Home / ചരമം (page 3)

ചരമം

ഏലിയാസ് മത്തായി (69) നിര്യാതനായി

ALIAS1

ഡാളസ്: കോതമംഗലം കോലകുന്നേല്‍ ഏലിയാസ് മത്തായി (69) കേരളത്തില്‍ നിര്യാതനായി. അമേരിക്കയില്‍ നിന്ന് ഒരാഴ്ച മുന്‍പാണു കേരളത്തിലേക്കു മടങ്ങിയത്. ഭാര്യ: ലീല മക്കല്‍: എല്‍ഡി എല്‍ദോസ് (ഡാലസ് തിയോളജിക്കല്‍ സെമിനാരി പി.എച്ച്.ഡി. വിദ്യാര്‍ഥി) ഷാന്റി റോയ്. മരുമക്കള്‍: ബ്ലെസി എല്‍ഡി (ബെയ്‌ലര്‍ ഹോസ്പിറ്റല്‍, പ്ലാനോ) റോയ് ജോസഫ് (കേരളം) സംസ്‌കാരം കോതമംഗലത്ത് നടത്തും. വിവരങ്ങള്‍ക്ക്: എല്‍ഡി എല്‍ദോസ് 214-215-7069 

Read More »

ജോസ് മുണ്ടഞ്ചിറയുടെ സഹോദരന്‍ ചാക്കോ മത്തായി (75) നിര്യാതനായി

JOSE

പാഴ്‌സിപ്പനി, ന്യു ജെഴ്‌സി: ജോസ് മുണ്ടഞ്ചിറയുടെ സഹോദരന്‍ തൊടുപുഴ നാഗപ്പുഴ മുണ്ടഞ്ചിറ ചാക്കോ മത്തായി (ചാക്കോച്ചന്‍-75) സ്വവസതിയില്‍ നിര്യാതനായി. സംസ്‌കാരം നാഗപ്പുഴ സെന്റ് മേരീസ് കത്തോലിക്ക പള്ളിയില്‍ മാര്‍ച്ച് 5 ശനിയാഴ്ച നടക്കും ഭാര്യ മോളി നാഗപ്പുഴ പീടിയേക്കല്‍ കുടുംബാംഗമാണ്. മക്കള്‍: ഷൈമോള്‍ (ഓസ്‌ട്രേലിയ) ഷൈബി (യു.കെ.) അനില്‍ (സ്റ്റാര്‍ സ്റ്റുഡിയോ, തൊടുപുഴ) മരുമക്കള്‍: വിന്‍സന്‍ നെടുങ്കല്ലേല്‍ (ഓസ്‌ട്രെലിയ) ഷിജു ചക്കുളത്തു മ്യാലില്‍ (യു.കെ) നിമ്മി പരേതരായ മുണ്ടഞ്ചിറ മത്തായി …

Read More »

മറിയാമ്മ ജോസഫ് (96) ഫ്‌ളോറിഡയില്‍ നിര്യാതയായി

mariamma

ജോയിച്ചന്‍ പുതുക്കുളം ഫ്‌ളോറിഡ: മറിയാമ്മ ജോസഫ് (96) ഫ്‌ളോറിഡയിലെ ഓര്‍ലാന്റോയില്‍ 2017 ഫെബ്രുവരി 24 നു നിര്യാതയായി. 1920 ജൂലൈ 25 ന് കോട്ടയം ജില്ലയില്‍ പാലായിലാണ് പരേത ജനിച്ചത്. 1930 ല്‍ പരേതനായ ഡേവിസ് ജോസഫിനെ വിവാഹം കഴിച്ചു. കഴിഞ്ഞ 37 വര്‍ഷമായി മൂത്ത മകള്‍ ഏലിക്കുട്ടി ചാക്കോയോടൊരുമിച്ചു കാലിഫോര്‍ണിയയില്‍ താമസിച്ചു വരികയായിരുന്നു. മക്കള്‍ : സെബാസ്റ്റ്യന്‍ ജോസഫ് (പാലാ), ജോസഫ് ജോസഫ് (കാലിഫോര്‍ണിയ ), ആന്റണി ജോസഫ് …

Read More »

