Home / അമേരിക്ക (page 4)

അമേരിക്ക

എന്‍.എസ്.എസ് ഓഫ് മിഷിഗണ്‍ രൂപീകരിച്ചു

ഷിക്കാഗോ: നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്കയുടെ പതിമൂന്നാമത് കരയോഗമായ നായര്‍ സൊസൈറ്റി ഓഫ് മിഷിഗണ്‍ രൂപീകൃതമായി. നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റ് എം.എന്‍.സി നായര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ വേണുഗോപാല്‍ നായര്‍ ഏവരേയും സ്വാഗതം ചെയ്തു. എം.എന്‍.സി നായര്‍ ദേശീയ നായര്‍ സംഗമത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദമായി സംസാരിക്കുകയും, അടുത്ത വര്‍ഷം ഷിക്കാഗോയില്‍ നടക്കുന്ന ദേശീയ നായര്‍ സംഗമത്തില്‍ ഏവരും പങ്കെടുത്ത് വിജയകരമാക്കിത്തീര്‍ക്കണമെന്നു അഭ്യര്‍ത്ഥിക്കുകയും …

Read More »

വിജയ് എം. റാവു- റോഡിയോളജിക്കല്‍ സൊസൈറ്റി പ്രസിഡന്റ്

ചിക്കാഗൊ: റോഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് നോര്‍ത്ത് ടെക്‌സസ് നൂറ്റിനാലാമത് വാര്‍ഷീക പൊതുയോഗം നവംബര്‍ 25 മുതല്‍ 30 വരെ ചിക്കാഗൊ മെക്കോര്‍മിക്ക് പ്ലേയ്‌സില്‍ ചേര്‍ന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഇന്ത്യന്‍ അമേരിക്കന്‍ ഡോ.വിജയ് എം. റാവുവാണ് ഡയറക്ടര്‍ ബോര്‍ഡ് പ്രസിഡന്റ്. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നിന്നും റേഡിയോളജിയില്‍ ബിരുദമെടുത്ത് വിജയ് 1978 ല്‍ തോമസ് ജഫര്‍സണ്‍ യൂണിവേഴ്‌സിറ്റിയില്‍ റേഡിയോളജി റസിഡന്‍സി പൂര്‍ത്തീകരിച്ചശേഷം അതേ ഫാക്കല്‍ട്ടിയില്‍ എഡുക്കേറ്റര്‍, …

Read More »

ഇന്ത്യാ കാത്തലിക് അസോസിയേഷന് നവ നേതൃത്വം

ന്യൂയോര്‍ക്ക്: ഡിസംബർ 2 ശനിയാഴ്ച ഫ്ലോറല്‍ പാര്‍ക്കിലെ ടൈസണ്‍ സെന്ററില്‍ വെച്ച് ബോര്‍ഡ് ഓഫ് ട്രസ്റ്റീ ചെയര്‍ ശ്രീമതി മേരി ഫിലിപ്പിന്‍റെ അദ്ധ്യക്ഷതയില്‍ കൂടിയ ഇന്ത്യാ കാത്തലിക് അസോസിയേഷന്‍ പൊതുയോഗത്തില്‍ 2018 ലെ ഭാരവാഹികളായി പ്രസിഡന്റ് ജോഫ്രിന്‍ ജോസ്, വൈസ് പ്രസിഡന്റ് അലക്സ് മുരിക്കനാനി, സെക്രട്ടറി ലിജോ ജോണ്‍, ജോയിന്റ് സെക്രട്ടറി ജോര്‍ജുകുട്ടി, ട്രഷറര്‍ പോള്‍ പി ജോസ്, കമ്മറ്റി അംഗങ്ങളായി ഷൈജു കളത്തില്‍, ജോസ് മലയില്‍, ജോര്‍ജ് കൊട്ടാരം, …

Read More »

ടെക്‌സസ്സില്‍ സീസണിലെ ആദ്യ ഹിമപാതം; വൈദ്യുതി ബന്ധം തകരാറിലായി

സാന്‍ അന്റോണിയ: ഡിസംബര്‍ 7 വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ ടെക്‌സസ്സിന്റെ സൗത്ത് ഈസ്റ്റ് ഭാഗങ്ങളില്‍ സീസണിലെ ആദ്യ ഹിമപാതം. 2.5 ഇഞ്ച് കനത്തിലാണ് സ്‌നൊ സാന്‍ അന്റോണിയെ, കോളേജ് സ്‌റ്റേഷന്‍, തുടങ്ങിയ സ്ഥലങ്ങളില്‍ ലഭിച്ചതെന്ന് നാഷണല്‍ വെതര്‍ സര്‍വീസിന്റെ റിപ്പോര്‍ട്ട് പറയുന്നു. 1987 ജനുവരിക്ക് ശേഷം ആദ്യമായാണ് ഇത്തരത്തിലുള്ള സ്‌നോഫോള്‍ ഉണ്ടായതെന്ന് കാലാവസ്ഥാ നിരീക്ഷകന്‍ ബ്രിട്ട് വില്യംസ് പറഞ്ഞു. സാന്‍ അന്റോണിയായില്‍ 1985 ല്‍ 13.2 ഇഞ്ച് കനത്തില്‍ …

