Home / ഫീച്ചേർഡ് ന്യൂസ്

ഫീച്ചേർഡ് ന്യൂസ്

റെനി കവലയില്‍ ഫോക്കാന കണവന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍

reni

ഫിലാഡല്‍ഫിയ: 2018 ജൂലൈയില്‍ ഫിലാഡല്‍ഫിയയില്‍ നടക്കുന്ന ഫോക്കാന കണ്‍വന്‍ഷന്റെ ജനറല്‍ കണ്‍വീനറായി ഹ്യൂസ്റ്റനിലെ പ്രമുഖ സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകനും നടനും കലാകാരനുമായ റെനി കവലയിലിനെ നോമിനേറ്റ് ചെയ്തതായി ഫോക്കാന പ്രസിഡന്റ് തമ്പി ചാക്കോയും, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍ നായരും അറിയിച്ചു. മലയാളീ അസ്സോസ്സിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യുസ്റ്റന്‍റെ സജീവ പ്രവര്‍ത്തകനായ റെനി അസ്സോസ്സിയേഷന്‍ ബോര്‍ഡ് ഓഫ് ഡയറക്ടര്‍ അംഗം, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ തുടങ്ങിയ മേഖലകളില്‍ സ്തുത്യര്‍ഹസേവനമനുഷ്ഠിച്ചിട്ടുണ്ട്. ഹ്യുസ്റ്റന്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മ …

Read More »

അബോധാവസ്ഥയിലായ പിതാവില്‍ നിന്നും 7 വയസ്സുകാരി കാറിന്റെ നിയന്ത്രണം ഏറ്റെടുത്തു

girl.jpg.image.784.410

ബ്രുക്ക്‌ലിന്‍: മയക്കുമരുന്ന് കഴിച്ച് കാറോടിക്കുന്നതിനിടയില്‍ അബോധാവസ്ഥയിലായ പിതാവിന്റെ മടിത്തട്ടിലിരുന്ന കാറിന്റെ നിയന്ത്രണം ഏറ്റെടുത്ത 7 വയസ്സുകാരി അത്ഭുതകരമായി പിതാവിന്റെ ജീവന്‍ രക്ഷിച്ചു. (ജൂലായ് 20) ഇന്നലെ വൈകിട്ട് 5 മണിക്കാണ് സംഭവം ഉണ്ടായതെന്ന് പോലീസ് ഇന്ന് വെളിപ്പെടുത്തി. ആംബുലന്‍സില്‍ യാത്ര ചെയ്തിരുന്ന രണ്ട് ഇ എം എസ് ജീവനക്കാരാണ് കുട്ടി കാറോടിച്ച് പോകുന്നത് ആദ്യമായി കണ്ടത്. തിരക്കുള്ള ബെല്‍റ്റ് പാര്‍ക്ക്വെയിലൂടെ അതിവേഗം പാഞ്ഞു പോയ ലക്‌സസ് ഒരു റഡ് ലൈറ്റും …

Read More »

ഡോ.രഞ്ജിത്ത് പിള്ള ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷന്‍ ഹൂസ്റ്റന്‍ റീജിയന്‍ കണ്‍വീനര്‍

FOKANA RANJITH

ഫിലഡല്‍ഫിയ: ഫൊക്കാനാ ഫിലഡല്‍ഫിയ നാഷണല്‍ കണ്‍വന്‍ഷന്റെ ഹൂസ്റ്റന്‍ റീജിയന്‍ കണ്‍വീനറായി ഹൂസ്റ്റണിലെ കലാസാംസ്കാരിക സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമായ ഡോ:രഞ്ജിത്ത് പിള്ളയെ നിയമിച്ചതായി ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍ ബി നായര്‍,ഫൊക്കാനാ പ്രസിഡന്റ് തമ്പി ചാക്കോ,ജനറല്‍ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്, ട്രഷറര്‍ ഷാജി വര്‍ഗീസ് എന്നിവര്‍ അറിയിച്ചു. ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷന്‍ ഫില്‍ഡല്‍ഫിയായില്‍ വച്ച് 2018 ജൂലൈ 4 മുതല്‍ 7 വരെ വാലിഫോര്‍ജ് കണ്‍ വന്‍ഷന്‍ സെന്ററില്‍ നടക്കുക.ഫൊക്കാനയുടെ …

Read More »

ഭാരത് കി ബേട്ടി- ജൂലൈ 22- പെർസികുഷൻ റിലിഫ് ഇന്ത്യയിൽ ക്രിസ്ത്യൻ രക്ത സാക്ഷി ദിനം ആചരിക്കുന്നു

