Home / കേരളം (page 296)

കേരളം

മുംബൈ വിഷമദ്യദുരന്തം: മരണം 64 ആയി

മുംബൈയിലെ മലാഡിലുള്ള മല്‍വാണിയില്‍ വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 64 ആയി ഉയര്‍ന്നു. മരിച്ചവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. ആശുപത്രിയില്‍ കഴിയുന്ന 12 പേരുടെ സ്ഥിതി ഗുരുതരമാണ്. സംഭവത്തില്‍ മുംബൈ ക്രൈം ബ്രാഞ്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കേസില്‍ അഞ്ചുപേരെ പൊലീസ് അറസ്റ്റു ചെയ്തു. ഫ്രാന്‍സിസ് തോമസ് ഡെമലോ(46), സലിം മഹബൂബ് ഷെയ്ഖ്(39), രാജു ഹനുമന്ത് പാസ്കര്‍(50), ഡൊണാള്‍ഡ് റോബര്‍ട്ട് പട്ടേല്‍ (47), ഗൗതം ഹാര്‍തെ (30) എന്നിവരാണ് അറസ്റ്റിലായത്. …

Read More »

യുഡിഎഫ് പ്രതിനിധി സമ്മേളനം ഹൂസ്റ്റണില്‍- ജൂണ്‍ 21ന് ഞായറാഴ്ച

ഹൂസ്റ്റണ്‍ : ആസന്നമായിരിയ്ക്കുന്ന കേരളത്തിലെ അരുവിക്കര നിയമസഭാമണ്ഡല ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച്, രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനും, ചര്‍ച്ച ചെയ്യുന്നതിനും ഹൂസ്റ്റണിലെ ഐക്യജനാധിപത്യ മുന്നണി അനുഭാവികള്‍ ഒത്തുചേരുന്നു. ജൂണ്‍ 21ന് ഞായറാഴ്ച വൈകുന്നേരം 5 മണിയ്ക്ക് സ്റ്റാഫോഡിലുള്ള കേരള തനിമ റെസ്‌റ്റോന്റില്‍ വച്ചാണ് പ്രത്യേക സമ്മേളനം ക്രമീകരിച്ചിരിയ്ക്കുന്നത്. ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്‌കാരിക നേതാക്കള്‍ പങ്കെടുക്കുന്ന ഈ സമ്മേളനത്തിലേക്ക് യുഡിഎഫ് അനുഭാവമുള്ള എല്ലാ പ്രവാസി മലയാളികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.  അരുവിക്കരയെ നെഞ്ചോടുചേര്‍ത്തു വച്ച …

Read More »

ഡോ. പി.കെ. വാര്യര്‍ക്ക്‌ ജന്മദിനാശംസകളുമായി ഡോ. യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍ എപ്പിസ്‌കോപ്പ

കോട്ടയ്‌ക്കല്‍: പ്രശസ്‌ത ആയുര്‍വേദ ഭിഷഗ്വരനും കോട്ടയ്‌ക്കല്‍ ആര്യവൈദ്യശാലാ മാനേജിങ്‌ ട്രെസ്റ്റിയും ചീഫ്‌ ഫിസിഷ്യനുമായ ഡോ. പി.കെ വാര്യരുടെ 95ാം ജന്മദിനാഘോഷത്തില്‍ ആശംസകളുമായി ഡോ. യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍ എപ്പിസ്‌കോപ്പയും. ന്യൂയോര്‍ക്കില്‍ നിന്നും സഹധര്‍മ്മിണി എല്‍സി യോഹന്നാന്‍ ശങ്കരത്തിലിനൊപ്പം എത്തിയാണ്‌ അദ്ദേഹം ആശംസകള്‍ നേര്‍ന്നത്‌. ഡോ. പി.കെ വാര്യരെ പ്രകീര്‍ത്തിച്ച്‌ എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ രചിച്ച കവിതയും മംഗളപത്രവും ഇരുവരും ചേര്‍ന്ന്‌ സമ്മാനിച്ചു.

Read More »

ബാബുരാജ് പരാതിയുമായി ആഭ്യന്തരമന്ത്രിയെയാണ് സമീപിച്ചത്: മുഖ്യമന്ത്രി

തിരുവനന്തപുരം: സോളാര്‍കേസിന്‍െറ വിധിയിലൂടെ സര്‍ക്കാരിന്‍െറ നിലപാട് ശരിയെന്ന്  തെളിഞ്ഞതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പത്തനംതിട്ട കോടതിയുടെ വിധി സര്‍ക്കാരിന്‍െറ നിലപാട് നൂറുശതമാനം ശരി വക്കുന്നതാണ്. തന്‍െറതെന്ന പേരില്‍ ഉപയോഗിക്കപ്പെട്ട കത്ത് വ്യാജമാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടു. ജഡ്ജ്മെന്‍റില്‍ ഇക്കാര്യം എടുത്തുപറഞ്ഞിട്ടും പല മാധ്യമങ്ങളും അത് പ്രസിദ്ധീകരിച്ചില്ളെന്നും മുഖ്യമന്ത്രി പറഞ്ഞു. പരാതിക്കാരനായ ബാബുരാജ് തന്നെ വന്നു കണ്ടുവെന്നും താന്‍ നടപടിയെടുത്തില്ളെന്നും ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ശരിയല്ല. അദ്ദേഹം പരാതിയുമായി ആഭ്യന്തരമന്ത്രിയെയാണ് സമീപിച്ചത്. ആഭ്യന്തരമന്ത്രി …

