Home / കേരളം (page 8)

കേരളം

ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് കടലില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താന്‍ വേണ്ട നടപടികളെല്ലാം എടുത്തുവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് കടലില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താന്‍ വേണ്ട നടപടികളെല്ലാം എടുത്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കടലിലുള്ളവര്‍ക്ക് ഭക്ഷണവും വെള്ളവും എത്തിക്കുന്നതിനുള്ള നടപടി ഉടന്‍ സ്വീകരിക്കും.കടല്‍തീരത്ത് ആക്രമണം ഉള്ളതിനാല്‍ ഇവരെ ഒഴിപ്പിക്കും. ഇതിനായി 13 ക്യാംപുകള്‍ സജ്ജമാക്കിയിട്ടുണ്ട്. എയര്‍ഫോഴ്‌സിന്റെ രണ്ടു വിമാനം, നേവിയുടെ രണ്ടു ഹോലികോപ്റ്റര്‍, കോയമ്പത്തൂരില്‍ നിന്ന് എയര്‍ഫോഴ്‌സിന്റെ രണ്ടു ഹോലികോപ്റ്റര്‍ എന്നീ രക്ഷാപ്രവര്‍ത്തനത്തിലുണ്ട്. പക്ഷെ മോശം കാലാവസ്ഥ കാരണം ഹെലികോപ്റ്ററുകള്‍ക്ക് പറക്കാനാവുന്നില്ല. ഏഴു കപ്പലുകളും …

Read More »

ഓഖി ചുഴലിക്കാറ്റ് നാശം വിതച്ച പൂന്തുറയില്‍ പ്രതിപക്ഷ നേതാക്കള്‍ സന്ദര്‍ശിച്ചു

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് നാശം വിതച്ച തിരുവനന്തപുരത്തെ പൂന്തുറയില്‍ പ്രതിപക്ഷ നേതാക്കള്‍ സന്ദര്‍ശിച്ചു.മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുള്‍പ്പെട്ട സംഘമാണ് സ്ഥലം സന്ദര്‍ശിച്ചത്. രക്ഷാപ്രവര്‍ത്തനങ്ങളിലെ പാളിച്ച അതീവഗുരുതരമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. വിഷയത്തില്‍ മുഖ്യമന്ത്രിയടക്കമുള്ളവരോട് സംസാരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കണ്‍ട്രോള്‍ റൂം തുടങ്ങാനും അതാത് സമയത്ത് രക്ഷാപ്രവര്‍ത്തനത്തിന്റെ വിവരങ്ങള്‍ മല്‍സ്യത്തൊഴിലാളികളുടെ ബന്ധുക്കളെ അറിയിക്കാനും നടപടി വേണം. ഇതിനായി മുഖ്യമന്ത്രിയെ നേരില്‍ക്കാണും. …

Read More »

കേരളതീരത്തിനടുത്ത് കടലില്‍ കുടുങ്ങി കിടന്നിരുന്ന 16 പേരെ കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി

വിഴിഞ്ഞം : കേരളതീരത്തിനടുത്ത് കടലില്‍ കുടുങ്ങി കിടന്നിരുന്ന 16 പേരെ കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി.ആരോഗ്യമേരി, ഹെര്‍മന്‍ മേരി എന്നീ ഉരുക്കളില്‍ ഉണ്ടായിരുന്നവരെയാണ് രക്ഷപെടുത്തിയത്.ആറുപേരെ രക്ഷപെടുത്താന്‍ നാവികസേനാ കപ്പലുകള്‍ ശ്രമം തുടരുന്നുണ്ട്.തിരുവനന്തപുരത്തിന് 25 കി.മീ. പടിഞ്ഞാറ് തകര്‍ന്ന ബോട്ടില്‍ ഏഴുപേരാണ് ഉണ്ടായിരുന്നത്. ഇവരെ രക്ഷപെടുത്താന്‍ നാവികസേന ഹെലികോപ്റ്റര്‍ ഉടന്‍ തിരിക്കും.

Read More »

കുറെപ്പേര്‍ കൂവി, ചിലര്‍ കൈയടിച്ചു!

