Home / ഫോമ (page 31)

ഫോമ

ഡിഐജി പി. വിജയനെ ഫോമ ആദരിക്കുന്നു

തിരുവനന്തപുരം∙ ഓഗസ്റ്റ് ഒന്നിന് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ നടക്കുന്ന കേരളാ കണ്‍വന്‍ഷനിലാണ് വിജയനെ ആദരിക്കുകയെന്നു ഫോമാ ഭാരവാഹികള്‍ പറഞ്ഞു. നാടിന്റെ സമഗ്ര നന്മയ്‌ക്ക്‌ വേണ്ടി വിജയന്‍ നടപ്പിലാക്കിയ സേവനങ്ങള്‍ക്കുള്ള അംഗീകാരമാണിതെന്നു ഫോമ പത്രക്കുറിപ്പില്‍ അറിയിച്ചു. വിദ്യാര്‍ഥികളില്‍ നിയമബോധവും പൗരബോധവും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ സ്റ്റുഡന്റ്‌ പൊലീസ്‌ കേഡറ്റ്‌ ( എസ്‌.പി.സി പദ്ധതി), ലഹരി ഉപയോഗത്തിലും മോഷണശ്രമത്തിലും പെട്ട കുട്ടികുറ്റവാളികളെ ജീവിതത്തിലേക്ക്‌ മടക്കികൊണ്ടുവരാന്‍ ലക്ഷ്യമിട്ട്‌ രൂപംനല്‍കിയ ഔവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു …

Read More »

മലയാളത്തിന്റെ മഹാനടന്‍ മധുവിനെ ഫോമാ ആദരിക്കുന്നു

തിരുവനന്തപുരം: നോര്‍ത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ, മഹാ സംഘടനയായ ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസിന്റെ പ്രൗഡ ഗംഭീരമായ കേരള കണ്‍വെന്‍ഷനില്‍ വച്ചു മലയാളത്തിന്റെ മഹാനടനായ മധുവിനെ (മാധവന്‍ നായര്‍), മലയാള സിനിമയ്ക്ക് നടന്‍ ,സംവിധായകന്‍, നിര്‍മ്മാതാവ് എന്നീ നിലകളില്‍ നല്‍കിയ സംഭാവനകള്‍ക്ക് ആദരം. 2015 ഓഗസ്റ്റ് ഒന്നിന് തിരുവനന്തപുരം മാസ്‌കൊട്ട് ഹോട്ടലില്‍ വച്ചാണു ഫോമാ കേരള കണ്‍വെന്‍ഷന്‍ നടത്തപ്പെടുന്നത്. സംവിധായകന്‍, നിര്‍മാതാവ്, സ്റ്റുഡിയോ ഉടമ, സ്‌കൂള്‍ ഉടമ, …

Read More »

ഫോമ കണ്‍വെന്‍ഷന്‍ നാഷണല്‍ കോ-ഓര്‍ഡിനേറ്ററായി ജോയി കുറ്റിയാനിയെ തെരഞ്ഞെടുത്തു

മയാമി: കേരളത്തിന്റെ ഭൂപ്രകൃതിയും മലയാളികള്‍ക്ക് ഗുഹാതുരത്വമുണര്‍ത്തുന്ന കാലവസ്ഥയും ഒത്തുചേര്‍ന്ന ഫ്‌ളോറിഡായിലെ മയാമി എന്ന മനംകുളിര്‍പ്പിക്കുന്ന സഞ്ചാരികളുടെ പറുദീസായില്‍ പ്രവാസി മലയാളികളുടെ ഏറ്റവും വലിയ സംഘടനാ കൂട്ടായ്മയായ ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഇന്‍ അമേരിക്കാസ് (ഫോമാ-FOMA) യുടെ അഞ്ചാമത് നാഷണല്‍ കണ്‍വെന്‍ഷന് അരങ്ങ് ഒരുങ്ങാന്‍ ഇനി ഒരു വര്‍ഷം മാത്രം. 2016 ജൂലൈ 6,7,8 തിയതികളില്‍ ലോകത്തിലെ ഏറ്റവും വലിയതും അതിമനോഹരവുമായ മയാമി ബീച്ചില്‍ തലയെടുപ്പോടുകൂടി നില്‍ക്കുന്ന ഡീയുവില്ലേ ബീച്ച് …

Read More »

ഫോമയുടെ ‘പ്രകൃതിയുടെ മടിത്തട്ടിലേക്കൊരു യാത്ര’

