Home / ചരമം (page 30)

ചരമം

ന്യൂ ടേസ്റ്മെൻറ് ചർച്ച് സെന്റർ പാസ്റ്റർ മൈക്കിൾ തോമസ് (62) അന്തരിച്ചു

micheal2

ന്യൂ ജേഴ്‌സി: ന്യൂ  ടേസ്റ്മെൻറ് ചർച്ചിന്റെ (New Testament Church) നോ൪ത്ത് സൗത്ത്  അമേരിക്കൻ ചർച്ചുകളുടെ സെന്റർ പാസ്റ്റർ മൈക്കിൾ തോമസ് (62) ഇന്ന് രാവിലെ 11 മണിക്ക് ന്യൂ ജേഴ്‌സിയിൽ അന്തരിച്ചു. കഴിഞ്ഞ 38 വർഷമായി ന്യൂ ടേസ്റ്മെൻറ് ചർച്ചിന്റെ അമേരിക്കയിൽ ഉള്ള വിവിധ ചർച്ചകളിൽ സുവിശേഷ പൃവ൪ത്തനം ചെയ്തിരുന്നു. ന്യൂ ജേഴ്‌സി ആസ്താനമായുള്ള നോ൪ത്ത് സൗത്ത്  അമേരിക്കൻ ചർച്ചുകളുടെ പൃധാന സെ൯്റ൪ പാസ്റ്ററായി കഴിഞ്ഞ 12 വർഷമായി സുവിശേഷ …

Read More »

പ്രൊഫ: ജോര്‍ജ്ജ് ജോസഫ് തെക്കേക്കല്‍ ഡാളസ്സില്‍ നിര്യാതനായി

getNewsImages

ഡാളസ്: കുത്താട്ടുകുളം തെക്കേല്‍ കൊഴിപ്പള്ളി പി.വി. ജോസഫിന്റേയും പി.സി. ഏലിയാമ്മയുടേയും മകന്‍ പ്രൊഫ.ജോര്‍ജ്ജ് ജോസഫ് തെക്കേല്‍(69) ഡാളസ് കരോള്‍ട്ടണില്‍ നിര്യാതനായി. ഭാര്യ: ലിസ്സി ജോര്‍ജ്ജ് മക്കള്‍: സ്വപ്ന ജോര്‍ജ്ജ്, വിനോദ് ജോര്‍ജ്ജ്. സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് ഡാളസ് അംഗമാണ്. പൊതുദര്‍ശനം: ജൂലൈ 29-വെള്ളി-6.30 PM to 9PM. സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് ഇന്ത്യ, 1080 W.Jacksom Road-കരോള്‍ട്ടണ്‍ ഫ്യൂണറല്‍ സര്‍വ്വീസ്. ജൂലൈ 30-ശനി-10.30am മുതല്‍ …

Read More »

തോമസ് കുര്യന്‍ (സണ്ണി-57) ഫ്‌ളോറിഡയില്‍ നിര്യാതനായി – സജി കരിമ്പന്നൂര്‍

obit_thomaskurian_pic

താമ്പാ, ഫ്‌ളോറിഡ: ദീര്‍ഘകാലമായി ന്യൂയോര്‍ക്കിലും തുടര്‍ന്നു ഫ്‌ളോറിഡയിലും താമസിച്ചുവന്നിരുന്ന തോമസ് കുര്യന്‍ (സ്റ്റാറ്റന്‍ഐലന്റ് സണ്ണി- 57) ജൂലൈ 24-നു ഫ്‌ളോറിഡയില്‍ നിര്യാതനായി. കോട്ടയം ജില്ലയിലെ പാമ്പാടിയില്‍, വലിയകിഴക്കേക്കര പാമ്പാടിക്കണ്ടത്തിലായ ചെത്തിമറ്റം കുടുംബാംഗമാണ്. കുര്യന്‍ തോമസ് – ഏലിയാമ്മ തോമസ് ദമ്പതികളുടെ പുത്രനാണ്. ദീര്‍ഘകാലം ദോഹയില്‍ ജോലി ചെയ്തശേഷം 1987-ല്‍ ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ഐലന്റില്‍ താമസിച്ചുവരികയും, തുടര്‍ന്ന് 2002 -ല്‍ ഫ്‌ളോറിഡയിലേക്ക് താമസം മാറ്റുകയും ചെയ്തു. ബിസിനസ് രംഗത്ത് പ്രവര്‍ത്തിച്ചുവരികയായിരുന്നു. നിലവില്‍ താമ്പാ …

