Home / അമേരിക്ക (page 2)

അമേരിക്ക

പോലീസ് ഓഫീസറെ കുറ്റവിമുക്തനാക്കിയതില്‍ സെന്റ് ലൂയിസില്‍ പ്രതിഷേധം ഇരമ്പുന്നു.

സെന്റ് ലൂയിസ്: കറുത്ത വര്‍ഗക്കാരനായ ആന്റണി ലാമാര്‍ സ്മിത്ത് 2011 ല്‍ വൈറ്റ് പോലീസ് ഓഫീസറുടെ വെടിയേറ്റ് കൊല്ലപ്പെട്ട കേസ്സില്‍ ഓഫീസറെ കോടതി കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വെറുതെ വിട്ടതില്‍ പ്രതിഷേധിച്ചു സെപ്റ്റംബര്‍ 15ന് ആരംഭിച്ച പ്രതിഷേധ പ്രകടനം ഇന്ന് (സെപ്റ്റംബര്‍ 18ന്) രാവിലെ അക്രമാസക്തമായി. പോലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് നിരവധി പോലീസുക്കാര്‍ക്കു ചെറിയ തോതില്‍ പരിക്കേറ്റു. എണ്‍പതു പ്രകടനക്കാരെ പോലീസ് നീക്കം ചെയ്തു. വസ്തുവകള്‍ക്ക് നാശനഷ്ടമുണ്ടാക്കിയതിന് ഇവര്‍ക്കെതിരെ നടപടികളും …

Read More »

ഹാര്‍വി ചുഴലി ഫുഡ് സ്റ്റാമ്പ് അപേക്ഷകള്‍ സ്വീകരിക്കുന്നതില്‍ ഇളവ്

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ചുഴലിയെ തുടര്‍ന്ന് ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിന് നിലവിലുള്ള ഫുഡ് സ്റ്റാമ്പ് അപേക്ഷകള്‍ സ്വീകരിക്കുന്ന മാനദണ്ഡങ്ങളില്‍ ഇളവു വരുത്തിയതായി ടെക്‌സസ് ഹെല്‍ത്ത് ആന്റ് ഹ്യൂമണ്‍ സര്‍വീസസ് കമ്മീഷന്‍ വക്താവ് കാരി വില്യംസ് അറിയിച്ചു. ഫെഡറല്‍ ഗവണ്‍മെന്റ് ഫുഡ് സ്റ്റാമ്പ് പദ്ധതിയില്‍ അംഗമാക്കുന്നതിനും, അപേക്ഷകര്‍ താമസിക്കുന്ന കൗണ്ടികളില്‍ അപേക്ഷ നല്‍കണമെന്ന വ്യവസ്ഥയിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. ഹാര്‍വി ദുരന്തത്തിനുശേഷം സ്വന്തം ഭവനങ്ങള്‍ ഉപേക്ഷിച്ചു പോകേണ്ടി വന്നവര്‍ക്ക് അവര്‍ ഇപ്പോള്‍ താമസിക്കുന്ന കൗണ്ടികളില്‍ അപേക്ഷ …

Read More »

മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയയ്ക്ക് പുതിയ നേതൃത്വം

നോര്‍ത്തേണ്‍ കാലിഫോര്‍ണിയ: 34 വര്‍ഷത്തെ പ്രവര്‍ത്തനപാരമ്പര്യമുള്ള നോര്‍ത്തേണ്‍ കാലിഫോര്‍ണിയയിലെ മലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ (എം.എ.എന്‍.സി.എ) യുടെ 2017- 19 വര്‍ഷത്തെ ബോര്‍ഡിലേക്കുള്ള ഇലക്ഷന്‍ റിസള്‍ട്ട് പ്രഖ്യാപിച്ചു. പ്രസിഡന്റായി സജന്‍ മൂലപ്ലാസിക്കലും, വൈസ് പ്രസിഡന്റായി റാണി സുനില്‍, സെക്രട്ടറിയായി സുനില്‍ വര്‍ഗീസ്, ജോയിന്റ് സെക്രട്ടറിയായി സുഭാഷ് സ്കറിയ, ട്രഷററായി ലിജു ജോണ്‍ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. ബീന രമേശ്, റീനു ചെറിയാന്‍, ബാബു ആലുംമൂട്ടില്‍, …

Read More »

എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്ക ചിക്കാഗോ കണ്‍വന്‍ഷന്‍ കിക്കോഫ് ന്യൂയോര്‍ക്കില്‍ നടന്നു