Read More »

അജ്ഞാതകോൾ: പ്രീപെയ്ഡ് മൊബൈൽ ഉപയോക്താക്കൾക്ക് പണം നഷ്ടമായി

കോഴിക്കോട് ∙ അർധരാത്രിയിൽ അജ്ഞാത നമ്പരിൽ നിന്നുള്ള ഫോൺ വിളിയിലൂടെ ജില്ലയിലെ ആയിരക്കണക്കിനു പ്രീപെയ്ഡ് മൊബൈൽ ഫോൺ ഉപഭോക്താക്കൾക്കു പണം നഷ്ടമായി. ബിഎസ്എൻഎൽ പ്രീ പെയ്ഡ് ഫോണുകളിലേക്കു വന്ന വിളികൾ സംബന്ധിച്ച് കമ്പനി ഔദ്യോഗിക അന്വേഷണം ആരംഭിച്ചു. അധിക ചിഹ്നത്തിനു ശേഷം 23677302301, 23677302303, 375294720014, 22455001675 എന്നീ നമ്പരുകളിൽ നിന്നാണു കൂടുതലായും വിളികളെത്തിയത്. വിദേശത്തു നിന്നുള്ള വിളികളാണെന്നു കരുതി ഫോൺ എടുത്താലുടൻ പ്രീ പെയ്ഡിൽ ബാലൻസുള്ള പണം തീരും. …

Read More »

കോടതി വിധി അനുസരിക്കുന്നില്ല :കെഎസ്ആർടിസിക്ക് എതിരെ ഹൈക്കോടതി

കൊച്ചി ∙ കോടതി വിധികളോടു കെഎസ്ആർടിസി കാണിക്കുന്ന നിഷേധ മനോഭാവത്തിൽ ഹൈക്കോടതിയുടെ രൂക്ഷവിമർശനം. കെഎസ്ആർടിസി എംഡിക്കും ഉന്നതോദ്യോഗസ്ഥർക്കുമെതിരെയുള്ള കോടതിയലക്ഷ്യ ഹർജികൾ പരിഗണിക്കാൻ മാത്രമായി ഹൈക്കോടതിയിൽ പ്രത്യേക ബെഞ്ച് വേണ്ടിവരുന്ന സാഹചര്യമാണുള്ളതെന്നു ജസ്റ്റിസ് ഡി. ശേഷാദ്രി നായിഡു കുറ്റപ്പെടുത്തി. കോടതി നിർദേശങ്ങൾ ഉദ്യോഗസ്ഥർ തീരെ വകവയ്ക്കാതിരിക്കുന്നത് അപലപനീയമാണെന്നു കോടതി പറഞ്ഞു. ‘‘കോടതി വിധി നടപ്പാക്കുന്ന കാര്യത്തിൽ കടുത്ത അനാസ്ഥയും മർക്കടമുഷ്ടിയുമാണു കെഎസ്ആർടിസി കാണിക്കുന്നത്. കോടതി നിർദേശങ്ങൾ തുടർച്ചയായി അവഗണിക്കപ്പെടുന്നു. ഇതു ഗൗരവപൂർവം …

Read More »

ചാനലുകളിൽ വന്ന ശബ്ദം എന്റെതല്ല: ഫെനി ബാലകൃഷ്ണൻ

മാവേലിക്കര ∙ മുഖ്യമന്ത്രിക്കു പണം നൽകിയെന്നു പറഞ്ഞതായി ചൂണ്ടിക്കാട്ടി ചില ചാനലുകളിൽ വന്ന വാർത്ത ശരിയല്ലെന്നും അതുമായി തനിക്കു ബന്ധമില്ലെന്നും അഭിഭാഷകനായ ഫെനി ബാലകൃഷ്ണൻ അറിയിച്ചു. ‘വാർത്തയിലെ ശബ്ദം എന്റെതല്ല, അങ്ങനെയൊന്നും ഞാൻ പറഞ്ഞിട്ടില്ല. മുഖ്യമന്ത്രിയുടെ പേരു പറയാൻ ചില കേന്ദ്രങ്ങൾ സമ്മർദം ചെലുത്തിയിരുന്നു. തിരഞ്ഞെടുപ്പ് അടുത്ത സമയത്തു ചിലർ നടത്തുന്ന ഗൂഢാലോചനയാണ് ഇപ്പോഴത്തെ നീക്കങ്ങൾ’- ഫെനി ബാലകൃഷ്ണൻ പറഞ്ഞു.

