Home / അമേരിക്ക

അമേരിക്ക

ഡിട്രോയിറ്റ് എക്യുമെനിക്കല്‍ കൗണ്‍സിലിനു പുതിയ നേതൃത്വം

DECKC

ഡിട്രോയിറ്റ്: മേയ് പതിനൊന്നാം തീയതി ഡിട്രോയിറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കത്തോലിക്ക ദൈവാലയത്തിന്റെ പാരീഷ് ഹാളില്‍ വച്ച് നടത്തപ്പെട്ട കമ്മിറ്റിയോഗത്തില്‍ ഡിട്രോയിറ്റ് എക്യുമെനിക്കല്‍ കൗണ്‍സിലിന്റെ പുതിയ നേതൃത്വനിരയെ തിരഞ്ഞെടുത്തു : ബഹു ബിനു ജോസഫ് അച്ചന്‍ (സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്) - പ്രസിഡന്റ്, റൂബന്‍ ഡാനിയല്‍ - വൈസ് പ്രസിഡന്റ്, അലീന ഫിലിപ്പ് - സെക്രട്ടറി, ജെയിസ് കണ്ണച്ചാന്‍പറമ്പില്‍ - ജോയിന്റ് സെക്രട്ടറി, ജെറിക്‌സ് തെക്കേല്‍ …

Read More »

കാരുണ്യത്തിന്റെ കൈകള്‍ കുഷ്ഠരോഗികള്‍ക്കായി – ജോയി കുറ്റിയാനി

international1

മയാമി: ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ (INASF -ഇന്‍സാഫ്) സ്‌നേഹാര്‍ദ്രമായ കാരുണ്യ ഹസ്തങ്ങള്‍ ജീവിതത്തിന്റെ പിന്നാമ്പുറങ്ങളില്‍ തള്ളപ്പെട്ട നിസ്സഹായരായ കുഷ്ഠരോഗികള്‍ക്ക് സഹായമായി നീളുന്നു. ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ച് ഈവര്‍ഷം ഹൈദ്രബാദിലുള്ള ഗാന്ധിനഗര്‍ കുഷ്ഠരോഗ കോളനിയില്‍ സമ്പൂര്‍ണ്ണ സജ്ജീകരണത്തോടുകൂടിയ നഴ്‌സിംഗ് ക്ലിനിക്ക് നിര്‍മ്മിച്ച് നല്കുവാനുള്ള പദ്ധതിയുമായി മുന്നോട്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇരുനൂറോളം കുഷ്ഠരോഗികള്‍ കഴിയുന്ന ഈ കോളനിയിലെ അന്തേവാസികള്‍ക്കായുള്ള വസ്ത്രങ്ങളും, …

Read More »

വിശ്വാസ ജീവിതത്തില്‍ വളരണമെങ്കില്‍ പിഴ ചെയ്യുന്നവരോട് ക്ഷമിക്കണം; ഡോ. മുരളിധര്‍

dr.

ഡാലസ്: പ്രശ്‌നങ്ങള്‍ ഇല്ലാതെ ജീവിക്കുക എന്നത് അസാധ്യമാണ്. ആരില്‍ നിന്നാണോ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് അവരോട് ക്ഷമിക്കുവാന്‍ കഴിയുമ്പോള്‍ മാത്രമാണ് വിശ്വാസ ജീവിതത്തില്‍ വളരുന്നതിന് സാധ്യമാകുകയുള്ളൂ. സുപ്രസിദ്ധ വചന പ്രഘോഷകനും കാര്‍ഡിയോളജിസ്റ്റുമായ ഡോ. മുരളിധര്‍ പറഞ്ഞു.  ഗുഡ്‌ന്യൂസ് ഫെസ്റ്റിവലിനോടനുബന്ധിച്ചു ജൂണ്‍ 26, 27 തിയതികളില്‍ നടക്കുന്ന കണ്‍വന്‍ഷന്റെ  പ്രാരംഭദിനം ലൂക്കോസിന്റെ സുവിശേഷം 17–ാം അധ്യായത്തെ ആസ്പദമാക്കി സന്ദേശം നല്‍കുകയായിരുന്നു ഡോക്ടര്‍ മുരളിധര്‍. വിവിധ ഭാഗങ്ങളില്‍ നിന്നും ധാരാളം പേര്‍ പ്രസംഗം കേള്‍ക്കുന്നതിന് …

Read More »

ഡാളസ്സില്‍ ഇന്റര്‍ ചര്‍ച്ച് ക്രികേറ്റ് ടൂര്‍ണമെന്റ് ജൂണ്‍ 4 ന് ആരംഭിക്കുന്നു.