ഫോമാ 2014-2016 ഭരണസമിതി വ്യത്യസ്തമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ടു ജനഹൃദയം പിടിച്ചെടുക്കുന്നു. മുന്‍വര്‍ഷങ്ങളില്‍ നിന്നും വിഭിന്നമായി കേരളാ കണ്‍വെന്‍ഷനുശേഷം ദൈവത്തിന്റെ സ്വന്തം നാടിനെക്കുറിച്ചറിയുവാന്‍ പ്രകൃതിയുടെ മടിത്തട്ടിലേക്കൊരു യാത്ര നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. സഹ്യാദ്രിയുടെ മടിത്തട്ടില്‍ പ്രകൃതിയുടെ കൈത്തലോടല്‍ ഏറ്റു പച്ചപുതച്ചുറങ്ങുന്ന അനുഗ്രഹീയദേശം. പമ്പാനദിയും അതിന്റെ പുണ്യതീരങ്ങളില്‍ രൂപം കൊണ്ട മഹത്തായ സംസ്‌കൃതിയുമാണ് പത്തനംതിട്ടയുടേത്. ഈ മലയോര ജില്ലയുടെ അന്‍പതു ശതമാനത്തിലധികം ഭൂപ്രദേശം നിത്യഹരിത വനങ്ങളാല്‍ സമ്പന്നമാണ്. ഇനിയും മനുഷ്യസ്പര്‍ശമേല്‍ക്കാത്ത ഈ മഴക്കാടുകള്‍, ഭൂമിയിലെ …

Read More »

ഫോമാ ഷിക്കാഗോ റീജിയന്‍ ജീവകാരുണ്യ പ്രവര്‍ത്തനോദ്ഘാടനം ഡിസംബര്‍ 7 ന്

ഷിക്കാഗോ: ഫോമാ ഷിക്കാഗോ റീജിയന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടന കര്‍മ്മം സെന്റ് മേരീസ് കത്തോലിക്കാ ഇടവക വികാരിയും, ക്‌നാനായ കാത്തലിക് റീജിയന്‍ ഡയറക്ടറും, സീറോ മലബാര്‍ രൂപതാ വികാരി ജനറാളുമായ മോണ്‍ തോമസ് മുളവനാല്‍ നിര്‍വഹിക്കുന്നു. ഡിസംബര്‍ 7ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തപ്പെടുന്നു. റീജിയണല്‍ വൈസ് പ്രസിഡന്റ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഷിക്കാഗോയിലെ പ്രമുഖ …

Read More »

മിഷിഗണ്‍ മലയാളി ഓഫ്‌ ദി ഇയര്‍ അവാര്‍ഡ്‌ ജോസ്‌ ലൂക്കോസ്‌ പള്ളിക്കിഴക്കേതിലിന്‌

ഫോമായിലും ഫോക്കാനയിലും അംഗത്വമുള്ള മിഷിഗണിലെയും കേരളത്തിലെയും മലയാളികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന മിഷിഗണ്‍ മലയാളി അസ്സോസിയേഷന്റെ 2014 മിഷിഗണ്‍ മലയാളി ഓഫ്‌ ഇയര്‍ അവാര്‍ഡിന്‌ ജോസ്‌ ലൂക്കോസ്‌ പള്ളിക്കിഴക്കേതിലിനെ തിരഞ്ഞെടുത്തു. മിഷിഗണിലെ മലയാളി സമൂഹത്തിന്‌ സേവനം ചെയ്യുന്ന പ്രമുഖരായ മലയാളികളില്‍ നിന്ന്‌ ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തിയാണ്‌ അവാര്‍ഡിനര്‍ഹനാകുന്നത്‌. പള്ളിക്കിഴക്കേതില്‍ പി. ജെ. ലൂക്കോസിന്റെയും ത്രേസ്യാമ്മ ലൂക്കോസിന്റെയും മകനായി 1963 മെയ്‌ 25 ന്‌ കൈപ്പുഴയിലാണ്‌ (കോട്ടയം ജില്ല) ജോസ്‌ ലൂക്കോസിന്റെ ജനനം. …

Read More »

ഫോമായുടെ ചട്ടങ്ങള്‍ സമൂലം പരിഷ്‌കരിക്കും- ബൈലോ കമ്മറ്റി

ഫോമായുടെ നിലവിലുള്ള നിയമങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കുവാന്‍ എത്രയും വേഗം നടപടികള്‍ ആരംഭിക്കുമെന്ന് ഫോമായുടെ ബൈലോ കമ്മറ്റിയുടെ യോഗത്തില്‍ തീരുമാനിച്ചു. അമേരിക്കയിലെ മലയാളീ സംഘടനാ പ്രവര്‍ത്തനത്തില്‍ അതീവ പ്രാഗല്‍ഭ്യം തെളിയിച്ചവരും, ഫോമായുടെ നിലവിലെ നിയമങ്ങള്‍ നിര്‍മ്മിച്ചവരും ഉള്‍പ്പെടുന്നതാണ് ഈ കമ്മറ്റി. പന്തളം ബിജു തോമസ് ചെയര്‍മാനായുള്ള ഈ കമ്മറ്റിയില്‍, എല്ലാവര്‍ക്കും സുപരിചിതരായ ജെ.മാത്യൂ സര്‍, രാജു വര്‍ഗീസ്, ഡോ. ജെയിംസ് കുറുച്ചി എന്നിവരും അംഗങ്ങളാണ്. >രണ്ടു ഘട്ടങ്ങളായി, വളരെ സുതാര്യമായ രീതിയില്‍ …

