Home / അമേരിക്ക (page 5)

അമേരിക്ക

നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡ് (NACOG) ഡാളസ് പ്രമോഷണൽ മീറ്റിംഗും, സംഗീത നിശയും.

ഡാളസ്: നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡ് സഭകളുടെ നാഷണൽ കോൺഫ്രൻസിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധപട്ടണങ്ങളിൽ സംഘടിപ്പിക്കുന്ന പ്രമോഷണൽ മീറ്റിംഗുകളുടെ ഡാളസ് സമ്മേളനം ഫെബ്രുവരി 17 ശനിയാഴ്ച നടക്കും. വൈകിട്ട് 6:30 നു ക്രോസ് വ്യൂ ചർച്ച് ഓഫ് ഗോഡ് ( 8501 Liberty Grove Road, Rowlett, Texas 75089) സഭാമന്ദിരത്തിൽ സംഘടിപ്പിച്ചിരിക്കുന്ന പ്രത്യേകസമ്മേളനത്തിൽ നാഷണൽ കോൺഫ്രൻസ് ഭാരവാഹികളും, സഭയുടെ ഡാളസ് ഏരിയയിലെ ശുശ്രൂഷ- വിശ്വാസ സമൂഹവും പങ്കെടുക്കും. …

Read More »

നാമം എക്സലൻസ് അവാർഡ്‌ നൈറ്റ് ഏപ്രിൽ 28ന് ന്യൂജേഴ്‌സിയിൽ.

 ന്യൂജേഴ്‌സി: പ്രമുഖ സാംസ്കാരിക സംഘടനയായ  നാമം (North American Malayalees and Associated Members) 2018ലെ എക്സലൻസ് അവാർഡ്‌ നൈറ്റ് ഏപ്രിൽ  28നു ന്യൂജേഴ്‌സിയിലെ എഡിസനിലുള്ള  റോയൽ  ആൽബെർട്ട്സ്‌ പാലസിൽ നടത്തുന്നുമെന്ന്  നാമം സ്ഥാപകനും നിലവിലെ സെക്രട്ടറി ജനറലുമായ മാധവൻ ബി നായർ അറിയിച്ചു.  വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രഗത്ഭരെയാണ്  നാമം എക്സലൻസ് അവാർഡുകൾ നല്കി ആദരിക്കുന്നത്.  വൈകുന്നേരം 5 മണിക്കാരംഭിക്കുന്ന  വിപുലവും വർണ്ണാഭവുമായ  ചടങ്ങിൽ വെച്ചാണ്  അവാർഡുകൾ സമ്മാനിക്കുന്നതെന്ന്  പ്രസിഡന്റ് മാലിനി നായർ പറഞ്ഞു.  തങ്ങളുടെ പ്രവർത്തന മേഖലകളിൽ അഭിമാനാർഹമായ നേട്ടങ്ങൾ കൈവരിക്കുകയും, സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുകയും ചെയ്യുന്ന വ്യക്തികളിൽ നിന്നും അവാർഡിനായുളള അപേക്ഷകൾ  സ്വീകരിക്കുന്നുണ്ട്.  http://namam.org/  എന്ന വെബ്സൈറ്റ്  വഴി അപേക്ഷിക്കാം.        വ്യതസ്തവും മെന്മയേറിയതുമായ  നിരവധി പരിപാടികളുമായി നാമം എക്സലൻസ് അവാർഡ്‌ നിശ  മറക്കാനാകാത്ത അനുഭവമായി മാറ്റാനുള്ള  ഒരുക്കത്തിലാണ്  നാമം ഭാരവാഹികൾ.  പ്രൊഫഷണൽ കലാകാരന്മാർ …

Read More »

പ്രവർത്തന മികവോടെ കാൻജ്, 2018 ലേക്കുള്ള കർമ്മ പദ്ധതികൾ പ്രഖ്യാപിച്ചു, കാൻജ് കെയർ ഹൗസിങ് പ്രൊജക്റ്റ് ശ്രദ്ധയാകർഷിക്കുന്നു.

ന്യൂജേഴ്‌­സി : നോർത്ത്  അമേരിക്കയിലെ തന്നെ ഏറ്റവും  പ്രമുഖ മലയാളി സംഘടനകളിലൊന്നായ കേരള അസ്സോസിയേഷൻ ഓഫ് ന്യൂജേഴ്‌­സി (കാൻജ്)  2018  വർഷത്തെ  പ്രവർത്തന ഉദ്ഘാടനം വിജയകരമായി   സംഘടിപ്പിച്ചു. ജനുവരി 27 ശനിയാഴ്ച വൈകിട്ട് 6 മണിക്ക് എഡിസൺ ഹോട്ടൽ ബൻക്വറ്റ് ഹാളിൽ വച്ച് ആരംഭിച്ച ചടങ്ങിൽ ജോയിന്റ്  സെക്രട്ടറി ജിനേഷ് തമ്പി  എല്ലാവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്‌തു. തുടർന്ന് തങ്ങളിൽ അർപ്പിച്ച വിശ്വാസത്തിന് നന്ദി പറഞ്ഞു കൊണ്ട് പ്രസിഡന്റ് ജെയിംസ് ജോർജ് …

