Home / അമേരിക്ക (page 50)

അമേരിക്ക

സാന്‍വി ശ്രീജിത്ത് നാഷ്ണല്‍ അമേരിക്കന്‍ ‘മിസ്സ് പേജന്റ്’ മത്സരത്തില്‍ ടെക്സ്സിനെ പ്രതിനിധീകരിക്കും.

ഡാളസ് (ടെക്‌സസ്): ഡാളസ് പ്ലാനോയില്‍ നിന്നുള്ള ഇന്ത്യന്‍ അമേരിക്കന്‍ എട്ടാം ഗ്രേഡ് വിദ്യാര്‍ത്ഥിനി കാലിഫോര്‍ണിയ ഡ്‌സ്‌നിലാന്റില്‍ നവം.19 മുതല്‍ 22 വരെ നടക്കുന്ന നാഷ്ണല്‍ അമേരിക്കന്‍ മിസ്സ് പേജന്റ് മത്സരത്തില്‍ ടെക്‌സസ് സംസ്ഥാനത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കും. 2017 ജൂലായില്‍ 180 മത്സരാര്‍ത്ഥികള്‍ മാറ്റുരച്ച മിസ്സ് ടെക്‌സസ് പ്രീ-ടീന്‍ മത്സരത്തില്‍ സാന്‍വി കിരീടമണിഞ്ഞിരുന്നു. നാഷ്ണല്‍ മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് 1.5 മില്യണ്‍ ഡോളറിന്റെ കാഷ്, സ്‌ക്കോളര്‍ഷിപ്പ്, മറ്റു സമ്മാനങ്ങള്‍ തുടങ്ങിയവ ലഭിക്കും. പ്ലാനൊ …

Read More »

ആഹാരം ലഭിക്കാതെ 6 വയസ്സുക്കാരന്‍ മരിച്ചു; മാതാപിതാക്കള്‍ അറസ്റ്റില്‍

ചിക്കാഗോ: ആറു വയസ്സുള്ള മകന് ഭക്ഷണം നല്‍കാതെ പട്ടിണിക്കിട്ടു കൊലപ്പെടുത്തിയ കുറ്റത്തിന് മാതാപിതാക്കള്‍ അറസ്റ്റില്‍. ഇന്ന് (നവം.7ന്) കോടതിയില്‍ ഹാജരാക്കിയ മാതാപിതാക്കള്‍ക്ക് കോടതി 500,000 ഡോളറിന്റെ ജാമ്യം അനുവദിച്ചു. 2015 മുതല്‍ പിതാവ് മൈക്കിള്‍ റോബര്‍ട്ടും, വളര്‍ത്തമ്മ ജോര്‍ജിനെയും ശിക്ഷയുടെ ഭാഗമായാണ് ശരിയായ ഭക്ഷണം ക്രമമായി നല്‍കാതിരുന്നതെന്നു ജേഴ്‌സി കൗണ്ടി സ്‌റ്റേറ്റ് അറ്റോര്‍ണി ഓഫീസ് അറിയിച്ചു. സതേണ്‍ ഇല്ലിനോയ്‌സ് കമ്മ്യൂണിറ്റി (ജേഴ്‌സിവില്ല) ആശുപത്രിയില്‍ വെള്ളിയാഴ്ചയായിരുന്നു കുട്ടിയെ പിതാവ് മൈക്കിള്‍ കൊണ്ടുവന്നത്. …

Read More »

ഹൂസ്റ്റണ്‍ സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ഇടവക കുടുംബസംഗമം 11 ന്

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് ഇടവകയുടെ കുടുംബ സംഗമവും ആദ്യഫല പെരുന്നാളും കലാപരിപാടികളും ഏകോപിപ്പിച്ച് YOVELA 2017 എന്ന പരിപാടി 2017 നവംബര്‍ 11 ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മുതല്‍ 8.30 വരെ സെന്റ് ജോസഫ് സീറോ മലബാര്‍ ദേവാലയത്തിന്റെ പാരീഷ് ഹാളില്‍ നടത്തും കേരളീയ രുചി ഭേദങ്ങളുടെ കലവറ ഒരുക്കി പ്രത്യേക ഫുഡ് സ്റ്റാളുകളും മറ്റു നിരവധി സ്റ്റാളുകളും YOVELA 2017 …

Read More »

