Home / ഫീച്ചേർഡ് ന്യൂസ് (page 2)

ഫീച്ചേർഡ് ന്യൂസ്

ട്രംപി​ൻെറ വ്യാജ വാർത്ത പുരസ്​കാരം ന്യൂയോർക്ക്​ ടൈംസിന്

വാഷിങ്ടൺ: യു.എസിലെ നിരവധി പ്രമുഖ മാധ്യമങ്ങളിൽ നിന്ന്​ നിരന്തരം വിമർശനം ഏൽക്കേണ്ടി വന്ന പ്രസിഡൻറ്​ ഡൊണാൾഡ്​ ട്രംപ്​ വാർത്തകൾക്ക് പുരസ്​കാരം നൽകി തിരിച്ചടിച്ചു. തനിക്കെതിരെ വാർത്തകൾ നൽകുന്ന മാധ്യമങ്ങളെ തെരഞ്ഞുപിടിച്ചാണ് ട്രംപ് വ്യാജ വാർത്താ പുരസ്ക്കാരം നൽകിയത്. സി.എൻ.എൻ, ന്യൂയോർക്ക്​ ടൈംസ്​, വാഷിങ്ടൺ പോസ്റ്റ് തുടങ്ങിയ മാധ്യമങ്ങൾക്കാണ്​ വ്യാജവാർത്താ പുരസ്​കാരം പ്രഖ്യാപിച്ചത്​. ട്രംപി​​​​ൻെറ പ്രവർത്തികളുടെ വിമർശകരാണ്​ ഇൗ മാധ്യമങ്ങൾ. നൊബേൽ പ്രൈസ്​ ജേതാവായ സാമ്പത്തിക വിദഗ്​ധൻ പൗൾ കുർഗ്​മാനാണ്​ പുരസ്​കാര …

Read More »

ഏബ്രഹാം കളത്തില്‍ പാംബീച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി എക്‌സിക്യൂട്ടീവിലേക്ക് നിയമിതനായ ആദ്യ മലയാളി

ഷിക്കാഗോ: അമേരിക്കയിലെ ഏറ്റവും പ്രശസ്തമായ പാംബീച്ച് കൗണ്ടിയിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ഏബ്രഹാം കളത്തില്‍ നിയമിതനായി. ഇപ്രകാരം നിയമിതനായ ആദ്യ മലയാളിയാണ് ഏബ്രഹാം കളത്തില്‍. കോണ്‍ഗ്രസ്മാന്‍ ബ്രയന്‍ മാസ്റ്റ്, ആലന്‍ വെസ്റ്റ്, പാംബീച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ചെയര്‍മാന്‍ മൈക്കിള്‍ ബാര്‍നെറ്റ് എന്നിവരുടെ നേതൃത്വത്തില്‍ ആയിരുന്നു അടുത്ത മൂന്നു വര്‍ഷത്തേക്കുള്ള പുതിയ നിയമനം. വ്യക്തിഗത ഇന്റര്‍വ്യൂ ഉള്‍പ്പടെ പാര്‍ട്ടിയുമായി ബന്ധപ്പെട്ട പല തലങ്ങളിലും കഴിഞ്ഞ എട്ടുവര്‍ഷമായി ഏബ്രഹാം കളത്തില്‍ നടത്തിയ …

Read More »

കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് ക്രിസ്മസ്, പുതുവല്‍സരം ആഘോഷിച്ചു

ന്യൂയോര്‍ക്ക്: കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്മസും നവവത്സരവും ആഘോഷിച്ചു. ജനുവരി 13 ശനിയാഴ്ച വൈകിട്ട് 6നു ക്വീന്‍സിലെ രാജധാനി റസ്റ്ററന്റ് ഓഡിറ്റോറിയത്തില്‍ നടന്ന പൊതുസമ്മേളനത്തിലും കലാപരിപാടികളിലും വിവിധ രാഷ്ട്രീയ സാമൂഹ്യ നേതാക്കള്‍ ഉള്‍പ്പെടെ അനേകര്‍ പങ്കെടുത്തു. സമാജം പ്രസിഡന്റ് ഷാജു സാമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ സിറോ മലങ്കര കത്തോലിക്കാ സഭയുടെ അമേരിക്കാ- കാനഡ ഭദ്രാസന ബിഷപ്പ് ഡോ. ഫിലിപ്പോസ് മാര്‍ സ്ഥേപ്പാനോസ് ക്രിസ്മസ് പുതുവത്സര …

Read More »

ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലി സുവർണ്ണ ജൂബിലി സമാപിച്ചു.

