Home / ചരമം (page 5)

ചരമം

ഫിലിപ്പ് കാലായില്‍ ഷിക്കാഗോയില്‍ നിര്യാതനായി

sas

ഷിക്കാഗോ: അമേരിക്കന്‍ കുടിയേറ്റ ചരിത്രത്തിലെ ആദ്യകാല മലയാളിയും സാമൂഹ്യ പരിഷ്കര്‍ത്താവുമായ ഫിലിപ്പ് കാലായില്‍ (86) മാര്‍ച്ച് 13-നു ചിക്കാഗോയില്‍ നിര്യാതനായി. ഉപരിപഠനാര്‍ത്ഥം വടക്കേ അമേരിക്കയിലേക്ക് 1956 -ല്‍ കേരളത്തില്‍ നിന്നും കുടിയേറ്റം നടത്തിയ അദ്ദേഹം ഷിക്കാഗോയിലെ ലയോള യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഉപരിപഠനം പൂര്‍ത്തിയാക്കി. വിദ്യാഭ്യാസ കാലഘട്ടത്തിലും തുടര്‍ന്നും ന്യൂനപക്ഷ വിഭാഗങ്ങളും പാര്‍ശ്വവത്കരിക്കപ്പെട്ടവരുമായ ഏഷ്യന്‍ വംശജര്‍ നേരിടുന്ന തിക്താനുഭവങ്ങള്‍ മനസ്സിലാക്കുകയും അനുഭവിക്കുകയും ചെയ്ത അദ്ദേഹം ഈ വിവേചനത്തിനെതിരേ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന …

Read More »

ജോര്‍ജ്ജ് ഡാനിയേല്‍ ഫിലാഡല്‍ഫിയായില്‍ നിര്യാതനായി

george1

ഫിലഡല്‍ഫിയാ, ദീര്‍ഘകാലമായി പിലാഡല്‍ഫിയായിലെ സ്ഥിര താമസക്കാരനും അണ്ടൂര്‍ വടക്കേവിള പുത്തന്‍വീട്ടില്‍ യോഹന്നാന്‍ ഡാനിയേലിന്റെയും തങ്കമ്മ ഡാനിയേലിന്റെയും മകനുമായ ശ്രീ . ജോര്‍ജ്ജ് ഡാനിയേല്‍ (71 ) മാര്‍ച്ചു 14 ന് ചൊവ്വാഴ്ച ഫിലാഡല്‍ഫിയായില്‍ നിര്യാതനായി. ഫിലാഡല്‍ഫിയ ന്യൂ ടെസ്റ്റ്‌മെന്റ് ചര്‍ച്ചിലെ സജീവ അംഗമായിരുന്നു. താമാര്‍ ഡാനിയേല്‍ ആണ് ഭാര്യ . ജെസ്സി ഡാനിയേല്‍ (Late ), വിന്‍സി ഡാനിയേല്‍ എന്നിവര്‍ മക്കളും, ബിനോജ് ഡാനിയേല്‍ മരുമകനും , അലീസ ഡാനിയേല്‍, …

Read More »

മിനിമോള്‍ സണ്ണി (49) നിര്യാതയായി

mini

ചങ്ങനാശ്ശേരി കുരിശുംമൂട് പീസ് ലൈന്‍ തോംമ്പുന്നയില്‍ സണ്ണി സക്കറിയാസിന്റെ ഭാര്യ മിനിമോള്‍ ജെ. കെ. (49) നിര്യാതയായി. ഭൗതിക ശരീരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മുതല്‍ 6 വരെ കുരിശുംമൂട്ടിലുള്ള വസതിയിലും തുടര്‍ന്ന് പിത്യ ഭവനമായ ഇത്തിത്താനം പൊന്‍പുഴ കല്ലുകളം ഭവനത്തിലും എത്തിക്കുന്നതുമാണ്. സംസ്കാര ശുശ്രൂഷ ഞായറാഴ്ച 2 മണിക്ക് പിതൃഭവനത്തില്‍ ആരംഭിച്ച് പാറേല്‍ സെന്റ്. മേരീസ് ദൈവാലയത്തില്‍. ഭര്‍ത്താവ്: സണ്ണി സക്കറിയാസ്. (M.E.S സില്‍ച്ചാര്‍) മക്കള്‍: സുമിന്‍ സണ്ണി …

Read More »

