Home / കേരളം (page 9)

കേരളം

എ.കെ ശശീന്ദ്രനെ എന്ത് ന്യായത്തിന്റെ പേരിലാണ് മന്ത്രിയാക്കുക?

തോമസ് ചാണ്ടി വിവാദങ്ങൾക്കു ശേഷം വീണ്ടും വിവാദങ്ങളുടെ കൂടെ പോകുകയാണ് പിണറായി സർക്കാർ .എ കെ ശശീന്ദ്രൻ വീണ്ടും മന്ത്രി ആകാൻ പോകുന്നു എന്ന് വാർത്ത.മുഖ്യമന്ത്രിയും,സി പി എമ്മുമൊക്കെ ,എന്തിനു സി പി ഐ വരെ പച്ചക്കൊടി കാട്ടിയ ശശീന്ദ്രൻ തിരികെ എത്താൻ കുപ്പായവും തൈപ്പിച്ചു ഇരിക്കുകയാണ്.ശശീന്ദ്രൻ രാജി വയ്ക്കാനുണ്ടായ സാഹചര്യങ്ങൾ നമുക്കറിയാം .ആ പ്രേശ്നങ്ങൾ അന്വേഷിച്ചു കണ്ടെത്താൻ ആണല്ലോ സർക്കാർ ആന്റണി കമ്മീഷനെ വച്ചതു.കമ്മീഷൻ റിപ്പോര്ട്ട് സർക്കാരിന് നൽകുകയും …

Read More »

ഒരു കക്ഷിയേയും യു.ഡി.എഫിലേക്ക് ക്ഷണിച്ചിട്ടില്ല:രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുന്നണി വിപുലീകരണം അജണ്ടയിലില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു കക്ഷിയേയും പുതുതായി യു.ഡി.എഫിലേക്ക് ക്ഷണിച്ചിട്ടില്ല. കാനത്തിന്റെ അഭിപ്രായത്തിന് പ്രസക്തിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തില്‍ ഇപ്പോള്‍ ഭരണസ്തംഭനമാണെന്ന് ചെന്നിത്തല ആരോപിച്ചു. ആട്ടും തുപ്പും സഹിച്ച് മുന്നണിയില്‍ തുടരണോ എന്ന് സി.പി.ഐ തീരുമാനിക്കണം. ഇടതു മുന്നണിയുടെ ഭദ്രത തകര്‍ന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read More »

ദിലീപ് ഇന്ന് വിദേശത്തേക്ക്: സംശയത്തോടെ പോലീസ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപ് ഇന്ന് ദുബായിലേക്ക് പോകും. കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് ദിലീപ് ദുബായിലേക്ക് പോകുന്നത്. ദിലീപും നാദിര്‍ഷയും ഒരുമിച്ച് തുറക്കുന്ന 'ദേ പുട്ട്' റസ്റ്റേറന്റിന്റെ ഉദ്ഘാടനത്തിനായാണ് താരം ദുബായിലേക്ക് പോകുന്നത്. ഇന്ന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലെത്തി ദിലീപ് പാസ്‌പോര്‍ട്ട് കൈപ്പറ്റിയാകും ദുബായിലേക്ക് പോകുന്നത്. ഭാര്യ കാവ്യാമാധവന്‍, മകള്‍ മീനാക്ഷി എന്നിവരും ഒപ്പം പോകുന്നുണ്ട്. അതേസമയം ദിലീപിന്റെ യാത്രയെ സംശയത്തോടെയാണ് പൊലീസ് വീക്ഷിക്കുന്നത്. നടിയുടെ …

Read More »

ഹാദിയ കേസ് ഇന്നു സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി:കേരളത്തില്‍ വിവാദം സൃഷ്ടിച്ച് ദേശീയശ്രദ്ധയാകര്‍ഷിച്ച ഹാദിയ കേസില്‍ സുപ്രീകോടതി ഇന്നു വാദം കേള്‍ക്കും. അടച്ചിട്ട മുറിയില്‍ ഹാദിയയെ കേള്‍ക്കണമെന്ന അച്ഛന്‍ അശോകന്റെ ആവശ്യവും കോടതി പരിഗണിക്കും. എന്‍.ഐ.എ അന്വേഷണസംഘം മുദ്രവച്ച കവറില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടും പരിശോധിക്കും. ഷെഫിന്‍ ജഹാനൊപ്പം പോകണമെന്ന നിലപാട് ഡല്‍ഹിക്ക് പുറപ്പെടും മുന്‍പ് തന്നെ ഹാദിയ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ , ഹാദിയയുടെ മാനസികനില തകരാറിലാണെന്ന വാദമാകും അച്ഛന്‍ അശോകന്‍ സുപ്രീംകോടതിയില്‍ ഉന്നയിക്കുക. കോടതി ഈവാദത്തെ മുഖവിലയ്‌ക്കെടുക്കുമോ എന്നതാണ് …

Read More »

സിപിഐക്ക് യുഡിഎഫിലേക്കുള്ള വാതില്‍ തുറന്നു കിടക്കുകയാണെന്ന് തിരുവഞ്ചൂര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സിപിഐ-സിപിഎം പോര് മുറുകുമ്പോള്‍ ചൂണ്ടയുമായി കോണ്‍ഗ്രസ്.സിപിഐയെ കോണ്‍ഗ്രസ് എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ യുഡിഎഫിലേക്ക് സ്വാഗതം ചെയ്തു. സിപിഐക്ക് യുഡിഎഫിലേക്കുള്ള വാതില്‍ തുറന്നു കിടക്കുകയാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. ഇന്നല്ലെങ്കില്‍ നാളെ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയട്ടെ എന്നും അദ്ദേഹം അറിയിച്ചു.

