Home / കേരളം (page 299)

കേരളം

അരുവിക്കര അമ്മാനാട്ടം (നര്‍മ്മഗാനം: എ.സി. ജോര്‍ജ്‌)

(തുടക്കത്തില്‍ ഒരു സിനിമാഗാനത്തിന്റെ പാരഡിയായി തോന്നാമെങ്കിലും ഈ നര്‍മ്മഗാനം ഒരു സിനിമാ പാരഡിയല്ല. സമാഗതമായിരിക്കുന്ന കേരളത്തിലെ അരുവിക്കര നിയമസഭാ മണ്‌ഡലത്തിലെ വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ്‌ പ്രചാരണ തന്ത്ര-കുതന്ത്രങ്ങളേയും സുന്ദരമോഹന വാഗ്‌ദാന പെരുമഴകളേയും ആധാരമാക്കി നിരാശയുടെ നീര്‍ക്കയത്തില്‍ നീന്തിത്തുടിക്കുന്ന അനേകം സാധാരണ വോട്ടറന്മാരുടെ മനോഗതം ഒരു നര്‍മ്മഗാനത്തിന്റെ രൂപത്തില്‍ താഴെ അവതരിപ്പിക്കാന്‍ ശ്രമിക്കുക മാത്രമാണ്‌. കുറവുകള്‍ ക്ഷമിക്കുക) അരുവിക്കര… ഓരത്ത്‌… ആറ്റിന്‍കര… ഓരത്ത്‌…. ചാറ്റല്‍ മഴ… ചോദിച്ചു… കാറ്റേ… കാറ്റേ…. …

Read More »

അപ്രസക്തമായ ഒരു ഒച്ചപ്പാട്‌ (ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍)

ഈയിടെ പിന്നെയും ചാനലുകളുടെ പുകില്. ഞെട്ടിക്കുന്ന രാഷ്ട്രീയ വാര്‍ത്തകള്‍ കുറവായതുകൊണ്ട് അവ മറ്റു സങ്കേതങ്ങള്‍ തേടുക സ്വാഭാവികമാണ്. പിന്നെ വിവാദമാക്കാവുന്നതു മതകാര്യങ്ങളാണ്. തീവ്രവര്‍ഗീയവാദികള്‍ ഈ രാജ്യത്തുണ്ടല്ലോ. അപ്പോള്‍ കിട്ടിയതു കാഞ്ഞിരപ്പള്ളിയിലെ പാസ്റ്ററല്‍ കൗണ്‍സിലിന്റെ ഉദ്ഘാടന സമ്മേളനമാണ് (രൂപതാധ്യക്ഷന്റെ ഉപദേശസമിതിയാണു പാസ്റ്ററല്‍ കൗണ്‍സില്‍. ഇടവകകളില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ടവരും പ്രസ്ഥാനങ്ങളുടെയും സംഘടനകളുടെയും പ്രതിനിധികളുമാണു സമിതിയിലുളളത്. സമകാലീന പ്രശ്‌നങ്ങളാണ് അവര്‍ ചര്‍ച്ചചെയ്യുന്നത്). പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനം എല്ലാവര്‍ക്കും ഒത്തുചേരാനുളള പൊതുസമ്മേളനമല്ല. അവിടെ എന്തിനാണു ചാനലുകാര്‍ ഓടിക്കൂടിയതെന്നറിയില്ല! …

Read More »

കരി പുരണ്ട വിമാനത്താവളം – അനില്‍ പെണ്ണുക്കര

കരിപ്പൂര്‍ വിമാനത്താവളം എന്തിനു നിര്‍മ്മിച്ചു എന്നുചോദിച്ചാല്‍ മലപ്പുറത്തുകാര്‍ പറയും ഞങ്ങള്‍ക്ക് ഹജ്ജിനു പോകാന്‍ എളുപ്പത്തിനു വേണ്ടിയാണെന്ന്. കള്ളക്കടത്തുകാരോട് ചോദിച്ചാല്‍ അവര്‍ പറയും വളരെ എളുപ്പത്തില്‍ കള്ളക്കടത്ത് നടത്താനാണെന്ന് .. രാഷ്ട്രീയക്കാരോട് ചോദിച്ചാലും രഹസ്യമായി ഈ ഉത്തരം തന്നെ പറയും.ഏത് അണ്ടനും അടകോടനും കയറി മേഴുകാവുന്ന ഒരു വിമാനത്താവളം ഇന്ത്യാ രാജ്യത്ത് വേറെ കാണില്ല. എല്ലാ ദിവസവും കള്ളക്കടത്ത് നടക്കുന്ന ഒരു സ്ഥലം. ഇവിടെ ഒരു കൊലപാതകം നടന്നപ്പോള്‍ അതിന്റെ പിന്നിലെ …

Read More »

