Home / ഫീച്ചേർഡ് ന്യൂസ് (page 5)

ഫീച്ചേർഡ് ന്യൂസ്

ചിക്കാഗോയില്‍ ആയിരങ്ങള്‍ പങ്കെടുത്ത ‘മാര്‍ച്ച് ഫോര്‍ ലൈഫ്’

ചിക്കാഗോ: കൊടും തണുപ്പിനെ പോലും അവഗണിച്ചു ചിക്കാഗോ തെരുവീഥിയിലൂടെ ആയിരങ്ങള്‍ പങ്കെടുത്ത 'മാര്‍ച്ച് ഫോര്‍ ലൈഫ്' പ്രത്യേക ശ്രദ്ധയാകര്‍ഷിച്ചു. മഞ്ഞക്കുടയും ബലൂണുകളും മാര്‍ച്ചില്‍ പങ്കെടുത്തവര്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നു. ഗര്‍ഭഛിദ്രത്തിനെതിരേ മിഡ്വെസ്റ്റില്‍ അടുത്ത കാലങ്ങളില്‍ നടന്നതില്‍ ഏറ്റവും വലിയതായിരുന്നു ജനുവരി 14 ഞായറാഴ്ച നടന്ന പടുകൂറ്റന്‍ മാര്‍ച്ച്. മുന്‍ പ്ലാന്‍ഡ് പാരന്റ്ഹുഡ് ഡയറക്ടര്‍ റമോണ ട്രിവേനോ മാര്‍ച്ചിന് നേതൃത്വം നല്‍കി. ചിക്കാഗോ ആര്‍ച്ച്ബിഷപ്പ്, യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍, ഇല്ലിനോയ് നിയമസഭാംഗങ്ങള്‍ തുടങ്ങിയ പ്രമുഖര്‍ …

Read More »

ഡാളസ് കേരള അസ്സോസിയേഷന്‍ ടാക്‌സ് സെമിനാര്‍ ജനുവരി 20ന്

ഗാര്‍ലന്റ്(ഡാളസ്): കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ്, ഇന്ത്യന്‍ കള്‍ച്ചറല്‍ ആന്റ് എഡുക്കേഷന്‍ സെന്ററും സംയുക്തമായി ഡാളസ്സില്‍ സൗജന്യ ടാക്‌സ് സെമിനാര്‍ സംഘടിപ്പിക്കുന്നു. ജനുവരി 20 ശനിയാഴ്ച വൈകീട്ട് 3.30 മുതല്‍ കേരള അസ്സോസിയേഷന്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ നടക്കുന്ന സെമിനാറില്‍ പുതിയ ടാക്‌സ് നിയമങ്ങളെകുറിച്ചും, അഫോഡബള്‍ കെയര്‍ ആക്റ്റിനെ കുറിച്ചു, വിദേശ വരുമാനം റിപ്പോര്‍ട്ട് ചെയ്യുന്നതിനെകുറിച്ചും വിശദമായി പ്രമുഖ സി.പി.എ. ഹരിപ്പിള്ള സംസാരിക്കും. സെമിനാറില്‍ എല്ലാവര്‍ക്കും വന്ന് സംബന്ധിക്കണമെന്ന് ജോര്‍ജ്ജ് ജോസഫ് …

Read More »

