Home / കേരളം (page 278)

കേരളം

കുറുവ ദ്വീപ് അടച്ചു

വയനാട്ടിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ കുറുവ ദ്വീപ് അടച്ചു. നദിയിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്നാണ് അടച്ചിടാന്‍ തീരുമാനിച്ചത്.

Read More »

കൊച്ചിയില്‍ കനത്ത മഴ

കനത്ത മഴയിലും കാറ്റിലും കൊച്ചിയില്‍ നിരവധി മരങ്ങള്‍ കടപുഴകി വീണു. രാവിലെ ഏഴോടെയാണു കനത്ത കാറ്റും മഴയുമുണ്ടായത്. കാക്കനാട് സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ നിന്നിരുന്ന രണ്ടു വാകമരം കാറ്റില്‍ കടപുഴകി വീണു കാറും രണ്ടു ഓട്ടോറിക്ഷകളും തകര്‍ന്നു. പുലര്‍ച്ചെ ആയിരുന്നതിനാല്‍ സിവില്‍ സ്റ്റേഷന്‍ പരിസരം ആളൊഴിഞ്ഞ നിലയിലായിരുന്നു. ഇത് അപകടത്തിന്റെ തീവ്രത കുറച്ചു.

Read More »

കുടുംബാംഗങ്ങളെ രക്ഷിക്കാന്‍ മുഖ്യമന്ത്രി സരിതയെ സംരക്ഷിക്കുന്നു: പി.സി.ജോര്‍ജ്

സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്കെതിരേ ആരോപണവുമായി പി.സി.ജോര്‍ജ് രംഗത്ത്. കുടുംബാംഗങ്ങളെ രക്ഷിക്കാന്‍ വേണ്ടിയാണ് മുഖ്യമന്ത്രി സരിതയെ സംരക്ഷിക്കുന്നത്. മുഖ്യമന്ത്രിക്ക് 30 ലക്ഷവും മന്ത്രി ആര്യാടന്‍ മുഹമ്മദിന് 10 ലക്ഷവും നല്കിയെന്ന് സരിത എഴുതിയ കത്തിലുണ്‌ടെന്നും പി.സി.ജോര്‍ജ് ആരോപിച്ചു.

Read More »

തീരസേനയുടെ ഡോര്‍ണിയര്‍ വിമാനത്തിനായി തെരച്ചില്‍ തുടങ്ങി

കാണാതായ തീരസേനയുടെ ഡോര്‍ണിയര്‍ വിമാനത്തിനായി റിലയന്‍സിന്റെ കപ്പല്‍ തെരച്ചില്‍ തുടങ്ങി. കടലിനുള്ളില്‍ തെരച്ചില്‍ നടത്താനാവശ്യമായ അത്യാധുനിക സംവിധാനങ്ങള്‍ ഉള്ള കപ്പലാണു തെരച്ചിലിനായി റിലയന്‍സ് വിട്ടുനല്‍കുന്നത്.ജൂണ്‍ എട്ടിനു രാത്രി കാണാതായ വിമാനത്തിനായി ഊര്‍ജിത തെരച്ചില്‍ നടത്തിയെങ്കിലും ഇതുവരെ കണെ്ടത്താനായില്ല. മൂന്നു ജീവനക്കാരാണു വിമാനത്തിലുണ്ടായിരുന്നത്. വിമാനം ഇതുവരെ കണ്‌ടെത്താന്‍ കഴിയാത്തതില്‍ ഇവരുടെ ബന്ധുക്കള്‍ക്കു പ്രതിഷേധമുണ്ട്.

Read More »