സോളാറില്‍ ആദ്യ വിധി: സരിതയ്ക്കും ബിജുവിനും മൂന്ന് വര്‍ഷം തടവ്

    സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ ബിജു രാധാകൃഷ്ണനും സരിത എസ്.നായര്‍ക്കും മൂന്ന് വര്‍ഷം വീതം തടവു ശിക്ഷ ലഭിച്ചു. പത്തനംതിട്ട ജുഡീഷല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്) ജഡ്ജി ജയകൃഷ്ണനാണ് കേസില്‍ വിധി പറഞ്ഞത്. സരിത 45 ലക്ഷം രൂപയും ബിജു 25 ലക്ഷം രൂപയും പിഴയൊടുക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. കേസില്‍ ഒന്നാം പ്രതിയായ ബിജു രാധാകൃഷ്ണനും രണ്ടാം പ്രതിയായ സരിതയും കുറ്റക്കാരാണെന്ന് കോടതി കണ്‌ടെത്തിയിരുന്നു. ശിക്ഷ …

Read More »

മുമ്പ് പുസ്തകങ്ങള്‍ കൃത്യമായി നല്‍കിയതുകൊണ്ടാണ് പരാതിയുണ്ടാവുന്നതെന്ന് അബ്ദുറബ്ബ്

തിരുവനന്തപുരം: മുന്‍ വര്‍ഷങ്ങളില്‍ കൃത്യമായി പുസ്തകങ്ങള്‍ നല്‍കിയതു കൊണ്ടാണ് ഇത്തവണ അല്‍പം വൈകിയപ്പോള്‍ പരാതികളുണ്ടാവുന്നതെന്ന് മന്ത്രി പി.കെ. അബ്ദുറബ്ബ്. ‘ഡയറ്റ്’ പരിപാടിയുടെ ഉദ്ഘാടനത്തിന് കോട്ടണ്‍ഹില്‍ സ്കൂളിലത്തെിയ മന്ത്രി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. വാര്‍ഷികപരീക്ഷവരെ പുസ്തകങ്ങള്‍ കിട്ടാതിരുന്ന വര്‍ഷങ്ങള്‍ മുമ്പ് ഉണ്ടായിട്ടുണ്ട്. ഒക്ടോബറിലും ഡിസംബറിലുമൊക്കെയായിരുന്നു പല വര്‍ഷങ്ങളിലും വിതരണം. ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ കൃത്യമായി പുസ്തകം വിതരണം ചെയ്യാന്‍ സാധിച്ചു. ഇത്തവണ പുസ്തകം അച്ചടിക്കുന്നതില്‍ സാങ്കേതിക തകരാറുകള്‍ സംഭവിച്ചു. അതുകൊണ്ടാണ് കാലതാമസമൊഴിവാക്കാന്‍ പുറത്ത് കൊടുത്ത് …

Read More »

സഹായിക്കാനെത്തുമ്പോള്‍ വേണ്ടെന്ന് പറയുന്നത് വിഡ്ഢിത്തം -വെള്ളാപ്പള്ളി

കൊല്ലം: തങ്ങളെ ശൂലവും അരിവാളും വിഴുങ്ങേണ്ടെന്നും തൊഗാഡിയയല്ല അതിനപ്പുറമുള്ള ആഡിയ വന്നാലും പറയുന്ന ആശയം നല്ലതെങ്കില്‍ സ്വീകരിക്കുമെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കമ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും ബി.ജെ.പിക്കാരുമെല്ലാം എസ്.എന്‍.ഡി.പിയുടെ വേദിയില്‍ വരും. ആരോടും അയിത്തം കല്‍പിച്ചിട്ടില്ല. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഈഴവ സമുദായത്തെ സഹായിക്കാമെന്ന വാഗ്ദാനവുമായി ഒരാള്‍ വരുമ്പോള്‍ വേണ്ടെന്ന് പറയുന്നത് ചരിത്രം വിഡ്ഢിത്തമായേ രേഖപ്പെടുത്തൂ. തൊഗാഡിയയുടെ രാഷ്ട്രീയ നിലപാട് എന്തുമാകട്ടെ, അദ്ദേഹം എന്ത് പറയുന്നുവെന്നതാണ് നോക്കേണ്ടത്. …

Read More »

അമേരിക്കന്‍ മലയാളിയുടെ കേസില്‍ സരിത നായര്‍ക്കും ബിജുവിനും ശിക്ഷ

പത്തനംതിട്ട: സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട ആദ്യ കേസില്‍ സരിത എസ് നായര്‍ക്കും ബിജു രാധാകൃഷ്ണനും മൂന്നുവര്‍ഷംവീതം തടവ്. പത്തനംതിട്ട ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയാണ് ശിക്ഷ വിധിച്ചത്. ആറന്മുള സ്വദേശിയായ അമേരിക്കന്‍ മലയാളി ബാബുരാജില്‍നിന്ന് 1.19 കോടിരൂപ തട്ടിയെടുത്ത കേസിലാണ് വിധി. ബാബുരാജിനെ ടീം സോളാര്‍ കമ്പനി ഡയറക്ടറാക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് പണം തട്ടിയെടുത്തത്. പ്രതികള്‍ വ്യാജരേഖ ചമയ്ക്കലും പണം തട്ടിയെടുക്കലും വഞ്ചനയും നടത്തിയതായി കോടതി കണ്ടെത്തി. സരിതയ്ക്ക് …

