Home / അമേരിക്ക (page 18)

അമേരിക്ക

മുസ്ലിം വനിതക്കു നേരെ ബ്രൂക്ക്ലിനില്‍ വംശീയാക്രമണം

ബ്രൂക്ക്ലിന്‍ (ന്യൂയോര്‍ക്ക്): കൗമാരക്കാരായ പെണ്‍കുട്ടികള്‍ കൂട്ടം ചേര്‍ന്ന് വംശീയാധിക്ഷേപം നടത്തി മുസ്ലിം വനിതക്കു നേരെ ആക്രമണം നടത്തിയതായി ബ്രൂക്ക്ലിന്‍ പൊലീസ് വെള്ളിയാഴ്ച നടത്തിയ പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തി. പരുക്കുകള്‍ നിസ്സാരമാണെങ്കിലും വിശദ പരിശോധനക്കായി ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബ്രൂക്ലിന്‍ ഡൗണ്‍ ടൗണ്‍, ആഡം സ്ട്രീറ്റിലുള്ള പനീറ ബ്രഡില്‍ കാപ്പി കുടിച്ചു കൊണ്ടിരിക്കെ പെണ്‍കുട്ടികള്‍ ഇവരുടെ സമീപത്തെത്തി ഭീകരിയെന്ന്   വിളിച്ചു അധിക്ഷേപിക്കുകയും, മുഷ്ടി ചുരുട്ടി ഇടിക്കുകയും മുഖത്ത് തുപ്പുകയും ചെയ്തതായി ആക്രമണത്തിനിരയായ സൊവാദ് …

Read More »

നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പോസ്റ്റ് ഓഫിസുകളെ ലക്ഷ്യമിട്ട് ട്രംപ്

വാഷിങ്ടണ്‍: നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പോസ്റ്റ് ഓഫിസുകളെ പുനരുദ്ധരിക്കുന്നതിനുള്ള പദ്ധതിയുമായി ട്രംപ് രംഗത്ത്. ബില്യണ്‍ കണക്കിന് ഡോളറാണ് പ്രതിവര്‍ഷം പോസ്റ്റ് ഓഫിസുകള്‍ നഷ്ടം ഉണ്ടാകുന്നത്. ആമസണ്‍ പോലുള്ള കമ്പനികൾക്ക്  കുറഞ്ഞ നിരക്കില്‍ സാധനങ്ങള്‍ എത്തിച്ചുകൊടുക്കുന്നതാണ് പോസ്റ്റ് ഓഫിസുകളുടെ നഷ്ടത്തിന് കാരണമാകുന്നതെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. ഫ്‌ലോറിഡയിലെ ഒഴിവുകാല വസതിയില്‍ നിന്നും വാഷിംഗ്ടണിലേക്ക് തിരിക്കുന്നതിനു മുന്‍പാണ് ട്രംപ് തന്റെ ആഗ്രഹം വെളിവാക്കിയത്. ഇന്ത്യന്‍ വംശജര്‍ ഉള്‍പ്പെടെ പതിനായിരക്കണക്കിന് ജീവനക്കാരാണ് പോസ്റ്റ് ഓഫിസില്‍ പ്രവര്‍ത്തിക്കുന്നത്. സ്വതന്ത്ര ഏജന്‍സിയായി …

Read More »

