Home / ഫീച്ചേർഡ് ന്യൂസ് (page 435)

ഫീച്ചേർഡ് ന്യൂസ്

സെൻസർ ബോർഡ് ഓഫീസിൽ റെയ്ഡ്; പ്രേമത്തിന്റെ കോപ്പികൾ പിടിച്ചെടുത്തു

തിരുവനന്തപുരം∙ പ്രേമം സിനിമയുടെ സെൻസറിങ് കഴിഞ്ഞ പതിപ്പു കണ്ടെത്താൻ സെൻസർ ബോർഡ് ഓഫീസിൽ ആന്റി പൈറസി സെൽ റെയ്ഡ്. പകർപ്പ് പൊലീസിനു നൽകാൻ സെൻസർ ബോർഡ് അധികൃതർ തയാറാകാത്തതിനെ തുടർന്നാണ് ഒാഫീസിൽ റെയ്ഡ് നടത്തിയത്. ഇന്നു ഉച്ചയ്ക്ക് മുൻപ് സെൻസറിങ് കഴിഞ്ഞ പതിപ്പ് അന്വേഷണ ഉദ്യോഗസ്ഥരെ ഏൽപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥർ സെൻസർ ബോർഡിന്റെ കൈവശമുള്ള പ്രേമം സിനിമയുടെ കോപ്പികൾ പിടിച്ചെടുത്തു. പ്രേമം സിനിമയുടെ സെൻസർ പകർപ്പും ഇപ്പോൾ …

Read More »

ചെന്നൈ തീരത്ത് 33 ദിവസം മുമ്പ് കാണാതായ ഡോർണിയർ വിമാനം കണ്ടെത്തി

  ചെന്നൈ∙ മൂന്നു ഉദ്യോഗസ്ഥരുമായി 33 ദിവസങ്ങൾക്കു മുൻപു കാണാതായ ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ ഡോർണിയർ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. വിമാനത്തിന്റെ ഫ്ലൈറ്റ് ഡേറ്റ റെക്കോർഡറാണ് കണ്ടെത്തിയതെന്ന് പ്രതിരോധമന്ത്രാലയം അറിയിച്ചു. 950 താഴ്ചയിലാണ് വിമാനമെന്നാണ് വിലയിരുത്തൽ. ജൂൺ എട്ടിന് വൈകുന്നേരമാണ് വിമാനം കാണാതായത്. ചെന്നൈ വിമാനത്താവളത്തിൽ നിന്ന് ആറുമണിക്കു പറന്നുയർന്ന വിമാനം രാത്രി ഒൻപതിനു അധികൃതരുമായി ബന്ധപ്പെട്ടിരുന്നു. 9.23 വരെ റഡാറിൽ കണ്ട വിമാനം പിന്നീട് അപ്രത്യക്ഷമായി. ചെന്നൈ തീരത്ത് …

Read More »

ബാറുടമകൾക്കായി അറ്റോർണി ജനറൽ സുപ്രീംകോടതിയിൽ

ന്യൂഡൽഹി∙ ബാറുടമകൾക്കായി അറ്റോർണി ജനറൽ മുകുൾ റോത്തഗി സുപ്രീംകോടതിയിൽ ഹാജരായി. ഫോർ സ്റ്റാർ ബാറുടമകൾക്കുവേണ്ടിയാണ് എജി ഹാജരായത്. സർക്കാരിന്റെ മദ്യനയം വ്യവസായത്തെ ദോഷകരമായി ബാധിക്കുന്നതായി എജി സുപ്രീംകോടതിയെ അറിയിച്ചു. കേസ് പരിഗണിക്കുന്നത് കോടതി അടുത്ത മാസം 28ലേക്ക് മാറ്റി. മദ്യ ഉപഭോഗം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടുകൂടി സംസ്ഥാന സർക്കാർ കൊണ്ടുവന്ന മദ്യനയത്തിലെ വ്യവസ്ഥകൾ ചോദ്യം ചെയ്താണ് ബാറുകൾക്കു വേണ്ടി എജി ഹാജരായത്. സംസ്ഥാന സർക്കാരിന്റെ നയത്തിനെതിരായ ഹർജിയിൽ കേന്ദ്രസർക്കാരിന്റെ ഏറ്റവും …

Read More »