കേരളപ്പിറവി 2017 ഡാളസ്സില്‍ ഗംഭീരമായി നവംബര്‍ 5 ന് ആഘോഷിച്ചു

ഡാളസ്: കേരളം എന്ന ജന്മനാടിന്റെ അറുപത്തൊന്നാം ജന്മദിനം നവംബര്‍ 5 ന് ഡാളസ്സില്‍ ആഘോഷിച്ചു. കേരള ലിറ്റററി സൊസൈറ്റി ഡാളസ് മലയാളികള്‍ക്കായി ഒരുക്കിയ പൊതുവേദിയില്‍ സെന്റ് മേരീസ് വലിയ പള്ളി ഓഡിറ്റോറിയത്തില്‍ (14133 ഡെന്നിസ് ലൈന്‍, ഫാര്‍മേസ്സ് ബ്രാഞ്ച് 75234) ചെണ്ടമേളത്തോടൊപ്പം ആഘോഷങ്ങളുടെ തിരശീല ഉയര്‍ന്നു.. നവംബര്‍ അഞ്ചിന് വൈകിട്ട് ആറുമണിക്ക് ലിറ്റററി സൊസൈറ്റി പ്രസിഡന്റ് ഏബ്രഹാം തെക്കേമുറിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സാംസ്‌ക്കാരികതയുടെ തിലകക്കുറിയായി ശോഭിക്കുന്ന ഡോ. എം …

Read More »

ഷിക്കാഗോ സെന്റ് മേരീസില്‍ സകല വിശുദ്ധരുടേയും ദിനാചരണം നടത്തി

ഷിക്കാഗോ: മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ദേവാലയത്തില്‍ സകല വിശുദ്ധരുടേയും ദിനം ഭക്തിനിര്‍ഭരമായി ആചരിച്ചു. മതബോധന സ്കൂളിലെ ക്ലാസുകളില്‍ വിശുദ്ധരുടെ ജീവിതത്തെപ്പറ്റി നടത്തിയ പഠനങ്ങള്‍ക്കുശേഷം ദേവാലയത്തിലേക്ക് നടത്തിയ പരേഡില്‍ മതബോധന സ്കൂളിലെ 550 കുട്ടികളും അധ്യാപകരും പങ്കുചേര്‍ന്നു. ദേവാലയത്തില്‍ ഗായക സംഘത്തിന്റെ ലുത്തിനയയ്ക്കുശേഷം സിസ്റ്റര്‍ ജോവാന്‍ ചൊല്ലിക്കൊടുത്ത പ്രാര്‍ത്ഥന കുട്ടികള്‍ ഏറ്റുചൊല്ലി. കുട്ടികളുടെ പ്രതിനിധി ജയിംസ് കുന്നേശേരി വിശുദ്ധനെപ്പറ്റി സംസാരിച്ചു. ദേവാലയത്തിലെ ചടങ്ങുകളിലും വിശുദ്ധ കുര്‍ബാനയിലും വികാരി ഫാ. …

Read More »

ഷിക്കാഗോ എക്യൂമെനിക്കല്‍ ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 18-ന്

ഷിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസ് ഇന്‍ ഷിക്കാഗോയുടെ പത്താമത് ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 18-നു ശനിയാഴ്ച നടക്കും. Rec Plex, 420 W, Demster St, Mount Prospect-ല്‍ രാവിലെ എട്ടുമണിക്ക് രജിസ്‌ട്രേഷനും, 9 മണിക്ക് മത്സരങ്ങളും ആരംഭിക്കുന്നതാണ്. 15 ഇടവകകളുടെ സംഗമ വേദിയായ ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിലെ വിവിധ ദേവാലയങ്ങളെ പ്രതിനിധീകരിച്ച് 13 ടീമുകള്‍ ഈവര്‍ഷത്തെ മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. ഷിക്കാഗോയിലെ യുവജനങ്ങളുടെ ഹൃദയത്തില്‍ ഐക്യത്തിന്റേയും …

Read More »

കൊളംബസ് സെന്റ് മേരീസ് സീറോ മലബാര്‍ മിഷന്‍ വാര്‍ഷിക ധ്യാനം നവംബര്‍ 10 മുതല്‍ 12 വരെ

കൊളംബസ്: സെന്റ് മേരീസ് സീറോ മലബാര്‍ മിഷന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 10,11,12 തീയതികളില്‍ വാര്‍ഷിക ധ്യാനം നടത്തുന്നു. അനുഗ്രഹീത വചന പ്രഘോഷകനും തൃശൂര്‍ ജെറുസലേം റിട്രീറ്റ് സെന്ററിലെ ധ്യാനഗുരുവുമായ ഫാ. ജോ പാച്ചേരില്‍ ആണ് ധ്യാനം നയിക്കുന്നത്. നവംബര്‍ 10-ന് വൈകിട്ട് 6.30 മുതല്‍ 9.30 വരേയും, 11, 12 തീയതികളില്‍ രാവിലെ 9.30 മുതല്‍ വൈകുന്നേരം 4.30 വരെയുമാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. കൊളംബസ് ഡൗണ്‍ ടൗണിലുള്ള സേക്രട്ട് ഹാര്‍ട്ട് …

Read More »