Read More »

സരിതയുമായി ബന്ധമില്ല; പണം പറ്റിയെന്ന വാർത്ത അടിസ്ഥാന രഹിതം: അടൂർ പ്രകാശ്

കണ്ണൂർ∙ ജയിലിൽ കിടക്കുമ്പോൾ സരിതയിൽ നിന്നു പണം കൈപ്പറ്റിയെന്ന വാർത്ത അടിസ്ഥാന രഹിതമെന്നു മന്ത്രി അടൂർ പ്രകാശ്. സരിതയുമായി തനിക്കു യാതൊരു ബന്ധവുമില്ല. മുൻപ് ഒരിക്കൽ സരിതയുമായി ഫോണിൽ ബന്ധപ്പെടേണ്ടി വന്നിട്ടുണ്ട്. അതുതന്റെ നിയോജക മണ്ഡലത്തിലെ ഒരു സ്ത്രീയുടെ പണം സരിത തട്ടിയെടുത്തു എന്ന പരാതി വന്നപ്പോൾ നിജസ്ഥിതി അന്വേഷിക്കാനായി വിളിച്ചതാണ്. സരിത ജയിലിൽ കിടന്നാലും ശിക്ഷിക്കപ്പെട്ടാലും ഒന്നും തനിക്കു പ്രശ്നമില്ല. തിരഞ്ഞെടുപ്പിനു മുന്നോടിയായി സോളർ പ്രശ്നം വീണ്ടും സജീവമാക്കാൻ …

Read More »

മന്ത്രി അടൂർ പ്രകാശിനെതിരെ കോഴിക്കോട്ടും കണ്ണൂരും ഡിവൈഎഫ്ഐ പ്രതിഷേധം

കോഴിക്കോട്, കണ്ണൂർ ∙ പട്ടയമേള ഉദ്ഘാടനം ചെയ്യാനെത്തിയ റവന്യു മന്ത്രി അടൂർ പ്രകാശിനെതിരെ കണ്ണൂരും കോഴിക്കോട്ടും ഡിവൈഎഫ്ഐ പ്രവർത്തകരുടെ പ്രതിഷേധം. മന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കുകയും വേദിയിലേക്ക് ഓടിക്കയറുകയും ചെയ്ത പ്രവർത്തകരെ നീക്കം ചെയ്യാനുള്ള പൊലീസ് ശ്രമം രണ്ടിടത്തും സംഘർഷത്തിനിടയാക്കി. സോളർ അഴിമതിക്കേസ് ഒത്തുതീർക്കാൻ മന്ത്രി ഇടപെട്ടെന്ന ആരോപണങ്ങളെ തുടർന്നായിരുന്നു പ്രതിഷേധം. കോഴിക്കോട്ട് മന്ത്രി പ്രസംഗിച്ചുകൊണ്ടിരിക്കെ ഡിവൈഎഫ്ഐ പ്രവർത്തകർ വേദിയിലേക്ക് ഓടിക്കയറി. പൊലീസുകാർ ഇവരെ പിടിച്ചുമാറ്റി. മന്ത്രിയെത്തുന്നതിനു മുൻപ് സിവിൽ സ്റ്റേഷൻ …

Read More »

നേതാക്കൾ വാജ്പേയിയെ പോലെ വിനയാന്വിതരാകണം; ധാർഷ്ട്യം പാടില്ല: അഡ്വാനി

ന്യൂഡൽഹി∙ അടിയന്തരാവസ്ഥ പരാമർശത്തിൽ വിശദീകരണവുമായി ബിജെപിയുടെ മുതിർന്ന നേതാവ് എൽ.കെ. അ‍ഡ്വാനി രംഗത്ത്. നേതാക്കള്‍ വാജ്പേയിയെ പോലെ വിനയാന്വിതരാകണമെന്നാണ് താന്‍ പറഞ്ഞത്. അടിയന്തരാവസ്ഥയെക്കുറിച്ചുള്ള പരമാർശം കോൺഗ്രസിനെ ഉദ്ദേശിച്ചാണ് നടത്തിയത്. ഇത് ഒരു വ്യക്തിയെ ലക്ഷ്യമിട്ടല്ല. അടിയന്തരാവസ്ഥയെകുറിച്ചുള്ള പരാമര്‍ശം കോണ്‍ഗ്രസിനെ ഉദ്ദേശിച്ചാണെന്നും എല്ലാത്തരം ഏകാധിപത്യ പ്രവണതയേയും താന്‍ എതിര്‍ക്കുന്നെന്നും നേതാക്കൾക്ക് ധാർഷ്ട്യം പാടില്ലെന്നും അഡ്വാനി ഇംഗ്ലീഷ് ചാനലിനുനല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ധാർഷ്ട്യമാണ് ഏകാധിപത്യത്തിലേക്ക് നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 40 വർഷത്തിനു ശേഷവും …

Read More »