ന്യൂയോർക്ക്: ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലിയുടെ സുവർണ്ണ ജൂബിലി സമ്മേളനം ഡിസംബർ 30 ന് സഭാ ശുശ്രൂഷകൻ പാസ്റ്റർ ഡോ. വിൽസൻ വർക്കിയുടെ അദ്ധ്യക്ഷതയിൽ നടന്നു. പാസ്റ്റർ കെ.ഇ ഈപ്പന്റെ പ്രാർത്ഥനയോടെ ആരംഭിച്ച സമ്മേളനത്തിൽ പാസ്റ്റർ മൈക്കിൾ ജോൺസൺ സങ്കീർത്തനം വായിച്ചു. റവ.ഡോ.വൽസൻ ഏബ്രഹാം സമ്മേളനത്തിൽ മുഖ്യ സന്ദേശം നൽകി. ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോൺ ആശംസ സന്ദേശം നൽകി. ബ്രദർ ജോർജ് വി.ഏബ്രഹാം ആമുഖ സന്ദേശം …

Read More »

ഡാലസ് കേരള അസോസിയേഷന് പുതു നേതൃത്വം

ഗാര്‍ലന്റ് (ഡാലസ്): കേരള അസോസിയേഷന്‍ ഓഫ് ഡാലസ് 2018-2019 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. റോയ് കൊടുവത്ത് (പ്രസിഡന്റ്), സൈമണ്‍ ജേക്കബ് (വൈസ് പ്രസിഡന്റ്) ഡാനിയേല്‍ കുന്നില്‍ (സെക്രട്ടറി), രാജന്‍ ചിറ്റാര്‍ (ജോ. സെക്രട്ടറി) പ്രദീപ് നാഗനൂലില്‍ (ട്രഷറര്‍) ഷിബു ജയിംസ് (ജോ. ട്രഷറര്‍) അനശ്വര്‍ മാമ്പിള്ളി(ആര്‍ട്ട്ഡയറക്ടര്‍), ഓസ്റ്റിന്‍ സെബാസ്റ്റ്യന്‍ (സ്‌പോര്‍ട്‌സ് ഡയറക്ടര്‍), സാബു മാത്യു (പിക്‌നിക്ക്), സിമി ജിജു (എഡുക്കേഷന്‍), ഫ്രാന്‍സിസ് തോട്ടത്തില്‍ (ലൈബ്രറി), സുരേഷ് അച്ചുതന്‍ (പബ്ലിക്കേഷന്‍) ദീപക് …

Read More »

പുത്തന്‍ ഹൃദയവുമായി മൂന്ന് വയസ്സുകാരി പുത്തന്‍ ജീവിതത്തിലേക്ക്

എല്‍ക്കഗ്രോവ് (കലിഫോര്‍ണിയ): മറിയക്ക് മൂന്ന് വയസ് പ്രായം. ജനിച്ചു ഒമ്പതുമാസമാകുമ്പോഴേക്കും ഹൃദയത്തിന് മാരക രോഗമാണെന്ന് കുടുംബാംഗങ്ങള്‍ തിരിച്ചറിഞ്ഞിരുന്നു. പരിശോധനയില്‍ റസ്ട്രക്റ്റീവ് കാര്‍ഡിയോ പതി എന്ന രോഗമാണെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയതോടെ ഭാവി പ്രതീക്ഷകള്‍ അസ്തമിച്ചു. രോഗത്തിന് ഒറ്റൊരു ചികിത്സ മാത്രമേ ഉള്ളൂ പുത്തന്‍ ഹൃദയം വച്ചു പിടിപ്പിക്കുക.  മൂന്നുവര്‍ഷമായി നീണ്ട കാത്തിരിപ്പിന് അവസാനം കുറിച്ചത് കഴിഞ്ഞ ദിവസം ലൂസില്ല പാക്കാര്‍ഡ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ നിന്നും ഡോക്ടര്‍രുടെ ഫോണ്‍ കോള്‍ ലഭിച്ചതോടെയാണ്. ഒരു …

Read More »

ഇന്ത്യന്‍ വംശജരായ അമ്മയും മകളും ബ്രാംപ്ടണില്‍ കൊലചെയ്യപ്പട്ടു

ബ്രാമ്പ്ടണ്‍ : ഇന്ത്യന്‍ വംശജര്‍ ആയ (പഞ്ചാബ്) അമ്മയെയും മകളെയും വീടിനുള്ളില്‍ വച്ച് കുത്തി കൊലപ്പെടുത്തി നിലയില്‍ കണ്ടെത്തി . ബല്‍ജിത് തണ്ടി (32) അമ്മ അവതാര്‍ കൗര്‍ (60 ) എന്നിവരെ ആണ് കുത്തി കൊലപ്പെടുത്തിയ നിലയില്‍ വീട്ടില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി ഏകദേശം 10:15 നു ആണ് കുടുംബ ബന്ധു പോലീസില്‍ വിളിച്ചു സംശയകരമായ സാഹചര്യം അറിയിക്കുന്നത് . തുടര്‍ന്ന് സ്ഥലത്തു എത്തിയ പോലീസ് വീട്ടില്‍ ഒളിഞ്ഞിരുന്ന …

