Home / കേരളം (page 20)

കേരളം

ആര്‍ത്തുങ്കല്‍ പള്ളി പിടിച്ചെടുക്കാന്‍ ആശയപ്രചാരണം? മോഹന്‍ദാസ് കുടുങ്ങും

  ആലപ്പുഴ: വര്‍ഗീയകലാപത്തിന് ആഹ്വാനം ചെയ്ത ടി.ജി മോഹന്‍ദാസിനെതിരെ കേസെടുക്കാന്‍ നിര്‍ദേശം. അര്‍ത്തുങ്കല്‍ പള്ളിയെക്കുറിച്ച് മതസ്പര്‍ധ വളര്‍ത്തുന്ന വിധത്തില്‍ ട്വിറ്റ് ചെയ്ത സംഭവത്തിലാണ് കേസ്. കേസെടുക്കാന്‍ അര്‍ത്തുങ്കല്‍ പൊലീസിന് നിര്‍ദേശം നല്‍കിയതായി ജില്ലാ പൊലീസ് മേധാവി എസ്. സുരേന്ദ്രന്‍ അറിയിച്ചു. സിആര്‍പിസി 153(എ) പ്രകാരമാണ് കേസെടുക്കുക. പള്ളിക്ക് പൊലീസ് സംരക്ഷണം നല്‍കാനും നിര്‍ദേശിച്ചു. അര്‍ത്തുങ്കലിലെ ക്രൈസ്തവ ദേവാലയം ശിവക്ഷേത്രമായിരുന്നെന്നും പള്ളി തിരിച്ചു പിടിക്കണമെന്ന ആഹ്വാനമാണ് ടിജി മോഹന്‍ദാസ് സംഘപരിവാര്‍ അനുഭാവികള്‍ക്ക് …

Read More »

മദ്യമൊഴുകിത്തുടങ്ങി: കണക്കുകള്‍ നിരത്തി ഒരുവിഭാഗം

കൊച്ചി: സംസ്ഥാനത്ത് 250 ബാറുകള്‍ കൂടി തുറക്കാന്‍ എക്‌സൈസ് വകുപ്പ് അനുമതി നല്‍കി. ദേശീയ പാതയോരത്തെ മദ്യശാലകള്‍ തുറക്കുന്നതിനെ കുറിച്ചുള്ള സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ബാറുകള്‍ തുറക്കുന്നത്. ഈ മാസം 11നാണ് ദേശീയ പാതകളുടേയും സംസ്ഥാന പാതകളുടേയും നഗര പരിധിയിലുള്ള മദ്യശാലകള്‍ തുറക്കാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടത്. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ബാറുകള്‍ തുറക്കാന്‍ നടപടിയെടുക്കണമെന്ന് എക്‌സൈസ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടോം ജോസിന്റെ ഉത്തരവ്. എന്നാല്‍ കോടതി ഉത്തരവിന് …

Read More »

കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ സ്‌കോളര്‍ഷിപ്പ് വിതരണം ആഗസ്റ്റ് 26 ന്

ന്യൂയോര്‍ക്ക്: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ സ്‌കോളര്‍ഷിപ്പ് വിതരണം ആഗസ്റ്റ് 26 ന് തിരുവനന്തപുരത്ത് നടക്കും. രാവിലെ 11 മണിക്ക് പ്രസ് ക്‌ളബ്ബില്‍ നടക്കുന്ന ചടങ്ങ് ശ്രീരാമ കൃഷ്ണാശ്രമത്തിലെ സ്വാമി മോക്ഷവൃതാനന്ദ ഉദ്ഘാടനം ചെയ്യും. മുന്‍ അംബാസിഡര്‍ ടി പി ശ്രീനിവാസന്‍ മുഖ്യാതിഥിയായിരിക്കും.കെ എച്ച് എന്‍ എ പ്രസിഡന്റ് ഡോ രേഖാ മേനോന്‍, ജനറല്‍ സെക്രട്ടറി കൃഷ്ണരാജ് മോഹനന്‍, മലേഷ്യ ടെയിലേഴ്‌സ് യൂണിവേഴ്‌സിറ്റ് പ്രോഫസര്‍ ഡോ. വി സുരേഷ്‌കുമാര്‍, …

Read More »