Read More »

മലയാളിത്തനിമയിൽ ഇന്ത്യൻ അംബാസഡർ ക്ക് വർണ്ണോജ്ജ്വല സ്വീകരണം

സാൻ  ഫ്രാൻസിസ്‌കോ ഇന്ത്യൻ  കോൺസുലേറ്റും  ബേ  ഏരിയയിലെ  ഇന്ത്യൻ  അമേരിക്കൻ  സമൂഹവും  ചേർന്ന്  ഇന്ത്യൻ  അംബാസഡർ  ശ്രീനവതേജ്  സർന ക്കു  വർണ്ണോജ്ജ്വലമായ സ്വീകരണം  നൽകി  . മിൽപിറ്റസ് യൂണിവേഴ്‌സിറ്റി ഓഫ്  സിലിക്കൺ  ആന്ധ്രാ  യിൽ  ഇക്കഴിഞ്ഞ  ഫെബ്രുവരി  പതിനൊന്നിന്  നടന്ന  ചടങ്ങിൽ  ഇന്ത്യൻ  അമേരിക്കൻ  സമൂഹത്തിലെ  പല ഉന്നത നേതാക്കളും  പങ്കെടുത്തു  സംസാരിച്ചു . സ്വീകരണ പരിപാടികൾക്ക് കോൺസിലേറ്റ്  ജനറൽ   ശ്രീ   വെങ്കിടേശൻ  അശോക് , ഡെപ്യൂട്ടി കോൺസിൽ ജനറൽ,  …

Read More »

തപാല്‍ വഴി വിഷപ്പൊടി; ട്രംപിന്റെ മരുമകള്‍ ആശുപത്രിയില്‍

ന്യൂയോര്‍ക്ക്: തപാല്‍ വഴി ലഭിച്ച പൊടി ശ്വസിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മരുമകള്‍ വെനീസ ട്രംപിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊടി ശ്വസിച്ച ഉടനെ മനം അനുഭവപ്പെടുകയായിരുന്നു. ട്രംപിന്റെ മൂത്തമകന്‍ ജൂനിയര്‍ ഡൊണാള്‍ഡിന്റെ ഭാര്യയാണ് വെനീസ. വെനീസയോടൊപ്പമുണ്ടായിരുന്ന  രണ്ടു പേരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ജൂനിയര്‍ ഡൊണാള്‍ഡ് ട്രംപിന്റെ വിലാസത്തിലാണ് തപാല്‍ ലഭിച്ചതെന്ന് ന്യൂയോര്‍ക്ക് പൊലിസ് വക്താവ് കാര്‍ലോസ് നീവെസ് അറിയിച്ചു. വെളുത്ത നിറത്തിലുള്ള പൊടിയാണ് ഇതിലുണ്ടായിരുന്നത്. അതേ സമയം പൊടി …

Read More »

ടൊറന്റോ മലയാളി സമാജം:ടോമി കോക്കാട്ട് പ്രസിഡന്റ്

കാനഡ:ടൊറന്റോ മലയാളി സമാജം പുതിയ ഭാരവാഹികൾ President : Tomy Kokkat Vice President : Shibu P John Secrtary : Rajendran Thalapath Joint Secretary : Santhosh Jacob Treasurer : Roy George Joint Treasurer : Saneesh Joseph Entertainment Con : Jain Joseph Joint Ent Convener : Amith Mathew Sports Convener : Ismail Kuzhichal PRO/WEB …

Read More »

ഷിക്കാഗോ രൂപതാ സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസിന് (നാഷണല്‍) പുതിയ സാരഥികള്‍

ഷിക്കാഗോ: 2018- 19 ലേക്കുള്ള നാഷണല്‍ എസ്.എം.സി.സിയുടെ പുതിയ ഭാരവാഹികളെ ഒക്‌ടോബര്‍ 28-നു ഷിക്കാഗോ കത്തീഡ്രലില്‍ വച്ചു നടത്തപ്പെട്ട ഫാമിലി കോണ്‍ഫറസില്‍ വച്ചു തെരഞ്ഞെടുക്കുപ്പെട്ടു. ഇലക്ഷന്‍ കമ്മീഷണര്‍മാരായ ജോര്‍ജുകുട്ടി പുല്ലാപ്പള്ളി (ബോര്‍ഡ് ഓഫ് ഡയറക്ടര്‍), കുര്യാക്കോസ് തുണ്ടിപ്പറമ്പില്‍ (ബോര്‍ഡ് മെമ്പര്‍) എന്നിവര്‍ നേതൃത്വം നല്‍കിയ തെരഞ്ഞെടുപ്പില്‍ താഴെപ്പറയുന്നവരെ 2018- 19 ലേക്കുള്ള ഭരണസമിതിയിലേക്ക് തെരഞ്ഞെടുത്തു. എസ്.എം.സി.സി ഡയറക്ടര്‍ റവ.ഫാ. കുര്യന്‍ നെടുവേലിച്ചാലുങ്കല്‍ തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിനു പ്രധാന പങ്കുവഹിച്ചു. പുതുതായി …

