Home / അമേരിക്ക (page 30)

അമേരിക്ക

ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ പത്താം വാര്‍ഷികം ആഘോഷിച്ചു

ബെല്‍വുഡ്, ഷിക്കാഗോ: സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ ഭദ്രാസന ദേവാലയമായ ബെല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവക സ്ഥാപനത്തിന്റെ പത്താം വാര്‍ഷികം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ആഘോഷിച്ചു. വിശുദ്ധ തോമാശ്ശീഹായുടെ ദുക്‌റാന തിരുനാളിനോടനുബന്ധിച്ച്, ഒമ്പതാം തീയതി ഞായറാഴ്ച വൈകിട്ട് 7 മണിക്ക് നടത്തപ്പെട്ട ആഘോഷമായ ദിവ്യബലിയുടെ സമാപനത്തില്‍ രൂപതാ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് ഭദ്രദീപം തെളിയിച്ച് വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് നടന്ന ദിവ്യബലിയില്‍ ബിഷപ്പ് മാര്‍ ജോയി …

Read More »

സെന്റ് ജൂഡ് മലങ്കര കത്തോലിക്കാപള്ളി വികാരി ഫാ. സജി മുക്കൂട്ട് സില്‍വര്‍ ജൂബിലി നിറവില്‍

ഫിലാഡല്‍ഫിയ: പ്രാര്‍ത്ഥനാപൂര്‍ണമായ ജീവിതശൈലിയിലൂടെയും, നിസ്തുലമായ അജപാലനശുശ്രൂഷയിലൂടെയും, സെ. ജൂഡ് സീറോമലങ്കര കത്തോലിക്കാപള്ളി വികാരി റവ. ഡോ. സജി ജോര്‍ജ് മുക്കൂട്ട് കര്‍ത്താവിന്റെ മുന്തിരിതോപ്പില്‍ പൗരോഹിത്യത്തിന്റെ കര്‍മ്മനിരതമായ 25 സംവല്‍സരങ്ങള്‍ പൂര്‍ത്തിയാക്കുന്നു. ആഗസ്റ്റ് 19 ശനിയാഴ്ച്ച ബെന്‍സേലത്തുള്ള സെ. എലിസബെത്ത് ആന്‍ സീറ്റോണ്‍ പള്ളിയില്‍ (1200 Park Ave, Bensalem, PA 19020) നടക്കുന്ന സജി അച്ചന്റെ പൗരോഹിത്യ രജതജൂബിലി ആഘോഷങ്ങള്‍ വിജയമാക്കുന്നതിനായി ഇടവകാസമൂഹം ഒറ്റക്കെട്ടായി പരിശ്രമിക്കുന്നു. ആഗസ്റ്റ് 19 ശനിയാഴ്ച്ച …

Read More »

നേഴ്‌സവകാശങ്ങള്‍ക്ക് പിയാനോയുടെപിന്തുണ

ഫിലഡല്‍ഫിയ: കേരളത്തിലെ നേഴ്‌സുമാര്‍ സഹിക്കുന്ന ചൂഷണങ്ങള്‍ക്കെതിരേയുള്ള അണിചേരലുകള്‍ക്ക് പെന്‍സില്‍വേനിയാ ഇന്ത്യന്‍ അമേരിക്കന്‍ നേഴ്‌സസ് ഓര്‍ഗനൈസേഷന്‍ (പിയാനോ) ധാര്‍മിക പിന്തുണ പ്രഖ്യാപിച്ചു. അമേരിക്കയിലെയും ഇന്ത്യയിലെയും തൊഴില്‍ നിയമ പരിധിയ്ക്കുള്ളില്‍ നിìള്ള പിന്തുണയാണിത്. കേരളത്തില്‍ നിന്ന് ലോകമെമ്പാടും പോയി സേവനം ചെയ്യുന്ന നേഴ്‌സുമാരാണ് കേരളത്തിന്റെയും ഇന്ത്യയുടെയും വിദേശ നാണ്യ ശേഖരത്തിന് കരുത്തു പകരുന്നത്. ഈ നേഴ്‌സുമാരെപ്പോലെ തന്നെ കനത്ത ലോണെടുത്ത് പഠിച്ചിറങ്ങുന്ന നേഴ്‌സുമാരായ മലയാള മക്കള്‍, നക്കാപ്പിച്ച കൂലിക്ക് ജീവിതം ഇന്ത്യയിലെയും കേരളത്തിലെയും …

Read More »

