Home / ഫോമ

ഫോമ

ബോബി തോമസും ചെറിയാൻ കോശിയും, യുവനേതൃത്വം ഫോമയിലേയ്ക്ക് !

ന്യൂ യോർക്ക് : കേരള സമാജം ഓഫ് ന്യൂ ജേഴ്‌സി മുൻ പ്രസിഡന്റും ഫോമാ മിഡ് അറ്റലാന്റിക് റീജിയന്റെ ഇപ്പോഴത്തെ ട്രഷററുമായ  ബോബി തോമസിനെ മിഡ് അറ്റലാന്റിക് റീജിയന്റെ  2018-20 വർഷത്തെ റീജിണൽ വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്കും മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലാഡെൽഫിയയുടെ മുൻ ജനറൽ സെക്രട്ടറിയും നിലവിൽ വൈസ് പ്രസിഡന്റുമായ ചെറിയാൻ കോശിയെ നാഷണൽ കമ്മറ്റി മെംബറായും  അതാത് കമ്മറ്റികൾ നാമനിർദേശം ചെയ്തു. കേരളസമാജത്തിന്റെ  പ്രസിഡന്റ്  ശ്രീ. …

Read More »

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍ (കാപ്പിപൊടി അച്ചൻ) 2018 ഫോമാ ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷനിൽ പങ്കെടുക്കും.

ചിക്കാഗോ: സോഷ്യൽ മീഡിയായിലെ തരംഗമായ, ലോക മലയാളികളുടെ മനസ്സിൽ നർമ്മത്തിന്റെ രസക്കൂട്ടുകൾ നിറച്ച വാഗ്മിയും കുടുംബ സദസ്സുകൾക്ക് സ്വീകാര്യനുമായ ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍, 2018 ജൂൺ 21 മുതൽ 24 വരെ ചിക്കാഗോയിൽ വച്ച് നടക്കുന്ന ഫോമാ ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷനില്‍ സംവദിക്കാനെത്തുന്നു. ചിക്കാഗോ ആതിഥേയത്വം വഹിക്കുന്ന ഫോമാ ഇന്റര്‍നാഷണല്‍ ഫാമിലി കണ്‍വന്‍ഷനില്‍ അദ്ദേഹത്തിന്റെ സ്വതസിദ്ധമായ പ്രഭാഷണത്തോടൊപ്പം, ചിന്തോദ്ദീപകവും നര്‍മപ്രധാനവുമായ വാക്കുകളായിരിക്കും 'കാപ്പിപ്പൊടി അച്ചന്‍' എന്ന് നാം സ്‌നേഹാദരങ്ങളോടെ വിളിക്കുന്ന, കപ്പൂച്ചിന്‍ …

Read More »

ഫോമാ സാന്ത്വനസ്പര്‍ശം ഫണ്ട് റെയിംസിംഗ് : ഡോ. എം. ആര്‍ രാജഗോപാല്‍ മുഖ്യാതിഥി

ന്യൂയോര്‍ക്ക്: ഫോമാ വിമന്‍സ് ഫോറം നേതൃത്വം നല്‍കുന്ന സാന്ത്വനസ്പര്‍ശം പാലിയേറ്റീവ് കെയര്‍ പ്രോജക്ടിന് തുടക്കമായി. തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പാലിയം ഇന്ത്യയുമായി ചേര്‍ന്നാണ് ഈ പദ്ധതി നടപ്പില്‍ വരുത്തുന്നത്. കേരളത്തിലെ സ്ത്രീകളെ കേന്ദ്രീകരിച്ചു നടത്തുന്ന ഈ പ്രോജക്ട്, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കാന്‍സര്‍ രോഗികള്‍ക്കും, ശയ്യാവലംബരായ കുടുംബാംഗങ്ങളുടെ പരിചരണം നടത്തുന്ന സ്ത്രീകള്‍ക്കും സഹായം നല്‍കുക എന്ന ലക്ഷ്യത്താടെയാണ് ആരംഭിച്ചത് എന്ന് വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ഡോ. സാറാ ഈശോ അറിയിച്ചു. …

Read More »

