Home / ചരമം (page 71)

ചരമം

കെ.പി.പി നമ്പ്യാര്‍ക്ക് വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ അന്ത്യാഞ്ജലി

    ഹൂസ്റ്റണ്‍: അന്തരിച്ച പ്രശസ്ത ടെക്‌നോക്രാറ്റ് കെ.പി.പി നമ്പ്യാര്‍ക്ക് (84) വേള്‍ഡ് മലയാളി കൗണ്‍സില്‍ അന്ത്യാഞ്ജലിയര്‍പ്പിച്ചു. കെല്‍ട്രോണ്‍ സ്ഥാപക ചെയര്‍മാനായിരുന്ന ഇദ്ദേഹം വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പ്രഥമ പ്രസിഡന്റുമായിരുന്നു. ബാംഗ്ലൂരില്‍ 30-ാം തീയതി വൈകുന്നേരമായിരുന്നു നമ്പ്യാരുടെ വിയോഗം. ഇലക്ട്രോണിക്‌സ് വിദഗ്ധന്‍. കെല്‍ട്രോണിന്റെ ആദ്യത്തെ ചെയര്‍മാന്‍, തിരുവനന്തപുരം ടെക്‌നോപാര്‍ക്കിന്റെ പ്രഥമ പദ്ധതി നിര്‍വഹണ സമിതി ചെയര്‍മാന്‍ എന്ന നിലകളില്‍ ഇലക്ട്രോണിക്‌സ് വ്യവസായ രംഗത്ത് കേരളത്തിന് മികച്ച സംഭാവനകള്‍ നല്‍കിയയാളാണ് കെ.പി.പി …

Read More »

ആച്ചിയമ്മ തോമസ് ബോസ്റ്റണില്‍ നിര്യാതയായി

ബോസ്റ്റണ്‍: ഹരിപ്പാട് തുണ്ടില്‍ വില്ലായില്‍ പരേതനായ സി.തോമസിന്റെ ഭാര്യയും റിട്ടയേര്‍ഡ് ഹെഡ്മിസ്ട്രസ്സുമായ ആച്ചിയമ്മ തോമസ് (95) ബോസ്റ്റണില്‍ നിര്യാതയായി. ശവസംസ്‌കാര ശുശ്രൂഷകള്‍ ഹരിപ്പാട് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വെച്ച് നടത്തപ്പെടും. ഡോ.അലക്‌സാണ്ടര്‍ തരകന്‍(യു.എസ്.എ), ഡോ.അച്ചാമ്മ ഐസക്(യു.എസ്.എ), പ്രൊഫസര്‍ ബഞ്ചമിന്‍ തരകന്‍(യു.എസ്.എ), പരേതനായ ഡോ.വര്‍ഗീസ് തരകന്‍ എന്നിവര്‍ മക്കളാണ്. മരുമക്കള്‍: ലീലാ തരകന്‍, ഡോ.എം.എസ്സ്. ഐസക്ക്, എലിസബത്ത് തരകന്‍, ഡോ.നിര്‍മ്മല തരകന്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് – 91-9400880606

Read More »

പോള്‍ കറുകപ്പള്ളിലിന്റെ ഭാര്യാപിതാവ്‌ പി.കെ. മാത്യു (82) നിര്യാതനായി

ന്യുയോര്‍ക്ക്: മലങ്കര ഓർത്തോഡോക്സ് സഭാ മാനേജിഗ് കമ്മറ്റി അംഗവും, നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മുൻ കൌണ്‍സിൽ അംഗവും, ഫൊക്കാന ട്രസ്ടീ ബോർഡ് ചെയർമാനുമായ ശ്രി. പോൾ കറൂകപിള്ളിലിന്റെ സഹധർമ്മിണി ലത പോളിന്റെയും, ഫൊക്കാന മുൻ സെക്രട്ടറി  ജോണ്‍ ഐസക്കിന്റെ (ഷിബു) ഭാര്യ ഷെല്‍ബിയുടെയും പിതാവ് എറണാകുളം  കുറുപ്പംപടി മുടക്കിരായി പടയാട്ടില്‍ വീട്ടില്‍ റിട്ട. കെ.എസ്.ആര്‍.ടി.സി ഇന്‍സ്‌പെക്ടര്‍ പി.കെ. മാത്യു (82) വാർദ്ധക്യ സഹജമായ അസുഖം മൂലം സ്വവസതിയിൽ നിര്യാതനായി. …

Read More »

