Home / അമേരിക്ക (page 20)

അമേരിക്ക

ബ൪ഗ൯ കൗണ്ടി മലയാളി ക്രിസ്ത്യ൯ ഫെലോഷിപ്പിന്‍െറ ഈസ്റ്റ൪ ആഘോഷം ഏപ്രില്‍ 23 ന്

edtr

ബ൪ഗ൯ കൗണ്ടി മലയാളി ക്രിസ്ത്യ൯ ഫെലോഷിപ്പിന്‍െറ ഈസ്റ്റര്‍ ആഘോഷം  2017 ഏപ്രില്‍ 23     ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ബ൪ഗ൯ഫീൽഡ് സെ൯റ് തോമസ് ഇവാഞ്ചലിക്കൽ ച൪ച്ചിൽവച്ച്( 34 Delford Avenue, Bergenfield, NJ 07621) നടത്തപ്പെടുന്നതാണ്.   സിറിയന്‍ ഓര്‍ത്തഡോക്സ് ആര്‍ച്ച് ഡയോസിസ് ഇന്‍ നോര്‍ത്ത് അമേരിക്കയുടെ ആര്‍ച്ച് ബിഷപ്പ്  അഭിവന്ദ്യ മാര്‍ തീത്തോസ് യല്‍ദോ തിരുമേനി മുഖ്യാതിഥിയായി   ഈസ്റ്റ൪ സന്ദേശം നൽകും. പ്രൊഫഷണല്‍ ഗായകരവതരിപ്പിക്കുന്ന …

Read More »

ഡോ.ഏബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌ക്കോപ്പാ ട്രിനിറ്റിയില്‍ സന്ധ്യാനമസ്‌കാര ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും

rev

ഹൂസ്റ്റണ്‍: ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം അമേരിക്കയില്‍ എത്തിച്ചേര്‍ന്ന മാര്‍ത്തോമ്മ സഭയുടെ അടൂര്‍ ഭദ്രാസന അദ്ധ്യക്ഷന്‍ അഭിവന്ദ്യ ഡോ.ഏബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌ക്കോപ്പാ ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമ്മാ ഇടവക സന്ദര്‍ശിയ്ക്കുന്നു.  ഏപ്രില്‍ 11 ന് ചൊവ്വാഴ്ച ഹൂസ്റ്റണില്‍ എത്തിച്ചേരുന്ന തിരുമേനി 11, 12 തീയതികളില്‍(ചൊവ്വാ, ബുധന്‍) ട്രിനിറ്റി മാര്‍ത്തോമ്മാ ദേവാലയത്തില്‍ വച്ച് വിശുദ്ധ വാരാത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന സന്ധ്യാനമസ്‌ക്കാര ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. വികാരി റവ.മാത്യൂസ് ഫില്പ്പ്, അസിസ്റ്റന്റ് വികാരി റവ.ഫിലിപ്പ് ഫിലിപ്പ് എന്നിവര്‍ …

Read More »

അഭി.വന്ദ്യ . ഡോ. യൂഹാനോൻ മാർ തേവോദോറോസ് തിരുമേനി ഹ്യൂസ്റ്റൺ സെൻറ്. ഗ്രീഗോറിയോസ് ഇടവകയിൽ ഹാശാ ആഴ്ചയ്ക്ക് നേതൃത്വം നൽകുന്നു.

sgoc

അഭി.വന്ദ്യ . ഡോ. യൂഹാനോൻ മാർ തേവോദോറോസ്  തിരുമേനി ഹ്യൂസ്റ്റൺ സെൻറ്. ഗ്രീഗോറിയോസ് ഇടവകയിൽ ഹാശാ ആഴ്ചയ്ക്ക് നേതൃത്വം  നൽകുന്നു. മലങ്കര ഓർത്തഡോൿസ് സഭ കൊട്ടാരക്കര, പുനലൂർ ഭദ്രാസനാധിപൻ അഭി.വന്ദ്യ . ഡോ . യൂഹാനോൻ മാർ തേവോദോറോസ്  തിരുമേനി ഈ വർഷം  ഹ്യൂസ്റ്റൺ സെൻറ്. ഗ്രീഗോറിയോസ് ഇടവകയിൽ ഹാശാ ആഴ്ചയ്ക്ക് നേതൃത്വം  നൽകുന്നു. അഭി.വന്ദ്യ തിരുമേനിയുടെ മഹനീയ സാന്നിദ്ധ്യത്തിൽ നടത്തപ്പെടുന്നദുഃ ഖ വെള്ളിയാഴ്ച ശുശ്രുഷയ്ക്കും , ദുഃ ഖ …

Read More »

റോക്ക്‌ലാന്‍ഡ് സെന്റ് മേരിസ് മേരിസ് ഓർത്തഡോക്സ് ഇടവകയിലെ കാതോലിക്കാ ദിനആഘോഷങ്ങൾ ഗംഭീരമായി.

