Home / കേരളം (page 243)

കേരളം

പുണ്യം നിറഞ്ഞ വെള്ളിയാഴ്‌ച; നാളെ (ശനിയാഴ്‌ച) പെരുന്നാള്‍

  കോഴിക്കോട്‌: ലോകമെമ്പാടമുള്ള വിശ്വാസികള്‍ നാളെ (ശനിയാഴ്‌ച) ചെറിയ പെരുന്നാള്‍ ആഘോഷിക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. നൊയമ്പിന്റെ അവസാന വെള്ളിയാഴ്‌ച പള്ളികളില്‍ വിശ്വാസികളുടെ വന്‍ തിരക്കായിരുന്നു അനുഭവപ്പെട്ടിരുന്നത്‌. അവസാനത്തെ നോമ്പ്‌ നോറ്റ്‌ മനസും ശരീരവും ദൈവത്തിലര്‍പ്പിച്ച്‌ പുണ്യ പെരുന്നാള്‍ ദിനത്തെ വരവേല്‍ക്കുന്ന ദിനത്തില്‍ എല്ലാ വിശ്വാസികളും ലോകത്തിനു നല്‍കേണ്ട സന്ദേശം സ്‌നേഹം മുറുകെപ്പിടിച്ച്‌ സമാധാനത്തിനുവേണ്ടി കൈകോര്‍ക്കുക എന്നതാവട്ടെ. എല്ലാ വാനയക്കാര്‍ക്കും പെരുന്നാള്‍ ആശംസകള്‍…

Read More »

ബാഹുബലി; ഏറ്റവും വേഗം 100 കോടി കടന്ന ഇന്ത്യന്‍ ചിത്രം

ഇന്ത്യയിലെ ഏറ്റവും ചിലവേറിയ ചിത്രമെന്ന റെക്കോര്‍ഡുമായി എത്തിയ ബഹുഭാഷ ചിത്രം ബാഹുബലി ബോളിവുഡ് റെക്കോര്‍ഡുകളെ പഴങ്കഥയാക്കി മുന്നോട്ടുകുതിക്കുന്നു. ഏറ്റവും വേഗത്തില്‍ 100 കോടിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ ചിത്രമായി ബാഹുബലി മാറിയിരിക്കുന്നു. ആമിര്‍ ഖാന്‍റെ ധൂം 3യെയും ഷാരൂഖിന്‍റെ ഹാപ്പി ന്യൂ ഇയറിനെയും തകര്‍ത്താണ് ചിത്രത്തിന്‍റെ മുന്നേറ്റം. തെലുങ്ക് ചിത്രത്തിന്‍റെ മൊഴിമാറ്റി എത്തിയ പതിപ്പുകളെല്ലാം മികച്ച കളക്ഷന്‍ നേടി മുന്നേറുകയാണ്. റിലീസ് ചെയ്ത് മൂന്ന് ദിവസം കൊണ്ട് നേടിയത് 140 കോടിയാണ്. …

Read More »

അതിർത്തിയിൽ പാക്കിസ്ഥാൻ വെടിവയ്പ്പ് ശക്തം; നാലു പേർക്ക് പരുക്ക്

ജമ്മു∙ പ്രധാന മന്ത്രി നരേന്ദ്ര മോദി നാളെ കശ്മീർ സന്ദർശിക്കാനിരിക്കെ ജമ്മുവിലെ ഇന്ത്യ-പാക്ക് അതിർത്തിയിൽ വീണ്ടും വെടിവയ്പ്പ്. ആർഎസ് പുര സെക്ടറിൽ പാക്കിസ്ഥാൻ നടത്തിയ വെടിവയ്പ്പിൽ നാലുപേർക്ക് പരുക്കേറ്റു. ഇന്നലെ രാത്രിയും ഇന്നു പുലർച്ചെയുമായി പാക്കിസ്ഥാൻ റേഞ്ചേഴ്സ് അഞ്ച് ബിഎസ്എഫ് പോസ്റ്റുകൾക്ക് നേരെ വെടിയുതിർത്തിരുന്നു. ബിഎസ്എഫ് ജവാൻമാരും പാക്ക് റേഞ്ചർമാരും തമ്മിൽ ശക്തമായി ഏറ്റുമുട്ടലുണ്ടായതായി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ബുധനാഴ്ച പാക്കിസ്ഥാൻ നടത്തിയ വെ‌ടിവെയ്പ്പിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടിരുന്നു. രണ്ട് …

Read More »

