Home / കേരളം (page 257)

കേരളം

ഐഐടികൾ ഇന്ത്യാ വിരുദ്ധ, ഹിന്ദു വിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള വേദി: ആർഎസ്എസ്

ന്യൂ‍‍ഡൽഹി∙ ഇന്ത്യയുടെ അഭിമാന വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐഐടി പോലുള്ളവ ഇന്ത്യാ വിരുദ്ധ, ഹിന്ദു വിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള വേദിയായി മാറുകയാണെന്ന് ആർഎസ്എസ്. സർക്കാരിന്റെ ചില നടപടികൾക്കെതിരെ ഐഐഎമ്മിന്റെ പ്രതിഷേധവും ഇതിന്റെ ഭാഗമാണെന്നും ആർഎസ്എസ് മാസികയായ ഓർഗനൈസറിൽ എഴുതിയ ലേഖനത്തിൽ വ്യക്തമാക്കുന്നു. ഐഐഎം കരട് ബില്ലിനെക്കുറിച്ച് സ്ഥാപനങ്ങൾ എതിർപ്പറിയിച്ചിരുന്നു. ഗവർണർമാരുടെയും ഡയറക്ടർമാരുടെയും ബോർഡിലൂടെ ഇടതുപക്ഷവും കോണ്‍ഗ്രസും ഇപ്പോഴും ഇത്തരം പ്രശസ്ത സ്ഥാപനങ്ങളെ നിയന്ത്രിക്കുകയാണെന്നും ആർഎസ്എസ് വിമർശിച്ചു. വിശുദ്ധനഗരമായ ഹരിദ്വാറിലുള്ള റൂർക്കി ഐഐടിയിൽ നോൺ …

Read More »

ആന്ധ്രയിൽ നിന്നുള്ള വരവ് നിലച്ചു; അരിവില ഉയർന്നേക്കും

തിരുവനന്തപുരം∙ സര്‍ക്കാര്‍ കുടിശിക നല്‍കാത്തത് കാരണം ആന്ധ്രയില്‍ നിന്നുള്ള അരിവരവു നിലച്ചു. കണ്‍സ്യൂമര്‍ഫെ‍ഡ് നല്‍കാനുള്ള 69 കോടി രൂപ കിട്ടാതെ കേരളത്തിലെ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കോ, ഇടനിലക്കാര്‍ക്കോ അരി വിതരണം ചെയ്യേണ്ടെന്ന് ഈസ്റ്റ് ഗോദാവരി റൈസ് മില്ലേഴ്സ് അസോസിയേഷന്‍ തീരുമാനിച്ചു. ഇതോടെ ഒാണത്തിനു പൊതുവിപണിയില്‍ അരിവില കുത്തനെ ഉയരുമെന്ന് ഉറപ്പായി. 500 മുതല്‍ 600 ലോഡ് വരെ ജയ അരിയാണ് സപ്ലൈകോയും കണ്‍സ്യൂമര്‍ഫെഡും ഈസ്റ്റ് ഗോദാവരി റൈസ് മില്ലേഴ്സ് അസോസിയേഷനില്‍ നിന്ന് …

Read More »

ആദ്യ ഡിജിറ്റൽ സംസ്ഥാനമാകാൻ കേരളം

തിരുവനന്തപുരം∙ ഡിജിറ്റൽ ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സംസ്ഥാനമാകാൻ കേരളം ഒരുങ്ങുന്നു. അതിവേഗ ഇന്റർനെറ്റ് സൗകര്യത്തിനുള്ള നാഷനൽ ഒപ്റ്റിക്കൽ ഫൈബർ നെറ്റ്‌വർക്ക് സ്ഥാപിക്കുന്ന ജോലികൾ ഏതാണ്ടു പൂർത്തിയാവുകയും സർക്കാർ സേവനങ്ങളിൽ ഭൂരിഭാഗവും ഇന്റർനെറ്റ് വഴി ലഭ്യമാക്കുകയും ചെയ്തതോടെയാണു ഡിജിറ്റൽ കേരളം യാഥാർഥ്യമാകുന്നത്. പ്രഖ്യാപനവുമായി ബന്ധപ്പെട്ട് അടുത്ത മന്ത്രിസഭായോഗത്തിൽ അന്തിമ തീരുമാനമെടുക്കും. ഗോവയുമായാണ് ആദ്യ ഡിജിറ്റൽ സംസ്ഥാനപദവിക്കു കേരളം മൽസരിക്കുന്നത്. കേരളത്തെക്കാൾ കുറഞ്ഞ ഭൂവിസ്തൃതിയും ജനസംഖ്യയുമുള്ള ഗോവയ്ക്കു ഡിജിറ്റൽ പദവി താരതമ്യേന എളുപ്പമാണെങ്കിലും …

Read More »