കുഞ്ഞേലിയാമ്മ ജോർജ്ജ് വർഗ്ഗീസ് (81) ഡാളസിൽ നിര്യാതയായി

IMG_8698

ഡാളസ്: ഉമ്മന്നൂർ മാവറ ചരുവിള വീട്ടിൽ റിട്ടയേർട്ട് ഹെഡ്മാസ്റ്റർ സി. യോഹന്നാൻ- ശോശാമ്മ ദമ്പതികളുടെ മകൾ കുഞ്ഞേലിയാമ്മ ജോർജ്ജ് വർഗ്ഗീസ് (81) ഡാളസിൽ വെച്ച് 2/26/2017-നു നിര്യാതയായി . അമ്പലക്കര പ്രൈമറി സ്കൂൾ പ്രധാനാദ്ധ്യാപികയായി ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചശേഷം മക്കളുമൊത്ത് ഡാളസിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. തലവൂർ അരുവിക്കോട് വീട്ടിൽ ജോർജ്ജ് വർഗ്ഗീസ് ആണു ഭർത്താവ്.  മക്കൾ: ജോയി ജോർജ്ജ് (Late) - സുധ, സണ്ണി ജോർജ്ജ് - സാലി, വിൽസൺ …

Read More »

നന്ദിത ബോസ് (34) ന്യൂയോര്‍ക്കില്‍ നിര്യാതയായി

Nandhitha

ന്യൂഡല്‍ഹി: മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനും കേന്ദ്ര സെക്രട്ടറിയുമായിരുന്ന സി.വി. ആനന്ദബോസിന്റെ മകളും അമേരിക്കയിലെ ഇന്ത്യന്‍ എംബസി കോണ്‍സല്‍ ഡോ. വിധു പി. നായര്‍ ഐഎഫ്എസിന്റെ ഭാര്യയുമായ നന്ദിത ബോസ് (34) നിര്യാതയായി. ന്യൂയോര്‍ക്കിലെ മെമ്മോറിയല്‍ സ്ലോവന്‍ കെറ്ററിംഗ് ആശുപത്രിയില്‍ അര്‍ബുദ രോഗ ചികില്‍സയിലായിരുന്ന നന്ദിതയുടെ സംസ്‌കാരം മൃതദേഹം നാട്ടിലെത്തിച്ച ശേഷം പിന്നീട് തിരുവനന്തപുരത്ത് നടത്തും. അമ്മ: ല്ക്ഷമി. ഏകമകന്‍ അദ്വൈത് ന്യൂയോര്‍ക്കിലെ മാന്‍ഹട്ടണില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. ഏക സഹോദരന്‍ വസുദേവ …

Read More »

കൊടുന്തറ ഉമ്മച്ചന്റെ മകള്‍ ശോശാമ്മ ജോര്‍ജ് നിര്യാതയായി.

sosamma

ഡാളസ്: ഐ.പി.സി സ്ഥാപക പ്രവര്‍ത്തരില്‍ ഓരാളായ പരേതനായ പാസ്റ്റര്‍ കെ.സി. ഉമ്മന്‍ (കൊടുന്തറ ഉമ്മച്ചന്‍) ന്റെ ഇളയ മകള്‍ ശോശാമ്മ ജോര്‍ജ്ജ് (87) ഫെബ്രുവരി 26 -ാം തിയതി ഞായറാഴ്ച വൈകിട്ട് 10:20-ന് ഡാളസില്‍ നിര്യാതയായി.  ഐ.പി.സി പ്രാരംഭ പ്രവര്‍ത്തകനായ പരേതനായ ആര്യപ്പള്ളില്‍ അവറാച്ചന്റെ മകന്‍ എ.എ. ജോര്‍ജ്ജാണ് ഭര്‍ത്താവ്.  മക്കള്‍: ഏബ്രഹാം ജോര്‍ജ് (ബാബു), ജേക്കബ് ജോര്‍ജ് (തങ്കച്ചന്‍), തങ്കമ്മ, മോളി, കുഞ്ഞുമോള്‍ (എല്ലാവരും യു.എസ്.എ) മരുമക്കള്‍: ലീലാമ്മ, …

Read More »

മേഴ്‌സി ജോണ്‍ (75) നിര്യാതയായി

mercy1

കാനഡ: തൃശ്ശൂര്‍ ആലപ്പാട്ട് പള്ളിപുറത്തുക്കാരന്‍ ദേവസ്സി ജോണിന്റെ ഭാര്യ, മേഴ്‌സി ജോണ്‍ നിര്യാതയായി. മക്കള്‍: മീജ(കാനഡ), മനോജ്(തൃശ്ശൂര്‍). മരുമക്കള്‍: ബാബു ഫ്രാന്‍സിസ്(കാനഡ), റെജി (തൃശ്ശൂര്‍). സംസ്‌കാരം: ഫെബ്രുവരി 28 ചൊവ്വാഴ്ച ഉച്ചതിരിഞ്ഞു. 4 മണിക്ക് തൃശ്ശൂര്‍ കുറിയിച്ചിറ മാര്‍ പൗലോസ് ശ്ലീഹപള്ളി. കൂടുതല്‍ വിവരങ്ങള്‍ക്ക്. 91487 225 53302 ബാബു ഫ്രാന്‍സീസ്-416 821 9551(കാനഡ)

