങ്ങളെ അപലപിച്ച് ഉപരാഷ്ട്രപതി

തിരുവനന്തപുരം : കേരളത്തിലെ രാഷ്ട്രീയ അക്രമങ്ങളെ അപലപിച്ച് ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു. അക്രമവും വികസനവും ഒരുമിച്ച് മുന്നോട്ട് പോകില്ല, സമാധാനം ഉറപ്പാക്കാന്‍ എല്ലാവരും മുന്‍കയ്യെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികല്‍ പരസ്പരം ശത്രുത അവസാനിപ്പിക്കണമെന്നും ഉപരാഷ്ട്രപതി അറിയിച്ചു.

Read More »

ഒരുവിധം തല ഊരി!

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ ദുബായിലുള്ള കേസ് അവസാനിച്ചു. ജാസ് ടൂറിസം കമ്പനിയുടെ ഉടമ ഇസ്മയില്‍ അബ്ദുള്ള അല്‍ മര്‍സൂഖിക്ക് നല്‍കാനുള്ള 1.72 കോടി രൂപ കൊടുത്ത് തീര്‍ത്തതോടെയാണ് കേസ് അവസാനിച്ചത്. സിപിഎം നേതാവിന്റെ ബന്ധുവായ കാസര്‍കോട് സ്വദേശിയായ വ്യവസായിയാണു പണം നല്‍കിയത്. പണം കിട്ടിയതോടെ മര്‍സൂഖി നിലപാട് മാറ്റി. ചെക്കു കേസുകള്‍ ദുബായില്‍ സാധാരണമാണെന്ന് മര്‍സൂഖി പ്രതികരിച്ചു. കേസ് ഒത്തു തീര്‍പ്പായെന്ന് …

Read More »

കേരള മുഖ്യമന്ത്രിക്ക്‌ ഒരു തുറന്ന കത്ത്‌

ബഹുമാനപ്പെട്ട പിണറായി സഖാവേ.. അങ്ങ്‌ കേരളത്തിന്റെ മുഖ്യമന്ത്രി എന്ന സ്ഥാനത്താണ് ഇരിക്കുന്നത്‌.. അത്‌ അങ്ങ്‌ പലപ്പോഴും മറന്നുപൊകുന്നുവോ? അതിന്റെ മഹത്വം താങ്കൾ പലപ്പോഴും മറന്നുപൊകുന്നുവോ? താങ്കൾ പലപ്പോഴും ഒരു സഖാവയി മാത്രമായി തരം താണുപൊകുന്നുവോ? കേരളം ഭരിക്കുന്ന ഭരണ കർത്താക്കൾക്ക് പൊതു ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷയൊരുക്കേണ്ട ബാധ്യതയുണ്ട്‌? മുഖ്യമന്ത്രി സ്ഥാനവും, ആഭ്യന്തര മന്ത്രി സ്ഥാനവും വഹിക്കുന്ന താങ്കളുടെ പണിയെന്താണ്? ഒരു പാവപ്പെട്ടവനെ അരക്കു താഴെ 37 വെട്ട്‌ വെട്ടി …

Read More »

കാനത്തിന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല: കെ.എം.മാണി

കോട്ടയം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവനക്ക് മറുപടിയില്ലെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെഎം മാണി. അദ്ദേഹത്തിന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. അമ്പത് വര്‍ഷത്തില്‍ അധികമായി പൊതുപ്രവര്‍ത്തനരംഗത്ത് ഉള്ള തന്നെ ജനങ്ങള്‍ക്കറിയാമെന്നും മാണി പ്രതികരിച്ചു. മാണിയെ മുന്നണിയില്‍ ഉള്‍പ്പെടുത്തി മുന്നോട്ടു പോകാന്‍ സാധിക്കില്ലെന്നും കേരള കോണ്‍ഗ്രസിനെതിരെ കൂടി മത്സരിച്ചാണ് സിപിഐ ജയിച്ചതെന്നും കാനം സിപിഐ കോട്ടയം ജില്ലാ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

Read More »

