Home / ഫോമ (page 8)

ഫോമ

ഫോമാ പൊളിറ്റിക്കൽ ഫോറത്തിന്റെ ടൊറന്റോ കേന്ദ്രമാക്കിയുള്ള കനേഡിയൻ ചാപ്പ്റ്റർ രൂപീകരിച്ചു.

ഫോമാ പൊളിറ്റിക്കൽ ഫോറത്തിന്റെ ടൊറന്റോ കേന്ദ്രമാക്കിയുള്ള കനേഡിയൻ ചാപ്പ്റ്റർ  രൂപീകരിച്ചു. ഫോമാ പൊളിറ്റിക്കൽ ഫോറം  ചെയർമാ ൻ  തോമസ് റ്റി ഉമ്മന്റെ അധ്യക്ഷതയിൽ ടോറോന്റോയിൽ വച്ച് ചേർന്ന യോഗത്തിൽ റീജിയണൽ വൈസ് പ്രസിഡന്റ് തോമസ് കെ തോമസ് ചാപ്റ്റർ ഭാരവാഹികളായി മാറ്റ് മാത്യുസ് (കോഓർഡിനേറ്റർ), സാക് കോശി ( വൈസ് കോഓർഡിനേറ്റർ), മാത്യു കുതിരവട്ടം ( സെക്രട്ടറി), ബിനോയ് വർഗീസ് (ജോയിന്റ് സെക്രട്ടറി), എന്നിവരെയും കമ്മറ്റിയംഗങ്ങളായി ജിജോ തോമസ്, എബ്രഹാം കുര്യൻ ,  മോഹൻ ആര്യത്ത്, ആന്റണി തോമസ്, സന്ധ്യ …

Read More »

ഫോമ ഒരുക്കിയ T20 ക്രിക്കറ്റ് മത്സരത്തിൽ ഫിലാഡൽഫിയ എഫ് സി സി ടീം കിരീടം നേടി

ന്യുയോര്‍ക്ക് : ഫോമയുടെ ആഭിമുഖ്യത്തില്‍ അമേരിക്കന്‍ മലയാളികള്‍ക്കായി ഒരുക്കിയ ക്രിക്കറ്റ്  മൽസരത്തിൽ, ഞായറാഴ്ച നടന്ന ഫൈനൽ മത്സരത്തിൽ എഫ് സി സി - ഫിലദെൽഫിയ, ടസ്‌കേഴ്‌സ് - ലോങ്ങ് ഐലണ്ടിനെ പരാജയപ്പെടുത്തി കിരീടം നേടി. ജൂലൈ രണ്ടിന് ന്യൂ യോർക്കിലുള്ള കണ്ണിങ്ങ്ഹാം പാർക്കിൽ (Cunningan park, Fresh Meadow, NY) വച്ച് നടന്ന ഫൈനൽ മത്സരത്തിൽ ടോസ് നേടിയ ലോങ്ങ് ഐലൻഡ് ടസ്‌കേഴ്‌സ് ബാറ്റിംഗ് തിരഞ്ഞെടുത്തു. നാലു വിക്കറ്റ് നഷ്ടത്തിൽ …

Read More »

ഫോമാ കേരളാ കണ്‍വന്‍ഷന്‍: ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

തിരുവനന്തപുരം: പിറന്ന നാടും പ്രവാസ ഭൂമിയും തമ്മിലുള്ള പൊക്കിള്‍കൊടി ബന്ധം സുദൃഢമാക്കിക്കൊണ്ട് അമേരിക്കന്‍ മലയാളികളുടെ എക്കാലത്തെയും കരുത്തും കര്‍മ ശേഷിയുമുള്ള ഫോമായുടെ (ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസ്) കേരളാ കണ്‍വന്‍ഷനുള്ള ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നതായി സംഘടനയുടെ നാഷണല്‍ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ അറിയിച്ചു. 2017 ഓഗസ്റ്റ് 4-ന് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലാണ് വര്‍ണാഭമായ പരിപാടികളോടെ കണ്‍വന്‍ഷന്‍ അരങ്ങേറുന്നത്. ഭരണമേറ്റെടുത്ത് ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ അമേരിക്കയിലേയും കേരളത്തിലേയും മലയാളികള്‍ക്കായി ഒട്ടനവധി …

Read More »

അമേരിക്കന്‍ മലയാളികള്‍ക്കായി ഫോമ ഒരുക്കുന്ന ക്രിക്കറ്റ് മത്സരം ന്യുയോര്‍ക്കില്‍ തുടക്കമായി