yonkers orthodox

മലങ്കര സഭയുടെ നോർത്ത്ഈസ്റ്റ്  അമേരിക്കൻ ഭദ്രാസനത്തിലെ  പ്രമുഖ ദേവാലയങ്ങളിൽ  ഒന്നായ റോക്ക്‌ലാന്‍ഡ് സെന്റ് മേരിസ്  ഓർത്തഡോക്സ് ഇടവകയിലെ കാതോലിക്കാ ദിനആഘോഷങ്ങൾ ഭക്തി പുരസ്പരം ആഘോഷിച്ചു. വികാരി റെവ.ഫാ.ഡോ. രാജു വർഗീസിന്റെ അദ്ധ്യക്ഷതയിൽ  വിശുദ്ധ കുർബ്ബാനക്ക് ശേഷം കൂടിയ യോഗത്തിൽ ഭദ്രാസന കൗൺസിൽ  അംഗവും, മുൻ സഭാ മാനേജിങ് കമ്മിറ്റി അംഗവുമായാ ഫിലിപ്പോസ് ഫിലിപ്പ്, മലങ്കര അസോസിയേഷൻ പ്രീതിനിധി ജോൺ ജേക്കബ്, സെമിനാരിയൻ ബോബി  വര്ഗീസ് തുടങ്ങിയവർ കത്തോലിക്കാ ദിനത്തിൻറെ പ്രാധാന്യത്തെപറ്റിയും …

Read More »

പിസിനാക് 2017 സംഗീത സന്ധ്യയും പ്രൊമോഷന്‍ യോഗവും ന്യൂജേഴ്സിയില്‍ ഏപ്രില്‍ 23 ന്

pcnak 2017 new jersy

ന്യൂജേഴ്സി:  വടക്കെ അമേരിക്കയിലെ ഏറ്റവും വലിയ വിശ്വാസി കൂട്ടായ്മയായ പിസിനാക് ( പെന്തക്കോസ്തല്‍ കോണ്‍ഫ്രന്‍സ് ഓഫ് നോര്‍ത്ത് അമേരിക്കന്‍ കേരളൈറ്റ്സ്) ന്‍റെ മുപ്പത്തിയഞ്ചാമത് കോണ്‍ഫ്രന്‍സ് 2017 ജൂണ്‍ 29 മുതല്‍ ജൂലൈ 2 വരെ ഒഹായോയിലെ കൊളംബസിലുള്ള ഹയാത്ത് റീജന്‍സി കോണ്‍ഫ്രന്‍സ് സെന്‍ററില്‍ നടക്കുന്നു. ഇതിന്‍റെ ഭാഗമായി ന്യൂജേഴ്സി, നോര്‍ത്തേണ്‍ ന്യൂയോര്‍ക്ക്,  റീജിയന്‍റെ പ്രൊമോഷണല്‍ യോഗവും സംഗീത സന്ധ്യയും ഏപ്രില്‍ 23 ഞായറാഴ്ച വൈകുന്നേരം 6.30 ന്  ഹാക്കന്‍സാക്ക്,  ന്യൂജേഴ്സിയിലുള്ള …

Read More »

ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫ്രന്‍സ് കിക്കോഫും കാതോലിക്കാ ദിനാഘോഷവും നടത്തപ്പെട്ടു

kikoff

ന്യൂയോര്‍ക്ക്. നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫ്രന്‍സ് കിക്കോഫും, കാതോലിക്കാ ദിനാഘോഷങ്ങളും സമന്വയിപ്പിച്ചുകൊണ്ട് സ്റ്റാറ്റന്‍ ഐലന്‍റ് സെന്‍റ് ജോര്‍ജ് ദേവാലയത്തില്‍വച്ചു നടത്തപ്പെട്ട ചടങ്ങ് വന്‍ വിജയമായിരുന്നു. വിശുദ്ധ കുര്‍ബ്ബാനയ്ക്കുശേഷം ഇടവകവികാരി റവ. ഫാ. അലക്സ് കെ. ജോയി കാതോലിക്കേറ്റ് പതാക ഉയര്‍ത്തി പരിപാടികള്‍ക്കു തുടക്കം കുറിച്ചു.  കാതോലിക്കാ മംഗളഗാനത്തിനു ശേഷം പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കുകയും വിശ്വാസികള്‍ അത് ഏറ്റു പറയുകയും ചെയ്തു.  തുടര്‍ന്നു നടന്ന പൊതുസമ്മേളനത്തില്‍ …

Read More »

“അമേരിക്കയിലെ മലയാളി സ്റ്റേജ് ഷോകൾ നല്ല കലാരൂപങ്ങൾ ആയി മാറട്ടെ” (റോബിൻ കൈതപ്പറമ്പ്)

robbin2

വീണ്ടും ഇതാ അമേരിക്കയിൽ സ്റ്റേജ് ഷോകളുടെ ഉത്സവം തുടങ്ങുകയായി. മലയാള നാട്ടിൽ നിന്നും താര രാജാക്കൻമാരും താര റാണീകളും, പഴയകാല താരങ്ങളും, പാട്ടു പാടാൻ അറിയുന്നവരും, പാടാൻ പഠിച്ചു കൊണ്ടിരിക്കുന്നവരും, മിമിക്രി എന്ന കലാരൂപത്തെ, പുതിയ തലമുറയുടെ കലയായി ചിത്രീകരിച്ച് കോമഡി എന്ന കോമാളിത്തരം കാണിക്കുന്നവരും എത്തുകയായി അമേരിക്കയിൽ ഒരു പ്രോഗ്രാം കിട്ടുക എന്നത് മലയാള താരങ്ങളെ സംബദ്ധിച്ചിടത്തോളം ലോട്ടറി അടിക്കുന്നതിന് തുല്യമാണ്. കുടുംബസമേതം സ്പോൺസറുടെ ചിലവിൽ ഒരു അമേരിക്കൻ …