ഞങ്ങള്‍ മരിക്കുന്നു – കൊച്ചുമകളേയും തോളിലേറ്റി അമ്മ മകള്‍ക്കയച്ച സന്ദേശം

ബ്രോന്‍സ് (ന്യൂയോര്‍ക്ക്): ന്യൂയോര്‍ക്ക് അപ്പാര്‍ട്ട്‌മെന്റില്‍ തീ ആളിപ്പടര്‍ന്നപ്പോള്‍ രക്ഷപ്പെടാന്‍ യാതൊരു മാര്‍ഗ്ഗവുമില്ലാതെ തീയില്‍ അകപ്പെട്ട മാതാവ് കൊച്ചുമകളേയും മാറത്തടുക്കി മകളെ ഫോണില്‍ വിളിച്ചു പറഞ്ഞു '' ഞങ്ങള്‍ മരിക്കുകയാണ്''. അമ്മ എന്താണ് പറയുന്നത്. അവിടെനിന്നും എങ്ങനെയെങ്കിലും രക്ഷപ്പെടാന്‍ ശ്രമിക്കുക. മകളുടെ ഫോണ്‍ സന്ദേശം  കേള്‍ക്കാന്‍ മാതാവിനു കഴിയുന്നതിനു മുന്‍പു തന്നെ പുകയും അഗ്‌നിയും മുറിയില്‍ നിറഞ്ഞതായിരിക്കും മരണകാരണമെന്നു പിന്നീടു അഗ്‌നിശമന സേനാംഗങ്ങള്‍ വെളിപ്പെടുത്തി.  മറിയ ബേറ്റിസ്, എട്ടു മാസമുള്ള കൊച്ചുമകള്‍ …

Read More »

റവ. ഡോ മാർട്ടിൻ അൽഫോൻസ് ജനുവരി 2 നു ഐ പി എല്ലിൽ പുതു വത്സര സന്ദേശം നൽകുന്നു

പോർട്ട്ലാൻഡ് ഇന്റർനാഷണൽ ചർച്ച മിനിസ്റ്ററും സുപ്രസിദ്ധ മാരാമൺ കൺവെൻഷനിലെ പ്രാസംഗികനുമായ റവ. ഡോ മാർട്ടിൻ അൽഫോൻസ് ജനുവരി 2 നു ചൊവ്വാഴ്ച ഇന്റര്‍ നാഷണല്‍ പ്രയര്‍ ലയനില്‍ പുതു വത്സര സന്ദേശം നൽകുന്നു .വിവിധ രാജ്യങ്ങളിലുള്ളവര്‍ പ്രാര്‍ത്ഥനക്കായി ഒത്തുചേരുന്ന ഇന്റര്‍ നാഷണല്‍ പ്രയര്‍ ലയ്ന്‍ ആഴ്ചയിലെ എല്ലാ ചൊവ്വാഴ്ചയും രാത്രി 9 മണിക്ക് (ന്യൂയോര്‍ക്ക് ടൈം) സജീവമാകുമ്പോള്‍ വിവിധ മതങ്ങളില്‍, വിശ്വാസങ്ങളില്‍ കഴിയുന്നവരുടെ മാനസികവും ശാരീരികവും കുടുംബപരവുമായ പ്രശ്ണ്ടനങ്ങള്‍ക്ക് പരിഹാരം …

Read More »

ഹൂസ്റ്റന്‍ ക്നാനായ കാത്തലിക് സൊസൈറ്റിക്ക് പുതിയ പ്രവര്‍ത്തകസമിതി

ഹ്യൂസ്റ്റന്‍: വടക്കേ അമേരിക്കയിലെ പ്രമുഖ ക്നാനായ സംഘടനയായ ഹ്യൂസ്റ്റന്‍ ക്നാനായ കാത്തലിക് സൊസൈറ്റി (എച്ച്.കെ.സി.എസ്.) 2018 ലേക്ക് പുതിയ പ്രവര്‍ത്തക സമിതിയെ തെരഞ്ഞെടുത്തു. നിലവിലെ പ്രസിഡന്‍റ് ഫ്രാന്‍സിസ് ഇല്ലിക്കാട്ടിലിന്‍റെ അദ്ധ്യക്ഷതയില്‍ ഹ്യൂസ്റ്റന്‍ ക്നാനായ കാത്തലിക് കമ്മ്യൂണിറ്റി സെന്‍ററില്‍ വച്ച് കൂടിയ യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. പ്രസിഡന്‍റ് തോമസ് കൊരട്ടിയില്‍, വൈസ് പ്രസിഡന്‍റ് ലിന്‍സി കരിമ്പിന്‍കാലായില്‍, സെക്രട്ടറി സിറില്‍ തൈപറമ്പില്‍, ജോയിന്‍റ് സെക്രട്ടറി റെജി പെരുമനതേട്ട്, ട്രഷറര്‍ ജോസ് നെടുമാക്കല്‍, …