സഹായിക്കാമെന്ന് ഏറ്റവര്‍ തന്നെ സഹായിച്ചില്ലെന്ന് സരിത നായര്‍

സഹായിക്കാമെന്ന് ഏറ്റവര്‍ തന്നെ സഹായിച്ചില്ലെന്ന് സോളാര്‍ കേസില്‍ ആറ് വര്‍ഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ട സരിതാ നായര്‍. ഭരണം കൈയ്യിലുണ്ടെന്ന് കരുതി തന്നെ ആരും ഇല്ലാതാക്കാന്‍ ശ്രമിക്കേണ്ടെന്നും സരിത മാധ്യമങ്ങളോട് പറഞ്ഞു.  ജോസ് കെ.മാണിയെക്കാള്‍ ഉന്നതര്‍ സോളാര്‍ കേസിലുണ്ട്. എം.എല്‍.എമാരും മന്ത്രിമാരും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അഴിമതിയെക്കുറിച്ച് തനിക്കറിയാവുന്നതെല്ലാം പറയും. തന്റെ വെളിപ്പെടുത്തല്‍ അരുവിക്കര തിരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്നത് തന്റെ പ്രശ്‌നമല്ലെന്നും സരിത പറഞ്ഞു. ഇന്നലെയാണ് സോളാര്‍ കേസുകളിലെ ആദ്യ വിധി …

Read More »

സോളാര്‍ വിവാദം : വിധി സര്‍ക്കാര്‍ നിലപാട് ശരിവെക്കുന്നതാണെന്ന് മുഖ്യമന്ത്രി

സോളാര്‍ കേസില്‍ ഇന്നലെ പത്തനംതിട്ട കോടതി പുറപ്പെടുവിച്ച വിധി സര്‍ക്കാര്‍ നിലപാട് നൂറുശതമാനം ശരിവെക്കുന്നതാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രോസിക്യുഷനെയും അന്വേഷണ സംഘത്തെയും ജഡ്ജി വിധിന്യായത്തില്‍ തന്നെ അഭിനന്ദിച്ചിട്ടുണ്ട്. കേസ് നടത്തിയതിന്റെ വിജയമാണ് വിധി. സരിതയുടെ മുന്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ തനിക്കെതിരെ ഉന്നിയിച്ച ആരോപണങ്ങളെല്ലാം പച്ചക്കള്ളമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.  വിധികൊണ്ട് ബുദ്ധിമുട്ടുണ്ടായവര്‍ പറയുന്നതില്‍ കാര്യമില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. സോളാര്‍ കേസില്‍ ഇപ്പോള്‍ പുറത്തുവരുന്ന കാര്യങ്ങളെല്ലാം വസ്തുതാ വിരുദ്ധമാണെന്നും താന്‍ …

Read More »

സോളാര്‍ തട്ടിപ്പില്‍ മന്ത്രിമാരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സരിത

പത്തനംതിട്ട: സോളാര്‍ തട്ടിപ്പില്‍ മന്ത്രിമാരും ഉള്‍പ്പെട്ടിട്ടുണ്ടെന്നു പുതിയ വെളിപ്പെടുത്തലുമായി പ്രതി സരിത എസ്. നായര്‍. താന്‍ പ്രവര്‍ത്തിച്ചത് ഇവര്‍ പറഞ്ഞ് വിശ്വസിപ്പിച്ചത് അനുസരിച്ചിട്ടാണെന്നും കൈരളി പീപ്പിള്‍ ചാനലിനോട് സരിത പറഞ്ഞു. സര്‍ക്കാരുമായി ബന്ധമില്ലാതെ സോളാര്‍ പദ്ധതി പ്രഖ്യാപിക്കാനോ കമ്പനിക്ക് പ്രവര്‍ത്തിക്കാനോ സാധിക്കില്ല. അഴിമതിയും സാമ്പത്തിക ഇടപാടും നടത്തിയവര്‍ ഇപ്പോഴും അണിയറയിലാണ്. സോളാറുമായി ബന്ധപ്പെട്ടു കൂടുതല്‍ പേരുകള്‍ പുറത്തുവരാനുണ്ട്. തുറന്നു പറഞ്ഞാല്‍ പലരും പൊതുജീവിതം അവസാനിപ്പിക്കേണ്ടിവരുമെന്നും സരിത മുന്നറിയിപ്പ് നല്‍കി. സോളാര്‍ …

Read More »

മുമ്പ് പുസ്തകങ്ങള്‍ കൃത്യമായി നല്‍കിയതുകൊണ്ടാണ് പരാതിയുണ്ടാവുന്നതെന്ന് അബ്ദുറബ്ബ്

