Home / കേരളം (page 30)

കേരളം

നാദിര്‍ഷയുടെ ജാമ്യഹര്‍ജി ഇന്നു ഹൈക്കോടതി പരിഗണിക്കും: വിധിയെ ഉറ്റുനോക്കി ദിലീപും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ സംവിധായകന്‍ നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പ്രോസിക്യൂഷന്‍ നിലപാട് കോടതിയെ അറിയിക്കും. അതേ സമയം നടന്‍ ദിലീപ് അടുത്ത ദിവസം വീണ്ടും ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും. നാദിര്‍ഷയുടെ ജാമ്യഹര്‍ജിയിലെ ഫലം അനുസരിച്ചായിരിക്കും ഇക്കാര്യത്തില്‍ നടന്റെ നീക്കം. പോലീസ് തന്നെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നാദിര്‍ഷ ഹൈക്കോടതിയില്‍ നേരത്തെ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ഈ കേസില്‍ മണിക്കൂറുകളോളം താന്‍ …

Read More »

കേരളത്തില്‍ ആരെയും തകര്‍ക്കുവാന്‍ എളുപ്പം (ഡോ. എം.കെ.ലൂക്കോസ്)

തിരുവനന്തപുരത്ത് സമൂഹത്തിനുമുന്നില്‍ ആക്ഷേപിക്കപ്പെടുകയും കേസില്‍ അകപ്പെട്ട് ജയിലിലായ നിരപരാധിയായ വ്യക്തിയുടെ തകര്‍ന്നുപോയ ജീവിതാനുഭവം ആണ് ഈ വാര്‍ത്തയുടെ പിന്നില്‍. ജീവിതത്തിലും സമൂഹത്തിലും ഒറ്റപ്പെട്ട് ആത്മഹത്യയുടെ മുനമ്പില്‍ നിന്നാണ് ഈ മനുഷ്യനെ ഞങ്ങള്‍ക്ക് രക്ഷിക്കുവാന്‍ സാധിച്ചത്. കേരളത്തില്‍ ആരെയും തകര്‍ക്കുവാന്‍ നിമിഷങ്ങള്‍ മതി. ഇന്ത്യയിലെ രാഷ്ട്രീയ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളില്‍ അധികാരങ്ങള്‍ നിലനിര്‍ത്തുവാനും അനര്‍ഹമായ സ്ഥാനങ്ങള്‍ പിടിച്ചുപറ്റുവാനും എളുപ്പവഴികള്‍ ആശ്രയിക്കുന്നവരാണ് കൂടുതല്‍ പേരും. എതിരാളിയെ തകര്‍ക്കുവാന്‍ യാതൊരു ദയയുമില്ലാതെ ഏതു …

Read More »

ഏരീസ് ഐ കബഡി കസ്തൂരിബായി മെമ്മോറിയൽ റോളിംഗ് ട്രോഫി ആഞ്ചനേയ പുനലൂർക്ക്

ഐക്കരക്കോണത്തിന്റെ കലാ, കായിക, സാംസ്‌കാരിക പാരമ്പര്യത്തെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായി ഐക്കരക്കോണം പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഏകദിന അന്തർ സംസ്ഥാന കബഡി മേള നടത്തി. ഏരീസ് ഐ കബഡി കസ്തൂരിബായി മെമ്മോറിയൽ റോളിംഗ് ട്രോഫിയും 25,000 രൂപയും ഒന്നാം സ്ഥാനം നേടിയ ആഞ്ചനേയ പുനലൂർക്ക് യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ് ചെയർമാനും ഇൻഡിവുഡ് സ്ഥാപക ഡയറക്ടറുമായ സോഹൻ റോയ് സമ്മാനിച്ചു. രണ്ടാം സ്ഥാനക്കാർക്കുള്ള ലളിതാംബിക മെമ്മോറിയൽ എവർ റോളിംഗ് …

Read More »

സെബാസ്‌റ്റ്യൻ പോളിന്റെ “ദിലീപ്‌ അനുകൂല വിവാദകുറിപ്പ്‌ ” വൈറലാകുന്നു സെബാസ്റ്റ്യൻ പോൾ എഴുതുന്നു:

“സഹാനുഭൂതി കുറ്റമല്ല; ദിലീപിനുവേണ്ടിയും ചോദ്യങ്ങള്‍ ഉണ്ടാകണം. ദിലീപ് ജയിലില്‍ അറുപത് ദിവസം പിന്നിട്ടു. അറുപതെന്നത് റിമാണ്ട് കാലാവധിയിലെ നിര്‍ണായകമായ ഒരു ഘട്ടമാണ്. അടുത്ത ഘട്ടം തൊണ്ണൂറാണ്. ജാമ്യം എന്ന സ്വാഭാവികമായ അവകാശം നിഷേധിക്കുന്നതിന് അപ്പോഴേയ്ക്ക് ഒരു കുറ്റപത്രം കോടതിയില്‍ വരും. കുറ്റപത്രത്തിന്റെ അടിസ്ഥാനത്തില്‍ ജാമ്യാപേക്ഷയെ പൊലീസ് എതിര്‍ക്കും. അത് പൊലീസിന്റെ കാര്യം. പൊലീസ് പറയുന്നത് വിശ്വസിക്കരുതെന്ന മുന്നറിയിപ്പാണ് ക്രിമിനല്‍ നിയമവും ഭരണഘടനയും നല്‍കുന്നത്. നിര്‍ഭാഗ്യവശാല്‍ മജിസ്‌ട്രേറ്റുമാരും ജഡ്ജിമാരും ഈ മുന്നറിയിപ്പിനെ …

Read More »

വെട്ടിനിരത്തലിനു വേദിയൊരുങ്ങു: സിപിഎം സമ്മേളനങ്ങള്‍ക്കു തുടക്കമാകുന്നു

ആലപ്പുഴ: സിപിഎമ്മിന്റെ കേരളത്തിലെ സംഘടനാ തെരഞ്ഞെടുപ്പുകള്‍ക്കു തുടക്കമാകുന്നു. ഈ മാസം പതിനഞ്ചിന് സമ്മേളനങ്ങള്‍ക്ക് തുടക്കമാകുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നയിക്കുന്ന ഔദ്യോഗിക പക്ഷത്തിനെതിരെ പാനലുകളും, വിമര്‍ശനങ്ങളും ഉയരില്ലെന്ന് ഉറപ്പുവരുത്തി കടുത്ത നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയ മാര്‍ഗ്ഗരേഖ പാര്‍ട്ടി നേതൃത്വം പുറത്തിറക്കി.വി.എസ്. അച്യുതാനന്ദനെയും വിഎസ് പക്ഷത്തെയും കഴിഞ്ഞ സംസ്ഥാന സമ്മേളനത്തോടെ നിലംപരിശാക്കിയെങ്കിലും ആലപ്പുഴയടക്കമുള്ള ചില ജില്ലകളിലും പ്രദേശങ്ങളിലും ഔദ്യോഗിക പക്ഷത്തിനെതിരെ ഒറ്റപ്പെട്ട ശബ്ദങ്ങള്‍ ഇപ്പോഴും ഉയരുന്ന സാഹചര്യത്തിലാണ് ഉള്‍പാര്‍ട്ടി ജനാധിപത്യം പോലും നിഷേധിക്കുന്ന …

Read More »

കേരളത്തിലെ മതേതര എഴുത്തുകാർക്ക്​ എതിരെ ശശികലയുടെ വധഭീഷണി

പറവൂർ: എഴുത്തുകാരെ ഭീഷണിപ്പെടുത്തി ഹിന്ദു ഐക്യവേദി സംസ്‌ഥാന അധ്യക്ഷ​ ശശികല ടീച്ചർ. കേരളത്തിലെ മതേതര എഴുത്തുകാർ ആയുസിന്​ വേണ്ടി മൃത്യുഞ്​ജയഹോമം കഴിപ്പിക്കുന്നതു നല്ലതാണ്​. ഇല്ലെങ്കിൽ ഗൗരി ല​േങ്കശി​​​​​​​​െൻറ ഗതി വരുമെന്ന്​ ശശികല ടീച്ചർ പറഞ്ഞു. പറവൂരിൽ ഹിന്ദു ​െഎക്യവേദി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു വിദ്വേഷ പ്രസംഗം. സംഭവത്തിൽ വി.ഡി സതീശൻ എം.എൽ.എ ഡി.ജി.പിക്ക് പരാതി നൽകി. പ്രസംഗത്തിൻെറ വിഡിയോ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്. അതേസമയം തൻെറ പ്രസംഗത്തിൻെറ അടർത്തിമാറ്റിയ ഭാഗങ്ങൾ …

