Home / കേരളം (page 4)

കേരളം

കൊട്ടിയൂര്‍ പീഡനം: ഫാദര്‍ റോബിന്‍ വടക്കഞ്ചേരിയെ കസ്റ്റഡിയില്‍ വിട്ടു

robin-wadakanchery_0

കൊട്ടിയൂര്‍ പീഡന കേസിലെ ഒന്നാം പ്രതി ഫാദര്‍ റോബന്‍ വടക്കഞ്ചേരിയെ നാലു ദിവസത്തേക്ക് പൊലിസ് കസ്റ്റഡിയില്‍ വിട്ടു. ഫാദര്‍ റോബിനെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാനും മറ്റുപ്രതികളുടെ പങ്കുസംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാനുമാണ് പൊലിസിന്റെ ശ്രമം. കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പള്ളിമേടയില്‍ വച്ച് പീഡിപ്പിച്ച ഗര്‍ഭിണിയാക്കിയ കേസില്‍ വികാരി ഫാദര്‍ റോബിന്‍ വടക്കഞ്ചേരിയെ കഴിഞ്ഞ മാസമാണ് പൊലിസ് അറസ്റ്റു ചെയ്തിരുന്നത്. കേസില്‍ മറ്റു പ്രതികള്‍ക്കായുള്ള പൊലിസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.

Read More »

വാളയാര്‍ പീഡനം: അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി

two-men-allegedly-rape-five-dalit-women-in-kurmuri-village_101014121655

വാളയാറില്‍ സഹോദരിമാര്‍ മരിച്ച സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തില്‍ നിന്ന് വാളയാര്‍ എസ്.ഐയെ മാറ്റി. നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി എം.കെ സോജനാണ് അന്വേഷണ ചുമതല. വാളയാര്‍ കേസിന്റെ പ്രാഥമിക ഘട്ടത്തില്‍ അന്വേഷണം അട്ടിമറിച്ചോ എന്ന് വകുപ്പ് തല അന്വേഷണം പ്രഖ്യാപനം നടത്തി. വാളയാര്‍ പൊലിസിന് വീഴ്ച സംഭവിച്ചോ എന്ന് അന്വേഷിക്കാനും ഐ.ജി ഉത്തരവിട്ടു. അന്വേഷണം അട്ടിമറിച്ചെന്ന ആരോപണത്തില്‍ എസ്.ഐക്കെതിരെയും അന്വേഷണം നടത്തും. വാളയാറില്‍ ആദ്യ പെണ്‍കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പീഡനം …

Read More »

കുറ്റകൃത്യങ്ങള്‍ക്ക് ശേഷം രക്ഷപെടാന്‍ കഴിയു ദൈവത്തിന്‍റെ സ്വന്തം നാട്

bless

ഉന്നതങ്ങളില്‍ പിടിപാടും രാഷ്ട്രനേതാക്കളുമായിട്ടും പാര്‍ട്ടികളുമായിട്ടും അടുപ്പവും പ്രമുഖരുമായി മാഫിയ ബന്ധവുമുണ്ടെങ്കില്‍ ഏത് കുറ്റകൃത്യം ചെയ്താലും പിടിക്കപ്പെടാതെ രക്ഷപെടാന്‍ കഴിയുന്ന ഒരു സ്ഥലം ഏതെന്നു ചോദിച്ചാല്‍ അതില്‍ ആ ദ്യത്തെ ഉത്തരം ദൈവത്തിന്‍റെ സ്വന്തം നാടെന്ന് നാം ഊറ്റംകൊള്ളുന്ന കേരളമായിരിക്കും. ആര്‍ക്കും ആരേയും കൊല്ലാം ആരോടും പ്രതികാ രം ചെയ്യാം പീഡിപ്പിക്കാം പേടിപ്പിക്കാം. ആദ്യം ഒരു ബഹളം മാധ്യമങ്ങളില്‍ അവിടെയും ഇവിടെയും തൊടാതെ വായനക്കാരില്‍ സംശയം സൃഷ്ടിപ്പിക്കുന്ന വാര്‍ത്തകള്‍, ചാനലുകളില്‍ ചൂടന്‍ …

Read More »