ഭാരത് ബോട്ട് ക്ലബ്ബിന്റെ 2018-ലെ ഭാരവാഹികള്‍ ചുമതലയേറ്റു

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ വള്ളം കളി പ്രേമികള്‍ നെഞ്ചിലേറ്റിയ ഭാരത് ബോട്ട് ക്ലബ്ബിന്റെ 2018-ലെ ഭാരവാഹികള്‍ ചുമതലയേറ്റു. പ്രസിഡന്റ് രാധാകൃഷ്ണന്‍ കുഞ്ഞുപിള്ളയുടെ വസതിയില്‍ ജനുവരി 14 ഞായറാഴ്ച കൂടിയ യോഗത്തിൽ വെച്ചാണ് പുതിയ ഭാരവാഹികള്‍ ചുമതലയേറ്റെടുത്തത്. രാധാകൃഷ്ണന്‍ കുഞ്ഞുപിള്ള (പ്രസിഡന്റ്), വിശാല്‍ വിജയന്‍ (സെക്രട്ടറി), വിശ്വനാഥന്‍ കുഞ്ഞുപിള്ള (ട്രഷറര്‍), ചെറിയാന്‍ വി കോശി (വൈസ് പ്രസിഡന്റ്) , ലാല്‍സണ്‍ മത്തായി (ജോയിന്റ് സെക്രട്ടറി), ഡേവിഡ് മോഹനൻ (ജോയിന്റ് ട്രഷറര്‍), ജോൺ കെ …

Read More »

പരസ്പര സ്‌നേഹത്തിന്റെ സമീപനം നിങ്ങളെ കീഴടക്കട്ടെ: മാര്‍ നിക്കോളോവോസ്

ന്യൂയോര്‍ക്ക്: ''പരസ്പര സ്‌നേഹത്തിന്റെ ഉദാത്തമായ സമീപനമാവണം നിങ്ങളെ ഭരിക്കേണ്ടത്. അത് മനസിന്റെ ആഴത്തില്‍ നിന്ന് വരുന്നതാവണം. അഭിവന്ദ്യ മക്കാറിയോസ് തിരുമേനിയുടെ ഈ വാക്കുകള്‍ക്ക് ക്രിസ്മസ് സീസണില്‍ പ്രസക്തിയേറെയാണ്. അല്ലാതെ കുറെ സമ്മാനങ്ങളുടെ കൊടുക്കല്‍ വാങ്ങലുകള്‍ നടത്തുന്നതുമാത്രമാണോ ക്രിസ്മസ്.'' മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലുള്ള ക്വീന്‍സ്, ലോംഗ്‌ഐലന്‍ഡ്, ബ്രൂക്‌ലിന്‍പ്രദേശങ്ങളിലെ പത്ത് ഇടവകകളുടെ നേതൃത്വത്തില്‍ നടന്ന സംയുക്ത ക്രിസ്മസ്, നവവല്‍സര ആഘോഷങ്ങളില്‍ ക്രിസ്മസ് സന്ദേശം നല്‍കി നോര്‍ത്ത് ഈസ്റ്റ് …

Read More »

സോഷ്യല്‍മീഡിയയുടെ ഇടപെടല്‍: മുന്നണികള്‍ വിയര്‍ക്കുന്നു

തിരുവനന്തപുരം: ശ്രീജിത്തിന്റെ സഹോദരന്‍ ശ്രീജീവിന്റെ മരണം സംബന്ധിച്ച വിഷയത്തില്‍ ഇടതുവലതുപാര്‍ട്ടികളും കേന്ദ്രഭരണം കൈയാളിയ ബിജെപിയും ഒരു പോലെ കുടുങ്ങി. കോണ്‍ഗ്രസിന്റെ കാലത്താണ് ശ്രീജീവ് കൊല്ലപ്പെടുകയും പ്രതികള്‍ രക്ഷപ്പെടുകയും ചെയ്തത്. എന്നാല്‍ ഇടതു സര്‍ക്കാരും പ്രതികള്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. സാമൂഹ്യമാധ്യമങ്ങള്‍ ഇരു മുന്നണികളെയും പ്രതിസ്ഥാനത്ത് നിര്‍ത്തിയതോടെ മറുപടി പറയാനാകാതെ കുഴങ്ങുകയാണ് . കേന്ദ്രസര്‍ക്കാരിനാകട്ടെ ഇക്കാര്യത്തില്‍ ഇതുവരെ വ്യക്തമായ നിലപാടുപോലുമില്ല. വിഷയത്തില്‍ പ്രതിരോധമെന്നോണം ശ്രീജിത്തിനെ വ്യക്തിപരമായി അധിക്ഷേപിച്ചും സമരത്തിന്റെ ആത്മാര്‍ത്ഥതയെ ചോദ്യം …