ഉത്തരകൊറിയക്കെതിരേ പസിഫിക്കില്‍ യുഎസ് പടയൊരുക്കം

  ടോക്കിയോ:ഉത്തര കൊറിയ സൃഷ്ടിക്കുന്ന ഭീഷണി തുറന്നുകാട്ടാനുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഏഷ്യന്‍ സന്ദര്‍ശനം തുടരവെ, മൂന്ന് വിമാനവാഹിനിക്കപ്പലുകള്‍ അണിനിരത്തി പശ്ചിമ പസിഫിക്കില്‍ വന്‍കിട നാവികാഭ്യാസത്തിനൊരുങ്ങി യുഎസ് സൈന്യം. യുഎസ്എസ് നിമിറ്റ്‌സ്, റൊണാള്‍ഡ് റീഗന്‍, തിയോഡാര്‍ റൂസ്‌വെല്‍റ്റ് എന്നീ വിമാനവാഹിനിക്കപ്പലുകളും ഇവയുള്‍പ്പെടുന്ന നാവിക യൂണിറ്റുകളുടെ ഭാഗമായ യുദ്ധക്കപ്പലുകളുമാണ് നാവികാഭ്യാസത്തിന് തയാറെടുക്കുന്നത്. ഒരു പതിറ്റാണ്ടിനിടെ ആദ്യമായാണ് പശ്ചിമ പസിഫിക് മേഖലയില്‍ മൂന്ന് വിമാനവാഹിനിക്കപ്പലുകള്‍ അണിനിരത്തി യുഎസ് സൈന്യം വന്‍തോതിലുള്ള നാവികാഭ്യാസത്തിന് …

Read More »

കേരളാ ക്രിസ്ത്യന്‍ അഡല്‍ട്ട് ഹോംസ് മെമ്പര്‍മാരുടെ അടിയന്തിര യോഗം ന്യൂയോര്‍ക്കില്‍! (തോമസ് കൂവള്ളൂര്‍)

കഴിഞ്ഞ ഏതാനും മാസങ്ങളായി ടെക്സാസിലെ (റോയിസ് സിറ്റി ആസ്ഥാനമായി പ്രവര്‍ത്തിച്ചു വരുന്ന കേരളാ ക്രിസ്ത്യന്‍ അഡല്‍ട്ട് ഹോംസ് (കെ.സി. എ. എച്ച്) എന്ന ലിമിറ്റഡ് കമ്പനിയെപ്പറ്റിയുള്ള ആരോപണങ്ങളും, പ്രത്യാരോപണങ്ങളും മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഏറ്റവും ഒടുവില്‍ മലയാളം മാധ്യമങ്ങളിലൂടെ വന്ന വാര്‍ത്ത കെ.സി. എ എച്ചിന്‍റെ പ്രസിഡന്‍റ് വെരി. റവ.ഫാ.ഗീവര്‍ഗ്ഗീസ് പുത്തൂര്‍ കുടിലില്‍ പുറത്തിറക്കിയ പത്രക്കുറിപ്പായിരുന്നു. ഏതായാലും മാധ്യമങ്ങളിലൂടെ വാര്‍ത്ത വന്നപ്പോള്‍ മാത്രമാണ് കെ.എസ്.എ എച്ച് പാപ്പരത്വത്തില്‍ എത്തിയ വിവരം പ്രസ്തുത …

Read More »

ചിക്കാഗോ മലയാളീ അസോസിയേഷൻ വനിതാ ഫോറം പ്രവർത്തനങ്ങൾ ഉത്ഘാടനം ചെയ്തു

ചിക്കാഗോ മലയാളീ അസോസിയേഷന്റെ വനിതാ വിഭാഗമായ വനിതാ ഫോറത്തിന്റെ പ്രവർത്തന ഉദ്‌ഘാടനം കേരള പിറവിയോടനുബന്ധിച്ചു ചേർന്ന സമ്മേളനത്തിൽ പ്രസിഡന്റ് രഞ്ജൻ എബ്രഹാം നിർവഹിച്ചു. കോർഡിനേറ്റർ സിബിൾ ഫിലിപ്പ് സ്വാഗതവും  ടീന സിബു കുളങ്ങര കൃതജ്ഞതയും പറഞ്ഞു . ഷിജി അലക്സ്   വനിതാ ഫോറത്തിന്റെ വിഷൻ എന്തായിരിക്കണം എന്ന വിഷയത്തിൽ ക്ലാസ് എടുത്തു . ബ്രിജിറ്റ് ജോർജ് പാചക ക്‌ളാസ് എടുത്തു . ചെറിയ ചെറിയ ഗെയിമുകളിലൂടെ പരസ്പരം കൂടുതൽ  പരിചയപ്പെടുവാൻ …

Read More »