കോട്ടയം അസോസിയേഷന്‍ വാര്‍ഷീക പിക്‌നിക് നടത്തി

ഫിലഡല്‍ഫിയ: സഹോദരീയ നഗരത്തില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കി ഇതര സംഘടനകളുമായി ഒന്നരദശാബ്ദത്തിലധികമായി സഹകരിച്ചു പ്രവര്‍ത്തിച്ചു വരുന്ന കോട്ടയം അസോസിയേഷന്റെ പതിവുപോലെ എല്ലാവര്‍ഷവും നടത്തിവരുന്ന വാര്‍ഷിക പിക്‌നിക് പ്രകൃതി രമണീയമായ കോര്‍ക്രീക് പാര്‍ക്കില്‍ വച്ച് നടത്തുകയുണ്ടായി. അംഗങ്ങളുടെ ഇടയിലെ സൗഹൃദവും കൂട്ടായ്മയും ഒരിക്കല്‍കൂടി പുതുക്കുന്നതിനായും ഈയവസരം വേദിയായി തീരുകയുണ്ടായി. ജൂണ്‍ 17 ശനിയാഴ്ച രാവിലെ 9 മണിക്ക് പ്രാര്‍ത്ഥനയോടു കൂടി പിക്‌നിക് ആരംഭിക്കുകയുണ്ടായി. കുട്ടികളും മുതിര്‍ന്നവരുമായി ധാരാളം ആളുകള്‍ അനിയന്ത്രിതമായ …

Read More »

വിശ്വാസദീപ്തിയില്‍ കോണ്‍ഫറന്‍സ് രണ്ടാം ദിനം

പോക്കണോസ് (പെന്‍സില്‍വേനിയ): മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്റെ രണ്ടാം ദിവസം വിശ്വാസദീപ്തിയില്‍ കുളിര്‍ന്നു നിന്നു. കലഹാരി റിസോര്‍ട്‌സ് ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്ററില്‍ പ്രഭാതപ്രാര്‍ത്ഥനയോടെയായിരുന്നു വ്യാഴാഴ്ച പരിപാടികള്‍ക്ക് തുടക്കമിട്ടത്. റവ. ഡോ. രാജു വറുഗീസ് ധ്യാനപ്രസംഗം നടത്തി. മുതിര്‍ന്നവര്‍ക്ക് മുഖ്യപ്രാംസംഗികനായ റവ. ഡോ. എം. ഒ. ജോണ്‍ വേദ പുസ്തകത്തിലെ 1 തെസ്സലോനിക്യര്‍ അഞ്ചാം അധ്യായം 11-ാം വാചകത്തെ ആസ്പദമാക്കിയുള്ള പരസ്പരം പ്രോത്സാഹിപ്പിക്കുക, …

Read More »

മാറാനാഥാ വാര്‍ഷിക കണ്‍വെന്‍ഷന്‍ ഡാളസ്സില്‍ ജൂലായ്‌ 16 മുതല്‍

ബാര്‍ച്ച്‌ സ്‌പ്രിംഗ്‌സ്‌ (ഡാളസ്സ്‌): മാറാനാഥ ഫുള്‍ ഗോസ്‌പല്‍ ചര്‍ച്ച്‌സിന്റെ ജനറല്‍ കണ്‍വന്‍ഷന്‍ ജൂലായ്‌ 16 മുതല്‍ 23 വരെ ബാള്‍ച്ച്‌ സ്‌പ്രിംഗ്‌ ബ്രൂട്ടന്‍ റോഡിലുള്ള മാറാനാഥ ചര്‍ച്ചില്‍ വെച്ച്‌ നടത്തപ്പെടുന്നു. റവ ഡോ ജോണ്‍ വൈക്കോഫ്‌, റവ മിച്ച്‌ ക്ലെ, റവ തോമസ്‌ മാമന്‍, റവ അനിഷ്‌ ഇലപ്പാറ, റവ ജസ്റ്റിന്‍ ജേക്കബ്‌ എന്നീ പ്രഗല്‍ഭരും പ്രശസ്‌തരും, ദൈവ വചന പണ്ഡിതരുമാണ്‌ കണ്‍വന്‍ഷനില്‍ പ്രസംഗിക്കുന്നത്‌. എല്ലാ ദിവസവും വൈകിട്ട്‌ 6.45 …

Read More »

നഴ്‌സുമാരും അവകാശങ്ങളും : ഷിജി അലക്‌സ്

നഴ്‌സുമാര്‍ സമരത്തില്‍. ഇതൊരു പുതിയ കാര്യമല്ല. സര്‍ക്കാര്‍ മേഖലയിലെ നഴ്‌സുമാരും നഴ്‌സിംഗ് വിദ്യാര്‍ത്ഥികളും അവകാശങ്ങള്‍ നേടിയെടുക്കാന്‍ എന്നും ഒരുമിക്കുകയും, സമരം നടത്തുകയും ആ അവകാശങ്ങള്‍ മുന്‍കാല പ്രാബല്യത്തോടെ നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്. കൊല്ലം ജില്ലാ ആശുപത്രയില്‍ നിന്നും നഴ്‌സിംഗ് പഠനം പൂര്‍ത്തിയാക്കിയ ലേഖിക പഠനശേഷം അഞ്ചുമാസം കൊല്ലം ജില്ലയിലെ തന്നെ പ്രശസ്തമായ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയുണ്ടായി. ആ അഞ്ചുമാസംകൊണ്ട് സ്വകാര്യമേഖലയിലെ ചൂഷണം നേരിട്ട് കണ്ടതാണ്. അതിന് ഏതു മതത്തിന്റെ …