Read More »

ഡാകാ പദ്ധതി മിക്കവാറും മരിച്ചെന്ന് ട്രംമ്പ്

വാഷിങ്ടന്‍: ഡിഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ് ഹുഡ് എറൈവല്‍സ് പ്രോഗ്രാം മിക്കവാറും അവസാനിക്കാറായെന്ന് പ്രസിഡന്റ് ട്രംപ് ട്വിറ്ററിലൂടെ മുന്നറിയിപ്പു നല്‍കി. ഇങ്ങനെ സംഭവിച്ചാല്‍ ഇതിന്റെ ഉത്തരവാദിത്തം ഡമോക്രാറ്റുകള്‍ക്കാണെന്നും ട്രംപ് പറഞ്ഞു. ഡാകായെക്കുറിച്ച് വ്യക്തമായ ഒരു കരാര്‍ ഉണ്ടാക്കാന്‍ താന്‍ ഒരുക്കമാണെന്നും എന്നാല്‍ ഡമോക്രാറ്റുകള്‍ അതിന് തയ്യാറാകുമെന്ന് വിശ്വസിക്കുന്നില്ലെന്നും ട്രംപ് സന്ദേശത്തില്‍ പറയുന്നു. അതിര്‍ത്തി സംരക്ഷിക്കണമെന്ന് ഡമോക്രാറ്റുകള്‍ ആഗ്രഹിക്കുന്നില്ലെന്നതിന്റെ പ്രത്യക്ഷ തെളിവാണ്. അതിര്‍ത്തി മതില്‍ നിര്‍മ്മിക്കുന്നതിനുള്ള തന്റെ നിര്‍ദ്ദേശം അംഗീകരിക്കുന്നതില്‍ നിന്നും …

Read More »

ചെല്‍സി മാനിങ്ങ് യു എസ് സെനറ്റിലേക്ക് മത്സരിക്കുന്നു

മേരിലാന്റ്: 2018 മേരിലാന്റ് സെനറ്റ് സീറ്റില്‍ ഡമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതിനുള്ള തീരുമാനം ചെല്‍സിയമാനിങ്ങ് ജനുവരി 13 ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഫെഡറല്‍ ഇലക്ഷന്‍ കമ്മീഷന്‍ മുമ്പാകെ സ്ഥാനാര്‍ത്ഥിത്വത്തിനാവശ്യമായ രേഖകള്‍ സമര്‍പ്പിച്ചതായും ഇവര്‍ അറിയിച്ചു. മുന്‍ ആര്‍മി ഇന്റലിജന്‍സ് അനലിസ്റ്റ് ആയിരുന്ന ചെല്‍സിയായെവിക്കിലിക്ക്‌സിന് ക്ലാസിഫൈഡ് രേഖകള്‍ ചോര്‍ത്തി നല്‍കി എന്ന കുറ്റത്തിന് 2010 ല്‍ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് 35 വര്‍ഷത്തെ തടവ് വിധിച്ചു, ശിക്ഷ അനുഭവിച്ചുവരുന്നതിനിടെ, കഴിഞ്ഞ വര്‍ഷം ഒബാമ …

Read More »