Read More »

സൗത്ത് ഫ്ളോറിഡ ഐ.പി.സി കൺവെൻഷനിൽ പാസ്റ്റർ റൂഫസ് മാത്യൂസ് പ്രസംഗിക്കും

youth conveener

സൗത്ത് ഫ്ലോറിഡ: ഐ.പി.സി.സൗത്ത് ഫ്ളോറിഡ സഭയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 28-29 വരെ യൂത്ത് കൺവൻഷൻ സൺറൈസിൽ നടക്കും. വെള്ളിയാഴ്ച വൈകിട്ട് 7 ന് ആരംഭിക്കുന്ന കൺവെൻഷനിൽ പ്രശസ്ത യുവജന പ്രസംഗകൻ പാസ്റ്റർ റൂഫസ് മാത്യൂസ് വചനം പ്രസംഗിക്കും. 29 ശനിയാഴ്ച രാവിലെ 10-ന്  യൂത്ത് ചലഞ്ച് നടക്കും. യൂത്ത് ഡയറക്ടർ സാം ജോർജ്ജ്, പി.വൈ.പി.എ കോർഡിനേറ്റർമാരായ ജെയിൻ ജേക്കബ്, സാറാ ഗീവർഗീസ് എന്നിവർ നേതൃത്വം നല്കും.പാസ്റ്റർമാരായ കെ.സി.ജോൺ ഫ്ളോറിഡ, ജോൺ …

Read More »

പാറ്റേഴ്‌സണ്‍ സെന്റ് ജോര്‍ജ് സിറോ മലബാര്‍ കത്തോലിക്കാ ദേവാലയത്തിന്റെ പുതിയ പാരിഷ് കൗണ്‍സില്‍ സ്ഥാനമേറ്റു

gsffsg

ന്യൂജേഴ്‌സി : പാറ്റേഴ്‌സണ്‍ സെന്റ് ജോര്‍ജ് സിറോ മലബാര്‍ കത്തോലിക്കാ ദേവാലയത്തിന്റെ  2017  2018 വര്‍ഷങ്ങളിലേക്കുള്ള പുതിയ  പാരിഷ് കൗണ്‍സില്‍ സ്ഥാനമേറ്റു ! ഇടവക  വികാരി റവ.ജേക്കബ് ക്രിസ്റ്റിയുടെ നേതൃത്വത്തില്‍  ഇടവകയുടെ 2017 18 വര്‍ഷത്തേക്കുള്ള പുതിയ കൈക്കാരന്മാരായി ജോംസണ്‍ ഞാലിമ്മാക്കല്‍ , തോമസ് തൊട്ടുകടവില്‍   എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്ത് ഔദ്യോഗികമായി സ്ഥാനമേറ്റു. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ വളരെ നിസ്വാര്‍ത്ഥമായി കൈക്കാരന്മാരായി  സേവനം ചെയ്ത ജോയ് ചാക്കപ്പന്‍, ഫ്രാന്‍സിസ് പള്ളുപ്പേട്ട  …

Read More »

തുടർച്ചയായി നാലാം തവണയും അഡ്വ. ഷിബി അമ്മുപ്പിള്ളിൽ കലാതിലകം.

FB_IMG_1491529763870-1

എറണാകുളം: കേരള ഹൈക്കോർട്ട് അഡ്വക്വേറ്റ്സ് അസോസിയേഷൻയുവ അഭിഭാഷകർക്കായി സംഘടിപ്പിച്ച കലാമത്സരങ്ങളിൽ തുടർച്ചയായി നാലാം തവണയും അഡ്വ. ഷിബി അമ്മുപ്പിള്ളിൽ കലാതിലകം ആയി ചരിത്രം സൃഷ്ടിച്ചു.ഗവർണർ പി. സദാശിവം കലാതിലക പട്ടം സമ്മാനിച്ചു. 2010-ൽ ഉസ്മാനിയ യൂണിവേഴ്സിറ്റി കോളജ് ഓഫ് ഹൈദരാബാദിൽ നിന്നും നിയമബിരുദം നേടിയ ഷിബി  മൂന്ന് വർഷവും കോളജിലെ കലാമത്സരങ്ങളിലും വ്യക്തിഗത ചാമ്പ്യൻഷിപ്പിന് അർഹയായിട്ടുണ്ട്. 2011-ൽ സന്നത് സ്വീകരിച്ചതിന് ശേഷം ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനും മനുഷ്യാവകാശ പ്രവർത്തകനുമായ  അഡ്വ.പി.കെ …

Read More »