Home / ഫോമ (page 5)

ഫോമ

നെഹ്‌റു ട്രോഫി ജലമേള ഈ വര്‍ഷം ഫോമാ യും ദൃക്‌സാക്ഷിയാകും

"കറുത്ത ചിറകു വെച്ചൊരരയന്ന കിളിപോലെ കുതിച്ചു കുതിച്ചു പായും കുതിര പോലെ..."  വിജയ ശ്രീലാളിതരായി വരുന്ന ചുണ്ടന്‍ വള്ള ത്തെ എതിരേല്‍ക്കാന്‍ പുന്നമട ക്കായല്‍ തീരത്തു ഈ വര്‍ഷം ഫോമാ പ്രതിനിധികളും ഉണ്ടാകും. രണ്ടായിരത്തി പതിനേഴു ആഗസ്റ്റ് നാലാം തിയ്യതി നടക്കുന്ന കേരള കണ്‍വെന്‍ഷനു ശേഷം ഫോമാ നേതാക്കന്മാര്‍ക്കും പ്രതിനിധിക ള്‍ക്കും അറുപത്തി അഞ്ചാമത് നെഹ്‌റു ട്രോഫി ജലമേള ആസ്വദിക്കുവാനുള്ള സജ്ജീകരണങ്ങള്‍ ചെയ്യുമെന്ന് പ്രസിഡണ്ട് ശ്രീ .ബെന്നി വാച്ചാച്ചിറയും സെക്രട്ടറി …

Read More »

ഫോമാ പ്രവാസി പ്രോപ്പര്‍ട്ടി പ്രോട്ടക്ഷന്‍ കൌണ്‍സില്‍ പ്രവര്‍ത്തന ഉത്ഘാടനം ന്യൂജെഴ്സിയില്‍.

ഫ്ലോറിഡ: ഫോമായുടെ നേതൃത്വത്തില്‍ രൂപീകൃതമായ പ്രവാസി പ്രോപ്പര്‍ട്ടി പ്രോട്ടക്ഷന്‍ കൌണ്‍സിലിന്റെ പ്രവര്‍ത്തന ഉത്ഘാടനം ഇരുപത്തിയഞ്ചാം തീയതി ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് രണ്ട് മണിയ്ക്ക്  ന്യൂജെഴ്സിയിലെ എമ്ബെര്‍ റെസ്റററന്റില്‍   വെയ്ച്ചു നടത്തപ്പെടും. ഇന്ത്യാ മഹാരാജ്യത്ത് മാറി വരുന്ന പുതിയ നിയമങ്ങള്‍ , പ്രവാസികളുടെ സ്വത്തുക്കള്‍ക്ക് വലിയ ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് ഫോമായുടെ പ്രവാസി പ്രോപ്പര്‍ട്ടി പ്രോട്ടക്ഷന്‍ കൌണ്‍സിലിന്റെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുവാന്‍ തീരുമാനിച്ചത്.  പ്രവാസിക്ക് അധാര്‍ കാര്‍ഡ്‌ ആവശ്യമാണോ? പാന്‍ കാര്‍ഡ്‌ അവശ്യമാണോ? ഈ …

Read More »

ഫോമായ്ക്ക് പുതിയ വെബ് സൈറ്റ്: സിബിയും ബിനുവും ശിൽപ്പികൾ.

ചിക്കാഗോ: മാറ്റങ്ങൾ അനിവാര്യമാണ്, മാറ്റങ്ങൾക്ക് ഒരു തുടക്കവും ആവശ്യമാണ്. ഇന്ന് അമേരിക്കയിൽ എന്നല്ല ലോകമെമ്പാടും പരമാവധി കമ്പ്യൂട്ടർവത്ക്കരിച്ചു കൊണ്ടിരിക്കുകയാണ്‌. ഒരു പക്ഷെ അത് ഈ കാലഘട്ടത്തിന്റെ ആവശ്യകതയാണ്. ഫോമായുടെ (ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻസ് ഓഫ് അമേരിക്കാസ്) 2016-18 ഭരണ സമിതി, തങ്ങളുടെ ഒദ്യോഗിക പദവി ഏറ്റെടുത്തപ്പോൾ മുതൽ പുതിയ പുതിയ ആശയങ്ങളുമായി മുന്നോട്ടു വരികയും, ഈ കുറഞ്ഞ കാലം കൊണ്ട് തന്നെ വിവിധ പദ്ധതികൾക്ക് രൂപം നൽകുകയും, ആ …

Read More »