Read More »

ഹാന്‍ഡികാപ്പ് സൈന്‍’ അനധികൃതമായി ഉപയോഗിച്ച ഫ്‌ളോറിഡാ മേയര്‍ അറസ്റ്റില്‍

ഫ്‌ളോറിഡാ: ഫ്‌ളോറിഡാ ഡെവന്‍ പോര്‍ട്ട് മേയര്‍ തെരെസ ബ്രാഡ്‌ലി (60) 'ഹാന്‍ഡികാപ്പ് സൈന്‍' അനധികൃതമായി ഉപയോഗിച്ചതിന് അറസ്റ്റിലായി. ഒക്ടോബര്‍ 6 ബുധനാഴ്ചയാണ് മേയര്‍ അറസ്റ്റിലായതെന്ന് പോക്ക് കൗണ്ടി ഷെറിഫ് ഓഫീസ് അറിയിച്ചു. രണ്ട് ഹാന്‍ഡി കാപ്പ് സൈനുകളാണ് മേയറുടെ വീട്ടില്‍ നിന്നും കണ്ടെടുത്തത്. 2012 ആഗസ്റ്റിലും, 2015 ലും മരിച്ച രണ്ട് പേരുടേതായിരുന്നു ഹാന്‍ഡികാപ്പ് സൈനുകള്‍. സിറ്റി ഹാളിന്റെ ഹാന്‍ഡിക്കാപ്പ് സ്‌പോട്ടിലാണ് മേയര്‍ സ്ഥിരമായി കാര്‍ പാര്‍ക്ക് ചെയ്തിരുന്നതെന്ന് പോലീസ് …

Read More »

അമര്‍ജിത് കൗറിനെ കണ്ടെത്താന്‍ പോലീസ് സഹായം അഭ്യര്‍ത്ഥിച്ചു

ക്യൂന്‍സ് (ന്യൂയോര്‍ക്ക്): രണ്ടു ദിവസം മുമ്പ് (ഡിസംബര്‍ 5 ചൊവ്വ) ബാങ്കിലേക്കു പോയ അമര്‍ജിത് കൗര്‍ (24) എന്ന ഗര്‍ഭിണിയെ കണ്ടെത്താന്‍ പോലീസ് പൊതുജന സഹായം അഭ്യര്‍ത്ഥിച്ചു, ചൊവ്വാഴ്ച രാവിലെ 10.30-നു വീട്ടില്‍ നിന്നും 114-മത് സ്ട്രീറ്റിനും ലിബര്‍ട്ടി അവന്യൂവിനും സമീപമുള്ള പെയ്ഡ് പാര്‍ക്കിംഗില്‍ കാര്‍ പാര്‍ക്ക് ചെയ്ത് രണ്ടു ബ്ലോക്ക് അകലെയുള്ള ചേയ്‌സ് ബാങ്കിലേക്ക് ചെക്ക് ഡിപ്പോസിറ്റ് ചെയ്യാന്‍ എത്തിയതായിരുന്നു. ഡെപ്പോസിറ്റ് ചെയ്തശേഷം പാര്‍ക്ക് ചെയ്തിരുന്ന കാറിലേക്ക് മടങ്ങിവരുകയോ, …

Read More »

മാര്‍ തെയോഫിലോസ് മെത്രാപ്പൊലീത്തയുടെ 40-ാം ഓര്‍മദിനം ആചരിച്ചു

സഫേണ്‍(ന്യൂയോര്‍ക്ക്): കാലം ചെയ്ത മലബാര്‍ ഭദ്രാസന അധ്യക്ഷന്‍ ഡോ. സഖറിയാ മാര്‍ തെയോഫിലോസ് മെത്രാപ്പൊലീത്തയുടെ 40-ാം അടിയന്തിരശുശ്രൂഷകള്‍ ഡിസംബര്‍ 2 ശനിയാഴ്ച സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വച്ച് നടത്തപ്പെട്ടു. എം. ജി. ഓ. സി. എസ്. എം ആദ്യകാല പ്രവര്‍ത്തകനും സംഘാടകനുമായ ഫാ. പി സി ചെറിയാന്റെ പ്രധാന കാര്‍മികത്വത്തില്‍ നടന്ന വി. കുര്‍ബാനയില്‍ റവ. ഡോ. രാജു എം വറുഗീസ്, റവ. ഡോ. വറുഗീസ് എം ഡാനിയല്‍, …

Read More »

