Home / ഫോമ (page 3)

ഫോമ

ഫോമാ 2018 ഫാമിലി കൺവൻഷന്റെ നാഷണൽ കോർഡിനേറ്റർമാരായി സണ്ണി എബ്രഹാം, ജോൺ പാട്ടപ്പതി.

ചിക്കാഗോ: 2018 ജൂൺ 21 മുതൽ 24 വരെ ചിക്കാഗോയ്ക്കടുത്ത് ഷാംബർഗ്ഗ് സിറ്റിയിലുള്ള റെനസൻസ് കൺവൻഷൻ സെന്ററിൽ വെച്ചു നടക്കുന്ന ഫോമാ (ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻസ് ഓഫ് അമേരിക്കാസ്) അന്താരാഷ്ട്ര ഫാമിലി കൺവൻഷന്റെ ദേശീയ കോർഡിനേറ്റർമാരായി ഫിലാഡൽഫിയയിൽ നിന്നുള്ള സണ്ണി എബ്രഹാമിനേയും, ചിക്കാഗോയിൽ നിന്നുള്ള ജോൺ പാട്ടപ്പതിയെയും തിരഞ്ഞെടുത്തു.  ഫോമായുടെ മുൻ ദേശീയ സമിതി അംഗവും, ഫിലാഡൽഫിയയിലെ കലാ എന്ന സംഘടനയുടെ പ്രസിഡന്റുമൊക്കെയായി സണ്ണി പ്രവർത്തിച്ചിട്ടുണ്ട്.  ഫോമായുടെ സെൻട്രൽ …

Read More »

ഹാര്‍വി ദുരന്തബാധിതര്‍ക്കായി സമാഹരിച്ച തുക ഫോമ കൈമാറി

ഹൂസ്റ്റണ്‍: അടുത്തിടെ ഹൂസ്റ്റണിലുണ്ടായ ഹാര്‍വി മഹാദുരിതബാധിതര്‍ക്കായി ഫോമ സൗത്ത് ഈസ്റ്റ് റീജിയന്‍ വൈസ് പ്രസിഡന്റ് റെജി ചെറിയാന്‍ കണ്‍വീനറായി സമാഹരിച്ച തുക ഇക്കഴിഞ്ഞ നാലാംതീയതി കേരള സമാജം ഓഫീസില്‍ വച്ചു ഫൊക്കാനയുടെ മുന്‍കാല പ്രസിഡന്റും, ഹാര്‍വി ഹെല്‍പ് ലൈന്‍ കണ്‍വീനറുമായ ജി.കെ. പിള്ളയ്ക്ക് റെജി ചെറിയാന്‍ കൈമാറി. ഫോമ ചെയ്യുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ എപ്പോഴും നന്ദിയോടെ സ്മരിക്കുമെന്നും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ റെജി കാണിക്കുന്ന ഉത്സാഹവും നേതൃപാടവവും ഫോമയ്ക്ക് ഒരു മുതല്‍ക്കൂട്ടാണെന്നും …

Read More »

ഫോമ സണ്‍ഷൈന്‍ റീജിയന്‍ യുവജനോത്സവം പ്രൗഢഗംഭീരമായി

ടാമ്പാ: നവംബര്‍ പതിനൊന്നാം തീയതി രാവിലെ പത്തുമണിക്ക് താമ്പായില്‍ ഉള്ള സെന്റ് ജോസഫ് സീറോ മലബാര്‍ കത്തോലിക്കാ ദേവാലയത്തിന്റെ വിവിധ ഓഡിറ്റോറിയത്തില്‍ ആരംഭിച്ച ഫോമ സണ്‍ഷയിന്‍ റീജിയന്റെ യുവജനോല്‍സവം ഫോമാ സെക്രട്ടറി ജിബി തോമസ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. തുടര്‍ന്നു നടന്ന സംഗീത -നടന വിസ്സമയത്തില്‍ ഫ്‌ളോറിഡയിലെ വിവിധ ഭാഗത്തുനിന്നും 9 മലയാളി അസോസിയേഷനുകളെ പ്രതിനിധീകരിച്ച് 250ല്‍പരം മത്സരാര്‍ത്ഥികള്‍ വിവിധ ഇനങ്ങളില്‍ മാറ്റുരച്ചു. മത്സരാര്‍ത്ഥികളുടെ ബാഹുല്യം കണക്കിലെടുത്ത് ദേവാലയത്തിലെ 3 …

Read More »

ഫോമാ ഫാമിലി കൺവൻഷൻ 2018 ഏർലി ബേഡ് സ്പെഷ്യൽ നിരക്കുകൾ നവംബർ 30 ന് അവസാനിക്കുന്നു!