Read More »

കുഞ്ഞുമോന്‍ ജോര്‍ജ് കൊളംബിയയില്‍ നിര്യാതനായി

getPhoto

കൊട്ടാരക്കര: പാലക്കോട്ടു വീട്ടില്‍ മാത്തന്‍ ജോര്‍ജുകുട്ടിയുടെ മകന്‍ കുഞ്ഞുമോന്‍ ജോര്‍ജ്(63) അമേരിക്കയിലെ മേരിലാന്‍ഡ് കൊളംബിയയില്‍ നിര്യാതനായി. വെള്ളിയാഴ്ച വൈകുരേം ആറു മുതല്‍ എട്ടു വരെ മൃതദേഹം സില്‍വര്‍ സ്പ്രിംഗ്‌സിലെ ഹൈന്‍സ് റിനാള്‍ഡി ഫ്യൂണറല്‍ ഹോമില്‍ പൊതുദര്‍ശനം. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന്. ഭാര്യ പൂയപ്പിള്ളി പുത്തന്‍പുരയില്‍ ആനി. മക്കള്‍: ക്രിസ്റ്റീന്‍ ഏബ്രഹാം(സിയാറ്റില്‍, വാഷിം­ഗ്ടണ്‍ ), ക്രിസ്റ്റഫര്‍ ജോര്‍ജ്, ക്രിസ്റ്റല്‍ ജോര്‍ജ്. മരുമകന്‍: ജയിസ ഏബ്രാഹം(കാനഡ).

Read More »

രഞ്ജു ബിജേഷ് (39) ന്യൂജേഴ്‌സിയില്‍ നിര്യാതയായി

image

ന്യൂജഴ്‌സി: ചോവല്ലൂര്‍ (ലേക്ക്‌വ്യൂ എന്‍ക്ലേവ്, വൈറ്റില) ബിജേഷ് ജേക്കബിന്റെ ഭാര്യ രഞ്ജു (39) നിര്യാതയായി. സംസ്കാരം പിന്നീടു ന്യൂജഴ്‌സിയില്‍. കടവന്ത്ര കല്ലുപുരയ്ക്കല്‍ കെ.സി. തോമസിന്റെ മകളാണ്. മക്കള്‍: മിഷേല്‍, ജോ.

Read More »

മറിയാമ്മ ഉതുപ്പാന്‍ മഴുവഞ്ചേരില്‍ നിര്യാതയായി

Newsimg1_97216432

കോട്ടയം മള്ളുശ്ശേരി ഇടവക മഴുവഞ്ചേരില്‍ മറിയാമ്മ ഉതുപ്പാന്‍ (93), ജൂലൈ 23 ശനി ആഴച നിര്യാതയായി . പരേത ഒളശ്ശ വെള്ളിയാന്‍ കുടുംബാംഗം ആണ്. ഏക മകള്‍ അന്നമ്മ ജോസഫ് . മരുമകന്‍ ജോസഫ് ചോരത്ത്. ചെറു മക്കള്‍ ­ ജയ്‌റോസ് & ജോനാ പതിയില്‍ ചിക്കാഗോ സൈമണ്‍ & ജോസ്‌­ലി കോയിത്തറ ഡാളസ് ജോണി & ദീപ്­തി ചോരത്ത് ഡിട്രോയിറ്റ്­ ശവ സംസ്!കാരം ജൂലൈ 26 ചൊവ്വാഴ്ച 3 …

Read More »

അന്നമ്മ ജോര്‍ജ് (84) ഫിലദല്‍ഫിയായില്‍ നിര്യാതയായി

annamma george 1

ഫിലദല്‍ഫിയാ. പരേതനായ മുളവന പ്ലാവിലയില്‍ എം.ജോര്‍ജിന്റെ പത്‌നി അന്നമ്മ ജോര്‍ജ് (84) ഹണ്ടിങ്ടണ്‍ വാലിയിലുള്ള സണ്‍ഫ്‌ളവര്‍ വെയിലെ ഇളയപുത്രന്‍ ഷാജിമോന്‍ പി.ജോര്‍ജിന്റെ വസതിയില്‍ വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് നിര്യാതയായി. വ്യൂവിംഗ് സര്‍വ്വീസ് ജൂലൈ 25 തിങ്കളാഴ്ച വൈകുന്നേരം 6 മുതല്‍ ഫിലദല്‍ഫിയാ ക്രിസ്‌തോസ് മാര്‍ത്തോമ്മാ ചര്‍ച്ചില്‍ അഭി.തോമസ് മാര്‍ തീത്തൂസ് എപ്പിസ്‌കോപ്പായുടെ പ്രധാന കാര്‍മ്മികത്വത്തിലും വികാരി റവ. വര്‍ഗീസ് എം.തോമസിന്റെ സഹ കാര്‍മ്മികത്വത്തിലും നടക്കും. തുടര്‍ന്ന ് മൃതദേഹം നാട്ടിലേക്ക് …

