Home / ഫോമ (page 4)

ഫോമ

ഫോമാ മെട്രോ റീജിയന്‍ കണ്‍വന്‍ഷന്‍ വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു

ഷിക്കാഗോ: ഫോമ മെട്രോ റീജിയന്റെ കണ്‍വന്‍ഷനും, ഫോമയുടെ 2017-ലെ ജനറല്‍ബോഡിയും ഒക്‌ടോബര്‍ 21-നു ശനിയാഴ്ച ഫ്‌ളോറല്‍ പാര്‍ക്കിലുള്ള ടൈസന്‍ സെന്ററില്‍ വച്ചു വിവിധ കലാപരിപാടികളോടെ നടത്തപ്പെട്ടു. രാവിലെ 10 മണിക്ക് ജനറല്‍ ബോഡി ആരംഭിച്ചു. 2017-ലെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ജനറല്‍ സെക്രട്ടറി ജിബി തോമസ് അവതരിപ്പിച്ചു. തുടര്‍ന്നു ട്രഷറര്‍ ജോസി കുരിശിങ്കല്‍ അക്കൗണ്ട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. യോഗത്തില്‍ ഫോമയുടെ ബൈലോ ഭേദഗതി ചെയ്തത് അംഗീകരിച്ചു. അമേരിക്കയുടെ വിവിധ ഭാഗങ്ങളിലുള്ള പ്രതിനിധികള്‍ …

Read More »

ഒരു ലക്ഷം ഡോളറിന്റെ രജിസ്‌ട്രേഷനുമായി ബെന്നി വാച്ചാച്ചിറ ചിക്കാഗോയിലേക്ക്…!

ന്യൂയോര്‍ക്ക്: 2018 ജൂണില്‍ ചിക്കാഗോയില്‍ വച്ച് നടക്കുന്ന ഫോമയുടെ ഫാമിലി കണ്‍വന്‍ഷന്‍, ഫോമയുടെ ചരിത്രത്തില്‍ തങ്കലിപികളില്‍ എഴുതപ്പെടുമെന്ന് ഉറപ്പാണ്. നാലായിരം ആള്‍ക്കാരെ പങ്കെടുപ്പിക്കുന്നതിനുള്ള പരിശ്രമങ്ങളാണ് നടത്തുവരുന്നത്. കണ്‍വന്‍ഷന് ഇനിയും എട്ടുമാസങ്ങള്‍ ബാക്കി നില്‍ക്കെ വളരെ നല്ല പ്രതികരണമാണ് വിവിധ സ്റ്റേറ്റുകളില്‍ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കണ്‍വന്‍ഷനില്‍ കൂടുതല്‍ കുടുംബങ്ങളുടെ പങ്കാളിത്വം ഉറപ്പുവരുത്തുന്നതിനായി, ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ കഴിഞ്ഞ പത്തു ദിവസങ്ങളായി വാഷിംഗ്ടണ്‍ ഡി.സി., ഫിലാഡെല്‍ഫിയ, ന്യൂജേഴ്‌സി, ന്യൂയോര്‍ക്ക് എന്നീ സ്‌റ്റേറ്റുകളിലെ …

Read More »

ഫോമാ – ബേ മലയാളി ക്രിക്കറ്റ് ടൂർണമെൻറ് വൻ വിജയമായി

സാൻ ഫ്രാൻസിസ്‌കോ :ബേ ഏരിയ യിലെ മലയാളി അസോസിയേഷൻ ആയ ബേ മലയാളി ഫോമാ യുമായി ചേർന്ന്  നടത്തിയ  ക്രിക്കറ്റ് ടൂർണ്ണ മെൻറ് ഒരു വൻ വിജയമായി. കാസ് കൈഡ് റിയാലിറ്റി ട്രോഫി യ്ക്കും ക്യാഷ് അവാർഡിനും വേണ്ടി നടത്തിയ ഈ ക്രിക്കറ്റ് ടൂർണമെൻറ്  നോർത്തേൺ കാലിഫോർണിയയിലെ വിവിധ സിറ്റി യിൽ നിന്നുള്ള പ്രമുഖ ടീമുകളുടെ സാന്നിധ്യം കൊണ്ട് ജന ശ്രദ്ധ നേടി.  ഒക്‌ടോബർ 7 , 8 , …

Read More »