INDIAN CHRISTIAN

ഇന്ത്യയിൽ ക്രിസ്ത്യൻ രക്ത സാക്ഷി ദിനം ആചരിക്കുന്നു .പെർസികുഷൻ റിലിഫ് എന്ന ക്രിസ്തവ സംഘടന ആണ് ഇതിനു ചുക്കാൻ പിടിക്കുന്നത് കാലത്തിന്റെ താണ്ഡവത്തിനിടയിൽ ക്രൈസ്തവർ അനേക പീഡകളിൽ കൂടി കടന്നുപോയി. എന്നാൽ അവയൊന്നും ക്രൈസ്തവരെ തളർത്തിയില്ല മറിച്ച് വളർത്തുകയാണ് ചെയ്തത്. എന്നാൽ മനുഷ്യ മനസാക്ഷിയെ പിടിച്ചു കുലുക്കിയ അനേക സംഭവങ്ങളിൽ മറക്കാൻ കഴിയാത്ത ഒന്നാണ് 2016 ജൂലൈ 22- നു നടന്ന ക്രൂര പീഡനം. ഒരു പെൺകുട്ടിയുടെ സംരക്ഷകർ ആകേണ്ടിയവർ …

Read More »

ഹോളി ട്രാന്‍സ്ഫിഗറേഷന്‍ റിട്രീറ്റ് സെന്റര്‍ ഉദ്ഘാടനം ചെയ്തു

retreat

ന്യൂയോര്‍ക്ക്: ആഗോള മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി ക്രിസ്ത്യാനികളുടെ എക്കാലത്തെയും അഭിമാനസ്തംഭം ഹോളി ട്രാന്‍സ്ഫിഗറേഷന്‍ റിട്രീറ്റ് സെന്റര്‍ ജൂലൈ 15-ന് ഉദ്ഘാടനം ചെയ്തു. അമേരിക്കയില്‍ 340 ഏക്കറില്‍ പരന്നു കിടക്കുന്ന പ്രകൃതിരമണീയവും ആധുനിക സൗകര്യങ്ങളോടും കൂടിയ അതിവിശാലമായ റിട്രീറ്റ് സെന്റര്‍ പെന്‍സില്‍വേനിയ സംസ്ഥാനത്തെ പോക്കണോസ് മലനിരകളിലാണ് സ്ഥിതി ചെയ്യുന്നത്. സ്‌ക്രാന്റണ്‍ റോമന്‍ കത്തോലിക്ക രൂപതയുടെ കീഴിലായിരുന്ന സെന്റ് പയസ് പത്താമന്‍ ഫാത്തിമ റിന്യൂവല്‍ സെന്ററാണ് 2.95 മില്യണ്‍ ഡോളറിന് നോര്‍ത്ത് ഈസ്റ്റ് …

Read More »

ചിക്കാഗോ മലയാളീ അസോസിയേഷന്‍ സീനിയര്‍സ് ഫോറം യോഗം

CMA

ചിക്കാഗോ മലയാളീ അസോസിയേഷന്‍ മുതിര്‍ന്ന അംഗങ്ങളുടെ കൂട്ടായ്മ ആയ സീനിയര്‍സ് ഫോറം യോഗം ഈ വരുന്ന ഞായറാഴ്ച, ജൂലൈ 30  ഉച്ച കഴിഞ്ഞു 2  മണി മുതല്‍  മൗണ്ട് പ്രോസ്‌പെക്റ്റിലുള്ള ഇങഅ ഹാളില്‍ ( 834 E Rand Rd, Suite 13, Mount Prospect, IL 60056) വെച്ച് ചേരുന്നതാണെന്ന് പ്രസിഡന്റ് രഞ്ജന്‍ അബ്രഹാമും സെക്രട്ടറി ജിമ്മി കണിയാലിയും അറിയിച്ചു. ചിക്കാഗോ മലയാളീ അസോസിയേഷന്‍ അംഗങ്ങളായ എല്ലാ സീനിയര്‍സ് …

Read More »