സംസ്ഥാന ചലച്ചിത്ര അവാർഡ് :മികച്ച നടൻ വിനായകൻ ,നടി രജിഷ,സംവിധായിക വിധു വിൻസന്റ്

aw

കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച മലയാള ചിത്രത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്ക്കാരത്തിനു വിധു വിന്‍സന്റ് സംവിധാനം ചെയ്ത മാന്‍ ഹോള്‍ അര്‍ഹമായി. മികച്ച നടനായി വിനായകനും നടിയായി രജീഷ വിജയനും (അനുരാഗകരിക്കിന്‍ വെള്ളം)  തിരഞ്ഞെടുക്കപ്പെട്ടു. വിധു വിന്‍സന്റാണ്  മികച്ച സംവിധായക (മാന്‍ ഹോള്‍). മികച്ച രണ്ടാമത്തെ ചിത്രം സന്തോഷ്‌ ബാബു സേനന്‍ സതീഷ്‌ ബാബുസേനന്‍ എന്നിവര്‍ സംവിധാനം ചെയ്ത ഒറ്റയാള്‍ പാതയാണ്. മന്ത്രി എ കെ ബാലന്‍  വാര്‍ത്താസമ്മേളനത്തിലാണ് 2016 …

Read More »

കൊട്ടിയൂര്‍ പീഡനം: രണ്ടു പ്രതികള്‍ കൂടി മുന്‍കൂര്‍ ജാമ്യഹരജി നല്‍കി

robin-wadakanchery_0

കൊട്ടിയൂരില്‍ വൈദികന്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസിലെ രണ്ടു പ്രതികള്‍ കൂടി മുന്‍കൂര്‍ ജാമ്യഹരജി നല്‍കി. വയനാട് ശിശുക്ഷേമ സമിതി ചെയര്‍മാനായിരുന്ന ഫാ. തോമസ് തേരകം, ശിശുക്ഷേമസമിതിയംഗം സിസ്റ്റര്‍ ബെറ്റി എന്നിവരാണ് ഇന്ന് തലശ്ശേരി അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി ഒന്നില്‍ മുന്‍കൂര്‍ ജാമ്യ ഹരജി നല്‍കിയത്. കഴിഞ്ഞ ദിവസം കേസിലെ മറ്റു പ്രതികളായ കൂത്തുപറമ്പ് ക്രിസ്തുരാജ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാരും അഡ്മിനിസ്‌ട്രേറ്ററും മുന്‍കൂര്‍ ജാമ്യ ഹരജി നല്‍കിയിരുന്നു. മൂന്നാം …

Read More »

വാളയാറില്‍ മരിച്ച പെണ്‍കുട്ടി ബന്ധുവിന്റെ പീഡനത്തിനിരയായതായി അമ്മ

suicide-man

വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുമായി കുട്ടികളുടെ അമ്മ. മരിച്ചവരില്‍ മൂത്ത പെണ്‍കുട്ടിയെ അടുത്ത ബന്ധു പല തവണ പീഡനത്തിനിരയാക്കിയിട്ടുണ്ടെന്ന് അമ്മ പൊലിസിന് മൊഴി നല്‍കി. ബന്ധുവിന് പലതവണ താക്കീത് നല്‍കിയിരുന്നതായും ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്. മരിച്ച മൂത്ത കുട്ടി ലൈംഗിക പീഡനത്തിനിരയായതായി പൊലിസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. രണ്ടാമത്തെ കുട്ടിയും പീഡനത്തിനിരയായെന്ന സംശയത്തിലാണ് പൊലിസ്. എന്നാല്‍ ഇളയ കുട്ടിയുടെ കാര്യത്തില്‍ അമ്മ മൊഴി നല്‍കിയിട്ടില്ലെന്നാണ് …

Read More »

വാളയാറില്‍ മരിച്ച കുട്ടികള്‍ ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടെന്ന് ഐജി

RAPE

വാളയാറില്‍ മരിച്ച കുട്ടികള്‍ ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടെന്ന് ഐജി എം ആര്‍ അജിത്കുമാര്‍. പോസ്റ്റുമോര്‍ട്ടത്തിലും ശാസ്ത്രീയ പരിശോധനയിലും ഇക്കാര്യം തെളിഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും ഐജി പറഞ്ഞു. അതേസമയം, കേസില്‍ കുട്ടികളുടെ ബന്ധുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അമ്മയുടെ ഇളയച്ഛന്റെ മകനെയാണ് കസ്റ്റഡിയിലെടുത്തത്. ബന്ധുവാണ് പീഡിപ്പിച്ചതെന്നും താക്കീത് നല്‍കിയിരുന്നതായും അമ്മ പറഞ്ഞിരുന്നു. മൂത്തകുട്ടി മരിച്ചദിവസം രണ്ടുപേര്‍ വീട്ടില്‍ വന്നിരുന്നതായി സംശയമുണ്ടെന്നും അമ്മ പറഞ്ഞിരുന്നു.