Read More »

മദ്യപിച്ച് ഡ്രൈവിംഗ് സീറ്റിലിരുന്നാല്‍ ഇനി കാര്‍ പറയും ‘നോ’

മദ്യപിച്ച് ലക്കുകെട്ട് ഡ്രൈവിംഗ് സീറ്റിലിരിക്കാമെന്ന മോഹം ഇനി നടക്കില്ല. വെള്ളമടിച്ച് വണ്ടിയോടിച്ചുവരുന്ന വഴിയില്‍ കൈ കാണിക്കുന്ന പോലിസുകാരനെ ഒരു പക്ഷേ നിങ്ങള്‍ക്ക് കബളിപ്പിക്കാനാകുമായിരിക്കും. തുള്ളി പോലും കഴിച്ചിട്ടില്ലന്ന് വീട്ടുകാരോടും നുണപറഞ്ഞ് രക്ഷപെടാനായേക്കും. പക്ഷേ നിങ്ങളുടെ കാറിന്റടുത്തുമാത്രം ഇനിയീ വേലയൊന്നും നടപ്പാകില്ല. വെള്ളമടിച്ചടുത്തുചെന്നാപ്പിന്നെ അത് തെല്ലും അനങ്ങില്ല. റോഡ് സുരക്ഷാ വക്താക്കളായ നാഷനല്‍ ഹൈവേ ട്രാഫിക് സേഫ്റ്റിയും  കാര്‍ നിര്‍മാതാക്കളും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത ഡാഷ്‌ബോര്‍ഡിലുറപ്പിക്കുന്ന ബ്ലഡ് ആല്‍ക്കഹോള്‍ സെന്‍സര്‍ സംവിധാനം  റോഡ് …

Read More »

എയര്‍പോര്‍ട്ട്‌ വെടിവെയ്‌പ്‌: മൃതദേഹത്തോട്‌ അനാദരവ്‌ കാട്ടിയെന്ന്‌ ആരോപണം

  കോഴിക്കോട്‌: ബുധനാഴ്‌ച രാത്രി കരിപ്പൂര്‍ വിമാനത്താവളത്തിലുണ്ടായ വെടിവെയ്‌പില്‍ കൊല്ലപ്പെട്ട ജവാന്‍ ജയ്‌പാല്‍ യാദവിന്റെ മൃതദേഹം ഇന്‍ക്വസ്റ്റിനുശേഷം എക്‌സ്‌റേ എടുക്കുന്നതിനായി മെഡിക്കല്‍ കോളജ്‌ അത്യാഹിത വിഭാഗത്തിലേക്കാണ്‌ കൊണ്ടുപോയത്‌. തലയില്‍ വെടിയുണ്ട തറച്ചതാണ്‌ മരണകാരണമെന്ന്‌ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പ്ലാസ്റ്റിക്‌ കവറുപയോഗിച്ച്‌ മറയ്‌ക്കാതെ മഴയത്താണ്‌ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു കൊണ്ടുപോയത്‌. ഇത്‌ ജവാനോട്‌ കാണിക്കുന്ന അനാദരവാണ്‌. സാധാരണ ഇവിടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോകുന്നത്‌ ഇത്തരത്തിലാണ്‌. പോസ്റ്റ്‌ മോര്‍ട്ടത്തിനുശേഷം മൃതദേഹം എംബാം ചെയത്‌ നാട്ടിലേക്ക്‌ …

Read More »

സൗജന്യയാത്ര: എസ്‌.എഫ്‌.ഐ പ്രതിക്ഷേധ മാര്‍ച്ച്‌ നടത്തി

    കോഴിക്കോട്‌: വിദ്യാര്‍ത്ഥികളുടെ സൗജന്യ യാത്രാ അവകാശം അട്ടിമറിക്കുന്നതിനെതിരേ എസ്‌.എഫ്‌.ഐ പ്രവര്‍ത്തകര്‍ കെ.എസ്‌.ആര്‍.ടി.സി ബസ്‌ സ്റ്റാന്‍ഡിലേക്ക്‌ പ്രതിക്ഷേധ മാര്‍ച്ച്‌ നടത്തി. മാര്‍ച്ച്‌ ജില്ലാ സെക്രട്ടറി കെ. അശ്വന്ത്‌ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ ജോയിന്റ്‌ സെക്രട്ടറി എ.കെ. ബിജിത്ത്‌, ഫഹദ്‌ ഖാന്‍, കെ.എം. നീനു തുടങ്ങിയവര്‍ സംസാരിച്ചു. പ്രതിക്ഷേധ മാര്‍ച്ച്‌ കെ.എസ്‌.ആര്‍.ടി.സിക്കു സമീപം പോലീസ്‌ തടഞ്ഞു.  

Read More »