ഫാമിലി കോണ്‍ഫറന്‍സിന് ആത്മനിറവോടെ സമാപനം

last day

പോക്കണോസ് (പെന്‍സില്‍വേനിയ): നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന് ആത്മനിറവോടെ പരിവ്യസാനം. ജൂലൈ 12 ബുധനാഴ്ച ആരംഭിച്ച കുടുംബസംഗമം ശനിയാഴ്ച വിശുദ്ധമായ കുര്‍ബ്ബാനയോടെ സമാപിച്ചു. കിഴക്കിന്റെ കാതോലിക്കായും, മലങ്കര മെത്രാപ്പോലീത്തായും മലങ്കര ഓര്‍ത്തഡോക്‌സ്  സഭയുടെ പരമാധ്യക്ഷനുമായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ നിറ സാന്നിധ്യം കോണ്‍ഫറന്‍സിന് ഊര്‍ജ്ജവും ഉന്മേഷവും നല്‍കി. കോണ്‍ഫറന്‍സിന്റെ സമാപനദിനം ശനിയാഴ്ച അതിരാവിലെ 6.30-ന് നമസ്‌ക്കാരങ്ങളോടെ സമാരംഭിച്ചു. തലേന്ന് വിശുദ്ധ കുമ്പസാര …

Read More »

ഐക്യം സമ്മാനിച്ച വിജയമധുരം

nurses1

തിരുവനന്തപുരം:രാഷ്ട്രീയകക്ഷികളില്‍ അഭയം തേടാതെ, തൊഴിലാളി സംഘടനകളുടെ അട്ടിമറിയില്‍ മുറിവേല്‍ക്കാതെ ഒറ്റക്കെട്ടായി സമരത്തിനിറങ്ങിയ നഴ്‌സുമാര്‍ നേടിയതു മധുരിക്കുന്ന വിജയം. ജൂണില്‍ കണ്ണൂര്‍, കാസര്‍കോട്, തൃശൂര്‍ ജില്ലകളില്‍ സമരാഗ്‌നി തെളിഞ്ഞപ്പോള്‍ അത് ഇത്രയും ആളിപ്പടരുമെന്നു സര്‍ക്കാര്‍ പ്രതീക്ഷിച്ചില്ല. ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യുണൈറ്റഡ് നഴ്‌സസ് അസോസിയേഷഷന്‍ തൃശൂരിലും സമരം ശക്തമാക്കി. നഴ്‌സുമാര്‍ കൂട്ടത്തോടെ സമരവേദിയില്‍ എത്തിയതോടെ അതു കേരളമാകെ വ്യാപിക്കുമെന്നു സര്‍ക്കാര്‍ ഭയന്നു. കഴിഞ്ഞ പത്തിനു മിനിമം വേജസ് …

Read More »

റാം നാഥ് കോവിന്ദ് ഇന്ത്യയുടെ അടുത്ത രാഷ്ട്രപതി; സത്യപ്രതിജ്ഞ ചൊവ്വാഴ്ച

president1

ന്യൂഡൽഹി ∙ റാം നാഥ് കോവിന്ദ് ഇന്ത്യയുടെ അടുത്ത രാഷ്ട്രപതിയാകും. പാർലമെന്റ് മന്ദിരത്തിൽ നടന്ന വോട്ടെണ്ണലിൽ 65.65 ശതമാനം വോട്ടു നേടിയാണ് എൻഡിഎ സ്ഥാനാർഥിയായ റാം നാഥ് കോവിന്ദ് ഇന്ത്യയുടെ പതിനാലാം രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടത്. പ്രതിപക്ഷ പാർട്ടികളുടെ സ്ഥാനാർഥിയായ കോൺഗ്രസ് നേതാവ് മീരാ കുമാറിന് 34.35 ശതമാനം വോട്ടു ലഭിച്ചു. ഈ മാസം 25ന് റാം നാഥ് കോവിന്ദ് രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്യും. നിലവിലെ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ കാലാവധി …

Read More »

മിനിമം ശമ്പളം 20,000 രൂപ; നഴ്സുമാർ സമരം പിന്‍വലിച്ചു

nurses1

തിരുവനന്തപുരം : കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ മൂന്നാഴ്ചയായി നടത്തിവന്ന സമരം, മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ രമ്യമായി ഒത്തുതീര്‍ന്നു. ഇതനുസരിച്ച് 50 കിടക്ക വരെയുളള ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പളം 20,000 രൂപയായിരിക്കും. 50 കിടക്കകള്‍ക്കുമീതേ വരുന്ന ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പളം പുനര്‍നിര്‍ണയിക്കാന്‍ നാലംഗ ഉദ്യോഗസ്ഥ സമിതിയെ നിയോഗിക്കാനും തീരുമാനിച്ചു. നഴ്സുമാരുടെ പരിശീലന കാലാവധി, പരിശീലന കാലത്തെ സ്റ്റൈപൻഡ് എന്നീ കാര്യങ്ങളും ഈ സമിതി പരിശോധിക്കും. ഒരു …

Read More »