Home / അമേരിക്ക (page 32)

അമേരിക്ക

സൗജന്യ ഹെല്‍ത്ത് ഫെയര്‍: ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

ഹ്യൂസ്റ്റണ്‍: മിഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുവേണ്ടി സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ഹ്യൂസ്റ്റണില്‍ രൂപീകരിച്ച സെന്റ് തോമസ് മിഷന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന സൗജന്യ ഹെല്‍ത്ത് ഫെയറിന്റെ ഒരുക്കങ്ങള്‍ പുരോഗമിച്ചു വരുന്നതായി ഭാരവാഹികള്‍ അറിയിച്ചു. ഡിസംബര്‍ 9-ാം തീയതി ശനിയാഴ്ച രാവിലെ ഒന്‍പത് മുതല്‍ ഉച്ചക്ക് ഒരു മണി വരെ ദേവാലയ ഓഡിറ്റോറിയത്തില്‍ വച്ചാണ് സൗജന്യ ഹെല്‍ത്ത് ഫെയര്‍ നടത്തപ്പെടുന്നത്. ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്തവര്‍ക്ക് സൗജന്യ വൈദ്യ പരിശോധനയും നിര്‍ദ്ദേശങ്ങളും നല്‍കുകയാണ് ഹെല്‍ത്ത് …

Read More »

ഒരുമ പത്താം വാര്‍ഷിക ആഘോഷം ഡിസംബർ 9 ന്

ഒർലാന്റോ : ഒർലാന്റോ റീജിയണല്‍ മലയാളി അസോസിയേഷന്റെ (ഒരുമ) പത്താം വാര്‍ഷികവും ക്രിസ്മസ്-ന്യൂ ഇയറും സംയുക്തമായി ഡിസംബര്‍ 9 ശനിയാഴ്ച ആഘോഷിക്കുന്നു. വൈകുന്നേരം 5 മണിമുതല്‍ ജോര്‍ജ് പെർകിൻസ് സിവിക് സെന്റെറില്‍ വച്ചാണ് ആഘോഷങ്ങള്‍ നടക്കുന്നത്.    ആഘോഷവേളയ്ക്ക് മാറ്റുകൂട്ടാനായി കൈരളി ഗാനഗന്ധര്‍വം 2013 ഫൈനലിസ്റ്റ് ഗീതു വേണുഗോപാലും പ്രശസ്ഥ നർത്തകി സോബിയ സുദീപും അറ്റ്‌ലാന്റയിൽ നിന്നുമായി എത്തിച്ചേരും. ഇവരോടൊപ്പം, ഒരുമയുടെ കലാകാരന്മാരും കലാകാരികളും, ലയന സ്കൂള്‍ ഓഫ് ഡാന്‍സും അണിയിചൊരുക്കുന്ന വ്യത്യസ്ഥങ്ങളായ കലാപരിപാടികളും ഉണ്ടായിരിക്കും. കുട്ടികള്‍ക്കായുള്ള …

Read More »

ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്ക ന്യൂയോര്‍ക്ക് ചാപ്റ്ററിന് പുതിയ നേതൃത്വം

ന്യൂയോര്‍ക്ക്: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് ഡോ. കൃഷ്ണ കിഷോറിന്റെ അദ്ധ്യക്ഷതയില്‍ ന്യൂയോര്‍ക്ക് റോക്ക്‌ലാന്റിലെ സഫ്രോണ്‍ ഇന്ത്യന്‍ കുസിനില്‍ വെച്ച് നടന്ന വാര്‍ഷിക യോഗത്തിലാണ് രാജു പള്ളത്ത് (പ്രസിഡന്റ്), മൊയ്തീന്‍ പുത്തന്‍‌ചിറ (സെക്രട്ടറി), ബിനു തോമസ് (ട്രഷറര്‍), ജോര്‍ജ് തുമ്പയില്‍ (വൈസ് പ്രസിഡന്റ്), ഷിജോ പൗലോസ് (ജോ. സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തത്.  രാജു പള്ളത്ത് (പ്രസിഡന്റ്): ഇപ്പോള്‍ ഇന്ത്യാ …

Read More »

സിനിക്കും വെസ്‌ലി മാത്യൂസിനും സ്വന്തം കുട്ടിയെ കാണാനുള്ള അനുമതി നിഷേധിച്ചു

The court has found aggravated circumstances and has denied the Mathews parents of seeing their other child. Wesley and Sini Mathews, the adoptive parents of deceased 3-year-old Sherin Mathews, have lost all rights to see their biological 4-year-old daughter, for now. The court has found aggravated circumstances and has denied …

Read More »