cricket1

ഡാളസ്സ്: ഡാളസ്സ്- ഫോര്‍ട്ട്വര്‍ത്ത് മെട്രോപ്ലെക്‌സിലെ വിവിധ ചര്‍ച്ചുകളില്‍ നിന്നുള്ള ക്രിക്കറ്റ് ടീമുകളെ ഉള്‍പ്പെടുത്തി എല്ലാ വര്‍ഷവും നടത്തി വരാറുള്ള ഇന്റര്‍ ചര്‍ച്ച് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഈ വര്‍ഷം ജൂണ്‍ 4 മുതല്‍ ജൂലായ് 22 വരെ ഡാളസ്സില്‍ നടക്കും. ഫ്രണ്ട്‌സ് ഓഫ് ഡാളസ് സംഘടനയാണ് മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്നത്. ഗാര്‍ലന്റ് ഒ- ബാനിയന്‍ റോഡിലുള്ള ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരങ്ങള്‍ നടക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. മത്സരങ്ങളിലേക്ക് പ്രവേശനം സൗജന്യമാണ്. ക്രിക്കറ്റ് കളിക്കാരെ …

Read More »

രണ്ട് ഇന്ത്യന്‍ അമേരിക്കന്‍ അറ്റോര്‍ണിമാര്‍ക്ക് സൂപ്പീരിയര്‍ കോര്‍ട്ട് ജഡ്ജിമാരായി നിയമനം

raj

കാലിഫോര്‍ണിയ: ഇന്ത്യന്‍ അമേരിക്കന്‍ വംശജരും പ്രമുഖ അറ്റോര്‍ണിമാരുമായ 'സോമനാഥ് രാജ ചാറ്റര്‍ജി', പബ്ലിക്ക് ഡിഫന്‍ഡര്‍ 'നീതു ബാദന്‍ സ്മിത്ത്' എന്നിവരെ സുപ്പീരിയര്‍ കോര്‍ട്ട് ജഡ്ജിമാരായി കാലിഫോര്‍ണിയ കാലിഫോര്‍ണിയാ ഗവര്‍ണര്‍ ജെറി ബ്രൗണ്‍ നിയമിച്ചു. ഇവരെ കൂടാതെ ബംഗ്ലാദേശി അമേരിക്കന്‍ വംശജനായ റൂബിയ ആറിനേയും സുപ്പീരിയര്‍ കോര്‍ട്ട് ജഡ്ജിയായി നിയമിച്ചിട്ടുണ്ട്. കാലിഫോര്‍ണിയ ഓക്ക്‌ലാന്റില്‍ നിന്നുള്ള നാല്‍പ്പത്തിയേഴ് വയസ്സുള്ള ചാറ്റര്‍ജി യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയായില്‍ നിന്ന് ബാച്ചിലര്‍ ഓഫ് ആര്‍ട്ട്‌സ് ബിരുദവും, ജൂറീസ് …

Read More »

മാര്‍ത്തോമ യുവജന സഖ്യം സൗത്ത് വെസ്റ്റ് റിജിയണിന് നവ നേതൃത്വം

rev

ഡാളസ്സ്: നോര്‍ത്ത് അമേരിക്ക- യൂറോപ്പ് മാര്‍ത്തോമ്മ യുവജന സഖ്യം സൗത്ത് വെസ്റ്റ് റീജിയണ്‍ 2017- 2020 വര്‍ഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഡാളസ്സ്, ഒക്കലഹോമ, ഹൂസ്റ്റണ്‍, കൊളറാഡോ, കാന്‍സസ് എന്നീ യുവജന സഖ്യ ശാഖകള്‍ ഉള്‍പ്പെടുന്നതാണ് സൗത്ത് വെസ്റ്റ് റീജിയണ്‍. മാര്‍ത്തോമ ചര്‍ച്ച് ഓഫ് ഡാലസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് ഇടവക വികാരിയായ റവ. സജി പി. സി ആണ് പ്രസിഡന്റ്. അച്ചന്‍ അറിയപ്പെടുന്ന മികച്ച ഒരു കണ്‍വന്‍ഷന്‍ പ്രാസംഗികനും, വേദ ശാസ്ത്ര …

Read More »

മേബല്‍ ഇടിക്കുള 1-ാമതായി ഗ്രാഡുവേറ്റ് ചെയ്തു.

mable

ഹൂസ്റ്റണ്‍: ഹൂസ്റ്റന്‍ നോര്‍ത്ത് ഷോറില്‍ താമസക്കാരായ വെണ്‍മണി വാലാങ്കര പീസ് കോട്ടജിലെ മിനി &അജി ഇടിക്കുള ദമ്പതികളുടെ മകള്‍ മേബല്‍ 1100 വിദ്യാര്‍ത്ഥികളില്‍ ഒന്നാമതായി നോര്‍ത്ത് ഷോര്‍ ഹൈസ്‌ക്കൂളില്‍ നിന്ന് മേയ് 21 ന് ഗ്രാഡുവേറ്റ് ചെയ്തു. എസ്എടി ല്‍ 1600 ല്‍ 1450 സ്‌കോറോടെ മികച്ച വിജയവും കരസ്ഥമാക്കി.  പാഠ്യേതര വിഷയങ്ങളിലും മേബല്‍ ഒന്നാമതാണ്. നാഷ്ണല്‍ ഓണര്‍ സൊസൈറ്റിയുടെ പ്രസിഡന്റും, 2017 കഌസ് ട്രഷററുമായി പ്രവര്‍ത്തിച്ചു. ഹൂസ്റ്റനില്‍ പാസ്റ്റര്‍ …