തകഴിയിൽ കള്ള് ഷാപ്പ് തൊഴിലാളിയുടെ മൃതദേഹം ഫ്രീസറിൽ

ആലപ്പുഴ∙ തകഴിയിൽ ഷാപ്പിലെ പാചകക്കാരനെ കൊലപ്പെടുത്തി ഫ്രീസറിൽ വെച്ചനിലയിൽ കണ്ടെത്തി. ഒപ്പമുണ്ടായിരുന്ന ബംഗാളി തൊഴിലാളിയെ കാണാനില്ല. ഇവരാണ് കൊലചെയ്തതെന്നു പ്രാഥമിക നിഗമനം. മിത്രകരി സ്വദേശി രാമചന്ദ്രനാണ് (64) കൊലചെയ്യപ്പെട്ടത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

Read More »

ടസ്കേഴ്സിനു പണം നൽകില്ല; ബിസിസിഐ കോടതിയിലേക്ക്

മുംബൈ ∙ ഐപിഎൽ ക്രിക്കറ്റ് ടീമായിരുന്ന കൊച്ചിൻ ടസ്കേഴ്സിന് 550 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന ആർബിട്രേറ്റർ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാൻ ബിസിസിഐ തീരുമാനിച്ചു. പണം നൽകാൻ തയാറല്ലെന്നു ബിസിസിഐ അറിയിച്ചു. പണം വേണ്ട ഐപിഎലിൽ കളിക്കാൻ അനുവദിച്ചാൽ മതിയെന്നു ടസ്കേഴ്സ് ടീം ഉടമകൾ നേരത്തേ അറിയിച്ചിരുന്നു. ടീം നൽകിയ ബാങ്ക് ഗാരന്റി തുക പിൻവലിക്കുകയും ടീമിനെ ഐപിഎലിൽനിന്നു പുറത്താക്കുകയും ചെയ്ത നടപടിക്കെതിരെ ടസ്കേഴ്സ് സമർപ്പിച്ച ഹർജിയിലാണു വിധി. പണം …

Read More »

പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തവർഷം പാക്കിസ്ഥാൻ സന്ദർശിക്കും

ഉഫ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തവർഷം പാക്കിസ്ഥാൻ സന്ദർശിക്കും. പാക്കിസ്ഥാനിൽ നടക്കുന്ന സാർക്ക് സമ്മേളനത്തിലേയ്ക്കുള്ള നവാസ് ഷെരീഫിന്റെ ക്ഷണം മോദി സ്വീകരിച്ചു. സാർക്ക് ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് നരേന്ദ്ര മോദി ഉറപ്പുനൽകി. ഉഫയിൽ നടന്ന കൂടിക്കാഴ്ചയിൽ ഷെരീഫ് ക്ഷണിച്ചപ്പോഴാണ് മോദി ഉറപ്പു നൽകിയത്. എസ്‌സിഒ ഉച്ചകോടിക്കിടെയാണ് ഇരുനേതാക്കളും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയിലെ മറ്റു തീരുമാനങ്ങൾ: ∙ ഭീകരവാദത്തെക്കുറിച്ച് ചർച്ച നടത്തുന്നതിനായി ദേശീയ സുരക്ഷ ഉപദേശാഷ്ടക്കളുടെ യോഗം ഡൽഹിയിൽ ചേരും ∙ …

Read More »

ഗോ എയർ വിമാനം എയ്റോ ബ്രിഡ്ജിലിടിച്ചു; 168 യാത്രക്കാരും സുരക്ഷിതർ

ചെന്നൈ∙ ചെന്നൈ വിമാനത്താവളത്തിൽ എയ്റോ ബ്രിഡ്ജിലിടിച്ച് ഗോ എയർ വിമാനത്തിനു കേടുപറ്റി. ജി 8-305 വിമാനമാണ് അപകടത്തിൽപ്പെട്ടത്. മുംബൈയിൽ നിന്നെത്തിയ വിമാനത്തിലെ 168 യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. അപകടം നടക്കുന്ന സമയത്ത് എയ്റോ ബ്രിഡ്ജ് പ്രവർത്തിപ്പിക്കുന്നയാൾ ഫോണിൽ സംസാരിച്ചു കൊണ്ടിരുന്നതായി ഗോ എയർ അധികൃതർ വ്യക്തമാക്കി. ഇടിയുടെ ആഘാതത്തിൽ വിമാനത്തിന്റെ വാതിലിന് കേടുപാടുകൾ പറ്റിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അന്വേഷിക്കുമെന്ന് ചെന്നൈ …

Read More »