Read More »

പ്രവീൺ വധക്കേസ് ; നല്ല ശമര്യക്കാരൻ ചമഞ്ഞ ഗേക് ബെഥൂണ്‍ പിടിയിൽ

ഷിക്കാഗോ: അമേരിക്കയിലെ മലയാളി സമൂഹത്തെ നടുക്കിയ പ്രവീണ്‍ വധക്കേസില്‍ മൂന്നു വര്‍ഷത്തിനു ശേഷം പ്രതി അറസ്റ്റില്‍. സതേണ്‍ ഇല്ലിനോയി യൂണിവേഴ്‌സിറ്റിയിലെ രണ്ടാം വര്‍ഷ ക്രിമിനോളജി ആന്‍ഡ് ക്രിമിനല്‍ ജസ്റ്റിസ് വിദ്യാര്‍ഥിയായിരുന്ന പ്രവീണ്‍ വര്‍ഗീസിനെ കൊലപ്പെടുത്തി കേസില്‍ 22 വയസുകരനായ ഗേജ് ബഥൂണ്‍ ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച വൈകുന്നേരം പോലീസ് ബഥൂണിനെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു. 2014 ഫെബ്രുവരി 12 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗ്രാന്‍ഡ് ജൂറി ചേര്‍ന്ന് …

Read More »

നെവിന്‍ തോബിയാസിന്റെ ഭരതനാട്യം അരങ്ങേറ്റം 22 ന് ഷിക്കാഗോയില്‍

ഷിക്കാഗോ: ഭരതനാട്യ നൃത്തരംഗത്ത് അരങ്ങേറ്റം കുറിക്കാന്‍ (ഗ്രാഡ്വേഷന്‍) നെവിന്‍ തോബിയാസ് ഒരുങ്ങുന്നു. അരങ്ങേറ്റം നടത്തിയ യുവാക്കള്‍ അമേരിക്കയില്‍ വിരലിലെണ്ണാവുന്നതെ ഉള്ളു എന്നറിയുമ്പോഴാണ് നെവിന്റെ നേട്ടം വേറിട്ടതാകുന്നത്. ഈ മാസം 22ന് ഓസ്വേഗോ ഈസ്റ്റ് ഹൈസ്കൂളിലാണ് അരങ്ങേറ്റം നടക്കുന്നത്. വിവിധ പരിപാടികളില്‍ നര്‍ത്തകനായും മത്സരങ്ങളില്‍ കലാപ്രതിഭയായി അവാര്‍ഡുകള്‍ നേടിയും ഈ പതിനെട്ടുകാരന്‍ ഇതിനകം തന്നെ അമേരിക്കയില്‍ ശ്രദ്ധേയനായിട്ടുണ്ട്. നെവിന്റെ നൃത്തരംഗത്തെ ചുവടു വയ്പുകള്‍ ആരംഭിക്കുന്നത് നാലു വയസുള്ളപ്പോഴാണ്. തോമസ് ഒറ്റക്കുന്നേല്‍ സാറിന്റെ …

Read More »

ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ വോളിബോള്‍ ടൂര്‍ണമെന്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തായായി; മത്സരം ജൂലൈ 16-ന് 1 മണിക്ക്

ഷിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസ് ഇന്‍ ഷിക്കാഗോയുടെ ആഭിമുഖ്യത്തില്‍ ഏഴാമത് ഇന്റര്‍ ചര്‍ച്ച് വോളിബോള്‍ ടൂര്‍ണമെന്റ് ജൂലൈ 16-ന് ഞായറാഴ്ച നടക്കും. നൈല്‍സിലെ ഷില്‍ഡ്മാന്‍ റിക്രിയേഷന്‍ സെന്ററില്‍ (8800 W. Kathy lane, Niles) ഉച്ചയ്ക്ക് ഒരു മണി മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും. പ്രവേശനം സൗജന്യമായിരിക്കും. എല്ലാ മലയാളി സുഹൃത്തുക്കളേയും ഈ ടൂര്‍ണമെന്റ് കാണുവാന്‍ ഭാരവാഹികള്‍ ക്ഷണിക്കുന്നു. പതിനഞ്ച് ഇടവകകളുടെ സംഗമവേദിയായ ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലില്‍ നിന്നും …

Read More »