ജോസ് പൊന്നോലില്‍ ഫ്‌ളോറിഡയില്‍ നിര്യാതനായി

ഫ്‌ളോറിഡ : പത്തനംത്തിട്ട കടമ്മനിട്ട ചാന്തുകാവ് പൊന്നോലില്‍ കുടുംബാഗം കെ.വി.ഏബ്രഹാമിന്റെയും ശോശാമ്മ ഏബ്രഹാമിന്റെയും മകന്‍ വര്‍ഗീസ് ഏബ്രഹാം(ജോസ് പൊന്നോലില്‍-58) ഫ്‌ളോറിഡയില്‍ നിര്യാതനായി. ജൂലൈ 2ന് വ്യാഴാഴ്ച വൈകീട്ട് 6 മുതല്‍ 9 വരെ ലേക്ക് ലാന്റ് ഐ.പി.സി. ചര്‍ച്ചില്‍(4525 ക്ലബ് ഹൗസ് റോഡ്, ലേക്ക്‌ലാന്റ്, 33812) ഭൗതിക ശരീരം പൊതുദര്‍ശനത്തിനു വെയ്ക്കുന്നതും ജൂലൈ 3 വെള്ളിയാഴ്ച രാവിലെ 9ന് ഒര്‍ലാന്റോ ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയില്‍(11551 State Road 535, Orlando, …

Read More »

പാറേക്കാട്ട്‌ റോസമ്മ മാണി (103) നിര്യാതയായി

പൂവരണി: കഴിഞ്ഞ ദിവസം നിര്യാതയായ പാറേക്കാട്ട്‌ റോസമ്മ മാണി (103)യുടെ സംസ്‌കാരം ഇന്ന്‌ പത്തിന്‌ പൂവരണി തിരുഹൃദയപള്ളിയില്‍ നടക്കും. പരേത പുന്നത്തറ ഇല്ലത്തുപറമ്പില്‍ കാരാപളളി കുടുംബാംഗം. മക്കള്‍: ഗ്രേയ്‌സി എബ്രഹാം (യുഎസ്‌എ), ജോസ്‌(യുഎസ്‌എ), ഡോ. സ്റ്റിഫാനി, അല്‍ഫോന്‍സാ, ക്ലാര(യുഎസ്‌എ), ഫിലോ (മുംബൈ), തിയോഫിന്‍(യുഎസ്‌എ). മരുമക്കള്‍: എബ്രഹാം ചിറത്തലയ്‌ക്കല്‍(യുഎസ്‌എ), ബീന പുത്തനങ്ങാടി(വൈക്കം), കെ.ജെ.ചാക്കോ കാനാട്ട്‌ പാലാ(റിട്ട. എച്ച്‌എസ്‌എച്ച്‌എം), തോമസ്‌ വാലി(ഇളംങ്ങുളം), ഡോണ്‍ കാനന്‍(യുഎസ്‌എ). ഫാ.ജോസ്‌ പാറേക്കാട്ട്‌ സിഎംഐ (ബാംഗളുരു) പരേതയുടെ ഭര്‍തൃസഹോദരപുത്രനാണ്‌. …

Read More »

പിലാക്കണ്ടി മുഹമ്മദ് അലി അന്തരിച്ചു

തലശ്ശേരി നഗരസഭാ മുന്‍ വൈസ് ചെയര്‍മാനും സിനിമാ നിര്‍മ്മാതാവുമായ പിലാക്കണ്ടി മുഹമ്മദ് അലി(65) അന്തരിച്ചു. സംസ്‌കാരം ശനിയാഴ്ച രാവിലെ 11 മണിക്ക് തലശ്ശേരി സെയ്ദാര്‍ പള്ളി ഖബറിസ്ഥാനില്‍ നടക്കും. നാളെ രാവിലെ മുതല്‍ ഉച്ചവരെ തലശ്ശേരിയില്‍ ഹര്‍ത്താല്‍ ആചരിക്കും. മുസ്‌ലിം ലീഗ് നേതാവായിരുന്ന പിലാക്കണ്ടി മുഹമ്മദ് അലി പിന്നീട് സി.പി.എമ്മില്‍ ചേരുകയായിരുന്നു.  യുവാക്കളെ അണിനിരത്തി ഫാസില്‍ ഒരുക്കിയ ലിവിങ് ടുഗെദര്‍ എന്ന ചിത്രം നിര്‍മ്മിച്ചത് പിലാക്കണ്ടി മുഹമ്മദ് അലിയായിരുന്നു  

Read More »

ഏലിയാമ്മ കോട്ടപ്പുറത്ത് നിര്യാതയായി

പെരുമ്പാവൂര്‍ : പെരുമ്പാവൂര്‍ കൊമ്പനാട് കോട്ടപ്പുറത്ത് പരേതനായ സകറിയായുടെ (കുഞ്ഞൂഞ്ഞ്) ഭാര്യ (86) സ്വവസതിയില്‍ പ്രായാധിക്യം മൂലം നിര്യാതയായി. സംസ്‌ക്കാരം 25-ാം തീയ്യതി ഉച്ചക്ക് ഒരു മണിയ്ക്ക് ദി പെന്തക്കോസ്ത് മിഷന്‍ സെമിത്തേരിയില്‍ നടത്തപ്പെട്ടു. മൈലക്കാട്ടു കുടുംബാഗമാണ് പരേതയായ ഏലിയാമ്മ. മക്കള്‍: സൂസന്‍, സിസി, സാലി, സിബി, സജി( എല്ലാവരും യു.എസ്.എ.-ല്‍), അന്നാമ്മ, പാപ്പച്ചന്‍(പെരുമ്പാവൂര്‍). മരുമക്കള്‍: ബെന്നി, മഞ്ജു, ഏലിയാസ്(ഫിലാഡല്‍ഫിയ), മോനച്ചന്‍, ബാബു(ഡാളസ്), പൗലോസ്, സാലി(പെരുമ്പാവൂര്‍). പരേത ആദ്യകാല പെന്തക്കോസ്ത് വിശ്വാസിയും …