ഫോമാ ന്യൂയോര്‍ക്ക് ഇംപയര്‍ റീജണല്‍ പ്രവര്‍ത്തനോദ്ഘാടനം ശനിയാഴ്ച

ന്യൂയോര്‍ക്ക്: ഫോമായുടെ ശക്തമായ റീജനുകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന, ന്യൂയോര്‍ക്ക് ഇംപയര്‍ റീജണിന്റെ പ്രവര്‍ത്തനോദ്ഘാടനം ജൂണ്‍ 24-ാം തീയതി ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് യോങ്കേഴ്‌സിലുള്ള സോണ്ടേഴ്‌സ് ഹൈസ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ നിര്‍വ്വഹിക്കുന്നതാണ്. ഇംപയര്‍ റീജണല്‍ വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ഫോമാ ജനറല്‍ സെക്രട്ടറി ജിബി തോമസ്, വൈസ് പ്രസിഡന്റ് ലാലി കളപ്പുരക്കല്‍, ട്രഷറര്‍ ജോസി കുരിശുങ്കല്‍, ജോ.ട്രഷറര്‍ വിനോദ് …

Read More »

ഫോമാ 2018 അന്താരാഷ്ട്ര കൺവൻഷൻ രജിസ്ട്രേഷൻ ആരംഭിച്ചു – $999 ഫാമിലിക്ക്.

ചിക്കാഗോ: ഫോമായുടെ (ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻസ് ഓഫ് അമേരിക്കാസ്) 2016-2018 കാലഘട്ടത്തിലെ ബെന്നി വാച്ചാച്ചിറയുടെ നേതൃത്വത്തിലുള്ള ഭരണ സമിതിയുടെ അന്താരാഷ്ട്ര കൺവൻഷന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. 2018 ജൂൺ 21 മുതൽ ചിക്കാഗോയിലെ ഷാംബർഗിലുള്ള പ്രശസ്തമായ റിനസൻസ് 5 സ്റ്റാർ ഹോട്ടലിൽ വച്ചു നടത്തപ്പെടുന്ന കൺവൻഷനിൽ മുൻ കാലങ്ങളിലെ അപേക്ഷിച്ച് എല്ലാ നേരവും കേരളീയ ഭക്ഷണമായിരിക്കും നൽകുന്നത്. തനി നാടൻ ഭക്ഷണത്തോടൊപ്പം വിവിധ സ്റേറജുകളിലായി വിവിധ കലാ സാംസ്ക്കാരിക പരിപാടികളും …

Read More »

ഫോമാ പ്രവാസി പ്രോപ്പര്‍ട്ടി പ്രൊട്ടക്‌ഷന്‍, അഞ്ചംഗ കൌണ്‍സില്‍ നിലവില്‍ വന്നു.

പ്രവാസികളുടെ ഇന്ത്യയിലുള്ള സ്വത്തുക്കള്‍ സംരക്ഷിക്കുവാന്‍, ആവശ്യമായി വരുന്ന  നിയമ നടപടികള്‍ ത്വരിതപ്പെടുത്തുവാന്‍ വേണ്ടി, പ്രവാസി പ്രോപ്പര്‍ട്ടി പ്രൊട്ടക്‌ഷന്‍ കൌണ്‍സില്‍ ഫോമയുടെ നേതൃത്വത്തില്‍ നിലവില്‍ വന്നു.  ഫോമാ പ്രസിഡന്റ്‌ ബെന്നി വച്ചാചിറയുടെ അധ്യക്ഷതയില്‍ കൂടിയ കൌണ്‍സില്‍ യോഗത്തില്‍ ഫോമാ ജനറല്‍ സെക്രെട്ടറി ജിബി തോമസ്‌ സന്നിഹതനായിരുന്നു. പ്രസ്തുത യോഗത്തില്‍ താഴെ പറയുന്ന ഭാരവാഹികള്‍ ഫോമാ  പ്രവാസി പ്രോപ്പര്‍ട്ടി പ്രൊട്ടക്‌ഷന്‍ കൌണ്‍സില്‍  അംഗങ്ങളായി ചുമതലയേറ്റു. ചെയര്‍മാന്‍ - സേവി മാത്യു (ഫ്ലോറിഡ), സെക്രട്ടറി …

Read More »

ഫോമാ പൊളിറ്റിക്കല്‍ ഫോറത്തിന്റെ ഉദ്ഘാടനം ജൂണ്‍ 24 നു ന്യൂ യോര്‍ക്കില്‍ വച്ചു നടത്തുന്നു

ഫോമായുടെ പോഷക സംഘടനയായ പൊളിറ്റിക്കല്‍ ഫോറം നാഷണല്‍ കമ്മിറ്റിയുടെ ഉദ്ഘാടനം ജൂണ്‍ 24 നു ശനിയാഴ്ച വൈകിട്ട് 5 മണിക്ക് യോങ്കേഴ്‌സിലുള്ള സോണ്ടേഴ്‌സ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപെടുന്നതാണ്. ഫോമാ പൊളിറ്റിക്കല്‍ ഫോറത്തിന്റെ നാഷണല്‍ ചെയര്മാന്‍ തോമസ് റ്റി ഉമ്മന്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്യും. കോണ്‍സല്‍ ദേവദാസന്‍ നായര്‍ മുഖ്യാതിഥിയായിരിക്കും. ഫോമാ സെക്രട്ടറി ജിബി തോമസ്, ട്രഷറാര്‍ ജോസി …