നിയമസഭയിലെ സമരം: പ്രതിപക്ഷം വീണ്ടും വെട്ടിലായി

തിരുവനന്തപുരം: ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെ രാജി ആവശ്യപ്പെട്ട് നിയമസഭാ കവാടത്തില്‍ എംഎല്‍എമാരുടെ നിരാഹാര സമരം നടത്തുന്ന യുഡിഎഫ് വെട്ടിലായി. നിയമസഭാ സമ്മേളനം വ്യാഴാഴ്ച അവസാനിക്കുകയും മന്ത്രി രാജിവയ്ക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇനിയെന്തു ചെയ്യണമെന്ന ആശയക്കുഴപ്പത്തിലാണ് പ്രതിപക്ഷം. പതിനാലാം നിയമസഭ നിലവില്‍ വന്ന ശേഷം ഇത് രണ്ടാം വട്ടമാണ് നിയമസഭാ കവാടത്തില്‍ നിരാഹാര സമരം നടത്തി യുഡിഎഫ് വെട്ടിലാകുന്നത്. സര്‍ക്കാരിനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് …

Read More »

വായ്പാകുടിശിഖ: വന്ദ്യവയോധികരെ വലിച്ചിഴച്ചു

കൊച്ചി: ഇരുനൂറു ചതുരശ്ര അടിയില്‍ താഴെ മാത്രമുള്ള കൂരയില്‍ അന്തിയുറങ്ങുന്ന രോഗികളായ വയോധിക ദമ്പതികളെ ബാങ്ക് ജപ്തിയുടെ പേരില്‍ വലിച്ചിഴച്ചു റോഡിലിറക്കി വിട്ടു. പൂണിത്തുറ ജവാഹര്‍ റോഡ് കോരങ്ങാട്ട് രാമനും (75), ഭാര്യ വിലാസിനി (65) യുമാണ് വലിച്ചിഴയ്ക്കപ്പെട്ടത്. വലിച്ചിറക്കുന്നതിനിടെ കുഴഞ്ഞു വീണ രാമനെ തൂക്കിയെടുത്താണു പൊലീസ് വാഹനത്തില്‍ കയറ്റിയത്. വിലാസിനിയും തളര്‍ന്നു വീണു. തൃപ്പൂണിത്തുറ ഗവ. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇരുവരെയും പിന്നീട് എറണാകുളം ജനറല്‍ ആശുപത്രിയിലേക്കു മാറ്റി. …

Read More »

അത്തം പിറന്നു: ഓണം വന്നു

കൊച്ചി:ആഗോളമലയാളിയുടെ ഉത്സവമായ ഓണത്തിന്റ വരവറിയിച്ച് ചരിത്രപരമായ അത്തച്ചമയ ഘോഷയാത്ര ഇന്ന്. പുലര്‍ച്ച അത്തമുണര്‍ത്തല്‍ ചടങ്ങോടുകൂടിയാണ് ആഘോഷ പരിപാടികള്‍ ആരംഭിക്കുക. രാവിലെ ഒമ്പതിന് ദേവസ്വം ബോര്‍ഡ് വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഓണാഘോഷം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നിരവധി കലാരൂപങ്ങളും നിശ്ചലദൃശ്യങ്ങളുമായി ഘോഷയാത്ര ആരംഭിക്കും. രാജഭരണവ്യവസ്ഥ നിലനിന്ന കാലത്ത് രാജാക്കന്മാര്‍ അത്തം ദിവസം നടന്നിരുന്ന എഴുന്നള്ളത്തായിരുന്നു അത്തച്ചമയം. പൊന്നോണത്തിന് ഇനി പത്തു നാള്‍ കൂടിമാത്രം. നാടും നഗരവും ആഘോഷത്തിമിര്‍പ്പിലേക്ക്. കച്ചവടം പൊടിപൊടിക്കാന്‍ …

Read More »

മഹാരാജാസിന് ആദ്യമായി വനിതാസാരഥി

കൊച്ചി: വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മഹാരാജാസിന്റെ ചരിത്രത്തിലാദ്യമായി ഒരു വനിതാ സാരഥി. ദളിത് വിദ്യാര്‍ത്ഥിനി മൃദുലാ ഗോപി ചെയര്‍പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടു. 121 വോട്ടുകള്‍ക്കാണ് മൃദുലാ ഗോപിയുടെ വിജയം. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സ്ഥാനാര്‍ത്ഥി ഫുവാദ് മുഹമ്മദ് രണ്ടാമതെത്തി. മൃദുലാ ഗോപി 884 വോട്ടുകള്‍ നേടിയപ്പോള്‍ 763 വോട്ടാണ് ഫുവാദിന്റെ സമ്പാദ്യം. കെഎസ്‌യു മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഒന്നൊഴികെ എല്ലാ സീറ്റിലും എസ്എഫ്‌ഐയാണ് വിജയിച്ചത്. വൈസ് ചെയര്‍ പേഴ്‌സണുള്‍പെടെ എസ്എഫ്‌ഐയുടെ പാനലില്‍ നിന്ന് …