Read More »

അമ്മിണി മാത്യു മുണ്ടേലില്‍ (65) ബോസ്റ്റണില്‍ നിര്യാതയായി

  ബോസ്റ്റണ്‍: ചെങ്ങന്നൂര്‍ മംഗലം, മുണ്ടേലില്‍ കുടുംബാംഗവും ബോസ്റ്റണില്‍ സ്ഥിരതാമസക്കാരനുമായ ജോര്‍ജ് മാത്യുവിന്റെ (തമ്പി) ഭാര്യ അമ്മിണി മാത്യു (65) ബോസ്റ്റണില്‍ നിര്യാതയായി. പത്തനംതിട്ട കുമ്പഴ വാഴയില്‍ കുടുംബാംഗമാണ് പരേത. ആനി, അനില്‍ എന്നിവര്‍ മക്കളും, ജെന്‍സി അനില്‍ (ഡാളസ്) മരുമകളുമാണ്. സഹോദരങ്ങള്‍: സാറാമ്മ ജോണ്‍ (കുമ്പഴ), പൊന്നച്ചന്‍ ജോര്‍ജ് (ഹൂസ്റ്റണ്‍), ഏബ്രഹാം വാഴയില്‍ (ബോസ്റ്റണ്‍), മാത്യു ജോര്‍ജ് വാഴയില്‍ (അറ്റ്‌ലാന്റാ), ബെന്നി ജോര്‍ജ് (ബോസ്റ്റണ്‍), മിനി ശാമുവേല്‍ (ബോസ്റ്റണ്‍). …

Read More »

സ്റ്റര്‍ നിര്‍മല അന്തരിച്ചു

മദര്‍ തെരേസയുടെ പിന്‍ഗാമി സിസ്റ്റര്‍ നിര്‍മല (81)അന്തരിച്ചു. കൊല്‍ക്കത്തയിലെ മിഷണറീസ് ഓഫ് ചാരിറ്റീസിന്‍െറ ആസ്ഥാനത്തുവച്ചായിരുന്നു അന്ത്യം. മദര്‍ തെരേസക്കുശേഷം 1997ലാണ് സിസ്റ്റര്‍ നിര്‍മല മിഷണറീസ് ചാരിറ്റീസിന്‍െറ സുപീരിയര്‍ ജനറലായി ചുമതലയേറ്റത്. 2009ല്‍ കാലാവധി തീരുന്നതുവരെ ആ സ്ഥാനത്തു തുടര്‍ന്നു. ഒറീസയിലെ റാഞ്ചി സ്വദേശിയാണ് സിസ്റ്റര്‍ നിര്‍മല. ഹിന്ദുവായാണ് ജനിച്ചതെങ്കിലും മദര്‍ തെരേസയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടയായി ക്രിസ്തുമതം സ്വീകരിക്കുകയായിരുന്നു. 2009ല്‍ പത്മവിഭൂഷണ്‍ നല്‍കി രാഷ്ട്രം ആദരിച്ചിട്ടുണ്ട്.  

Read More »

സംഗീത സംവിധായകന്‍ ജയിംസ് ഹോണര്‍ വിമാനാപകടത്തില്‍ മരിച്ചു

പ്രശസ്ത സംഗീത സംവിധായകനുമായ ജയിംസ് ഹോണര്‍ വിമാനാപകടത്തില്‍ മരിച്ചു. ടൈറ്റാനിക്,അവതാര്‍, ബ്രേവ് ഹാര്‍ട്ട്, ഏലിയന്‍സ്, ബ്യൂട്ടിഫുള്‍ മൈന്‍ഡ് എന്നീ സിനിമകളുടെ സംഗീതസംവിധായകനാണ് ഇദ്ദേഹം. ടൈറ്റാനികിന്‍െറ സംഗീത സംവിധാനത്തിന് രണ്ട് ഓസ്കാര്‍ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. രണ്ടു തവണ ഗോള്‍ഡന്‍ ഗ്ളോബല്‍ അവാര്‍ഡ് നേടിയിട്ടുള്ള ഹോണര്‍ പത്തു തവണ അക്കാദമി അവാര്‍ഡ് പട്ടികയിലും ഇടംപിടിച്ചിട്ടുണ്ട്. ഹോണറിന്‍െറ പേരില്‍ രജിസ്റ്റര്‍ ചെയ്ത വിമാനം സാന്താ ബാര്‍ബറയില്‍ തിങ്കളാഴ്ച രാവിലെയാണ് അപകടത്തില്‍പെട്ടത്. നിരവധി വിമാനങ്ങള്‍ സ്വന്തമായി …

Read More »