കോന്നി പെൺകുട്ടികളുടെ മരണം: ആദ്യ അന്വേഷണ സംഘത്തിന് വീഴ്ചപറ്റിയെന്ന് എസ്പി

പത്തനംതിട്ട∙ പാലക്കാട്ട് റയിൽവേ ട്രാക്കിൽ രണ്ടു പെൺകുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആദ്യ അന്വേഷണ സംഘത്തിന് വീഴ്ചപറ്റിയെന്ന് പുതിയ അന്വേഷണ മേധാവി എസ്പി ഉമാ ബെഹ്റ. ആദ്യ അന്വേഷണ സംഘത്തെ എസ്പി ശകാരിച്ചു. വീഴ്ചവരുത്തിയതിന് കോന്നി സിഐയ്ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന. പെൺകുട്ടികൾ മാവേലിക്കരയിൽ ഉണ്ടായിട്ടും റയിൽവേ പൊലീസിനെ അറിയിക്കാൻ വൈകി. ഇതുമായി ബന്ധപ്പെട്ട് റയിൽവേ അധികൃതരിൽ നിന്ന് എസ്പി വിവരം ശേഖരിച്ചു. പൊലീസ് ജാഗ്രത പാലിച്ചിരുന്നുവെങ്കിൽ കോന്നിയിലെ പെൺകുട്ടികളുടെ …

Read More »

പവർ കട്ട്: യുപിയിൽ നാട്ടുകാർ എംഎൽഎയെയും കൗൺസിലറെയും കെട്ടിയിട്ടു

ചന്ദൗലി (യുപി) ∙ സ്ഥിരമായി പവർകട്ട് ഉണ്ടാകുന്നതിൽ പ്രതിഷേധിച്ച് ഉത്തർ പ്രദേശിൽ എംഎൽഎയെയും കൗൺസിലറെയും നാട്ടുകാർ കെട്ടിയിട്ടു. ബിഎസ്പി നേതാക്കൾക്കാണ് ഈ ദുരനുഭവം. മുഗൾസരയ് നിന്നുള്ള എംഎൽഎ ബാബൻ സിങ്ങും മൂന്നാം വാർഡ് കൗൺസിലറും നാട്ടുകാരുടെ പ്രശ്നങ്ങൾ സംസാരിക്കാൻ എത്തിയതായിരുന്നു. എന്നാൽ അതിനിടെ ക്ഷുഭിതരായ നാട്ടുകാര്‍ ഇരുവരെയും കെട്ടിയിടുകയായിരുന്നുവെന്ന് ഉയർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. പൊലീസെത്തി നാട്ടുകാരുമായി സംസാരിച്ചതിന് ശേഷമാണ് ഇരുവരെയും മോചിപ്പിച്ചത്. സ്ഥലത്ത് വെള്ളത്തിന്റെയും വൈദ്യുതിയുടെയും പ്രശ്നങ്ങൾ ഉണ്ടെന്ന് …

Read More »

വിദ്യാർഥികൾ വിടർത്തിയ വെള്ളക്കുടയിൽ മഴകാഴ്ചകൾ

  കൊച്ചി∙ മനസിലെ മഴകാഴ്ചകൾ വർണങ്ങളായി പെയ്തിറങ്ങിയപ്പോൾ നനയാത്ത കുടയിലും മഴയുടെ കുളിര്. സംസ്ഥാനത്തെ 40 വിദ്യാലയങ്ങളിൽ നിന്നും എത്തിയ 120 വിദ്യാർഥികളാണ് കൊച്ചിയിൽ കുടകളിൽ വർണവിസ്മയമൊരുക്കിയത്. ‘മൺസൂൺ ഓഫ് കേരള’ എന്നതായിരുന്നു ചിത്രരചനക്കുള്ള വിഷയം. ക്യാൻവാസാകട്ടെ വെളുത്തൊരു കുടയും. ഇരുപത്തയ്യായിരവും പതിനയ്യായിരവും ഒന്നും രണ്ടും സ്ഥാനങ്ങൾക്ക് സമ്മാനത്തുകയുള്ളതൊന്നും ഈ ചിത്രരചയിതാക്കൾക്ക് പ്രശ്നമായിരുന്നില്ല. മനസിൽ തോന്നിയരീതിയിലെല്ലാം അവർ ചിത്രങ്ങൾ വരച്ചു. അതിൽ മഴക്കാലതോണി മുതൽ മഴനനഞ്ഞ ഒച്ചുവരെ സ്ഥാനം പി‌ടിച്ചു. …

Read More »