Read More »

സംസ്ഥാനത്തെ വരള്‍ച്ച ; കൃത്രിമ മഴക്കുള്ള സാധ്യതതേടുമെന്ന് മുഖ്യമന്ത്രി

new67

സംസ്ഥാനത്ത് കൃത്രിമ മഴക്കുള്ള സാധ്യതതേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതേക രാസക്കൂട്ട് ഉപയോഗിച്ച് മേഘം പൊടിച്ച് മഴ പെയ്യിക്കുന്ന ക്‌ളൌഡ് സീഡിംങ് പദ്ധതിയാണ് പരീക്ഷിക്കുന്നത്. എത്ര പണം ചിലവിട്ടാലും ജല വിതരണം ഉറപ്പാക്കും. വരള്‍ച്ചയെ തടയാന്‍ മനുഷ്യസാധ്യമായതെല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. സംസ്ഥാനത്തെ വരള്‍ച്ചാ സ്ഥിതിയറിയിക്കാന്‍ പ്രധാനമന്ത്രി സമയം നല്‍കിയില്ല. സമയം ചോദിച്ചപ്പോള്‍ കേന്ദ്രം നിഷേധാത്മക നിലപാടാണ് സ്വീകരിച്ചത്. 20,21 തീയതികളിലാണ് സമയം ചോദിച്ചിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More »

സമ്പദ് സംവിധാനം കറന്‍സി രഹിതം ; കൂനിന്മേല്‍ കുരു (ജോയ് ഇട്ടന്‍)

joy ittan

ബാങ്കുകളുമായുള്ള ഇടപാടിന്റെ കാര്യത്തില്‍  ഇന്ത്യന്‍ അവസ്ഥ വളരെ പിന്നോക്കമാണെന്നു നമുക്കെല്ലാം അറിയാം. ഇന്ത്യന്‍ ജനതയുടെ മഹാഭൂരിപക്ഷവും പണം കടം വാങ്ങുന്നത് കുടുംബത്തിന്റെയും കൂട്ടുകാരുടേയും പക്കല്‍ നിന്നാണെന്ന് ലോക ബാങ്ക് റിപ്പോര്‍ട്ട് തന്നെ വെളിപ്പെടുത്തുന്നുണ്ട്. 32.3 ശതമാനം! വട്ടിപ്പലിശക്കാരും സര്‍ക്കാര്‍ കണക്കില്‍പ്പെടാത്ത ഗ്രാമീണ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുമൊക്കെയാകാമിത്. ഈ റിപ്പോര്‍ട്ട് അനുസരിച്ച് 2014ല്‍ സാമ്പത്തിക ഇടപാട് നടത്തുന്നവരില്‍ 6.4 ശതമാനം മാത്രമാണ് അംഗീകൃത ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പയെടുക്കുന്നവര്‍. 12.6 ശതമാനം …

Read More »

ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കു വേണ്ടി ആദ്യഫല ലേലം

EDTHWA

എടത്വാ: ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു വേണ്ടി ഫണ്ട് കണ്ടെത്തുന്നതിന്റെ ഭാഗമായി തലവടി കുന്തിരിക്കൽ സെന്റ് തോമസ്  സി.എസ്.ഐ പള്ളി  സ്ത്രീ ജനസഖ്യത്തിന്റെ നേതൃത്വത്തിൽ  ആദ്യഫല ലേലം സംഘടിപ്പിച്ചു.  സ്ത്രീജനസഖ്യ ഞായർ ആയ മാർച്ച്  5 ന് നടന്ന ആദ്യ ഫല ലേലം വികാരി റവ.ജോൺ ഐസക്ക് ഉദ്ഘാടനം ചെയ്തു. കൃഷിയിടങ്ങളിൽ നിന്ന്  ലഭിച്ച പച്ചക്കറി, പഴ – ഫല വർഗ്ഗങ്ങൾ  കൂടാതെ സ്വന്തമായി പാചകം ചെയ്തു കൊണ്ട് വന്ന പലഹാരങ്ങൾ , …

Read More »