Read More »

വാക്കും വരയും -2

Read More »

കണ്ണന്താനത്തെ വാഴ്ത്താതെ വാഴ്ത്തി ബിജെപി കേരള ഘടകം

തിരുവനന്തപുരം: കേന്ദ്ര മന്ത്രിസഭ പുനസംഘടനയില്‍ അപ്രതീക്ഷിതമായി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് മന്ത്രിസ്ഥാനം നല്‍കിയത് പ്രതിസന്ധിയിലാഴത്തിയിരിക്കുന്നത് കേരള ബിജെപി ഘടകത്തെ. വര്‍ഷങ്ങളായി ബിജെപി സംഘടന പ്രവര്‍ത്തനം നടത്തിയവര്‍ക്ക് നല്‍കാതെ താരതമ്യേന പുതിയ ആളായ അല്‍ഫോണ്‍സ് കണ്ണന്താനത്തിന് കേന്ദ്ര ടൂറിസം ഐടി മന്ത്രിസ്ഥാനം നല്‍കി എന്നതാണ് പുതിയ പ്രശ്‌നം. ഇക്കാര്യത്തോടുള്ള പ്രതിഷേധവും മുറുമുറുപ്പും തുടരവേ തന്നെ മന്ത്രിയായതിനുശേഷം ആദ്യമായി നാളെ കേരളത്തിലെത്തുന്ന അല്‍ഫോണ്‍സ് കണ്ണന്താനത്തിന് ബിജെപി ഘടകം സ്വീകരണം നല്‍കും. നെടുമ്പാശേരി വിമാനത്താവളത്തിലും തുടര്‍ന്നു …

Read More »

കണ്ണന്താനത്തിന്റെ ബീഫ് വിരുദ്ധ പ്രസ്താവന ഇരട്ടത്താപ്പ്: രമേശ് ചെന്നിത്തല

തിരുവനന്തപുരം: ആദ്യം ബീഫ് കഴിക്കുന്നതിന് അനുകൂലമായും പിന്നീട്  മറിച്ചും പറഞ്ഞ  കേന്ദ്ര ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനത്തിന്റെ ഇരുട്ടത്താപ്പ് മൂന്നാം ദിനം പുറത്തുവന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആർ.എസ്.എസിനെ പ്രീണിപ്പിച്ചു അധികാരം നിലനിർത്താൻ വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഇന്ത്യയിലേക്ക് എത്തുന്ന ടൂറിസ്റ്റുകളെല്ലാം സ്വന്തം രാജ്യത്ത് നിന്ന്  ബീഫ് കഴിച്ചിട്ട് വന്നാൽമതിയെന്ന്  കണ്ണന്താനം പറഞ്ഞിരിക്കുന്നത്.  മലയാളികളെ വഞ്ചിക്കുന്ന മലക്കംമറിച്ചിലാണിത്. എന്ത്  കഴിക്കണമെന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്ന് പറഞ്ഞതോടെ ബിജെപിയുടെ പ്രഖ്യാപിത …

Read More »

മോദി ക്രിസ്തുവാണെന്ന് കണ്ണന്താനം

  ന്യൂഡല്‍ഹി: മോദി ഭക്തരെ മുട്ടിയിട്ട് നടക്കാന്‍ പറ്റാത്ത അവസ്ഥയാണ് എന്‍.ഡി.എ മന്ത്രിസഭയില്‍. പുനസംഘടനയ്ക്ക് ശേഷം മന്ത്രി സഭയിലെത്തിയ മലയാളിയായ അല്‍ഫോണ്‍സ് കണ്ണന്താനവും മോദി ഭക്തിയില്‍ ഒട്ടും പിന്നിലല്ലെന്ന് തോന്നുന്നു. ക്രിസ്തുവിനും മോദിക്കും ഒരേ സ്വപ്നമെന്നാണ് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറയുന്നത്. ഇംഗ്ലീഷ് മാധ്യമം ലൈവ് മിന്റിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കണ്ണന്താത്തിന്റെ പ്രസ്താവന. കേന്ദ്രമന്ത്രിയായ വാര്‍ത്തയെ ക്രിസ്ത്യന്‍ സമൂഹം എങ്ങനെ സ്വീകരിച്ചു എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. 'വാര്‍ത്ത് …

Read More »