ന്യുയോര്‍ക്ക് : ഫോമയുടെ ആഭിമുഖ്യത്തില്‍ അമേരിക്കന്‍ മലയാളികള്‍ക്കായി ഒരുക്കിയ ക്രിക്കറ്റ്  മൽസരങ്ങൾക്ക് ഇന്ന്  (ജൂലൈ ഒന്ന്) ന്യൂ യോർക്കിലുള്ള കണ്ണിങ്ങ്ഹാം പാർക്കിൽ (Cunningan park, Fresh Meadow, NY) തുടക്കമായി. ടൂർണമെന്റ് ചെയര്‍മാന്‍ മാത്യു വര്ഗീസിന്റെ (ബിജു) സ്വാഗതത്തോടുകൂടി തുടങ്ങിയ  മത്സരങ്ങൾ ഉത്‌ഘാടനം ചെയ്ത ഫോമാ ജനറൽ സെക്രട്ടറി ജിബി തോമസ് കൂടുതൽ യുവാക്കളെ മുഘ്യധാരാ പ്രവർത്തനങ്ങളിലേക്കു ആകർഷിക്കുന്നതിനായി ഇനിയും പുതിയ യുവജന പ്രവർത്തങ്ങൾക്ക് തുടക്കം കുറയ്ക്കുമെന്നും ഇതൊരു തുടക്കം …

Read More »

ഫോമയുടെ പൊളിറ്റിക്കല്‍ ഫോറത്തിന്‍റെ ഔദ്യോഗിക ഉദ്ഘാടനം ഫോമ പ്രസിഡന്‍റ് ബെന്നി വാച്ചാച്ചിറ നിര്‍വ്വഹിച്ചു.

ന്യൂയോര്‍ക്ക് : ഫോമയുടെ മലയാളികള്‍ക്കുള്ള ഏറ്റവും മികച്ച സംഭാവനയായ പൊളിറ്റിക്കല്‍ ഫോറത്തിന്‍റെ ഔദ്യോഗിക ഉദ്ഘാടനം ഫോമ പ്രസിഡന്‍റ് ബെന്നി വാച്ചാച്ചിറ സോണ്ടേഴ്സ് ഹൈസ്കൂളല്‍  നടന്ന സമ്മേളനത്തില്‍ നിര്‍വ്വഹിച്ചു.  കോണ്‍സല്‍ ദേവദാസന്‍ നായര്‍ മുഖ്യാതിഥിയായിരുന്നു. മലയാളി സമൂഹത്തെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുകയും രാഷ്ട്രീയ രംഗത്ത് അര്‍ഹമായ പ്രാതിനിധ്യം നേടിയെടുക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തിനു പുറമെ സമൂഹവും വ്യക്തികളും നേരിടുന്ന അതിക്രമങ്ങളും ഹൈറ്റ് ക്രൈമുകളും ചെറുത്ത് തോല്‍പിക്കുന്നതിനും പൊളിറ്റിക്കല്‍ ഫോറം വഴിയൊരുക്കുമെന്നു ബെന്നി വാച്ചാച്ചിറ പറഞ്ഞു.  …

Read More »

ഫോമ സെന്‍ട്രല്‍ റീജിയന്‍ (ഷിക്കാഗോ) യുവജനോത്സവം സെപ്റ്റംബര്‍ 9-ന്

ഷിക്കാഗോ: അമേരിക്കന്‍ മലയാളികളുടെ സാസ്കാരിക സംഘടനയായ ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസിന്റെ (ഫോമ) സെന്‍ട്രല്‍ (ഷിക്കാഗോ) റീജിയണിന്റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ ഒമ്പതാം തീയതി ശനിയാഴ്ച രാവിലെ 8 മണി മുതല്‍ വൈകിട്ട് 8 വരെ മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ചു യുവജനോത്സവം നടത്തപ്പെടുന്നതാണ്. തികച്ചും വ്യത്യസ്തമായ രീതിയില്‍ അവതരിപ്പിക്കുന്ന ഈ യുവജനോത്സവത്തിന്റെ വിജയത്തിനായി ആഷ്‌ലി ജോര്‍ജ് (ചെയര്‍മാന്‍), ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (കോ- ചെയര്‍മാന്‍) …

Read More »

നെഹ്‌റു ട്രോഫി ജലമേള ഈ വര്‍ഷം ഫോമാ യും ദൃക്‌സാക്ഷിയാകും

"കറുത്ത ചിറകു വെച്ചൊരരയന്ന കിളിപോലെ കുതിച്ചു കുതിച്ചു പായും കുതിര പോലെ..."  വിജയ ശ്രീലാളിതരായി വരുന്ന ചുണ്ടന്‍ വള്ള ത്തെ എതിരേല്‍ക്കാന്‍ പുന്നമട ക്കായല്‍ തീരത്തു ഈ വര്‍ഷം ഫോമാ പ്രതിനിധികളും ഉണ്ടാകും. രണ്ടായിരത്തി പതിനേഴു ആഗസ്റ്റ് നാലാം തിയ്യതി നടക്കുന്ന കേരള കണ്‍വെന്‍ഷനു ശേഷം ഫോമാ നേതാക്കന്മാര്‍ക്കും പ്രതിനിധിക ള്‍ക്കും അറുപത്തി അഞ്ചാമത് നെഹ്‌റു ട്രോഫി ജലമേള ആസ്വദിക്കുവാനുള്ള സജ്ജീകരണങ്ങള്‍ ചെയ്യുമെന്ന് പ്രസിഡണ്ട് ശ്രീ .ബെന്നി വാച്ചാച്ചിറയും സെക്രട്ടറി …