Read More »

കോടതിയില്‍ പറഞ്ഞാല്‍ മാത്രമേ ഹാദിയയുടെ നിലപാട് ഔദ്യോഗികമാവൂ- കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: പറഞ്ഞകാര്യങ്ങളെല്ലാം കോടതിക്കു മുന്നില്‍ ആവര്‍ത്തിച്ചെങ്കിലേ ഔദ്യോഗിക നിലപാടായി കണക്കാക്കാനാവൂ എന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഹാദിയ സുപ്രിം കോടതിയില്‍ പറയുന്നത് കൂടി കേള്‍ക്കണം. ഇത് പ്രണയ വിവാഹം മാത്രമല്ല. രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യമാണ്. ഇക്കാര്യത്തില്‍ ഹാദിയയുടെ അഛന് പറയാനുള്ളത് കൂടി കേള്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ച് ഹാദിയ മാധ്യമപ്രവര്‍ത്തരോട് പറഞ്ഞതിനെ കുറിച്ചായിരുന്നു കുമ്മനത്തിന്റെ പ്രതികരണം.

Read More »

ഒരു ആർമി മേജർ ആയി അറിയപ്പെടാനാണ് എന്നും താൽപര്യം – മേജർ രവി

മലയാള സിനിമാ അഭ്രപാളികളിൽ അത്യന്തം സാഹസികമായ സൈനീക നീക്കങ്ങളുടെയും , കമാൻഡോ ഓപ്പറേഷനുകളുടെയും ത്രസിപ്പിക്കുന്ന ദൃശ്യാനുഭവങ്ങൾ  മലയാള പ്രേക്ഷകർക്കു പരിചയപ്പെടുത്തിയ മലയാളത്തിലെ എണ്ണം പറഞ്ഞ ഹിറ്റ് ഡയറക്ടർ ആണ് മേജർ രവി  .  അമേരിക്കൻ മലയാളികൾക്കു വേണ്ടി മേജർ രവിയുമായി   ജിനേഷ് തമ്പി  നടത്തിയ പ്രത്യേക  അഭിമുഖം  1) മലയാളത്തിലെ ഹിറ്റ് ഡയറക്ടർ ആയ  മേജർ രവിക്ക്  ആർമി മേജർ  എന്ന നിലയിലാണോ അതോ ഒരു പ്രശസ്ത സിനിമാ  സംവിധായകൻ …

Read More »

ഇ. ചന്ദ്രശേഖരനോട്​ സഹതാപം തോന്നുന്നുവെന്ന്​ പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: വകുപ്പ്​ സെക്രട്ടറിയെ പോലും നിയന്ത്രിക്കാന്‍ സാധിക്കാത്ത റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനോട്​ സഹതാപം തോന്നുന്നുവെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല പറഞ്ഞു. ഇങ്ങനെ മന്ത്രി സഭയില്‍ തുടരണമോ എന്ന്​ റവന്യൂ മന്ത്രി ആലോചിക്കണമെന്നും ചെന്നിത്തല പറഞ്ഞു. കുറിഞ്ഞി ഉദ്യാനത്തി​​ന്റെ വിസ്​തൃതി കുറക്കാനുള്ള നീക്കം ചെറുക്കും. ഡിസംബര്‍ ആറിന്​ യു.ഡി.എഫ്​ പ്രതിനിധി സംഘം കുറിഞ്ഞി ഉദ്യാനം സന്ദര്‍​ശിക്കുമെന്നും​ ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Read More »

നടിയെ ആക്രമിച്ച കേസിലേക്കു വീണ്ടും മാഡംവരുന്നു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ദീലീപ് നടിയെ നേരിട്ട് ഭീഷണിപ്പെടുത്തിയെന്ന് കുറ്റപത്രം പറയുന്നു. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ദിലീപിന്റെ പങ്ക് ആദ്യം സൂചിപ്പിച്ചത് നടിയുടെ സഹോദരന്‍. കൃത്യത്തില്‍ ദിലീപിന് പങ്കുണ്ടെന്ന് ബോധ്യമുണ്ടെന്നായിരുന്നു മൊഴി. സുനില്‍ ദിലീപിന് അയച്ച കത്ത് കൂടി പുറത്തുവന്നതോടെ സംശയം ബലപ്പെടുകയായിരുന്നു. കൊച്ചിയിലെ 'അമ്മ' താരനിശക്കിടെയായിരുന്നു ഭീഷണി. നടന്‍ സിദ്ദിഖും ഇതിന് ദൃക്‌സാക്ഷിയാണ് . സിദ്ദിഖും ആക്രമിക്കപ്പെട്ട നടിയെ വിളിച്ച് താക്കീത് …

Read More »

ഇടുക്കിയിലെ കുറിഞ്ഞി സങ്കേതം : സര്‍ക്കാരിന് മുന്‍വിധിയില്ലെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍

തിരുവനന്തപുരം: ഇടുക്കിയിലെ കുറിഞ്ഞി സങ്കേതം സംബന്ധിച്ച് സര്‍ക്കാരിന് മുന്‍വിധിയില്ലെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍. 11 വര്‍ഷമായി മുടങ്ങിക്കിടക്കുന്ന പദ്ധതിയാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. ശരിയായ രേഖകളുള്ളവരെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സങ്കേതത്തിന്റെ യഥാര്‍ത്ഥ വിസ്തൃതി കണ്ടെത്താനാണ് ഇനിയുള്ള ശ്രമം. ഈ വിഷയത്തില്‍ റവന്യൂ അഡീഷണല്‍ സെക്രട്ടറി പി.എച്ച് കുര്യന്റെ അഭിപ്രായം മുഖവിലക്കെടുക്കേണ്ടെന്നും അത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണെന്നും മന്ത്രി പറഞ്ഞു.

Read More »