ചിക്കാഗോ റീജിയന്‍ ഫോമ വിമന്‍സ് ഫോറം സെമിനാര്‍ വിജ്ഞാനപ്രദമായി

ചിക്കാഗോ: ഫോമയുടെ മിഡ്‌വെസ്റ്റ് റീജിയന്‍ വിമന്‍സ് ഫോറം സംഘടിപ്പിച്ച ജീവിത വിജയത്തെക്കുറിച്ചുള്ള സെമിനാര്‍ ഏറെ വിജ്ഞാനപ്രദമായി. വിമന്‍സ് ഫോറം എഡ്യൂക്കേഷന്‍ കോര്‍ഡിനേറ്ററായ ഷിജി അലക്‌സാണ് ക്ലാസ് നയിച്ചത്. തിരക്കുപിടിച്ച ജീവിതത്തില്‍ ജോലിയിലും കുടുംബത്തിലും സമൂഹത്തിലുമുള്ള ഉത്തരവാദിത്വങ്ങള്‍ സന്തുലിതാവസ്ഥയില്‍ എങ്ങനെ കാര്യക്ഷമമാക്കാം എന്ന ചര്‍ച്ച പങ്കാളിത്തംകൊണ്ട് ഏറെ ശ്രദ്ധേയമായി. വിജയം നേടി മുന്നേറാനുള്ള മാര്‍ഗ്ഗങ്ങള്‍ ജീവിതം തന്നെ മാതൃകയാക്കിയ മഹാത്മാക്കളുടെ ചരിത്രം ചൂണ്ടിക്കാട്ടി ഷിജി മനോഹരമായി അവതരിപ്പിച്ചു. ഫോമ നാഷണല്‍ വിമന്‍സ് …

Read More »

ഫോമാ കലാപ്രതിഭയ്ക്കും കലാതിലകത്തിനും സദ്ദിഖിന്റെ സിനിമയില്‍ അവസരം

ചിക്കാഗോ: ഫോമായുടെ കലാ പ്രതിബദ്ധതയുടെ വര്‍ണ്ണപ്പകിട്ടായ യുവജനോല്‍സവത്തിന്റെ ഗ്രാന്റ് ഫിനാലെയില്‍ കലാപ്രതിഭ-കലാതിലകം പട്ടങ്ങള്‍ നേടുന്നവര്‍ക്ക് പ്രമുഖ സംവിധായകന്‍ സിദ്ദിഖിന്റെ സിനിമയില്‍ അവസരം ലഭിക്കും. ഫോമായുടെ ജനറല്‍ ബോഡി മീറ്റിങ്ങില്‍ വച്ചാണ് സിദ്ദിഖ് ഇക്കാര്യം പ്രഖ്യാപിച്ചത്. അമേരിക്കന്‍ മലയാളി സമൂഹത്തിലെ യുവജനങ്ങളുടെ കലാപരമായ കഴിവുകള്‍ പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള യുവജനോല്‍സവം വിവിധ റീജിയനുകളിലെ അസോസിയേഷനുകളുടെ ആഭിമുഖ്യത്തില്‍ നടന്നുവരികയാണ്. നൃത്തനൃത്യങ്ങള്‍ ഉള്‍പ്പെടെയുള്ള ഇനങ്ങളില്‍ ഗ്രൂപ്പായും സിംഗിളായും മല്‍സരങ്ങള്‍ പുരോഗമിക്കുന്നു. വളരെ ആവേശത്തോടെയും വാശിയോടെയുമാണ് …

Read More »

ഫോമ മിഡ് അറ്റ്‌ലാന്റിക് റീജിയന്‍ 2018 ഷിക്കാഗോ കണ്‍വന്‍ഷന്‍ കിക്ക്ഓഫ് വന്‍ വിജയം

ഫിലാഡല്‍ഫിയ: ഫോമ മിഡ് അറ്റ്‌ലാന്റിക് റീജിയന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട 2018 ഷിക്കാഗോ കണ്‍വന്‍ഷന്‍ കിക്ക്ഓഫും കേരളാ ഡേ ആഘോഷവും വന്‍ വിജയമായി. ഒക്‌ടോബര്‍ 22-നു വൈകുന്നേരം 4 മുതല്‍ ഫിലാഡല്‍ഫിയ അസന്‍ഷന്‍ മാര്‍ത്തോമാ പള്ളി ഓഡിറ്റോറിയത്തില്‍ വച്ചു നടന്ന വിപുലമായ മീറ്റിംഗില്‍ റീജണല്‍ വൈസ് പ്രസിഡന്റ് സാബു സ്കറിയ സ്വാഗതം ആശംസിച്ചു. ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ ആമുഖ പ്രസംഗം നടത്തി. ഫോമ പ്രസിഡന്റും, ഫോമ ദേശീയ നേതാക്കളും, വിശിഷ്ടാതിഥികളും …

Read More »