ന്യൂയോര്‍ക്ക്: 2018 ആഗസ്റ്റ് 10,11,12 തീയതികളില്‍ ചിക്കാഗോയില്‍ നടക്കുന്ന എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്ക കൺവൻഷന്റെ വിജയകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് ന്യൂയോര്‍ക്കിൽ തുടക്കം കുറിച്ചു. 2017 സെപ്തംബര്‍ 10-ന് ഗ്ലെന്‍ ഓക്സ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന നായര്‍ ബനവലന്റ് അസോസിയേഷന്റെ ഓണാഘോഷ വേളയില്‍ എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് മുഖ്യാതിഥിയായിരുന്നു. കണ്‍‌വന്‍ഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിക്കുകയും എന്‍.ബി.എ. കുടുംബാംഗങ്ങളെ ക്ഷണിക്കുകയും ചെയ്തു. അമേരിക്കയിലെയും കാനഡയിലെയും ഏഴു സംഘടനകളോടെ തുടക്കം കുറിച്ച …

Read More »

വീണ്ടും ട്രംപ് അണ്ണന്‍ പണിപറ്റിച്ചു

വാഷിങ്ടന്‍: ട്വിറ്ററില്‍ വിവാദത്തിന്റെ അഗ്‌നി പടര്‍ത്തി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പുതിയ ട്വീറ്റ്. രാഷ്ട്രീയ പ്രതിയോഗിയായ ഹിലറി ക്ലിന്റന്റെ ദേഹത്തേക്കു ഗോള്‍ഫ് ബോള്‍ എറിഞ്ഞുവീഴ്ത്തുന്ന ജിഫ് ചിത്രം റീട്വീറ്റ് ചെയ്തതാണു പുതിയ വിവാദത്തിനു വഴിയൊരുക്കിയത്. ഏറുകൊണ്ടു ഹിലറി വിമാനത്തിനുള്ളിലേക്കു മറിഞ്ഞുവീഴുന്ന ദൃശ്യവും എഡിറ്റുചെയ്ത ജിഫിലുണ്ട്. 'ക്രൂക്കഡ് ഹിലറി' എന്ന ഹാഷ് ടാഗോടെ റീട്വീറ്റ് ചെയ്ത ചിത്രം ഒരുമണിക്കൂര്‍കൊണ്ട് 28,000 പേര്‍ റീട്വീറ്റ് ചെയ്തു. 62,000 ലൈക്കുകളും ഇതിനു കിട്ടി. …

Read More »

ഷിക്കാഗോ മലയാളീ അസോസിയേഷൻ ഇന്റർ നാഷണൽ കാർഡ് ഗെയിംസ് ഒക്ടോബര് 28 നു

ഷിക്കാഗോ മലയാളീ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന കാർഡ് ഗെയിംസ്  ( 28 ആൻഡ് റമ്മി  )ഒക്ടോബർ 28 നു  വീലിങ്ങിലുള്ള റമദാ പ്ളാസ ഹോട്ടൽ (Ramada Plaza Hotel, 1090 S Milwaukee Ave, Wheeling, IL - 60090 )          വെച്ച് നടത്തപെടുന്നതാണ്.  28 കളിയിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിന് 1001 ഡോളർ ക്യാഷ് അവാർഡും മഹാരാജ ഫുഡ്സ് എവർ    റോളിങ്ങ് ട്രോഫിയും ലഭിക്കും.  രണ്ടാം സ്ഥാനം …

Read More »

അനുഗ്രഹിത ബൈബിള്‍ കണ്‍വെന്‍ഷന്‍ പോർചെസ്റ്ററിൽ സെപ്റ്റംബര്‍ 23-ാം തീയതി

ന്യൂ യോർക്ക് : ബ്രോങ്ക്സ് വെസ്റ്റ്ചെസ്റ്റർ ഏരിയയിലുള്ള ഓര്‍ത്തഡോക്സ് ദേവാലയങ്ങള്‍ സംയുക്തമായി സെപ്റ്റംബര്‍ 23-ാം തീയതി ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് പോർചെസ്റ്ററിലുള്ള സെന്റ് ജോര്‍ജ്ജ് ദേവാലയത്തില്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ നടത്തുന്നു. നിരണം ഭദ്രാസാനാധിപനും, വാഗ്മിയും, പണ്ടിതനും, കോ-ഓര്‍ഡിനേറ്റര്‍ ഓഫ്  മലങ്കര ഓര്‍ത്തഡോക്സ് മിഷന്‍ ബോഡ്, സെന്‍റ്. തോമസ് കാരുണ്യ ഗൈഡന്‍സ് സെന്‍റര്‍, കൗണ്‍സില്‍ മെമ്പര്‍ ഓഫ് പരുമല സെമിനാരി അങ്ങനെ പലവിധമായ ഭാരവാഹിത്വങ്ങളില്‍ പ്രശോഭിക്കുന്നതും, വളരെ പ്രശസ്ത കണ്‍വന്‍ഷന്‍ …