ജിദ്ദ: നടിയെ ആക്രമിച്ചകേസില്‍ പ്രതിയാക്കപ്പെട്ടശേഷം ആദ്യമായി ദുബൈയിലെത്തിയ നടന്‍ ദിലീപിനെ ആരാധകര്‍ കയ്യടികളോടെ സ്വീകരിച്ചപ്പോള്‍, ഒരു വിഭാഗം ആളുകള്‍ ബഹളം വച്ചു. ദിലീപിന്റെ പങ്കാളിത്തത്തോടെ കരാമയില്‍ ആരംഭിച്ച ദേ പുട്ട് റസ്റ്ററന്റിന്റെ ഉദ്ഘാടനത്തിനാണ് ദിലീപ് ദുബായിലെത്തിയത്. ബുധനാഴ്ച വൈകിട്ട് ഏഴിനായിരുന്നു ഉദ്ഘാടനം. ഇതിനായി അമ്മ സരോജത്തോടൊപ്പമാണ് ദിലീപ് ചൊവ്വാഴ്ച ദുബായിലെത്തിയത്. വൈകിട്ട് ഏഴിനായിരുന്നു ഉദ്ഘാടനം. ദിലീപിന്റെയും നടനും സംവിധായകനുമായ നാദിര്‍ഷ എന്നിവരടുതേടക്കം അഞ്ച് പാര്‍ട്ണര്‍മാരുടെ അമ്മമാരാണ് രാവിലെ നിലവിളക്ക് കൊളുത്തി …

Read More »

‘ഒാ​ഖി’ ചു​ഴ​ലി​ക്കാ​റ്റ്​ കേ​ര​ള​ത്തി​ൽ വ​ൻ നാ​ശ​ന​ഷ്​​ടം വി​ത​ച്ചു; എട്ട്​ മരണം

തിരുവനന്തപുരം: ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര​ത്തി​ൽ രൂ​പം​കൊ​ണ്ട ന്യൂ​ന​മ​ർ​ദ​ത്തെ​തു​ട​ർ​ന്ന്​ പി​റ​വി​യെ​ടു​ത്ത ‘ഒാ​ഖി’ ചു​ഴ​ലി​ക്കാ​റ്റ്​ കേ​ര​ള​ത്തി​ൽ വ​ൻ നാ​ശ​ന​ഷ്​​ടം വി​ത​ച്ചു. വൈ​ദ്യു​താ​ഘാ​ത​മേ​റ്റും മ​രം ക​ട​പു​ഴ​കി​യും ദ​മ്പ​തി​ക​ളു​ൾ​പ്പെ​ടെ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ മൂ​ന്നു​പേ​ർ മ​രി​ച്ചു. കൊ​ല്ലം കു​ള​ത്തൂ​പ്പു​ഴ​യി​ൽ ഒാ​ടി​ക്കൊ​ണ്ടി​രു​ന്ന ഒാ​േ​ട്ടാ​ക്ക്​ മു​ക​ളി​ൽ​ മ​രം വീ​ണ്​ ഡ്രൈ​വ​ർ മ​രി​ച്ചു. ക​ന്യാ​കു​മാ​രി ജി​ല്ല​യി​ൽ മ​രം ദേ​ഹ​ത്ത്​ വീ​ണ് നാ​ലു​പേ​ർ മ​രി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്ത്​ തീ​ര​ദേ​ശ​ത്തു​നി​ന്ന്​ 150ഒാ​ളം ബോ​ട്ടു​ക​ളി​ലും വ​ള്ള​ങ്ങ​ളി​ലു​മാ​യി മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന്​ പോ​യ 275ഒാ​ളം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ കു​ടു​ങ്ങി. തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. വി​ഴി​ഞ്ഞം …

Read More »

കേരളാ തീരത്തേക്ക് ചുഴലിക്കാറ്റ്; കനത്ത ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: കേരള തീരത്തേക്ക് ചുഴലിക്കാറ്റ് അടുക്കുന്നുവെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കന്യാകുമാരിക്കും തിരുവനന്തപുരത്തിനും ഇടയില്‍ ‘ഓഖി’ ചുഴലിക്കൊടുങ്കാറ്റ് രൂപപ്പെട്ടു. 75 കിലോമീറ്റര്‍ വേഗതയില്‍ ചുഴലിക്കാറ്റ് വീശുന്നത് . ന്യൂനമര്‍ദ്ദം ലക്ഷദ്വീപ് ഭാഗത്തേക്കാണ് നീങ്ങുന്നതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇനിയുള്ള മണിക്കൂറുകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. പാറശ്ശാലയില്‍ ജില്ലാ കലോത്സവം നടക്കുന്ന വേദിക്ക് മുകളിലേക്ക് മരം കടപുഴകി വീണു. മത്സരം തുടങ്ങുന്നതിന് മുന്പാദയിരുന്നതിനാല്‍ ആരും വേദിയില്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ട് …

Read More »