Read More »

സ്റ്റീഫന്‍ ഹോക്കിംഗ്‌സ് മരിച്ചെന്ന് വെളിപ്പെടുത്തല്‍

ലണ്ടന്‍: പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്‌സിന്റെ ജീവിതവുമായി ബന്ധപ്പെട്ട് പുതിയ വിവാദം. സ്റ്റീഫന്‍ ഹോക്കിങ് ദശാബ്ദങ്ങള്‍ക്ക് മുന്‍പെ മരിച്ചതായി അവകാശപ്പെട്ട് ഒരു കൂട്ടം സൈദ്ധാന്തികര്‍ രംഗത്തെത്തി. കഴിഞ്ഞ ദിവസമാണ് ഹോക്കിങിന്റെ എഴുപത്തിയാറാം പിറന്നാള്‍ ആഘോഷിച്ചത്. ഇതിനു പിന്നാലെയാണ് പുതിയ വിവാദം ഉയര്‍ന്നുവന്നത്. ദശാബ്ദങ്ങള്‍ക്കു മുമ്പ് യഥാര്‍ഥ ഹോക്കിങ് മരിച്ചെന്നും ഇപ്പോള്‍ ഉള്ളത് സ്റ്റീഫന്‍ ഹോക്കിങിന്റെ അപരനാണെന്നുമാണ് ഒരുകൂട്ടം സൈദ്ധാന്തികരുടെ വാദം. നിലവിലുള്ള അപരന്‍ രാഷ്ട്രീയക്കാരുടെയും ചില ശാസ്ത്രജ്ഞരുടെയും കളിപ്പാവയാണെന്നും …

Read More »

ലോക കേരളസഭ നടപ്പാക്കിയ കേരള ഗവണ്‍മെന്റിന് ഫൊക്കാനയുടെ അഭിനന്ദനങ്ങള്‍

ലോകകേരളസഭ രൂപം കൊണ്ടു കഴിഞ്ഞു. അതിന്റെ ആദ്യത്തെ സമ്മേളനം 2018 ജനുവരി 12നും 13നും തിരുവനന്തപുരത്ത് സമ്മേളിക്കുകയും ഉണ്ടായി. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഗവണ്‍മെന്റിനുപോലും അനുകരിക്കാന്‍കഴിയുന്ന മാതൃകകള്‍ സൃഷ്ടിക്കാന്‍ കേരളത്തിനുകഴിഞ്ഞു.ലോകത്തിലുള്ള മലയാളികളുടെ ഉന്നമനത്തിനു വേണ്ടി രൂപീകരിക്കപ്പെട്ട ഒരു സഭ എന്ന് മാത്രമായേ ഇതിനെ കാണുന്നുള്ളൂ. മലയാളികളുടെ സാമൂഹിക,സാംസ്കാരിക, സാമ്പത്തീക വളര്‍ച്ചയ്ക്ക് ലോക കേരള സഭ മുന്നിലുണ്ടാകുമെന്നതാണ് നാം പ്രതിക്ഷിക്കുന്നത്. ലോക കേരള സഭ നടപ്പാക്കുന്നതിന് വേണ്ടി പ്രവര്‍ത്തിച്ച കേരള …

Read More »

ഹ്യൂസ്റ്റന്‍ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ ക്രിസ്തുമസ് പുതുവര്‍ഷ ആഘോഷം വര്‍ണ്ണാഭമായി

ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റന്‍ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ ക്രിസ്തുമസ് പുതുവത്സരാ ഘോഷം വിവിധ പരിപാടികളോടെ അത്യന്തം വര്‍ണ്ണോജ്ജ്വലമായി. ക്രിസ്മസ് പാപ്പായുടെ വരവോടെ കരോള്‍ ഗാനങ്ങളാല്‍ ആഘോഷാന്തരീക്ഷം മുഖരിതമായി. പൊതുയോഗത്തില്‍ ഹ്യൂസ്റ്റന്‍ ക്‌നാനായ കാത്തലിക് സൊസൈറ്റി പ്രസിഡന്റ് ഫ്രാന്‍സിസ് ഇല്ലിക്കാട്ടില്‍ അദ്ധ്യക്ഷത വഹിച്ചു. ടിജി പള്ളികിഴക്കേതില്‍ ഏവരേയും സ്വാഗതം ചെയ്തുകൊണ്ടു സംസാരിച്ചു. എച്ച്.കെ.സി.എസ്. സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. സജി പിണര്‍കയില്‍ ക്രിസ്തുമസ് സന്ദേശം നല്‍കി. അക്കരപച്ച സിനിമാതാരം ജോസുകുട്ടി മുഖ്യാതിഥിയായിരുന്നു. സമൂഹത്തിലെ കലാകാരന്മാരും …

Read More »