ഡാളസ്സില്‍ മകന്‍ പിതാവിന് സമ്മാനമായി നല്‍കിയത് 3.2 മില്യന്റെ കാര്‍

ഡാളസ്സ്: മാംസ മാര്‍ക്കറ്റിലെ ജീവനക്കാരനായിരുന്ന മകനെ സൗത്ത് ആഫ്രിക്കയിലെ വെയര്‍ ഹൗസ് 'എംബറര്‍' ആക്കി ഉയര്‍ത്തുന്നതിന് പ്രോത്സാഹനം നല്‍കിയ പിതാവിന് മകന്‍ സമ്മാനമായി നല്‍കിയത് ലോകത്തിലെ തന്നെ അത്യപൂര്‍വ്വ കാറുകളിലൊന്നായ മുപ്പത് ലക്ഷം ഡോളര്‍ വിലമതിക്കുന്ന ബഗട്ടി ചിറോന്‍ എന്ന കാര്‍. ഡാളസ്സിലെ റിയര്‍ എസ്‌റ്റേറ്റ് ഇന്‍വെവെസ്റ്റര്‍ കൂടിയായ മയൂര്‍ ശ്രീ (32) ബഗട്ടി എക്‌സിക്യൂട്ടീവ്‌സ്, ബോര്‍ഡ് മെമ്പേഴ്‌സുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ടെക്‌സസ്സിലെ തന്നെ ആദ്യ വാഹനമായി ബഗട്ടി …

Read More »

ലോക നിയമസഭയിൽ കയറിപ്പറ്റിയ പ്രാഞ്ചിയേട്ടന്മാർ

ജയന്ത് മാമ്മൻ കേരളത്തിലെ ഒരു പത്രപ്രവർത്തകന്റെ അച്ഛൻ അടിയുറച്ച മാർക്സിസ്റ്റുകാരനാണ്. സഹകരണ പ്രസ്ഥാനത്തിൽ വർഷങ്ങളായി പ്രവർത്തിക്കുന്നു. അദ്ദേഹം സ്കൂൾ ഹെഡ്മാസ്റ്റർ ആയി റിട്ടയർ ചെയ്ത ആളുമാണ്. വലിയ ശിഷ്യ സമ്പത്തുണ്ട്. അദ്ദേഹത്തിന്റെ ശിഷ്യൻ അമേരിക്കയിൽ പോയി സമ്പന്നനായി. ശിഷ്യൻ ഇപ്പോഴും ഉറച്ച മാർക്സിസ്റ്റുകാരൻ. പാർട്ടിക്ക് വലിയ സംഭാവന കൊടുക്കുന്നയാൾ. ലോക നിയമസഭാ സമ്മേളനത്തിൽ പ്രതിനിധിയാകാൻ ശിഷ്യൻ ആവുന്നത് ശ്രമിച്ചെങ്കിലും നടന്നില്ല. അയാൾ മാർക്സിസ്റ്റുകാരനായ ഗുരുവിനോട് പരാതി പറഞ്ഞു. ഉറച്ച മാർക്സിസ്റ്റുകാരനായ …

Read More »

ഇത് സോഷ്യല്‍ മീഡിയ വിപ്ലവത്തിന്റെ കാലം.

ഇത് സോഷ്യല്‍ മീഡിയ വിപ്ലവത്തിന്റെ കാലം. വ്യാവസായിക വിപ്ലവത്തിനു ശേഷമുള്ള ഏറ്റവും വലിയ വിപ്ലവമാണ് സോഷ്യല്‍ മീഡിയ വിപ്ലവം. നമ്മുടെ വിശ്വാസങ്ങളും ആദര്‍ശങ്ങളും, ജീവിതചര്യകളുമെല്ലാം  എല്ലാം ഇന്ന് സോഷ്യല്‍ മീഡിയയുടെ യുദ്ധനിഴലിലാണ്. ആധുനിക മാധ്യമ വിപ്ലവം ഒരുക്കുന്ന മായിക ലോകത്ത്  വ്യത്യസ്ത തലങ്ങളിലാണ് വാഗ്വാദങ്ങള്‍ അരങ്ങേറുന്നത്. ഇന്നലകളിൽ വ്യാവസായിക വിപ്ലവം കോളനിവൽക്കരണത്തിനും ഒരുകാലത്ത് അപ്രധാനമായിരുന്ന ശക്തികളെ ലോകശക്തികളാക്കി മാറ്റുന്നതിനു കാരണമായെങ്കിൽ ഇന്ന് സോഷ്യല്‍ മീഡിയ മറ്റൊരു വിപ്ലവത്തിന് ആക്കം കൂട്ടുകയാണ്. …

Read More »