Read More »

അരിസോണയില്‍ യുവജനങ്ങളുടെ നേതൃത്വത്തില്‍ ക്രിസ്തുമസ് ആഘോഷം

അരിസോണ: ഹോളി ഫാമിലി സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് ഫീനിക്‌സ് 2017 ക്രിസ്തുമസ് പൂര്‍വ്വാധികം ഭംഗിയായി ആഘോഷിച്ചു. ഭക്തിസാന്ദ്രമായ പാതിരാ കുര്‍ബാനയും, പ്രദക്ഷിണവും, ഉണ്ണീശോയുടെ "തീയുഴിയല്‍' നേര്‍ച്ചയും വിശ്വാസികള്‍ക്ക് ആരാധനയുടെ നിമിഷങ്ങളായിരുന്നു. ഗായകസംഘത്തിന്റെ ശ്രുതിമധുര കരോള്‍ ഗാനങ്ങളോടെ ആരംഭിച്ച ദിവ്യബലിയില്‍ ഇടവകാംഗങ്ങള്‍ ഒന്നടങ്കം പങ്കുചേര്‍ന്നു. ക്രിസ്തുമസ് വെറുമൊരു ആഘോഷമാക്കിത്തീര്‍ക്കുവാനുള്ളതല്ല, മറിച്ച് "ദൈവം നമ്മോടുകൂടെ' എന്നര്‍ത്ഥമുള്ള "ഇമ്മാനുവേല്‍' ആയി ദൈവപുത്രന്‍ ഭൂമിയില്‍ മനുഷ്യാവതാരം ചെയ്തതിന്റെ ഓര്‍മ്മപുതുക്കലാണ്. അത്. ഈ അവസരത്തില്‍ നാം …

Read More »

ബൈ ബൈ ബോയിങ് 747

ന്യൂയോര്‍ക്ക്: അമേരിക്കന്‍ വിമാനക്കമ്പനിയില്‍ നിന്നും അവസാനത്തെ ബോയിങ് 747 ജംമ്പോ ജറ്റ് വിമാനവും റിട്ടയര്‍ ചെയ്തു. യുഎസ് ഏവിയേഷന്‍ കമ്പനികളില്‍ 37 വര്‍ഷം നീണ്ട അപ്രമാദിത്ത സേവനത്തിനാണ് ഇതോടെ വിരാമമാവുന്നത്. ഡെല്‍റ്റ എയര്‍ലൈന്‍സ് ഉപയോഗിച്ചിരുന്ന ബോയിങ് 747-ന്റെ അവസാന യാത്രയും ആഘോഷമായിരുന്നു. യാത്രക്കാരും വിമാനക്കമ്പനിയും ചേര്‍ന്നു ആകാശത്തിലെ രാജവായിരുന്ന ബോയിങ് 747-ന് വന്‍ യാത്രയയപ്പു നല്‍കി. ഈ ശ്രേണയില്‍പ്പെട്ട ബോയിങ് യാത്ര വിമാനങ്ങള്‍ ആകാശത്തെ പറവകളായി മാറിയത് 1970-ലാണ്. അന്നു …

Read More »

ഇസ്രയേല്‍ റെയില്‍വേ സ്റ്റേഷന് ട്രംപിന്റെ പേര് നല്‍കുമെന്ന് ഇസ്ര്ായേല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ മന്ത്രി