പിടികൂടിയ ഇറാനിയൻ ബോട്ടിൽ ഉണ്ടായിരുന്നത് രാജ്യാന്തര ലഹരികടത്തുസംഘം

കൊച്ചി∙ ആലപ്പുഴ തീരത്തുനിന്ന് പിടികൂടിയ ഇറാൻ ബോട്ടിൽ ഉണ്ടായിരുന്നത് രാജ്യാന്തര ലഹരികടത്തു സംഘമെന്ന് കണ്ടെത്തി. ബോട്ടിൽ നിന്ന് ലഭിച്ച സാറ്റലൈറ്റ് ഫോൺ ആണ് അന്വേഷണത്തിൽ നിർണായകമായത്. ഇറാനു പുറമെ പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലേക്ക് ബോട്ടിലുണ്ടായിരുന്നവർ വിളിച്ചതിനുള്ള തെളിവ് ലഭിച്ചു. കൊച്ചിക്കും വിഴിഞ്ഞത്തിനും മധ്യേ ആലപ്പുഴ കന്യാകുളങ്ങര ഭാഗത്തെ പുറംകടലിൽ വച്ചാണ് വിദേശ ബോട്ട് പിടിയിലായത്. ഭീകരവാദ ബന്ധം സംശയിക്കുന്ന സാഹചര്യത്തിൽ കേസ് എൻഐഎയ്ക്ക് വിട്ടിരുന്നു. പിടിയിലായ ബോട്ടിൽ‌ ഏഴ് ഇറാൻകാരും …

Read More »

തിരുവനന്തപുരത്ത് വിഷക്കൂൺ കഴിച്ച് 11 പേർ ആശുപത്രിയിൽ

തിരുവനന്തപുരം∙ വിഷക്കൂൺ കഴിച്ച് 11 പേരെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പെരിങ്ങമല, കൊല്ലത്തെ ചിതറ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ചികിൽസ തേടിയത്. ഇവിടങ്ങിളിൽ വിഷക്കൂൺ വിൽപനയ്ക്ക് വച്ചിരുന്നതായി ആരോഗ്യവകുപ്പ് കണ്ടെത്തി. ഈ കൂണുകൾ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂൺ ഉപയോഗിച്ചവരുണ്ടെങ്കിൽ അടിയന്തരമായി വൈദ്യസഹായം തേടണമെന്നും ആരോഗ്യവകുപ്പ് നിർദേശം നൽകി. എത്ര പേരാണ് ഈ കൂൺ കഴിച്ചതെന്ന വിവരം അറിവായിട്ടില്ല.

Read More »

മസ്കറ്റിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ തിങ്കളാഴ്ച നാട്ടിലെത്തിക്കും

മസ്കറ്റ് ∙ ഒമാനിലെ ഹൈമക്ക് സമീപം ബസും കാറും കൂട്ടിയിടിച്ച് മരിച്ച ഏഴ് പേരിൽ രണ്ട് മലയാളികളുടെ മൃതദേഹങ്ങള്‍ തിങ്കളാഴ്ച പുലർച്ചയ്ക്ക് കൊച്ചിയിലേക്കുള്ള ഒമാൻ എയർ വിമാനത്തിൽ നാട്ടിലേക്കു കൊണ്ടുപോകും. അപകടത്തിൽ പരുക്കേറ്റ അഞ്ച് പേരൊഴികെ ബാക്കിയുള്ളവർ ആശുപത്രി വിട്ടു. നിസ്വ ആശുപത്രിയിൽ ചികിൽസയിലുള്ളവർ സുഖം പ്രാപിക്കുന്നതായി മസ്കറ്റ് ലുലു അധികൃതർ പറഞ്ഞു. അപകടത്തിൽ മരിച്ച ബാക്കി അഞ്ചു പേർ തമിഴ് നാട് സ്വദേശികളാണ്. തൃശൂര്‍ കൊടുങ്ങല്ലൂര്‍ എറിയാട് സ്വദേശി …

Read More »

സാൻഫ്രാൻസിസ്കോയിലേക്ക്; ഇന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദർശനം 66 വർഷങ്ങൾക്കു ശേഷം

സാൻഫ്രാൻസിസ്കോ∙ ജവഹർലാൽ നെഹ്‌റുവിനു ശേഷം ആദ്യമായി ഒരു ഇന്ത്യൻ പ്രധാനമന്ത്രി സാൻഫ്രാൻസിസ്കോ സന്ദർശിക്കുന്നു. മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ പ്രചരണം ലക്ഷ്യമിട്ട് നടത്തുന്ന സന്ദർശനത്തിന്റെ ഭാഗമായാണ് മോദി ഇവിടെ എത്തുന്നത്. 66 വർഷം മുമ്പ് 1949ൽ ജവഹർലാൽ നെഹ്റുവാണ് ഇതിനു മുൻപ് ഇവിടം സന്ദർശിച്ചത്. സിലിക്കൺ വാലി സന്ദർശിക്കുന്ന മോദി ഇന്ത്യൻ വംശജരുമായി സംവദിക്കും. യുഎസിൽ ഏറ്റവുമധികം ഇന്ത്യക്കാരുള്ള സ്ഥലം കലിഫോർണിയയാണ്. അറുപത്തിയാറു വർഷങ്ങൾക്കു മുൻപ് സഹോദരി വിജയലക്ഷ്മി പണ്ഡിറ്റിനും …

Read More »