Read More »

ടി.പി. വര്‍ഗീസ് (തങ്കച്ചന്‍­-78) നിര്യാതനായി

tp varghese1

പരുമല: തച്ചംപേരില്‍ ടി.പി. വര്‍ഗീസ് (തങ്കച്ചന്‍- 78) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച രണ്ടിന് ആലംതുരുത്തി ശാരോണ്‍ ഫെലോഷിപ് ചര്‍ച്ച് സെമിത്തേരിയില്‍. ഭാര്യ: മേബല്‍. മക്കള്‍: ഷീബ (യുകെ), ഷീജ (കുവൈത്ത്), ഷാജി (മുംബൈ), ഷീല (കാലിഫോര്‍ണിയ), ഷേര്‍ലി (അബുദാബി). മരുമക്കള്‍: ജോസി (യുകെ), സജി (കുവൈത്ത്), ജിഷ (മുംബൈ), മാത്യു വര്‍ഗീസ് (കാലിഫോര്‍ണിയ), ജോര്‍ജി (അബുദാബി).

Read More »

കുര്യന്‍ പി. തോമസ് പട്ടേരില്‍ ന്യൂയോര്‍ക്കില്‍ നിര്യാതനായി

obit

ന്യൂയോര്‍ക്ക്: ആദ്യകാല കുടിയേറ്റ മലയാളിയും യോങ്കേഴ്‌സില്‍ ദീര്‍ഘകാലമായി താമസിച്ചുവരികയുമായിരുന്ന കുര്യന്‍ പി. തോമസ് (ബേബി) പട്ടേരില്‍ ന്യൂയോര്‍ക്കില്‍ ജൂലൈ 18-നു നിര്യാതനായി. കോട്ടയം ജില്ലയിലെ കടുത്തുരുത്തി സ്വദേശിയായിരുന്നു പരേതന്‍. 77 വയസായിരുന്നു. ന്യൂയോര്‍ക്കില്‍ ദീര്‍ഘകാലം ബിസിനസ് രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന പരേതന്‍ ഇന്ത്യന്‍ നേവിയിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ റോസമ്മ തോമസ് മാഞ്ഞൂര്‍ സൗത്തില്‍ പുളിക്കല്‍ചിറയില്‍ കുടുംബാംഗമാണ്. മക്കള്‍: ഡോ. എലിസബത്ത് ബോബ്‌ദേ, നാന്‍സി തോമസ്. മരുമക്കള്‍: ഡോ. രാജ് ബോബ്‌ദേ. …

Read More »

ജോര്‍ജ് എം. വര്‍ഗീസ് ഫ്‌ളോറിഡയില്‍ (80) നിര്യാതനായി, സംസ്കാരം ഇന്ന്

Newsimg1_4982492

താമ്പാ, ഫ്‌ളോറിഡ: അടൂര്‍ പുത്തന്‍വീട്ടില്‍ വിളയില്‍ ജോര്‍ജ് എം. വര്‍ഗീസ് (80) താമ്പായില്‍ നിര്യാതനായി. ശവസംസ്കാരം ജൂലൈ 18-ന് തിങ്കള്‍ (ഇന്ന്) 1 മുതല്‍ 4 വരെ നടത്തപ്പെടും. 11531 യു.എസ് ഹൈവെ 301 ഡേസ് സിറ്റി, ഫ്‌ളോറല്‍ മെമ്മറി ഗാര്‍ഡന്‍സ് ആണ് വിലാസം. ഭാര്യ: കുഞ്ഞമ്മ ജോര്‍ജ് കടമ്പനാട് വടക്കേല്‍ കുടുംബാംഗമാണ്. മക്കള്‍: പരേതനായ ജോര്‍ജ് വര്‍ഗീസ് (ബോബന്‍), ജോര്‍ജ് പി. കോശി (കുഞ്ഞ്), അനിലാ തോമസ് (മോളി). …

Read More »