ചിക്കാഗോ : ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻസ് ഓഫ് നോർത്ത് അമേരിക്കാസ്  ( ഫോമാ ) 2018 ജൂൺ  21  മുതൽ 24   വരെ ചിക്കാഗോയിൽ നടത്തുന്ന  ഫാമിലി കൺവൻഷനിൽ  പങ്കെടുക്കുന്നവർക്കായി പ്രഖ്യാപിച്ചിരുന്ന ഏർലി ബേഡ്  സ്പെഷ്യൽ  നിരക്കുകൾ നവംബർ  30 ന് അവസാനിക്കുന്നു. ഒരു ഫാമിലിക്ക്  $ 999.00  എന്ന  ഏർളി ബേർഡ് നിരക്കാണ് ഈ മാസം 30 നു അവസാനിക്കുന്നത്, ഫോമാ കുടുംബ സംഗമമായി പ്രഖ്യാപിച്ചിരിക്കുന്ന 2018 …

Read More »

ഫോമ സെന്‍ട്രല്‍ റീജിയന്‍ (ഷിക്കോഗോ) 2018 നാഷണല്‍ കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ കിക്ക് ഓഫ് ഡിസംബര്‍ 3-ന്

ഷിക്കാഗോ: ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസിന്റെ (ഫോമ) ആറാമത് ദേശീയ കണ്‍വന്‍ഷന്റെ സെന്‍ട്രല്‍ റീജിയന്‍ രജിസ്‌ട്രേഷന്‍ കിക്ക്ഓഫ് മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ പള്ളി ഓഡിറ്റോറിയത്തില്‍ വച്ചു ഡിസംബര്‍ 3-നു ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് നടത്തപ്പെടും. ഫോമ നാഷണല്‍ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ മുഖ്യാതിഥിയായിരിക്കും. ഷിക്കാഗോയോട് ചേര്‍ന്നുകിടക്കുന്ന ഷാംബര്‍ഗിലെ പ്രശസ്തമായ ഫൈവ് സ്റ്റാര്‍ ഹോട്ടലും, കണ്‍വന്‍ഷന്‍ സെന്ററുമായ റിനയന്‍സില്‍ വച്ചാണ് കണ്‍വന്‍ഷന്‍ നടത്തപ്പെടുന്നത്. ഈ കണ്‍വന്‍ഷന്‍ …

Read More »

ഫോമ ഫ്‌ളോറിഡ യുവജനോത്സവത്തിന് ഇന്ന് തിരശീല ഉയരും

താമ്പാ, ഫ്‌ളോറിഡ: ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസ് (ഫോമ) അതിന്റെ നെറുകയിലെ മറ്റൊരു പൊന്‍തൂവലായ ഫ്‌ളോറിഡ സണ്‍ഷൈന്‍ റീജിയന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന 'ഫോമ യുവജനോത്സവം 2018'-ന് ഇന്ന് തിരശീല ഉയരും. ഫ്‌ളോറിഡയിലും സമീപ പ്രദേശങ്ങളിലും നിറഞ്ഞുനില്‍ക്കുന്ന നിരവധി മലയാളി അസോസിയേഷനുകളാണ് ഇതിനു നേതൃത്വം കൊടുക്കുന്നത്. സെന്റ് ജോസഫ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ (5501 WilliamsRd, Seffner, Florida 33584) വച്ച് നടക്കുന്ന മത്സരപരിപാടികളുടെ പ്രൗഡഗംഭീരമായ …

Read More »

ഫോമ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഫിലിപ്പ് ചാമത്തിലിന് സതേണ്‍ റീജന്‍ പിന്തുണ പ്രഖ്യാപിച്ചു

ഹ്യൂസ്റ്റണ്‍: ഫോമയുടെ അടുത്ത പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഫിലിപ്പ് ചാമത്തിലിന് ഫോമ സതേണ്‍ റീജന്‍ പിന്തുണ പ്രഖ്യാപിച്ചു. നവംബര്‍ 4-ാം തിയ്യതി കേരള ഹൗസില്‍ സംഘടിപ്പിച്ച യോഗത്തില്‍ ഫോമ സതേണ്‍ റീജന്‍ അംഗസംഘടനകളായ മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രേയ്റ്റര്‍ ഹ്യൂസ്റ്റണ്‍, ഓക്‌ലഹോമ മലയാളി അസ്സോസിയേഷന്‍, ഡാളസ് മലയാളി അസ്സോസിയേഷന്‍, കേരള അസ്സോസിയേഷന്‍ ഓഫ് റിയൊ ഗ്രാന്റ്‌വാലി എന്നീ സംഘടനകളാണ് ഫിലിപ്പ് ചാമത്തിലിന് പിന്തുണ പ്രഖ്യാപിച്ചത്. അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ മലയാളികള്‍ …

Read More »

ഫോമാ വെസ്റ്റേണ്‍ റീജിയന്‍ യൂത്ത് ഫെസ്റ്റിവല്‍ അരങ്ങുണരുന്നു.