വീരന്റെ ചുവടുമാറ്റം: പിന്നില്‍ പടലപ്പിണക്കം

തിരുവനന്തപുരം: ഇടതുമുന്നണിയിലേക്ക് ചേക്കേറാനൊരുങ്ങുന്ന ജനതാദള്‍ യു സംസ്ഥാനഘടകത്തില്‍ കടുത്ത ഭിന്നത. അടുത്ത മാസം 17ന് കോഴിക്കോട് ചേരുന്ന സംസ്ഥാനസമിതി യോഗത്തില്‍ ഇടത്്അനുകൂല വിഭാഗവും മറുവിഭാഗവും ബലപരീക്ഷണത്തിനൊരുങ്ങുകയാണ്. പാര്‍ട്ടി രണ്ടാവുന്ന രാഷ്ട്രീയസാഹചര്യം ഒഴിവാക്കാന്‍ അണിയറയില്‍ ശ്രമങ്ങളും നടക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി കോഴിക്കോട് നടത്തിയ ചര്‍ച്ചയിലാണ് വീരേന്ദ്രകുമാറിന് സിപിഎം കൃത്യമായ ഉറപ്പുകള്‍ നല്‍കിയത്. അതിവയാണ്. ഒന്ന്. രാജ്യസഭാ സീറ്റ്. അത് വീരേന്ദ്രകുമാറിനോ മകന്‍ ശ്രേയാംസ്‌കുമാറിനോ നല്‍കാം. രണ്ട്. ഏതെങ്കിലും നിയമസഭാ സീറ്റ്. …

Read More »

വിജയിച്ചുവെന്ന് അശോകന്‍

ന്യൂഡല്‍ഹി: ഹാദിയ കേസിലെ നിയമപോരാട്ടത്തില്‍ വിജയിച്ചതായി അഛന്‍ അശോകന്‍ പറഞ്ഞു. ഷെഫിന്‍ ജഹാനൊപ്പം കോടതി ഹാദിയയെ വിടാത്തതിനാല്‍ സന്തോഷമുണ്ട്. ഹാദിയയുടെ തുടര്‍പഠനത്തിന് അവസരം ലഭിച്ചതില്‍ സന്തോഷമുണ്ട്. സുരക്ഷയുടെ കാര്യത്തില്‍ ആശങ്കയില്ല. ഷെഫിന്‍ ജഹാന്‍ ഹാദിയയെ കാണാന്‍ ശ്രമിച്ചാല്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും ഹാദിയ വീട്ടുതടങ്കലിലായിരുന്നില്ലെന്നും അശോകന്‍ ഡല്‍ഹിയില്‍ പറഞ്ഞു.

Read More »

ഭര്‍ത്താവിനെ കാണാന്‍ കഴിയുമെന്ന് പ്രതീക്ഷ:ഹാദിയ

ന്യൂഡല്‍ഹി: സുപ്രിം കോടതി വിധിയില്‍ സന്തോഷമെന്ന് ഹാദിയ. സേലത്ത് വെച്ച് ഭര്‍ത്താവ് ഷെഫിന്‍ ജഹാനെ കാണാന്‍ കഴിയുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ഹാദിയ ഡല്‍ഹി വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. കോടതി വിധിക്കു ശേഷം ആദ്യമായാണ് ഹാദിയ പ്രതികരിക്കുന്നത്. തനിക്കിഷ്ടമുള്ളത് ചെയ്യാനും ഇഷ്ടമുള്ളിടത്ത് പോവാനും സ്വാതന്ത്ര്യമുണ്ടെന്നാണ് കോടതി വിധിയെന്ന് വിശ്വസിക്കുന്നതായും അവര്‍ പറഞ്ഞു. വീട്ടുതടങ്കലില്‍ നിന്നു സുപ്രിംകോടതി സ്വതന്ത്രയാക്കിയ ഡോ. ഹാദിയ തുടര്‍പഠനത്തിനായി സേലത്തേക്കു മടങ്ങി. രണ്ടുദിവസമായി കേരളാഹൗസില്‍ കഴിഞ്ഞിരുന്ന ഹാദിയ ഇന്നു …

Read More »

കരാമയില്‍ ദേ പുട്ടുമായി ദിലീപ്

കരാമ: നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ നടന്‍ ദിലീപ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലെത്തി പാസ്‌പോര്‍ട്ട് കൈപ്പറ്റി. നടന്റെ ഉടമസ്ഥതയിലുള്ള ദേ പുട്ട് റസ്റ്ററന്റിന്റെ ദുബായ് ശാഖയുടെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഹൈക്കോടതി ദിലീപിന് അനുമതി നല്‍കിയിരുന്നു. തുടര്‍ന്നാണു പാസ്‌പോര്‍ട്ടിനായി ദിലീപ് കോടതിയിലെത്തിയത്. ഭാര്യ കാവ്യ മാധവന്‍, മകള്‍ മീനാക്ഷി എന്നിവരോടൊപ്പമാണ് ദിലീപ് ദുബായിലേക്ക് യാത്ര തിരിക്കുക എന്നാണ് വിവരം. ദിലീപിന്റെ കൂടെ സംവിധായകന്‍ നാദിര്‍ഷായുടെ കുടുംബവുമുണ്ട്. നാദിര്‍ഷയുടെ ഉമ്മയാണു 29ന് റസ്റ്ററന്റിന്റെ …

Read More »