Read More »

ഗാനഗന്ധര്‍വനും പത്‌നിയും ശബരീശസന്നിധിയില്‍

ശബരിമല: ഗാനഗന്ധര്‍വ്വന്‍ കെ.ജെ.യേശുദാസും ഭാര്യ പ്രഭാ യേശുദാസും ശബരിമല സന്നിധാനത്ത് ദര്‍ശനം നടത്തി. ഉച്ച പൂജക്ക് മുന്‍പാണ് ഇരുവരും ശബരിമല സന്നിധാനത്ത് എത്തിയത്. കറുപ്പ് വസ്ത്രംധരിച്ച് ഇരുമുടി ശിരസ്സിലേറ്റി പതിനെട്ടാം പടി കയറി ശ്രി ധര്‍മ്മശാസ്താവിന് മുന്നിലെത്തി ഇരുവരും വണങ്ങി. മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ഇരുവര്‍ക്കും പ്രസാദം നല്‍കി. ശബരിമല സന്നിധാനത്തെ പ്രധാന വഴിപാടായ കളാഭാഭിഷേകം തൊഴുതു. വൈകിട്ട് നട തുറന്നപ്പോഴും ദര്‍ശനത്തിനായി ഇരുവരും എത്തിയിരുന്നു. സന്നിധാനത്ത് വച്ച് ഹരിവരാസനം …

Read More »

കെ.കെ.ശൈലജയുടെ മന്ത്രിപദവി തുലാസില്‍: ബലിയാടാകുമോ?

തിരുവനന്തപുരം:സിപിഎമ്മിലെ വനിതാനേതൃത്വത്തിലെ കരുത്തറ്റ സാന്നിധ്യമായ ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ ഭാവിയ്ക്കു കരിനിഴല്‍. ആരോഗ്യമന്ത്രിയെന്ന നിലയില്‍ കെ.കെ.ശൈലജയുടെ പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടിക്കുള്ളില്‍ അതൃപ്തി പുകയുകയാണ്. മന്ത്രിസഭ അധികാരത്തിലെത്തി ഒരുവര്‍ഷം പിന്നിടുമ്പോഴും പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനം സര്‍ക്കാരിന്റെ പ്രതിഛായയെ ബാധിക്കുന്ന തലത്തിലേക്ക് എത്തിയെന്നും പാര്‍ട്ടിക്കുള്ളിലെ വിമര്‍ശകര്‍ ആരോപിക്കുന്നു. ചുരുങ്ങിയപക്ഷം, കെ.കെ.ശൈലജയില്‍നിന്ന് ആരോഗ്യവകുപ്പ് എടുത്തുമാറ്റി സര്‍ക്കാരിന്റെ മുഖം മിനുക്കണമെന്നാണു പാര്‍ട്ടിക്കുള്ളിലെ അഭിപ്രായം. വകുപ്പു സെക്രട്ടറിയുടെ നിയന്ത്രണത്തിലാണു മന്ത്രിയെന്നു ഘടകകക്ഷികളും ആരോപിക്കുന്നു. പനിമരണങ്ങള്‍ കൂടിയതിലൂടെ സര്‍ക്കാരിനു …

Read More »

ദിലീപിനുവേണ്ടി എന്തിനുവാദിച്ചു? മാണിഗ്രൂപ്പ് അന്വേഷിക്കുന്നു

കോട്ടയം:നടിയെ ആക്രമിച്ച കേസില്‍ പ്രതിയായി റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനു വേണ്ടി പി സി ജോര്‍ജ്ജ് എംഎല്‍എ പരസ്യമായി വീണ്ടും വീണ്ടും രംഗത്തു വരുന്നതിനു പിന്നിലെന്താണെന്ന് കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് ചുഴിഞ്ഞ് അന്വേഷിക്കുന്നു. തെളിവുകളോടെ വിവരങ്ങള്‍ പുറത്തുകൊണ്ടുവന്ന് പി സി ജോര്‍ജ്ജിനെ 'തുറന്നുകാട്ടുക'യാണ് ഉദ്ദേശമെന്നാണ് വിവരം. രഹസ്യമായി നടത്തുന്ന ഈ അന്വേഷണത്തിന്റെ വിവരങ്ങള്‍ മാണി ഗ്രൂപ്പിന്റെ തന്നെ ഏറ്റവും പ്രധാനപ്പെട്ട നേതാക്കള്‍ക്കു മാത്രമേ അറിയാവൂ എന്നാണ് സൂചന. കെഎം …

Read More »