Read More »

കുന്നശ്ശേരി പിതാവിന്റെ ദേഹവിയോഗത്തില്‍ ഫോമ ഷിക്കാഗോ റീജിയന്‍ അനുശോചിച്ചു

ഷിക്കാഗോ: കോട്ടയം അതിരൂപതയുടെ പ്രഥമ ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെ ദേഹവിയോഗത്തില്‍ ഫോമ ഷിക്കാഗോ റീജിയന്‍ ഭാരവാഹികള്‍ അനുശോചനം രേഖപ്പെടുത്തി. സീറോ മലബാര്‍ സഭയുടെ ആഗോള വളര്‍ച്ചയില്‍ ഇന്ത്യയ്ക്കു പുറത്ത് ആദ്യമായി സീറോ മലബാര്‍ സഭ ഷിക്കാഗോയില്‍ സ്ഥാപിതമായപ്പോള്‍ അതു കുന്നശ്ശേരി പിതാവിന്റെ അക്ഷീണ പരിശ്രമത്തിന്റെ വലിയൊരു പ്രതിഫലനമായിരുന്നു. സീറോ മലബാര്‍ സഭയുടെ പാരമ്പര്യവും ക്‌നാനായ സമുദായത്തിന്റെ തനിമയും നിലനിര്‍ത്താന്‍ അക്ഷീണം പ്രയത്‌നിച്ച മാര്‍ കുന്നശ്ശേരി പിതാവിന്റെ …

Read More »

ദിയാ ചെറിയാന്‍ ഫോമാ മിഡ് അറ്റ്‌ലാന്റിക്-കലാതിലകം

ഫിലഡല്‍ഫിയാ: ജൂണ്‍ 3 ന് ഫിലഡല്‍ഫിയായില്‍ നടന്ന ഫോമാ മിഡ് അറ്റ്‌ലാന്റിക് യുവജനോല്‍സവത്തില്‍ ദിയാ ചെറിയാന്‍ കലാതിലക പട്ടം കൈവരിച്ചു. പങ്കെടുത്ത ഏഴു മത്സരഇനങ്ങളില്‍ നാലു ഒന്നാം സ്ഥാനങ്ങളും മൂന്നു മൂന്നാം സ്ഥാനങ്ങളും കൈവരിച്ചതാണ് ഈ നേട്ടത്തിലേക്കുള്ള ദിയയുടെ ജൈത്രയാത്രയെ അനായാസമാക്കിയത്. പത്തനംതിട്ട ഇരവിപേരൂര്‍ പ്ലാക്കീഴ് ദീപുചെറിയാന്‍ - ദീപം ചെറിയാന്‍ ദമ്പതികളുടെ മകളായ ദിയാ നൃത്തം, ശാസ്ത്രീയസംഗീതം, പാശ്ചാത്യ സംഗീതം, ഉപകരണ സംഗീതം, പ്രസംഗം എന്നിവയില്‍ മികവു പ്രകടിപ്പിച്ചു. …

Read More »

ഷോളി കുമ്പിളുവേലി ഫോമാ പൊളിറ്റിക്കൽ ഫോറം ന്യൂയോർക്ക് ഇംപയർ റീജണൽ കോർഡിനേറ്റർ

ന്യൂയോര്‍ക്ക്: ഫോമാ പൊളിറ്റിക്കല്‍ ഫോറം ന്യൂയോര്‍ക്ക് എംപയര്‍ റീജണലിന്റെ കോര്‍ഡിനേറ്ററായി ഷോളി കുമ്പിളുവേലി തിരഞ്ഞെടുക്കപ്പെട്ടു. സുരേഷ് മുണ്ടക്കല്‍ (വൈസ് കോര്‍ഡിനേറ്റര്‍), ഷൈജു കളത്തില്‍ (സെക്രട്ടറി), നിഷാന്ത് നായര്‍ (ട്രഷറര്‍) എന്നിവരാണ് മറ്റ് ഭാരവാഹികള്‍, ഫോമാ ഇംപയര്‍ റീജണിലെ അംഗ സംഘടനകളുടെ പ്രസിഡന്റുമാരായ ഷിനു ജോസഫ് (യോങ്കേഴ്‌സ് മലയാളി അസോസിയേഷന്‍), റോയി ചെങ്ങന്നൂര്‍ (റോമ), ജോര്‍ജ് വര്‍ക്കി(ഇന്‍ഡ്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍) മാത്യു മാണി (മാര്‍ക്ക്) ബിജു ഉമ്മന്‍ (മിഡ് ഹഡ്‌സന്‍ കേരളാ …

Read More »