ഫോമ സുവനീര്‍ 2018 അണിഞ്ഞൊരുങ്ങുന്നു

ഷിക്കാഗോ: ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്കാസ്(ഫോമ)യുടെ 2018 അന്താരാഷ്ട്ര കണ്‍വന്‍ഷനോടനുബന്ധിച്ചു പ്രസിദ്ധീകരിക്കുന്ന ഫോമാ സുവനീര്‍ 2018 ന്‍റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 2018 ജൂണ്‍ 21 മുതല്‍ 24 വരെ ഷിക്കാഗോയിലെ ഷാംബര്‍ഗിലുള്ള റിനസന്‍സ് ഫൈവ്സ്റ്റാര്‍ ഹോട്ടലില്‍ വച്ചു നടക്കുന്ന കണ്‍വന്‍ഷനില്‍ വച്ചായിരിക്കും സ്മരണികയുടെ പ്രകാശനകര്‍മ്മം. ശേഷിച്ച ചരിത്രം ഉള്ളംകൈയില്‍ സൂക്ഷിച്ചുവയ്ക്കാതെ അത് പുറംലോകത്തിനു നല്‍കുക എന്ന ധര്‍മ്മമാണ് ഈ സംരംഭത്തിനു പിന്നിലുളളത്. ഫോമാ അനുഭവങ്ങളുടെ നാള്‍വഴിയും ആരവവും …

Read More »

സുരേഷ് രാമകൃഷ്ണൻ, ജയിംസ് ഇല്ലിക്കൽ, ജോഫ്രിൻ ജോസ്, ഫോമാ കൺവൻഷൻ ജനറൽ കൺവീനർമാർ.

ഷിക്കാഗോ : ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്ക (ഫോമാ ) യുടെ 2018 ൽ ഷിക്കാഗോയിൽ നടക്കുന്ന അന്താരാഷ്ട്ര ഫാമിലി കൺവൻഷന്റെ ഒരുക്കങ്ങൾ ധൃതഗതിയിൽ നടന്നുവരുന്നു. അതിന്റെ ജനറൽ കൺവീനർമാരായി  ഹ്യൂസ്റ്റണിൽ നിന്നും സുരേഷ് രാമകൃഷ്ണനെയും, ഫ്ലോറിഡയിൽ നിന്നും ജെയിംസ് ഇല്ലിക്കലിനെയും, ന്യൂയോർക്കിൽ നിന്നും ജൊഫ്രിൻ ജോസ് എന്നിവരെ കൂടി  തിരഞ്ഞെടുത്തു. നേരത്തെ തിരഞ്ഞെടുക്കപ്പെട്ട പ്രിൻസ് നെച്ചിക്കാട്ട്, ജോൺസൺ കണ്ണൂക്കാടൻ, ആന്റോ കവലക്കൽ, രാജൻ മാലിയിൽ എന്നിവരടക്കം …

Read More »

മജീഷ്യന്‍ ഗോപിനാഥ് മുതുകാട് ഫോമാ 2018 ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷനില്‍ മോട്ടിവേഷന്‍ സ്പീക്കര്‍

ചിക്കാഗോ: അന്താരാഷ്ട്ര പ്രശസ്തനായ മജീഷ്യന്‍ ഗോപിനാഥ് മുതുകാട്, ചിക്കാഗോ ആതിഥേയത്വം വഹിക്കുന്ന ഫോമാ ഇന്റര്‍നാഷണല്‍ ഫാമിലി കണ്‍വന്‍ഷനില്‍ മോട്ടിവേഷന്‍ സ്പീക്കറായി എത്തുന്നു. കണ്‍വന്‍ഷന്റെ എല്ലാ ദിവസങ്ങളിലും അദ്ദേഹത്തിന്റെ സാന്നിധ്യം വിവിധ വേദികളില്‍ ഉണ്ടാവുമെന്ന് ഫോമാ ഭാരവാഹികള്‍ അറിയിച്ചു. വിഖ്യാതനായ മജീഷ്യന്‍, മികച്ച ചാനല്‍ അവതാരകന്‍ എന്നീ വിശേഷണങ്ങളോടൊപ്പം വിവധ വിഷയങ്ങളില്‍ അവഗാഹമുള്ള പ്രഭാഷകന്‍ കൂടിയാണ് ഗോപിനാഥ് മുതുകാട്. ആനുകാലിക പ്രാധാന്യമുള്ള വിഷയങ്ങളെ ആസ്പദമാക്കി ഇന്ദ്രജാല പ്രകടനം നടത്തുന്ന ഇദ്ദേഹം, വ്യത്യസ്ത …

Read More »

ഫോമാ കംപ്ലയൻസ് കമ്മിറ്റിയുടെ പ്രവർത്തനോത്ഘാടനം നടത്തി.