സാന്‍ ഫ്രാന്‍സിസ്കോ: നവംബര്‍ പതിനൊന്ന് ശനിയാഴ്ച രാവിലെ ഒന്‍പതര മുതല്‍ ഫോമാ വെസ്റ്റേണ്‍ റീജിയന്‍ യൂത്ത് ഫെസ്റ്റിവലിനു അരങ്ങുണരുന്നു. സംഗീത നടന നൃത്ത വിസ്മയത്തിന്റെ മാറ്റുരയ്ക്കുന്ന വേദികള്‍ സജീവമാക്കാന്‍ ഇരുനൂറ്റന്പതില്‍പരം കലാപ്രതിഭകള്‍ പങ്കെടുക്കും. മത്സരാര്‍ഥികളുടെ ബാഹുല്യം കണക്കിലെടുത്ത് വിവിധയിനങ്ങള്‍ക്കായി നാല് വേദികള്‍ ക്രമീകരിച്ചിട്ടുണ്ട്. റീജിയനിലെ ഇതര അംഗസംഘടകളില്‍ നിന്നുമുള്ള വിധികര്‍ത്താക്കളായിരിക്കും മത്സരങ്ങള്‍ വിലയിരുത്തുക. കേരളത്തനിമയാര്‍ന്ന മലയാണ്മയുടെ മര്‍മ്മരം വിളിച്ചോതുവാന്‍ ഗ്രഹാതുരുത്വം തുളുമ്പുന്ന തനി നാടന്‍ തട്ടുകടയും പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട്. ഫോമായിലെ …

Read More »

ജീവകാരുണ്യ പദ്ധതികളുമായി ഫോമാ വിമന്‍സ് ഫോറം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനികള്‍ക്ക് സ്‌കോളര്‍ഷിപ്പ് പാലിയേറ്റീസ് കെയര്‍ പ്രോജക്ട് ന്യൂയോര്‍ക്ക്: സേവന രംഗത്ത് ഉറച്ച കാല്‍വയ്‌പോടെ ഫോമാ വിമന്‍സ് ഫോറം രണ്ട് പുതിയ പ്രോജക്ടുകള്‍ക്ക് തുടക്കം കുറിക്കുന്നു. കേരളത്തിലെ നഴ്‌സിങ് വിദ്യാര്‍ത്ഥിനികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന സ്‌കോളര്‍ഷിപ്പ് പദ്ധതിയാണ് ആദ്യത്തെ പ്രോജക്ട്. അംഗീകൃത നഴ്‌സിംഗ് കോളജുകളില്‍ പഠിക്കുന്ന ഒന്നാം വര്‍ഷ മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥിനികളെയാണ് സ്‌കോളര്‍ഷിപ്പിന് പരിഗണിക്കുക. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സമര്‍ത്ഥരായ കുട്ടികളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സ്‌കോളര്‍ഷിപ്പ് …

Read More »

ഫോമാ കണ്‍വന്‍ഷനില്‍ ചീട്ടുകളി പ്രേമികള്‍ക്കായി ടൂര്‍ണമെന്റ് നടത്തുന്നു

ന്യൂയോര്‍ക്ക്: ചീട്ടുകളി പ്രേമികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. 2018 ജൂണില്‍ ഷിക്കാഗോയില്‍ നടക്കുന്ന ഫോമാ ഫാമിലി കണ്‍വന്‍ഷനില്‍ ചീട്ടുകളിയില്‍ താല്‍പര്യമുള്ള മലയാളികള്‍ക്കായി അന്താരാഷ്ട്ര തലത്തില്‍ മത്സരം സംഘടിപ്പിക്കുന്നു. വിജയികളാകുന്ന ടീമുകള്‍ക്ക് ആകര്‍ഷകമായ ക്യാഷ് അവാര്‍ഡുകളും നല്‍കുന്നതാണ്. ഫോമാ ഷിക്കാഗോ കണ്‍വന്‍ഷന്‍ അവിസ്മരണീയമാക്കുന്നതിനുവേണ്ടി സംഘാടകര്‍ അക്ഷീണം പ്രവര്‍ത്തിച്ചുവരുന്നു. പ്രസിഡന്റ് ബെന്നി വാച്ചാച്ചിറയും ജനറല്‍ സെക്രട്ടറി ജിബി തോമസും അടക്കമുള്ള നേതൃത്വം വിവിധ സ്റ്റേറ്റുകളില്‍ സന്ദര്‍ശനം നടത്തി. പരമാവധി കുടുംബാംഗങ്ങളെ കണ്‍വന്‍ഷനില്‍ പങ്കെടുപ്പിക്കുന്നതിനുള്ള …

Read More »