വാഷിങ്ടണ്‍ ഡിസി: ഇസ്രയേല്‍ തലസ്ഥാനം ടെല്‍അവീവില്‍ നിന്നും ജറുസലമിലേക്ക് മാറുമെന്ന് നിക്‌സന്‍ മുതലുള്ള അമേരിക്കന്‍ പ്രസിഡന്റുമാര്‍ വാഗ്ദാനം നല്‍കുകയും, നിയമ നിര്‍മ്മാണം നടത്തുകയും ചെയ്തിരുന്നുവെങ്കിലും ഡോണള്‍ഡ് ട്രംപാണ് വാഗ്ദാനം പ്രാവര്‍ത്തികമാക്കാന്‍  ഉറച്ച നടപടികള്‍ സ്വീകരിച്ചത്. ഇസ്രായേല്‍ രാഷ്ട്രം ട്രംപിന്റെ ധീരമായ തീരുമാനത്തിന് നല്‍കിയ അംഗീകാരമായിട്ടാണ് ഇസ്രയേല്‍ റെയില്‍വേ സ്റ്റേഷന് ട്രംപിന്റെ പേര് നല്‍കുന്നതെന്ന് ഇസ്രയേല്‍ ഗതാഗത മന്ത്രി ഇസ്രാല്‍ കറ്റ്‌സ്. വിശുദ്ധ നഗരത്തിന്റെ വെസ്റ്റേണ്‍ വാളില്‍ നിന്നും അധികം അകലെയല്ലാതെ …

Read More »

ലസ്ബിയന്‍ ദമ്പതികള്‍ക്ക് വിവാഹ കേക്ക് നിഷേധിച്ചതിന് 135,000 നഷ്ടപരിഹാരം നല്‍കാന്‍ വിധി

ഒറിഗണ്‍: സ്വവര്‍ഗ്ഗ വിവാഹം ആഘോഷിക്കുന്നതിന് കേക്ക് ഉണ്ടാക്കി കൊടുക്കുവാന്‍ വിസമ്മതിച്ച ബേക്കറി ഉടമകള്‍ 135,000 ദമ്പതികള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ഒറിഗണ്‍ അപ്പീല്‍ കോടതി വിധിച്ചു. വിധിക്കെതിരെ ഒറിഗണ്‍ സുപ്രീം കോടതി അപ്പീല്‍ നല്‍കുമെന്ന് ബേക്കറി ഉടമകള്‍ അറിയിച്ചു. 2013 മുതല്‍ ദേശീയ ശ്രദ്ധ പിടിച്ചു പറ്റിയ ഈ കേസ്സില്‍ ബേക്കറി ഉടമകളുടെ മതവിശ്വാസമനുസരിച്ചു ലസബിന്‍ വിവാഹം അംഗീകരിക്കാനാവില്ലെന്നു ചൂണ്ടികാട്ടിയാണ് ദമ്പതികളുടെ ആവശ്യം ഇവര്‍ നിരാകരിച്ചത്. മെലിസ, ഏരണ്‍ ക്ലിന്‍ എന്നിവരുടെ …

Read More »

ന്യൂയോര്‍ക്കില്‍ വന്‍ തീപിടുത്തം-കുട്ടിയുള്‍പ്പെടെ 12 മരണം-4 പേര്‍ക്ക് ഗുരുതര പരുക്ക്

ന്യൂയോര്‍ക്ക്(ബ്രോണ്‍സ്): ബ്രോണ്‍സിലെ അപ്പോര്‍ട്ട്‌മെന്റ് തീപിടിച്ചു ഒരു കുട്ടി ഉള്‍പ്പെടെ 12 പേര്‍ വെന്തുമരിക്കുകയും, നാലുപേര്‍ക്ക് ഗുരുതരമായി പൊള്ളലേല്‍ക്കുകയും ചെയ്തതായി ന്യൂയോര്‍ക്ക് മേയര്‍ ഡി. ബഌസിയൊ വ്യാഴാഴ്ച വൈകീട്ട് നടത്തിയ പത്രസമ്മേളനത്തില്‍ അറിയിച്ചു. ന്യൂയോര്‍ക്ക് സിറ്റിയിലെ സമീപ കാല സംഭവങ്ങളില്‍ ഇത്രയും പേര്‍ തീപിടുത്തത്തില്‍ കൊല്ലപ്പെടുന്നതു ആദ്യമായാണെന്നും മേയര്‍ പറഞ്ഞു. അഞ്ചു നില അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തില്‍ ആളി പടര്‍ന്ന തീ അണക്കുന്നതിനായി 160 അഗ്നിശമന സേനാംഗങ്ങളും, നിരവധി വളണ്ടിയര്‍മാരും ആഹോരാത്രം അക്ഷീണ …

Read More »