ഒരു തോക്ക് അനുവദിച്ചാൽ ഗര്‍ഭിണിയായ അവളെയും കുട്ടികളെയും സംരക്ഷിക്കാമായിരുന്നു

ഷാജഹാന്‍പൂര്‍∙ സ്വരക്ഷയ്ക്കായി ഒരു തോക്കു അനുവദിച്ചുതരണമെന്ന് ആശറാം ബാപ്പു പ്രതിയായ പീഡനക്കേസിലെ കൊല്ലപ്പെട്ട സാക്ഷി കൃപാല്‍ സിങ്ങിന്റെ ബന്ധുക്കൾ. നിലവിലെ സാഹചര്യത്തിൽ കൃപാല്‍ സിങ്ങിന്റെ കുടുംബം സുരക്ഷിതമല്ല. എപ്പോഴും ആക്രമണം ഉണ്ടായേക്കാം. ഇതിനായി ഒരു തോക്ക് കൈവശം വയ്ക്കാൻ അനുമതി നൽകണമെന്ന് അധികൃതരോട് അദ്ദേഹത്തിന്റെ ഭാര്യയും ആവശ്യപ്പെട്ടു. ജൂലൈ പത്തിനാണ് ആശാറാം ബാപ്പുവിനെതിരെയുള്ള പീഡനക്കേസിലെ സാക്ഷി കൃപാല്‍ സിങ് വെടിയേറ്റു മരിച്ചത്. കൃപാല്‍ സിങ്ങിന്റെ ഭാര്യ ഗര്‍ഭിണിയാണ്. ഇവർക്ക് ആറ് …

Read More »

പാക്കിസ്ഥാൻ വെടിവച്ചിട്ട ‘ചാര’ ഡ്രോൺ ഇന്ത്യയുടേതല്ല; പാക്ക് പൊലീസിന്റെ തന്നെ

അമൃത്സർ ∙ ഇന്ത്യ ചാരപ്രവർത്തിക്കായി ഉപയോഗിച്ചതെന്ന് ആരോപിച്ച് പാക്കിസ്ഥാൻ വെടിവച്ചു വീഴ്ത്തിയ ഡ്രോൺ പാക്ക് പൊലീസിന്റേതുതന്നെയെന്ന് റിപ്പോർട്ട്. പഞ്ചാബ് പ്രവിശ്യയിലെ പാക്കിസ്ഥാൻ പൊലീസ് ഹൈവേ പെട്രോളിങ്ങിനായി ഇത്തരം ഡ്രോണുകളാണ് ഉപയോഗിക്കാറ് എന്നാണ് ഇന്റലിജൻസ് നൽകുന്ന സൂചന. ചാരപ്രവർത്തിക്കായി ഇന്ത്യ ഡ്രോണ്‍ ഉപയോഗിക്കുന്നുവെന്ന് കാണിച്ച് ഇസ്‍ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷണറെ പാക്കിസ്ഥാൻ പ്രതിഷേധം അറിയിച്ചിരുന്നു. ഇന്നലെയാണ് പാക്ക് അധീന കശ്മീരിലെ ബഹിബറിൽ പാക്ക് സൈന്യം ഡ്രോൺ വെടിവച്ചിട്ടെന്ന് അവകാശപ്പെട്ടത്. എന്നാൽ പുറത്തുവന്ന ചിത്രങ്ങളിൽ …

Read More »

കോൺഗ്രസിന് വോട്ടു ചെയ്യുന്നവരോട് നോ താങ്ക്സ് എന്നുമാത്രം പറയരുതെന്ന് കെ. മുരളീധരൻ

കോഴിക്കോട് ∙ വരുന്ന തദ്ദേശഭരണ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും കോൺഗ്രസിന് വോട്ടു ചെയ്യാൻ ജനം തയാറാണെന്നും നോ താങ്ക്സ് എന്നു മാത്രം പറയാതിരുന്നാൽ മതിയെന്നും കെ. മുരളീധരൻ എംഎൽഎ. മുൻ മേയർ പി.ടി. മധുസൂദനകുറുപ്പ് പുരസ്കാരം പികെകെ ബാവയ്ക്ക് സമ്മാനിക്കുയായിരുന്നു. അരുവിക്കര ഉപതിരഞ്ഞെടുപ്പു വിജയം തലയ്ക്കു പിടിച്ചിരുന്നാൽ വിജയിക്കാനാവില്ല. അരുവിക്കരയിൽ മുഖ്യമന്ത്രി അടക്കമുള്ളവരുടെ നേതൃത്വത്തിൽ നടത്തിയ കുടുംബ യോഗങ്ങൾ വിജയം കണ്ടുവെങ്കിലും താഴെ തട്ടിലുള്ള നേതാക്കളുടെ പ്രവർത്തനം കാര്യമായുണ്ടായില്ല. നേതാക്കൾ …

Read More »

താജ്മഹലിനു സമീപം കമിതാക്കൾ സ്വയം കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു

ന്യൂഡൽഹി∙ താജ്മഹലിന് സമീപം വ്യത്യസ്ഥ മതത്തിൽപെട്ട കമിതാക്കളുടെ ആത്മഹത്യാശ്രമം. പരസ്പരം കഴുത്തറുത്താണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇവരുടെ കുടുംബം പ്രണയത്തെ എതിര്‍ത്തതോടെയാണ് താജ്‌മഹിലിനു സമീപം ആത്മഹത്യാശ്രമം നടത്തിയത്. രണ്ടു പേരെയും ഗുരുതര നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജ്‌വീര്‍ സിങ് (25), ഷബാന(18) എന്നിവരാണ് താജ്മഹലിന് സമീപത്തെ നേച്ചര്‍ പാര്‍ക്കില്‍ പരസ്പരം കഴുത്തറുത്ത് ജീവനൊടുക്കാൻ ശ്രമിച്ചത്. ബാല്യകാല സുഹൃത്തുക്കളായിരുന്ന ഇവരുടെ പ്രണയത്തെ ഇരുവീട്ടുകാരും ശക്തമായി എതിർത്തിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഷബാനയെ കല്യാണം കഴിക്കാൻ …

Read More »

സഫിയ വധക്കേസ്: ഒന്നാംപ്രതി കെ.സി. ഹംസയ്ക്ക് വധശിക്ഷ; ഹംസയുടെ ഭാര്യ മൈമൂനയ്ക്ക് ആറുവർഷം തടവ്

കാസർകോട്∙ സഫിയ വധക്കേസിൽ ഒന്നാം പ്രതിക്ക് വധശിക്ഷ. സഫിയയെ വീട്ടുജോലിക്കു നിർത്തിയ കാസർകോട് ബോവിക്കാനം മാസ്തിക്കുണ്ടിൽ കരാറുകാരൻ കെ.സി. ഹംസ (50)യ്ക്കാണ് ജില്ലാ സെഷൻസ് കോടതി ജഡ്ജി എം.ജെ. ശക്തിധരൻ വധശിക്ഷ വിധിച്ചത്. ഇതിനു പുറമേ പത്തുലക്ഷം രൂപ പിഴയും വിധിച്ചു. കേസിലെ മൂന്നാം പ്രതിയും ഹംസയുടെ ഭാര്യയുമായ മൈമൂനയ്ക്ക് ആറു വർഷം തടവും 10000 രൂപ പിഴയും നാലാം പ്രതിയും ഹംസയുടെ സഹോദരന്റെ ഭാര്യാ സഹോദരനുമായ ആരിക്കാടി കുന്നിൽ …

Read More »

ഇടുക്കി ജില്ലയിൽ തിങ്കളാഴ്ച ഹർത്താൽ

തൊടുപുഴ ∙ ഇടുക്കിയിൽ തിങ്കളാഴ്ച (20) ഹൈറേഞ്ച് സംരക്ഷണസമിതിയുടെ ഹർത്താൽ. ജില്ലയുടെ ഭൂരിഭാഗം പ്രദേശവും പരിസ്ഥിതിലോല മേഖലയാക്കിക്കൊണ്ട് വനംവകുപ്പ് കേന്ദ്ര സർക്കാരിനു റിപ്പോർട്ട് നൽകിയതിരെയാണ് ഹർത്താൽ നടത്തുക. തിങ്കളാഴ്ച രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണു ഹർത്താൽ. അതേസമയം, ഹർത്താലിന് എൽഡിഎഫ് പിന്തുണ നൽകുമെന്ന് എൽഡിഎഫ് ജില്ലാ കൺവീനർ കെ.കെ. ശിവരാമൻ അറിയിച്ചു.

Read More »

കോൺഗ്രസിന് വോട്ടു ചെയ്യുന്നവരോട് നോ താങ്ക്സ് എന്നുമാത്രം പറയരുതെന്ന് കെ. മുരളീധരൻ

കോഴിക്കോട് ∙ വരുന്ന തദ്ദേശഭരണ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും കോൺഗ്രസിന് വോട്ടു ചെയ്യാൻ ജനം തയാറാണെന്നും നോ താങ്ക്സ് എന്നു മാത്രം പറയാതിരുന്നാൽ മതിയെന്നും കെ. മുരളീധരൻ എംഎൽഎ. മുൻ മേയർ പി.ടി. മധുസൂദനകുറുപ്പ് പുരസ്കാരം പികെകെ ബാവയ്ക്ക് സമ്മാനിക്കുയായിരുന്നു. അരുവിക്കര ഉപതിരഞ്ഞെടുപ്പു വിജയം തലയ്ക്കു പിടിച്ചിരുന്നാൽ വിജയിക്കാനാവില്ല. അരുവിക്കരയിൽ മുഖ്യമന്ത്രി അടക്കമുള്ളവരുടെ നേതൃത്വത്തിൽ നടത്തിയ കുടുംബ യോഗങ്ങൾ വിജയം കണ്ടുവെങ്കിലും താഴെ തട്ടിലുള്ള നേതാക്കളുടെ പ്രവർത്തനം കാര്യമായുണ്ടായില്ല. നേതാക്കൾ …

Read More »