Read More »

ഫോമാ പ്രവാസി പ്രോപ്പര്‍ട്ടി പ്രോട്ടക്ഷന്‍ കൌണ്‍സില്‍ പ്രവര്‍ത്തന ഉത്ഘാടനം ന്യൂജെഴ്സിയില്‍.

ഫ്ലോറിഡ: ഫോമായുടെ നേതൃത്വത്തില്‍ രൂപീകൃതമായ പ്രവാസി പ്രോപ്പര്‍ട്ടി പ്രോട്ടക്ഷന്‍ കൌണ്‍സിലിന്റെ പ്രവര്‍ത്തന ഉത്ഘാടനം ഇരുപത്തിയഞ്ചാം തീയതി ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് രണ്ട് മണിയ്ക്ക്  ന്യൂജെഴ്സിയിലെ എമ്ബെര്‍ റെസ്റററന്റില്‍   വെയ്ച്ചു നടത്തപ്പെടും. ഇന്ത്യാ മഹാരാജ്യത്ത് മാറി വരുന്ന പുതിയ നിയമങ്ങള്‍ , പ്രവാസികളുടെ സ്വത്തുക്കള്‍ക്ക് വലിയ ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് ഫോമായുടെ പ്രവാസി പ്രോപ്പര്‍ട്ടി പ്രോട്ടക്ഷന്‍ കൌണ്‍സിലിന്റെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുവാന്‍ തീരുമാനിച്ചത്.  പ്രവാസിക്ക് അധാര്‍ കാര്‍ഡ്‌ ആവശ്യമാണോ? പാന്‍ കാര്‍ഡ്‌ അവശ്യമാണോ? ഈ …

Read More »

ഫോമായ്ക്ക് പുതിയ വെബ് സൈറ്റ്: സിബിയും ബിനുവും ശിൽപ്പികൾ.

ചിക്കാഗോ: മാറ്റങ്ങൾ അനിവാര്യമാണ്, മാറ്റങ്ങൾക്ക് ഒരു തുടക്കവും ആവശ്യമാണ്. ഇന്ന് അമേരിക്കയിൽ എന്നല്ല ലോകമെമ്പാടും പരമാവധി കമ്പ്യൂട്ടർവത്ക്കരിച്ചു കൊണ്ടിരിക്കുകയാണ്‌. ഒരു പക്ഷെ അത് ഈ കാലഘട്ടത്തിന്റെ ആവശ്യകതയാണ്. ഫോമായുടെ (ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻസ് ഓഫ് അമേരിക്കാസ്) 2016-18 ഭരണ സമിതി, തങ്ങളുടെ ഒദ്യോഗിക പദവി ഏറ്റെടുത്തപ്പോൾ മുതൽ പുതിയ പുതിയ ആശയങ്ങളുമായി മുന്നോട്ടു വരികയും, ഈ കുറഞ്ഞ കാലം കൊണ്ട് തന്നെ വിവിധ പദ്ധതികൾക്ക് രൂപം നൽകുകയും, ആ …

Read More »

ഫോമാ ന്യൂയോര്‍ക്ക് ഇംപയര്‍ റീജണല്‍ പ്രവര്‍ത്തനോദ്ഘാടനം ശനിയാഴ്ച

ന്യൂയോര്‍ക്ക്: ഫോമായുടെ ശക്തമായ റീജനുകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന, ന്യൂയോര്‍ക്ക് ഇംപയര്‍ റീജണിന്റെ പ്രവര്‍ത്തനോദ്ഘാടനം ജൂണ്‍ 24-ാം തീയതി ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് യോങ്കേഴ്‌സിലുള്ള സോണ്ടേഴ്‌സ് ഹൈസ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ നിര്‍വ്വഹിക്കുന്നതാണ്. ഇംപയര്‍ റീജണല്‍ വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ഫോമാ ജനറല്‍ സെക്രട്ടറി ജിബി തോമസ്, വൈസ് പ്രസിഡന്റ് ലാലി കളപ്പുരക്കല്‍, ട്രഷറര്‍ ജോസി കുരിശുങ്കല്‍, ജോ.ട്രഷറര്‍ വിനോദ് …

Read More »