കശ്മീർ അതിർത്തിയിൽ പാക്ക് വെടിവയ്പ്പ്; ബിഎസ്എഫ് ജവാൻ കൊല്ലപ്പെട്ടു

ശ്രീനഗർ ∙ ജമ്മു കശ്മീരിൽ നിയന്ത്രണ രേഖയ്ക്ക് സമീപം പാക്കിസ്ഥാൻ സൈന്യം നടത്തിയ വെടിവയ്പ്പിൽ ഒരു ബിഎസ്എഫ് ജവാൻ കൊല്ലപ്പെട്ടു. ഉത്തരകശ്മീരിലെ ബാരാമുള്ള മേഖലയിലാണ് വെടിവയ്പ്പ് നടന്നത്. ഇന്നലെ, ജമ്മു കശ്മീരിൽ പെട്രോളിങ് നടത്തുകയായിരുന്ന സൈനിക സംഘത്തിനു നേരെയുണ്ടായ ഭീകരരുടെ വെടിവയ്പ്പിൽ ഒരു ജവാന് പരുക്കേറ്റിരുന്നു. ദക്ഷിണ കശ്മീരിലെ ഷോപിയാൻ ജില്ലയിലാണ് വെടിവയ്പ്പുണ്ടായത്. ബുധനാഴ്ച രാത്രി 7.30നാണ് സംഭവം

Read More »

ബോംബ് ഭീഷണി: ദുബായിലേക്കു പറന്ന ജെറ്റ് എയർവേസ് വിമാനം മസ്ക്കറ്റിൽ ഇറക്കി

മസ്ക്കറ്റ്∙ ബോംബ് ഭീഷണിയെ തുടർന്ന് മുംബൈ- ദുബായ് ജെറ്റ് എയർവേസ് വിമാനം മസ്ക്കറ്റിൽ അടിയന്തരമായി ഇറക്കി. വിമാനത്തിലുണ്ടായിരുന്ന 54 യാത്രക്കാരെയും ഏഴ് ജീവനക്കാരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. അടിയന്തിര ലാൻഡിങ്ങിനായി വിമാനത്താവളം താൽകാലികമായി അടച്ചിരുന്നതായി ഒമാൻ എയർപോർട്ട് മാനേജ്മെന്റ് കമ്പനി സിഇഒ അറിയിച്ചു. 9 ഡബ്ല്യൂ 536 എന്ന മുംബൈ-ദുബൈ വിമാനമാണ് സുരക്ഷാ പ്രശ്നങ്ങൾ കാരണം അടിയന്തിരമായി നിലത്തിറക്കിയതെന്ന് ജെറ്റ് എയർവേസ് വാർത്തകുറിപ്പിൽ വ്യക്തമാക്കി. വിമാനങ്ങൾക്കു നേരെ …

Read More »

പ്രവാസി മലയാളികളുടെ പ്രിയപ്പെട്ട താരം- ജോണ്‍ പി. ജോണ്‍

ടൊറന്റോ: 1975-ല്‍ കേരളത്തില്‍ നിന്നും കാനഡയിലെ ടൊറന്റോയിലേക്ക്‌ കുടിയേറിയ ജോണ്‍ പി. ജോണ്‍ ചുരുങ്ങിയ കാലംകൊണ്ട്‌ മലയാളി സമൂഹത്തിന്റെ മുന്‍നിരയില്‍ എത്തപ്പെട്ടത്‌ അദ്ദേഹത്തിന്റെ കറതീര്‍ന്ന പ്രവര്‍ത്തനശൈലിയിലൂടെയാണ്‌. ടൊറന്റോ മലയാളി സമാജത്തെ ഒന്നാം നിര സംഘടനയായി വളര്‍ത്തിയത്‌ അദ്ദേഹത്തിന്റെ കഠിന പ്രയത്‌നംകൊണ്ടു മാത്രമാണ്‌. പത്തു തവണ സമാജത്തിന്റെ പ്രസിഡന്റുസ്ഥാനം കൈയാളിയ അദ്ദേഹത്തിനു കിട്ടിയ മറ്റൊരു പൊന്‍തൂവലാണ്‌ ഫൊക്കാനാ പ്രസിഡന്റു പദം. കാനഡയിലെ പത്തില്‍പ്പരം മലയാളി സംഘടനകളുടെ പരിപൂര്‍ണ്ണ പിന്തുണ പിന്തുണയുള്ള ജോണ്‍ …

Read More »