മിഡില്‍ ഈസ്റ്റില്‍ അമേരിക്കന്‍ എംബസി സുരക്ഷ ശക്തമാക്കി. സൈനത്തിന് ജാഗ്രതാ നിര്‍ദ്ദേശം

വാഷിംഗ്ടണ്‍ ഡി.സി.: ജെറുശലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിച്ചു. പ്രഖ്യാപനം പുറത്തുവന്ന ഉടനെ മദ്ധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങളിലെ അമേരിക്കന്‍ എംബസ്സികളുടെ സുരക്ഷശക്തമാക്കുന്നതിനും, ഏതു സാഹചര്യത്തേയും നേരിടുന്നതിന് സൈന്യത്തിന് ജാഗ്രതാ നിര്‍ദ്ദേശവും നല്‍കി കഴിഞ്ഞതായി പെന്റഗണല്‍ അധികൃതര്‍ സി.ബി.എന്‍. ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. മിഡില്‍ ഈസ്റ്റ്- സെന്‍ട്രല്‍ ഏഷ്യ സ്ഥലങ്ങളിലെ അമേരിക്കന്‍ സൈന്യത്തിന്റെ ചുമതലയുള്ള യു.എസ്. സെന്‍ട്രല്‍ കമാണ്ടിനാണ് സുരക്ഷാ ചുമതല ഏല്‍പിച്ചിരിക്കുന്നത്. അമേരിക്കന്‍ എംബസികള്‍ക്കുപുറമെ അമേരിക്കന്‍ പൗരന്മാരുടെ സംരക്ഷണവും ഉറപ്പാക്കുന്നതിന് ആന്റി …

Read More »

ടെക്‌സസ് ഗവര്‍ണ്ണറെ നേരിടാന്‍ ഡാളസ്സില്‍ നിന്നും വനിതാ ഷെറിഫ്

ഡാളസ്: റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഏറ്റവും സുരക്ഷിതമായ സംസ്ഥാനം എന്നറിയപ്പെടുന്ന ടെക്‌സസ്സില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഗവര്‍ണ്ണര്‍ തിരഞ്ഞെടുപ്പില്‍ നിലവിലുള്ള റിപ്പബ്ലിക്കന്‍ ഗവര്‍ണ്ണര്‍ ഗ്രേഗ് എബര്‍ട്ടിനെ നേരിടാന്‍ ഉദ്യോഗം രാജിവെച്ചു അരയും തലയും മുറുക്കി കൗണ്ടി വനിതാ ഷെറിഫ് ലുപ് വള്‍ഡസ് രംഗത്ത്. 40 വര്‍ഷത്തെ സര്‍വ്വീസുള്ള ലുപ് ഷെറിഫ് സ്ഥാനം രാജിവെച്ചതിനുശേഷം ഇന്നാണ് (ഡിസംബര്‍ 6ന്) ഗവര്‍ണ്ണര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന വിവരം ഔദ്യോഗീകമായി പ്രഖ്യാപിച്ചത്. 1990 നുശേഷം ഒരൊറ്റ ഡമോക്രാറ്റ് …

Read More »

ജെറുശലേം തലസ്ഥാനമായി അംഗീകരിച്ച നടപടിയ്‌ക്കെതിരെ വിമര്‍ശനവുമായി പോപ്പും, ഇറാനും.

സെന്റ്പീറ്റേഴ്‌സ് സ്‌ക്വയര്‍: യിസ്രായേലിന്റെ തലസ്ഥാനം ജെറുശലേമായി അംഗീകരിച്ച അമേരിക്കന്‍ പ്രസിഡന്റിന്റെ ധീരവും, ചരിത്ര പ്രാധാന്യവുമായ തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പോപ് ഫ്രാന്‍സിസും, ഇറാനും രംഗത്ത്. ്ട്രമ്പ് ഭരണകൂടത്തെ പരോക്ഷമായി വിമര്‍ശിച്ചും, കടുത്ത ആശങ്ക അറിയിച്ചും കൊണ്ടാണ് ഇന്ന്(ബുധനാഴ്ച) സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ പോപ്പ് വീക്കിലി ഓഡിയന്‍സിനെ അഭിമുഖീകരിച്ചത്. ജെറുശലേം നഗരത്തെ സംബന്ധിച്ചു ഇസ്രായേലും, പലസ്റ്റീനും തമ്മില്‍ നിലവിലുള്ള സ്റ്റാറ്റസ്‌ക്കെ(Statusquo) വ്യവസ്ഥകള്‍ ബഹുമാനിക്കപ്പെടേണ്ടതുണ്ടെന്ന് പോപ്പ് അഭിപ്രായപ്പെട്ടു. ട്രമ്പിന്റെ തീരുമാനം ആഗോളതലത്തില്‍ ആശങ്കയുളവാക്കിയിട്ടുണ്ടെന്നും, …

Read More »