ചിക്കാഗോ: ഫോമായുടെ (ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻസ് ഓഫ് അമേരിക്കാസ്) സുഗമമായ പ്രവർത്തനത്തിനും, പുതുതായി വരുന്ന ഭരണ സമിതിക്ക് അധികാരം കൈമാറുന്നത് സുഗമമാക്കുന്നതിനുമായി, ഫോമായുടെ 2016-18 കാലഘട്ടത്തിലെ ഭരണ സമിതി രൂപം കൊടുത്ത, ഫോമാ കംപ്ലയൻസ് കമ്മറ്റിയുടെ പ്രവർത്തനോത്ഘാടനം, ചെയർമാൻ രാജു വർഗ്ഗീസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ കോൺഫറൻസ് കോളിൽ വച്ച് ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ നടത്തി. കഴിഞ്ഞ ജനറൽ ബോഡി മീറ്റിംഗിൽ വച്ചു തീരുമാനിച്ചതനുസരിച്ച്, ഫോമാ കംപ്ലയൻസ് കമ്മറ്റി …

Read More »

ഫോമാ – ഗ്രാൻഡ് കാനിയൻ യൂണിവേഴ്സിറ്റി കൂട്ടുകെട്ടിൽ ഇനി ഇന്റർനാഷണൽ വിദ്യാർത്ഥികൾക്കും ഇളവുകൾ.

ചിക്കാഗോ: നോർത്ത് അമേരിക്കയിലെ എഴുപതോളം അംഗ സംഘടനകളുള്ള ഫോമായിലൂടെ (ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ്) ഇനി നോർത്ത് അമേരിക്കയിൽ മാത്രമല്ല, നാട്ടിൽ നിന്നുള്ള വിദ്യാർത്ഥികൾക്കും ഇനി ഇളവുകൾ. അമേരിക്കയിലെ കുട്ടികൾ പഠിക്കുന്ന ഫീസിൽ, ഫോമയിലൂടെ ഇനി നാട്ടിൽ നിന്നുള്ള വിദ്യാർത്ഥികൾക്കും ഗ്രാൻഡ് കാനിയൻ യൂണിവേഴ്സിറ്റിയിൽ പഠിക്കാനാകും. സാധാരണയായി അമേരിക്കയിൽ നിന്നുള്ള കുട്ടികളേക്കാൾ കൂടുതൽ ഫീസ് ഈടാക്കിയാണ് സ്ക്കൂളുകളും യൂണിവേഴ്സിറ്റികളും നാട്ടിൽ നിന്നു വരുന്ന ഇന്റർനാഷണൽ സ്റ്റുഡന്റ്സിനു പഠിക്കാൻ …

Read More »

ഫോമാ അന്താരാഷ്ട്ര കൺവൻഷൻ കൾച്ചറൽ പ്രോഗ്രാം ചെയമാനായി ബെന്നി കൊട്ടാരം.

ചിക്കാഗോ: 2018 ജൂൺ 21 മുതൽ 24 വരെ ചിക്കാഗോ നഗരത്തെ അക്ഷരാർത്ഥത്തിൽ കൊച്ചു കേരളമാക്കാൻ പോകുന്ന ഫോമാ (ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻസ് ഓഫ് അമേരിക്കാസ്) അന്താരാഷ്ട്ര കൺവൻഷന്റെ കൾച്ചറൽ പ്രോഗ്രാമിന്റെ ചെയർമാനായി, ഫിലാഡൽഫിയയിലെ വിവിധ സാമൂഹിക-സാംസ്ക്കാരിക സംഘടനകളിൽ തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ച ബെന്നി കൊട്ടാരത്തെ തിരഞ്ഞെടുത്തു.  മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ പ്രമുഖ സൂപ്പർ സ്റ്റാറുകളുടെ സ്റ്റേജ് ഷോകൾ ഒറ്റയ്ക്ക് എടുത്തു നടത്തി വിജയിപ്പിച്ച അമേരിക്കയിലെ വളരെ …

Read More »

ഫോമയുടെ ചരിത്രത്തിൽ ആദ്യമായി നഴ്‌സിങ് സ്കോളർഷിപ്പ് !

ചിക്കാഗോ: അമേരിക്കൻ മലയാളികൾക്ക് എന്നും അഭിമാനിക്കാം. നോർത്ത് അമേരിക്കൻ മലയാളികളുടെ ആവേശമായി മാറിയ ഫോമായുടെ (ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻസ് ഓഫ് നോർത്ത് അമേരിക്ക FOMAA)  നെറുകയിൽ  ഒരു പൊന്ന് തൂവൽ കൂടി അണിയുകയാണ് ഫോമ വിമൻസ് ഫോറം.   കേരളത്തിൽ നിന്ന് അമേരിക്കയിലെക്ക്  കുടിയേറി ജീവിതം കെട്ടി ഉയർത്തിയ ഒട്ടു മിക്ക മലയാളികളുടെയും  ചരിത്രം പരിശോധിച്ചാൽ, ഒരു കുടുംബത്തിൽ നിന്ന് ആദ്യമായി അമേരിക്കയിൽ എത്തിയ ഒരു നേഴ്സ് ഉണ്ടാവും. ആ വ്യക്തിയുടെ ജീവിതം …

Read More »