Read More »

ജി.എസ്.സി മലയാളം സ്കൂള്‍ 2017 ജൂണ്‍ 7-ന് ആരംഭിക്കും

gschuston

ഹൂസ്റ്റണ്‍: ഗ്രിഗോറിയന്‍ സ്റ്റഡി സര്‍ക്കിളിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ എട്ടുവര്‍ഷമായി നടത്തിവരുന്ന അവധിക്കാല മലയാളം ക്ലാസിന്റെ ഈവര്‍ഷത്തെ ക്ലാസുകള്‍ ജൂണ്‍, ജൂലൈ മാസങ്ങളിലായി സ്കാര്‍സ് ഡെയിലിലെ ഹാരിസ് കൗണ്ടി പബ്ലിക് ലൈബ്രറിയില്‍ വച്ചു നടത്താന്‍ തീരുമാനിച്ചു. ജൂണ്‍ ഏഴാം തീയതി ബുധനാഴ്ച തുടങ്ങുന്ന ക്ലാസ് രാവിലെ 10. മുതല്‍ 12.30 വരെയാണ് നടത്തുന്നത്. 6 വയസ് മുതല്‍ 18 വയസുവരെയുള്ള കുട്ടികളെ നമ്മുടെ മാതൃഭാഷയായ മലയാളം സംസാരിക്കാനും എഴുതുവാനും വായിക്കാനും പരിശീലിപ്പിക്കുന്നതിനൊപ്പം …

Read More »

ആഘോഷനിറവില്‍ ദിലീപ്‌ഷോ സൗത്ത് ഫ്‌ളോറിഡയില്‍ അരങ്ങേറി

south florida

സൗത്ത് ഫ്‌ളോറിഡ: കലാസ്വാദകര്‍ ഏറെ കാത്തിരുന്നു കടന്നു വന്ന ദിലീപ് ഷോ 2017 സൗത്ത് ഫ്‌ചോറിഡയില്‍ ആഘോഷമായി മാറി.നാദിര്‍ഷ സംവിധാനം ചെയ്ത് ദിലീപും ഇരുപത്തിയഞ്ചില്‍ പരം കലാകാരന്മാരും അണിനിരന്ന ദിലീപ് ഷോ കാണികള്‍ക്കു മൂന്നര മണിക്കൂര്‍ മനം നിറഞ്ഞു ആസ്വദിക്കാന്‍ ഉള്ള ചേരുവകള്‍ നിറഞ്ഞതായിരുന്നു.. നൃത്ത ഹാസ്യ - ഗാന സമന്വയമായി വേദി തകര്‍ത്താടിയ കലാകാരന്മാര്‍ക്കു കയ്യടികളോടെയാണ് കാണികള്‍ ആവേശം നല്‍കിയത്. ദിലീപ് – പിഷാരടി ധര്‍മജന്‍ കൂട്ടുക്കെട്ടിന്‍റെ മികവില്‍ …

Read More »

മയമക്കു മരുന്നിന് അടിമകളായവര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുന്നവര്‍ മയക്കു മരുന്ന് കഴിച്ചു മരിച്ചു

addiction

പെന്‍സില്‍വാനിയ: മയക്കുമരുന്നിന് അടിമകളായവര്‍ക്ക് കൗണ്‍സിലിംഗ് നല്‍കി നേര്‍വഴിക്കു നയിക്കുവാന്‍ നിയോഗിക്കപ്പെട്ട രണ്ടു കൗണ്‍സിലര്‍മാര്‍ അമിതമായി മയക്കു മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് മരിച്ചു. പെന്‍സില്‍വാനിയ അഡിക്ഷന്‍ സെന്ററിലാണ് സംഭവം. ഈ ഫെസിലിറ്റിയില്‍ കഴിഞ്ഞിരുന്ന ആറു പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കി മയക്കുമരുന്നില്‍ നിന്നും മോചനം പ്രാപിക്കുന്നതിനിടയിലാണ് കൗണ്‍സിലര്‍മാരുടെ മരണം. മെയ് 21 ഞായറാഴ്ച നടന്ന സംഭവം ചെസ്റ്റര്‍ കൗണ്ടി അറ്റോര്‍ണി ഓഫിസറാണ് പുറത്തുവിട്ടത്. ഇവിടെ കഴിഞ്ഞിരുന്ന അന്തേവാസികളാണ് ഞായറാഴ്ച രാവിലെ ഇരുവരും അബോധാവസ്ഥയില്‍ …

Read More »