Read More »

വര്‍ഗീസ് നൈനാന്‍ (അനു-44) സ്റ്റാറ്റന്‍ ഐലന്‍ഡില്‍ നിര്യാതനായി

varghese

ന്യുയോര്‍ക്ക്: തിരുവല്ല ചെറ്റിച്ചേരില്‍ സി.ജി. നൈനന്റെയും മറിയാമ്മയുടെയും ഏക പുത്രന്‍ വര്‍ഗീസ് നൈനാന്‍ (അനു -44) സ്റ്റാറ്റന്‍ ഐലന്‍ഡില്‍ ഫെബ്രുവരി 23നു നിര്യാതനായി. തുമ്പമണ്‍ നോര്‍ത്ത് പാറയില്‍ കുടുംബാംഗം ലിന്‍ഡ വര്‍ഗീസ് (ആര്‍.എന്‍., സീവ്യു ഹോസ്പിറ്റല്‍) ആണു ഭാര്യ. വിദ്യാര്‍ഥികളായ അഞ്ജലി, ആല്‍ വിന്‍, ആരണ്‍ എന്നിവര്‍ മക്കളാണ്. ആന്‍സി നൈനാന്‍ ഏക സഹോദരി. സ്റ്റാറ്റന്‍ ഐലന്‍ഡ് സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച് അംഗമാണ് പരേതന്‍. നാഗര്‍കോവില്‍ എസ്.എ. …

Read More »

അറ്റോര്‍ണി ആന്‍ ആന്‍ഡ്രൂസ് (ടിജിമോള്‍- 43 ) ന്യൂയോര്‍ക്കില്‍ നിര്യാതയായി

Capture

ന്യു യോര്‍ക്ക്: അറ്റോര്‍ണി ആന്‍ ആന്‍ഡ്രൂസ് (ടിജിമോള്‍-43) സ്റ്റാറ്റന്‍ ഐലന്‍ഡില്‍ നിര്യാതയായി. ഒരു വര്‍ഷമായി കാന്‍സറിനെതിരെ പോരാട്ടത്തിലായിരുന്നു.    വളഞ്ഞവട്ടം പുത്തന്‍പുരക്കല്‍ പരേതനായ പി.കെ. ജോര്‍ജിന്റെയും ഏലിയാമ്മയുടെയും പുത്രിയാണ്. കല്‍ക്കട്ടയിലായിരുന്നു കുടുംബം. 1979-ല്‍ അമേരിക്കയിലെത്തി. കോട്ടയം പുകടിയില്‍ പി.എ. ആന്‍ഡ്രുസിന്റെയും ഏലിയാമ്മയുടെയും പുത്രന്‍ ഡോ. അലക്‌സ് ആന്‍ഡ്രൂസ് ആണു ഭര്‍ത്താവ്. ഏക പുത്രന്‍ ആരന്‍-9. മൂത്ത സഹോദരി റേച്ചല്‍ തോമസ് (ടിപ്പിമോള്‍-23) 1988-ല്‍ കാറപകടത്തില്‍ മരിക്കുകയായിരുന്നു.  ആല്‍ബനി ലോ സ്‌കൂളില്‍ …

Read More »

ബെന്നി കോട്ടപ്പുറത്തിന്റെ ഭാര്യ കൊച്ചുമോൾ (47) നിര്യാതയായി.

kochumol1

കൊട്ടാരക്കര: പ്രിയദർശിനി നഗർ പള്ളിവടക്കേതിൽ ബെന്നി കോട്ടപ്പുറത്തിന്റെ (ജനതാദൾ എസ്  – സംസ്ഥാന സെക്രട്ടറി) ഭാര്യ കൊച്ചുമോൾ (47) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച രണ്ടിന് കോട്ടപ്പുറം സെൻറ് ഇഗ്‌നാത്തിയോസ് ഓർത്തഡോക്സ് പള്ളിയിൽ. പാണ്ടിത്തിട്ട കുളമാംകുഴി കുടുംബാഗമാണ്. മക്കൾ: അഡ്വ. മീനു ബെന്നി, നീനു ബെന്നി, റീനു ബെന്നി.

Read More »