Read More »

അമേരിക്കൻ മലയാളികളെ കോരിത്തരിപ്പിച്ചു പൂമരം 2017

കഴിഞ്ഞ 20 വർഷങ്ങൾക്കിടയിൽ അമേരിക്കയിൽ നടന്ന ഏറ്റവും നല്ല സ്റ്റേജ് ഷോ എന്ന ബഹുമതിയുമായി പൂമരം യാത്ര തുടങ്ങി !!   Houston ലെയും  Mc Allen ലെയും മലയാളികൾ ഒരിക്കലും മറക്കാൻ കഴിയാത്ത സംഗീത നടന വിസ്മയം ആയി മാറിയ സ്റ്റേജ് ഷോ ആയി മാറി പൂമരം!!!…… അമേരിക്കയില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന്ന പരിപാടികളില്‍ നിന്നും വളരെ വ്യത്യസ്തത നിറഞ്ഞതാണ് വൈക്കം വിജയലക്ഷ്മിയും സംഘവും അവതരിപ്പിക്കുന്ന ‘പൂമരം’ ഷോ. …

Read More »

സതേണ്‍ കാലിഫോര്‍ണിയ ഈദ് കുടുംബ സംഗമം

ഇര്‍വൈന്‍, കാലിഫോര്‍ണിയ: സതേണ്‍ കാലിഫോര്‍ണിയയിലുള്ള മലയാളി മുസ്ലിം കുടുംബങ്ങളെ കോര്‍ത്തിണക്കി, എസ്.സി.എം.എം.എ (SCMMA) സംഘടന ഒരുക്കിയ, ഇക്കൊല്ലത്തെ ഈദ് കുടുംബ സംഗമം ,ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 9 ശനിയാഴ്ച , ഏര്‍വൈന്‍ ഓര്‍ച്ചാര്‍ഡ് പാര്‍ക്കില്‍ വെച്ച് നടന്നു. ഈ സംഗമത്തില്‍ പങ്കെടുത്ത , കേരളത്തിലെ എല്ലാ ജില്ലകളിലും നിന്നുമായുള്ള മുപ്പതോളം കുടുംബങ്ങള്‍ക്ക് , ഇത് ജന്മ നാടും വീടും അവിടുത്തെ ആഘോഷങ്ങളും നഷ്ടമാവുന്ന അമേരിക്കന്‍ പ്രവാസിക്ക് , ഗൃഹാതുരത്വം തിരിച്ച് കിട്ടാനും …

Read More »

മോട്ടോര്‍ സൈക്കിള്‍ കളവു വര്‍ദ്ധിക്കുന്നതിനെതിരെ മുന്നറിയിപ്പ്

നോര്‍ത്ത് സൈഡ് (ചിക്കാഗോ): നോര്‍ത്ത് സൈഡിലുള്ള വീടുകളില്‍ നിന്നും മോട്ടോര്‍ ബൈക്കുകള്‍ മോഷണം വര്‍ദ്ധിച്ചുവരുന്നതായും, ഇതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നും ചിക്കാഗോ പോലീസ് മുന്നറിയിപ്പു നല്‍കി. വൈകീട്ട് മുതല്‍ അര്‍ദ്ധരാത്രി വരെയുള്ള സമയങ്ങളിലാണ് കൂടുതല്‍ മോഷണം നടക്കുന്നതെന്ന് പോലീസ് അറിയിച്ചു. സെപ്റ്റംബര്‍ 13 വരെ ഒറ്റ മാസത്തിനുള്ളില്‍ ഏഴോളം മോട്ടോര്‍ ബൈക്കുകള്‍ മോഷണം പോയതായി പരാതി ലഭിച്ചിട്ടുണ്ട്. വീടുകളില്‍ സൂക്ഷിച്ചിരുന്ന ബൈക്കുകളാണിതെല്ലാമെന്നും പോലീസ് പറയുന്നു. വെസ്റ്റ് മെല്‍റോസ്, നോര്‍ത്ത് റാവന്‍സ് വുഡ്, …

Read More »