ഫിലിപ്പ് കാലായിലിന് ഫോമയുടെ ബാഷ്പാഞ്ജലി

sas

ഷിക്കാഗോ: ആദ്യകാല കുടിയേറ്റക്കാരനും അമേരിക്കന്‍ മലയാളി സമൂഹത്തിന് കൂട്ടായ്മയുടെ കരുത്ത് പകര്‍ന്ന കാരണവരുമായ ഫിലിപ്പ് കാലായിലിന്റെ (86) നിര്യാണത്തില്‍, അമേരിക്കന്‍ മലയാളികളുടെ ഐക്യത്തിന്റെ ശബ്ദമായ ഫോമ ആദരാഞ്ജലികളര്‍പ്പിച്ചു. അന്‍പതുകളില്‍ ഇദ്ദേഹം കപ്പലേറി അമേരിക്കയിലെത്തുമ്പോള്‍ മലയാളി കൂട്ടായ്മകളോ സംഘടനാ സംവിധാനങ്ങളോ ഒന്നുമില്ലായിരുന്നു. അക്കാലത്ത് മലയാളികളെ ഒരുമിപ്പിക്കാന്‍ ഫിലിപ്പ് ചേട്ടന്‍ സന്തം വീട്ടില്‍ യോഗങ്ങള്‍ നടത്തിയാണ് പ്രവാസ മണ്ണില്‍ സംഘടനയുടെ ശക്തിയെന്തെന്ന തിരിച്ചറിവ് നമുക്ക് പകര്‍ന്ന് നല്‍കിയത്. അറുപതുകളുടെ അവസാനത്തിലും എഴുപതുകളുടെ തുടക്കത്തിലുമാണ് …

Read More »

വാഹനാപകടത്തില്‍ മരിച്ച അജുമോന്‍ മാത്യുവിന്റെ സംസ്കാരം മാര്‍ച്ച് 20-ന്

aju1

ടൊറന്റോ (കാനഡ): അമേരിക്കയിലെ അരിസോണയില്‍ വച്ചു വാഹനാപകടത്തില്‍ മരിച്ച അജുമോന്‍ മാത്യുവിന്റെ (39) സംസ്കാര ശുശ്രൂഷകള്‍ മാര്‍ച്ച് 20-നു തിങ്കളാഴ്ച റാന്നി ഇട്ടിയപ്പാറ വൈ.എം.സി.എ ഹാളില്‍ രാവിലെ 9 മണിക്ക് ആരംഭിക്കുമെന്നു കുടുംബാംഗങ്ങള്‍ അറിയിച്ചു. റാന്നി വാഴക്കാലായില്‍ ടി.എസ് മാത്യു (റാന്നി സെന്റ് തോമസ് കോളജ്)- ഏലിയാമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ഫ്രെന്‍സി (കല്ലിശേരി മുഴുക്കീര്‍ പള്ളത്ത് കുടുംബാംഗം). മക്കള്‍: എഫ്രേം, ഏജലിന്‍. സഹോദരി: അനുമോള്‍. തത്സമയ സംപ്രേഷണം www.parudesa.net …

Read More »

തോമസ് ജോർജിന്റെ നിരിയാണത്തിൽ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ അനുശോചിച്ചു.

BABU MATHEW1

ന്യൂ യോർക്കിൽ പോർചെസ്റ്റെർ നിവാസിയും, ജോർജ് കുഴിയിൽ ഫിലിപ്പോസ്, അന്നമ്മ ജോർജിന്റെ മകനുമായ ആയ തോമസ് ജോർജ് (ബാബു - 59 ) അന്തരിച്ചു, ഭാര്യ അന്നാമ്മ തോമസ്, മക്കൾ: സ്റ്റീവൻ, ഷോൺ, ഷരോൺ. സഹോദരന്മാർ : ഫിലിപ്പോസ് ജോർജ് (ടെക്സാസ്), ജോൺ ജോർജ് (ന്യൂ യോർക്ക്) സഹോദരിമാർ: മറിയാമ്മ ജോർജ് (കാനഡ), ചിന്നമ്മ അലക്സാണ്ടർ (ഫ്ലോറിഡ) കുഞ്ഞമ്മ വർഗീസ് (ന്യൂ യോർക്ക്),മേരികുട്ടി ജേക്കബ് (ഇൻഡ്യ), Late റേച്ചൽ എബ്രഹാം …

Read More »

കാതറിന്‍ മെതിക്കളം (കത്രിക്കുട്ടി-78) ഫിലഡല്‍ഫിയയില്‍ നിര്യാതയായി.