തിരുവനന്തപുരം: മുന്‍ വര്‍ഷങ്ങളില്‍ കൃത്യമായി പുസ്തകങ്ങള്‍ നല്‍കിയതു കൊണ്ടാണ് ഇത്തവണ അല്‍പം വൈകിയപ്പോള്‍ പരാതികളുണ്ടാവുന്നതെന്ന് മന്ത്രി പി.കെ. അബ്ദുറബ്ബ്. ‘ഡയറ്റ്’ പരിപാടിയുടെ ഉദ്ഘാടനത്തിന് കോട്ടണ്‍ഹില്‍ സ്കൂളിലത്തെിയ മന്ത്രി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. വാര്‍ഷികപരീക്ഷവരെ പുസ്തകങ്ങള്‍ കിട്ടാതിരുന്ന വര്‍ഷങ്ങള്‍ മുമ്പ് ഉണ്ടായിട്ടുണ്ട്. ഒക്ടോബറിലും ഡിസംബറിലുമൊക്കെയായിരുന്നു പല വര്‍ഷങ്ങളിലും വിതരണം. ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ കൃത്യമായി പുസ്തകം വിതരണം ചെയ്യാന്‍ സാധിച്ചു. ഇത്തവണ പുസ്തകം അച്ചടിക്കുന്നതില്‍ സാങ്കേതിക തകരാറുകള്‍ സംഭവിച്ചു. അതുകൊണ്ടാണ് കാലതാമസമൊഴിവാക്കാന്‍ പുറത്ത് കൊടുത്ത് …

Read More »

രാജ്യത്ത് പക്വതയുള്ള രാഷ്ട്രീയ നേതൃത്വമില്ലെന്ന് അദ്വാനി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പരോക്ഷ വിമര്‍ശവുമായി മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി. രാജ്യത്ത് പക്വതയുള്ള രാഷ്ട്രീയ നേതൃത്വമില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇക്കാരണത്താല്‍ അടിയന്തരാവസ്ഥ ആവര്‍ത്തിക്കില്ലെന്ന് പറയാന്‍ കഴിയില്ലെന്നും അടിയന്തരാവസ്ഥയുടെ നാല്‍പ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് നല്‍കിയ അഭിമുഖത്തില്‍ അദ്വാനി പറഞ്ഞു. ജനാധിപത്യത്തെ തകര്‍ക്കാന്‍ കഴിയുന്ന ശക്തികള്‍ രാജ്യത്തുണ്ട്. ഇവയ്‌ക്കെതിരായ പ്രതിരോധം ശക്തമല്ലെന്നും അദ്വാനി പറഞ്ഞു. പ്രധാനമന്ത്രി മോദിയില്‍ വിശ്വാസമില്ലെന്ന് തെളിയിക്കുന്നതാണ് അദ്വാനിയുടെ വാക്കുകളെന്ന ആരോപണവുമായി ആം ആദ്മി പാര്‍ട്ടി അടക്കമുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്.

Read More »

മെഡിക്കല്‍ പ്രവേശന പരീക്ഷ നടത്താന്‍ സാവകാശം വേണമെന്ന് സിബിഎസ്ഇ

അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷ വീണ്ടും നടത്താന്‍ സാവകാശം വേണമെന്ന് സിബിഎസ്ഇ സുപ്രീം കോടതിയെ അറിയിച്ചു. ഇത്രകുറഞ്ഞ സമയത്തിനുളളില്‍ പരീക്ഷ നടത്താനാവില്ലന്നും അഖിലേന്ത്യാ തലത്തില്‍ മറ്റ് ഏഴ് പരീക്ഷകള്‍ നടത്താനുണെ്ടന്നും സിബിഎസ്ഇ വ്യക്തമാക്കി. ഇക്കാര്യമാവശ്യപ്പെട്ട് സിബിഎസ്ഇ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. ഹര്‍ജി കോടതി വെള്ളിയാഴ്ച പരിഗണിക്കും.നിലവില്‍ നടത്തിയ പരീക്ഷയുടെ ഉത്തര സൂചിക ചോര്‍ന്നതിനെത്തുടര്‍ന്നണ് സുപ്രീം കേടതി പരീക്ഷ റദ്ദാക്കിയത്. നാലാഴ്ച്ചക്കുളളില്‍ പരീക്ഷ വീണ്ടും നടത്തണമെന്ന് കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. …

Read More »