Read More »

തങ്ങളുടെ സമീപനങ്ങള്‍ വ്യത്യസ്തമാണെന്നും, രജനിയുടെ നിറം കാവിയല്ലെന്നും കമൽഹാസൻ

വാഷിങ്ടണ്‍: തമിഴകത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശം ബിജെപിയുടെ പിന്തുണയോടെയാണെന്ന വാദത്തിന് തിരുത്തുമായി സുഹൃത്തും സഹതാരവുമായ കമല്‍ഹാസന്‍. തങ്ങളുടെ സമീപനങ്ങള്‍ വ്യത്യസ്തമാണെന്നും, രജനിയുടെ നിറം കാവിയല്ലെന്നുമാണ് താന്‍ കരുതുന്നതെന്നും കമല്‍ഹാസന്‍ പറഞ്ഞു. അമേരിക്കയില്‍ ഹാര്‍വാര്‍ഡ് സര്‍വലകലാശാലയില്‍ നടന്ന ഒരു സംവാദത്തിനിടയിലായിരുന്നു കമല്‍ഹാസന്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ചുവപ്പ് തന്റെ മുഖഛായയും അല്ല. രജനിയുടേത് കാവിയുമല്ല. അത്തരത്തിലൊരു സഖ്യത്തിന് സാധ്യതയില്ല, അദ്ദേഹം വ്യക്തമാക്കി. തമിഴ്‌നാട് രാഷ്ട്രീയത്തെ ശുദ്ധീകരിക്കുന്നതിന് വേണ്ടിയാണ് തങ്ങളുടെ ലക്ഷ്യം, …

Read More »

നാഫാ 2018 അവാർഡുകൾ പ്രഖാപിച്ചു, മികച്ച നടൻ ദുൽഖർ സൽമാൻ, മികച്ച നടി മഞ്ജുവാര്യർ

നാഫാ (നോർത്ത് അമേരിക്കൻ ഫിലിം അവാർഡ്‌സ് ) അവാർഡുകൾ പ്രഖാപിച്ചു. മികച്ച നടൻ ദുൽഖർ സൽമാൻ (പറവ,സോളോ ) മികച്ച നടൻ ,മഞ്ജുവാര്യർ (ഉദാഹരണം സുജാത) മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. നാഫാ അവാർഡ് സംഘടിപ്പിക്കുന്ന ഫ്രീഡിയ എന്റർടൈൻമെൻറ് കൊച്ചിയിൽ നടത്തിയ പത്രസമ്മേളനത്തിലാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. ഫ്രീഡിയ ചെയർമാൻ ഡോ: ഫ്രീമു വർഗീസ്,സി.ഇ.ഓ സിജോ വടക്കൻ, ഡയറക്ടർ ആനി ലിബു , ഹെഡ്ജ് ഈവൻസ് എം.ഡി ജേക്കബ് എബ്രഹാം (സജി) എന്നിവർ …

Read More »

വൈസ് മെന്‍ ക്ലബിന്റെ ഓഖി ദുരിതാശ്വാസ ഫണ്ട് കൈമാറി

ന്യൂയോര്‍ക്ക്: വെസ്റ്റ്‌ചെസ്റ്റര്‍ വൈസ്‌മെന്‍ ക്ലബ്ബിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച ഓഖി ദുരിതാശ്വാസ ഫണ്ട്, തിരുവല്ല വൈ.എം.സി.എ.യില്‍ നടന്ന ചടങ്ങില്‍ വച്ച്, ക്ലബ് ട്രഷറര്‍ ഷാജി സഖറിയ, കേരള ജലവിഭവ വകുപ്പ് മന്ത്രി മാത്യു.റ്റി.തോമസിന് കൈമാറി. വൈസ്‌മെന്‍ ക്ലബ്ബ് നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ മന്ത്രി അഭിനന്ദിച്ചു. വൈസ്‌മെന്‍ ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ മറ്റു സംഘടനകള്‍ക്ക് മാതൃകയാണെന്നും, മന്ത്രി മാത്യു റ്റി. തോമസ് പറഞ്ഞു. ചടങ്ങില്‍ വൈ.എം.സി.എ. പ്രസിഡന്റ് ജോണ്‍ മാത്യു സെക്രട്ടറി …

Read More »