രുഗ്മിണി കലാമംഗളം 2017 ഹൂസ്റ്റണ്‍ ആസ്ഥാന കവയിത്രി

ഹൂസ്റ്റന്‍: ഹൂസ്റ്റനിലെ വാന്‍ഗാര്‍ഡ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനി രുഗ്മിണി കലാമംഗളത്തിനു യുവ ആസ്ഥാന കവയിത്രി ബഹുമതി. രുഗ്മിണി രചിച്ച ആഫ്റ്റര്‍ ഹാര്‍വി എന്ന കവിതയാണ് യൂത്ത് പോയറ്റ് ലൊറീറ്റ് ബഹുമതിക്ക് അർഹയാക്കിയത് ടെക്‌സസില്‍ ഹൂസ്റ്റണ്‍ ഉള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ നാശം വിതച്ച ഹാര്‍വി ചുഴലി ജനഹൃദയങ്ങളില്‍ എത്രമാത്രം വേദനയും ഭയവും സൃഷ്ടിച്ചു എന്ന് കവിത ചിത്രീകരിച്ചിരുന്നു. കവിതകളുടെ ഒരു സമാഹാരം മത്സരത്തിനായി സമര്‍പ്പിച്ചിരുന്നെങ്കിലും ഈ കവിതയാണ് തിരഞ്ഞെടുക്കപ്പെട്ടതെന്ന് അഭിമാനത്തോടെ രുഗ്മിണി പറഞ്ഞു. …

Read More »

അലബാമ സെനറ്റ് സ്ഥാനാര്‍ത്ഥി റോയ്മൂറിന് ട്രമ്പിന്റെ പിന്തുണ

അലബാമ: ലൈംഗീക അപവാദത്തില്‍ ഉള്‍പ്പെട്ടു എന്നു പറയപ്പെടുന്ന റിപ്പബ്ലിക്കന്‍ അലബാമ സെനറ്റ് സ്ഥാനാര്‍ത്ഥി റോയ്മൂറിന് പ്രസിഡന്റ് ട്രമ്പ് ഔദ്യോഗീകമായി പിന്തുണ നല്‍കിയത്. റോയ്മൂറിന്റെ വിജയ പ്രതീക്ഷകള്‍ക്ക് കരുത്തേകി. റോയ്മൂറിനെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ രാജിവെക്കുന്നതാണ് നല്ലതെന്ന് വൈറ്റ് ഹൗസ് അഭിപ്രായപ്പെട്ടിരുന്നു. കുറ്റകൃത്യങ്ങള്‍ തടയുന്നതിന്, അനധികൃത കുടിയേറ്റം അവസാനിപ്പിക്കുന്നതിനും, അതിര്‍ത്തിയില്‍ മതില്‍ നിര്‍മ്മിക്കുന്നതിന്, സൈനീക ശക്തി വര്‍ദ്ധിപ്പിക്കുന്നതിന് ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് ജീവിക്കുന്നതിനുള്ള അവസരം തുടര്‍ന്നും ലഭിക്കുന്നതിനുള്ള നിയമനിര്‍മ്മാണങ്ങള്‍ നടത്തുന്നതിന് സെനറ്റില്‍ റോയ്മൂറിന്റെ വോട്ട് …

Read More »

മേരിലാന്റില്‍ മത്സരിക്കുന്ന അരുണ മില്ലര്‍ക്ക് യുവശാസ്ത്രജ്ഞരുടെ പിന്തുണ

മേരിലാന്റ്: മേരിലാന്റ് ആറാം കണ്‍ഗ്രഷണല്‍ ഡിസ്ട്രിക്റ്റില്‍ മത്സരിക്കുന്ന ഇന്ത്യന്‍ അമേരിക്കന്‍ സ്ഥാനാര്‍ത്ഥി അരുണ മില്ലര്‍ക്ക് പിന്തുണയുമായി യുവ ശാസ്ത്രജ്ഞര്‍ രംഗത്തെത്തി. 20000 ത്തില്‍ പരം അംഗങ്ങളുടെ ശാസ്ത്രജ്ഞന്മാരുടെ ഗ്രൂപ്പ് പ്രസിഡന്റ് ഷൊനെസ്സി നോട്ടന്‍ അരുണയെ പോലുള്ള പ്രഗല്‍ഭര്‍ ഭരണ തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെടേണ്ടതാണെന്നും, രാജ്യം ഇന്നഭിമുഖീകരിക്കുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം നിര്‍ദ്ദേശിക്കുന്നതിന് ഇവരുടെ സേവനം അത്യന്താപേക്ഷിതമാണെന്നും അഭിപ്രായപ്പെട്ടു. മോണ്ട്‌ഗോമറി കൗണ്ടി ട്രാഫിക്ക് എന്‍ജിനിയറായി ഇരുപത്തിയഞ്ച് വര്‍ഷത്തെ സേവനത്തിന് ശേഷം റിട്ടയര്‍ ചെയ്ത …