മാണിക്യ മലർ:കേസ് നിയമപരമായി നേരിടുമെന്ന്‌ ഒമര്‍ ലുലു

കൊച്ചി: ദിവസങ്ങള്‍ക്കകം വൈറലായി മാറിയ ‘ഒരു അഡാറ് ലൗ’ സിനിമയിലെ ‘മാണിക്യമലരായ പൂവി’ എന്ന പാട്ടിനെപ്പറ്റിയുള്ള വിവാദങ്ങള്‍ വേദനിപ്പിക്കുന്നുവെന്നു സംവിധായകന്‍ ഒമര്‍ ലുലു. സിനിമയ്‌ക്കെതിരായ കേസ് നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. റിലീസിനു മുന്‍പു പുറത്തിറക്കിയ പാട്ടും വിഡിയോയും ഇസ്‌ലാം മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ സിനിമയുടെ അണിയറക്കാര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രവാചകനെ അപമാനിക്കുന്ന രീതിയിലുള്ള ഗാനം മതവികാരത്തെ വ്രണപ്പെടുത്തുന്നെന്നാണ് ആരോപണം. നായിക പ്രിയ പ്രകാശ് വാരിയര്‍ക്കും സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കുമെതിരെ ഹൈദരാബാദ് …

Read More »

അഡാര്‍ ലൗവിലെ ഗാനം തത്ക്കാലം പിന്‍വലിക്കില്ല

കൊച്ചി: ‘ഒരു അഡാറ് ലൗ’ സിനിമയിലെ ‘മാണിക്യമലരായ പൂവി’ ഗാനരംഗം തത്ക്കാലത്തേക്കു പിന്‍വലിക്കില്ലെന്നു അണിയറക്കാര്‍. പാട്ടിനു ലഭിക്കുന്ന പിന്തുണ കണക്കിലെടുത്താണു തീരുമാനം മാറ്റുന്നത്.ഗാനരംഗം പിന്‍വലിക്കുമെന്നു നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിക്കു പിന്നാലെ ഗാനരംഗം പിന്‍വലിക്കുന്നതായി അണിയറക്കാര്‍ വൈകിട്ടോടെയാണ് അറിയിച്ചത്. പാട്ടിനെപ്പറ്റിയുള്ള വിവാദങ്ങള്‍ വേദനിപ്പിക്കുന്നുവെന്നും ആരുടെയും മതവികാരം വ്രണപ്പെടുത്തിയിട്ടില്ലെന്നും സംവിധായകന്‍ ഒമര്‍ ലുലുവും വ്യക്തമാക്കി. റിലീസിനു മുന്‍പു പുറത്തിറക്കിയ പാട്ടും വീഡിയോയും ഇസ്‌ലാം മതവികാരം വ്രണപ്പെടുത്തിയെന്നു പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. പാട്ടുവിവാദവുമായി …

Read More »

ഫോണ്‍കെണി: ഇന്നു വീണ്ടും ഹര്‍ജി

കൊച്ചി: ഫോണ്‍ കെണിക്കേസില്‍ മന്ത്രി എ കെ ശശീന്ദ്രനെ കുറ്റവിമുക്‌നാക്കിയ കീഴ്‌ക്കോടതി വിധി റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും . കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി സര്‍ക്കാരിനോട് നിലപാട് അറിയിക്കാന്‍ ആവശ്യപ്പെട്ടിരുന്നു . ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇന്ന് വിശദീകരണം നല്‍കിയേക്കും. ശശിന്ദ്രനെ കുറ്റവിമുക്തനാക്കി കേസ് പെട്ടെന്ന് അവസാനിപ്പിച്ച വിചാരണക്കോടതി നടപടി അവധാനതയില്ലാത്തതാണെന്നാണ് ഹര്‍ജിക്കാരിയുടെ വാദം. മംഗളം ജീവനക്കാരി മൊഴി മാറ്റിയതില്‍ അസ്വാഭാവികത ഉണ്ടെന്നും കേസില്‍ പ്രതിയായ യുവതി …

Read More »