PHILI

ഫിലഡല്‍ഫിയ: എടത്വാ മെതിക്കളം ജോസഫിന്റെ ഭാര്യ കാതറീന്‍ (കത്രിക്കുട്ടി-78) നിര്യാതയായി. കോട്ടയം മണിമല തൊട്ടിയില്‍ കുടുംബാംഗമാണ്. 1975-ല്‍ അമേരിക്കയില്‍ എത്തി ദീര്‍ഘനാളത്തെ ന്യൂയോര്‍ക്കിലെ ബ്രാങ്ക്‌സിലെ ജീവിതത്തിനുശേഷം കഴിഞ്ഞ ഒരു ദശാബ്ദമായി ഫിലഡെല്‍ഫിയായില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. മക്കള്‍: ഡോ.ബ്ലെസ്സി, ഡോ.ബിന്ദു. മരുമകന്‍: ഡോ.ജോര്‍ജ് ചാക്കോ കൊച്ചുമക്കള്‍: ജയിംസ്, ജോസഫ്, ജെസീക്ക. വേയ്ക്ക് സര്‍വ്വീസ്: സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍(608 Welsh Road, Philadelphia, PA-19115) മാര്‍ച്ച് 17 വെള്ളിയാഴ്ച വൈകുന്നേരം …

Read More »

ശാമുവേൽ യോഹന്നാന്റെ (അനിയൻ – 65) സംസ്കാരം നാളെ

aniyan

ഹരിപ്പാട് : വെള്ളിയാഴ്ച നിര്യാതനായ  മുട്ടം നാടാലയ്ക്കൽ പുത്തൻ വീട്ടിൽ ശാമുവേൽ യോഹന്നാന്റെ (അനിയൻ – 65) സംസ്കാര ശുശ്രുഷ നാളെ (13/3/2013) രാവിലെ 9.00 നു ഭവനത്തിൽ ആരംഭിക്കുകയും തുടർന്ന്  1.00 മണിക്ക് മുട്ടം ദി പെന്തെക്കോസ്റ്റൽ മിഷൻ ചർച്ചിന്റെ കാർത്തികപ്പള്ളി സെമിത്തേരിൽ സംസ്കാരം നടത്തപ്പെടുന്നതാണ് . ഭാര്യ : സൂസൻ മക്കൾ : സുജി ബെൻഹർ, സജി ശാമുവേൽ, സജു ശാമുവേൽ മരുമക്കൾ : ബെൻഹർ ജോൺ, …

Read More »

ബാബു തോമസ് (56) ഒക്കലഹോമയില്‍ നിര്യാതനായി

babu

ഒക്കലഹോമ: പുത്തന്‍വീട്ടല്‍ വാകത്താനം റാന്നി സ്വദേശിയും, ഒക്കലഹോമ യൂണിവേഴ്‌സിറ്റി ഉദ്യോഗസ്ഥനും, കേരളാ എക്‌സ്പ്രസിന്റെ പ്രശസ്ത ലേഖകനുമായിരുന്ന ബാബു തോമസ് ഒക്കലഹോമ (56) മാര്‍ച്ച് ഏഴാം തീയതി ചൊവ്വാഴ്ച രാവിലെ 8.40-നു നിര്യാതനായി. മാതാവ് തങ്കമ്മ (85) നാട്ടിലുണ്ട്. ബാബു തോമസിന്റെ സഹധര്‍മ്മിണി മേഴ്‌സി വാകത്താനം ചക്കംവേലില്‍ കുടുംബാംഗമാണ്. മക്കള്‍: ഡോ. മെബിന്‍- ഭാര്യ ക്രിസ്റ്റീന, റ്റോബിന്‍. സഹോദരിമാര്‍: ഷേര്‍ലി, ഷൈനി. മാര്‍ച്ച് 9, 10 (വ്യാഴം, വെള്ളി) തീയതികളില്‍ വൈകിട്ട് …

Read More »

സ്‌കൂളിന്റെ മൂത്രപുരയില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍

Two men exchanging money, close-up (digital enhancement)

സ്‌കൂളിന്റെ മൂത്രപുരയില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെങ്ങമനാട് സരസ്വതി ഭവനത്തില്‍ സുരേന്ദ്രന്റെ മകന്‍ സുബീഷ് (24) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ സ്‌കൂളിലെത്തിയ വിദ്യാര്‍ഥികളാണ് മൂത്രപുരയില്‍ യുവാവ് തൂങ്ങി നില്‍ക്കുന്ന വിവരം അധ്യാപകരേയും നാട്ടുകാരേയും അറിയിക്കുന്നത്. പൊലിസ് എത്തി മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ചൊവ്വാഴ്ച വെട്ടിക്കവല ക്ഷേത്രത്തിലെ ഉത്സവം ആയിരുന്നു. സുബീഷും ഉത്സവം കാണാനെത്തിയിരുന്നതായി ബന്ധുക്കള്‍ പറയുന്നു. വലിയ …

Read More »