Read More »

ഫ്ലൂ മാരകമാകുന്നു; വൈറസ് കണ്ടെത്തിയ അടുത്ത ദിവസം യുവതി മരിച്ചു

ഫീനിക്‌സ്: ഫ്ലൂ വൈറസ് യഥാസമയം കണ്ടെത്തി ആവശ്യമായ ചികിത്സ നല്‍കാതിരിക്കുന്നത് മരണത്തിലേക്ക് നയിക്കുന്നതിനു പോലും സാധ്യതയുണ്ടെന്ന് അടിവരയിടുന്ന സംഭവം ഫിനിക്‌സില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തു. 2 വയസും 6 മാസവും പ്രായമുള്ള രണ്ടു കുട്ടികളുടെ മാതാവായ അലാനി മുറിയേറ്റ എന്ന 20 വയസ്സുകാരി ഫ്‌ലൂ വൈറസ് കണ്ടെത്തി പിറ്റേ ദിവസം മരണമടഞ്ഞ സംഭവമാണ് ഇതിനുദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കഴിഞ്ഞ ഞായറാഴ്ച അലാനിയുടെ പിതൃസഹോദരി വീട്ടില്‍ നിന്നും പോകുമ്പോള്‍ അലാനിക്ക് ചെറിയ തോതില്‍ …

Read More »

അമേരിക്കന്‍ മലയാളി കുവൈറ്റ് എയര്‍പോര്‍ട്ടിലെ ട്രാന്‍സിറ്റില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന്‍ കുഴഞ്ഞുവീണു മരിച്ചു

കുവൈറ്റ്: ന്യൂയോര്‍ക്കില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയ അമേരിക്കന്‍ മലയാളി കുവൈറ്റ് എയര്‍പോര്‍ട്ടിലെ ട്രാന്‍സിറ്റില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന്‍ കുഴഞ്ഞുവീണു മരിച്ചു. ഒപ്പം യാത്ര ചെയ്തിരുന്ന ഭാര്യയുടെ സാന്നിധ്യത്തിലായിരുന്നു മരണം. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. ന്യൂയോര്‍ക്കില്‍ പ്രവാസി മലയാളിയായ കൊല്ലം കഴുതുരുട്ടി എടപ്പാളയം സ്വദേശി ജോസഫ് ബസേലിയോസ് ആണ് മരിച്ചത്. ഭാര്യ അന്നമ്മയുമൊത്ത് നാട്ടില്‍ മക്കളെ കാണാന്‍ വേണ്ടിയുള്ള യാത്രയിലായിരുന്നു അന്ത്യം. കുവൈറ്റ് എയര്‍പോര്‍ട്ടില്‍ നിന്നും കേരളത്തിലേക്കുള്ള ഫ്ലൈറ്റിന്‍റെ ട്രാന്‍സിറ്റില്‍ വച്ച് …

Read More »

അമേരിക്കന്‍ സര്‍വ്വകലാശാലയില്‍ നടന്നത് അടിമക്കച്ചവടം

ന്യൂയോര്‍ക്ക്:ടോണി മോറിസന്റെ കണ്ടെത്തലാണ് ഇപ്പോള്‍ അമേരിക്കയിലെ വിദ്യാഭ്യാസ മേഖലയിലെ ചര്‍ച്ചാവിഷയം. അതായത്, അമേരിക്കയിലെ പ്രസിദ്ധമായ പ്രിന്‍സ്ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ ഒരു കാലത്ത് അടിമക്കച്ചവടം ഉണ്ടായിരുന്നുവത്രേ. ടോണി ഇക്കാര്യം വെളിപ്പെടുത്തയതും ഇവിടെ നടത്തിയ ഒരു പ്രസംഗത്തിലായിരുന്നു. ഇനി ടോണി ആരാണെന്ന് സംശയിക്കുന്നവര്‍ക്ക് വേണ്ടി പറയാം, നോവലിസ്റ്റ്, എഡിറ്റര്‍, പ്രൊഫസ്സര്‍ എന്നീ നിലകളില്‍ പ്രശസ്തിയാര്‍ജിച്ച അമേരിക്കന്‍ സാഹിത്യകാരിയാണ് ടോണി മോറിസണ്‍. പുലിറ്റ്‌സര്‍ പുരസ്ക്കാരവും സാഹിത്യത്തിനുള്ള നോബല്‍ സമ്മാനവും നേടിയിട്ടുണ്ട്. മൂര്‍ച്ചയുള്ള സംഭാഷണങ്ങളും സൂക്ഷ്മതയാര്‍ന്ന കഥാപാത്രസൃഷ്ടിയുമാണ് …

Read More »