Read More »

ഫോമാ- കെ.എ.ജി.ഡബ്ല്യൂ ടാലന്റ്‌ ടൈം വിജയികള്‍ക്ക്‌ സ്‌കോളര്‍ഷിപ്പ്‌

വെര്‍ജീനിയ: കേരള അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ വാഷിംഗ്‌ടണും, ഫെഡറേഷന്‍ ഓഫ്‌ മലയാളി അസോസിയേഷന്‍സ്‌ ഓഫ്‌ അമേരികാസും സംയുക്തമായി നടത്തുന്ന ടാലന്റ്‌ ടൈം 2015ല്‍ ഏറ്റവും കൂടുതല്‍ സ്‌കോര്‍ ചെയ്യുന്ന 6 മിടുക്കര്‍ക്ക്‌, ഫോമാ സമ്മര്‍ റ്റു കേരള പ്രോജക്ടില്‍ പങ്കെടുക്കാന്‍ 500 ഡോളര്‍ വീതം സ്‌കോളര്‍ഷിപ്പ്‌ നല്‌കുന്നു. ഈ സ്‌കോളര്‍ഷിപ്പ്‌ സ്‌പോണ്‍സര്‍ ചെയ്‌തിരിക്കുന്നത്‌, കലയേയും, ഭാഷയേയും, മലയാള നാടിനേയും സ്‌നേഹിക്കുന്ന അമേരിക്കന്‍ മലയാളി വ്യവസായി തോമസ്‌ ചെന്നിക്കര (റ്റോംസി) ആണു. …

Read More »

ഫോമാ ഷിക്കാഗോ റീജിയന്‍ ഹെല്‍ത്ത്‌ സെമിനാറിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഷിക്കാഗോ: ഫോമ ഷിക്കാഗോ റീജിയന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 19-ന്‌ ഞായറാഴ്‌ച രാവിലെ 9.30-ന്‌ ബെല്‍വുഡ്‌ സീറോ മലബാര്‍ ചര്‍ച്ച്‌ ഓഡിറ്റോറിയത്തില്‍ വെച്ച്‌ ഹെല്‍ത്ത്‌ സെമിനാര്‍ നടത്തപ്പെടുന്നു. ഫോമാ ഷിക്കാഗോ റീജിയന്‍ വൈസ്‌ പ്രസിഡന്റ്‌ സണ്ണി വള്ളിക്കളത്തിലിന്റെ നേതൃത്വത്തില്‍ പരിപാടിയുടെ വിജയത്തിനായി കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു. കോര്‍ഡിനേറ്റര്‍ ബെന്നി വാച്ചാച്ചിറയാണ്‌. മറ്റ്‌ കമ്മിറ്റി അംഗങ്ങള്‍: ജോസി കുരിശിങ്കല്‍ (റീജിയണല്‍ സെക്രട്ടറി), ബിജി എടാട്ട്‌ (നാഷണല്‍ കമ്മിറ്റിയംഗം), ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (ട്രഷറര്‍), ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ …

Read More »

ഫോമാ മിഡ്‌ അറ്റ്‌ലാന്റിക്‌ റീജിയന്റെ വിഷു ആഘോഷങ്ങള്‍ ഏപ്രില്‍ 25ന്‌

ന്യൂജേഴ്‌സി: ഫെഡറേഷന്‍ ഓഫ്‌ മലയാളി അസോസിയേഷന്‍സ്‌ ഓഫ്‌ അമേരിക്കയുടെ ശക്തി കേന്ദ്രമായ മിഡ്‌ അറ്റ്‌ലാന്റിക്‌ റീജിയണ്‍, ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ സ്വന്തം ഉത്സവമായ വിഷു ഏപ്രില്‍ 25 ശനിയാഴ്‌ച്ച ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്‌. പെന്‍സില്‍വേനിയ, ന്യൂജേഴ്‌സി, ഡെലവെയര്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നായി 6 പ്രമുഖ അസോസിയേഷനുകളാണു ഫോമാ അറ്റ്‌ലാന്റിക്‌ റീജിയണില്‍ ഉള്ളതു. മലയാളി അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ ഫിലഡല്‍ഫിയ (മാപ്‌), കേരള ആര്‍ട്‌സ്‌ ആന്‍ഡ്‌ ലിറ്റററി അസോസിയേഷന്‍ ഓഫ്‌ അമേരിക്ക …

Read More »