ഫോമാ സൺഷൈൻ റീജിയൻ യുവജനോത്സവം നവംബർ 11 ന്

ഫ്ളോറിഡ: നോർത്ത് അമേരിക്കയിൽ ഉടനീളം 69 അംഗ സംഘടനകളുമായി പടർന്നു കിടക്കുന്ന അമേരിക്കൻ മലയാളി സംഘടനകളുടെ ദേശീയ സംഘടനയായ ഫോമയ്ക്ക് (ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻസ് ഓഫ് അമേരിക്കാസ്) എക്കാലവും കരുത്ത് പകരുന്ന ഫ്ളോറിഡ സൺഷൈൻ റീജിയന്റെ യുവജനോത്സവം നവംബർ 11 ന് ശനിയാഴ്ച രാവിലെ 9 മുതൽ റ്റാമ്പ സെന്റ് ജോസഫ് സീറോ മലബാർ കത്തോലിക്ക ദേവാലയങ്കണത്തിൽ നടത്തപ്പെടും.  റീജിയൻ യുവജനോത്സവത്തിന്റെ  ഭാരവാഹികളായ ഡോ. ജഗതി നായർ, ബിനു മമ്പള്ളി, …

Read More »

നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് ഫോമ സ്‌ക്കോളര്‍ഷിപ്പ്

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളികളുടെ ദേശീയ സംഘടനയായ ഫോമയുടെ വിമന്‍സ് ഫോറം കേരളത്തിലെ നേഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന സ്‌ക്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത നഴ്‌സിംഗ് കോളേജില്‍ പഠിക്കുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സമര്‍ത്ഥരായ കുട്ടികള്‍ക്കാണ് സ്‌ക്കോളര്‍ഷിപ്പ്.  മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ബയോഡേറ്റ, എന്തുകൊണ്ട് നേഴ്‌സ് ആകാന്‍ ആഗ്രഹിക്കുന്നു എന്ന വിഷയത്തില്‍ ഒരു പേജില്‍ കുറയാത്ത ലേഖനം എന്നിവ അപേക്ഷയോടൊപ്പം അയയ്ക്കണം. അവസാന തീയതി: 2017 നവംബര്‍ 30. വിലാസം: …

Read More »

ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയന്‍ ഷിക്കാഗോ കണ്‍വന്‍ഷന്‍ റീജണല്‍ കിക്ക്ഓഫ് 22-ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഫിലാഡല്‍ഫിയ: ഫോമ മിഡ് അറ്റ്‌ലാന്റിക് റീജിയന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന 2018 ഷിക്കാഗോ ഫോമ ദേശീയ കണ്‍വന്‍ഷന്റെ റീജിയണല്‍ കിക്ക്ഓഫിന്റേയും, 61-മത് കേരളപ്പിറവി ദിനാഘോഷത്തിന്റേയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. ഒക്‌ടോബര്‍ 22-ന് ഞായറാഴ്ച വൈകുന്നേരം 4 മണി മുതല്‍ അസന്‍ഷന്‍ മാര്‍ത്തോമാ പള്ളി ഓഡിറ്റോറിയത്തില്‍ (10197 നോര്‍ത്ത് ഈസ്റ്റ് അവന്യൂ, ഫിലാഡല്‍ഫിയ, പി.എ 19116)നടക്കുന്ന വിപുലമായ പരിപാടിയില്‍ ഫോമയുടെ ദേശീയ നേതാക്കളായ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, ജനറല്‍ സെക്രട്ടറി ജിബി …

Read More »

ഫോമ 2018 കണ്‍വന്‍ഷന്‍ ഏര്‍ളി ബേര്‍ഡ് രജിസ്‌ട്രേഷന് ഷിക്കാഗോയില്‍ തുടക്കംകുറിച്ചു

ഷിക്കാഗോ: 2018 ജൂണ്‍ 21,22,23,24 തീയതികളില്‍ ഷിക്കാഗോയില്‍ നടക്കുന്ന ഫോമയുടെ അന്തര്‍ദേശീയ കണ്‍വന്‍ഷന്റെ വിജയകരമായ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കംകുറിച്ചു. മൗണ്ട് പ്രോസ്‌പെക്ടസിലെ സി.എം.എ ഹാളില്‍ റീജണല്‍ വൈസ് പ്രസിഡന്റ് ബിജി ഫിലിപ്പ് ഇടാട്ട് ആദ്യ രജിസ്‌ട്രേഷന്‍ ഫോമ നാഷണല്‍ ട്രഷറര്‍ ജോസി കുരിശിങ്കലിനു നല്‍കികൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു. ഫോമ നാഷണല്‍ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ മുഖ്യാതിഥിയായിരുന്നു. അമേരിക്കയിലും കാനഡയിലുമായി 12 റീജയനുകളില്‍ നിന്നും നൂറില്‍പ്പരം കുടുംബങ്ങള്‍ ഏര്‍ളി ബേര്‍ഡ് രജിസ്‌ട്രേഷന്‍ ചെയ്തുകഴിഞ്ഞെന്നും …

Read More »