Home / അമേരിക്ക (page 600)

അമേരിക്ക

പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവ വെബ്‌സൈറ്റ്‌ ഉദ്‌ഘാടനം നിര്‍വഹിക്കും

പെന്‍സില്‍വേനിയ: മലങ്കര ആര്‍ച്ച്‌ ഡയോസിസില്‍ പ്രവര്‍ത്തിച്ചുവരുന്ന പാസ്റ്ററല്‍ കെയര്‍ സര്‍വീസ്‌ ഡിപ്പാര്‍ട്ട്‌മെന്റിന്റെ പുതുതായി ആരംഭിക്കുന്ന വെബ്‌സൈറ്റിന്റെ ഉദ്‌ഘാടനം ആകമാന സുറിയാനി സഭയുടെ തലവന്‍ പരിശുദ്ധ ഇഗ്‌നാത്തിയോസ്‌ അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ്‌ ബാവ തിരുമനസുകൊണ്ട്‌ നിര്‍വഹിക്കുന്നതാണ്‌. ജൂലൈ 15 മുതല്‍ പെന്‍സില്‍വേനിയയിലെ ലങ്കാസ്റ്റര്‍ ഹോസ്റ്റ്‌ റിസോര്‍ട്ടില്‍ നടക്കുന്ന ഫാമിലി ആന്‍ഡ്‌ യൂത്ത്‌ കോണ്‍ഫറന്‍സിന്റെ മൂന്നാം ദിനമായ 17-ന്‌ നടക്കുന്ന ഉജ്വല സമ്മേളനത്തിലാണ്‌ വെബ്‌സൈറ്റ്‌ ഉദ്‌ഘാടനം പരിശുദ്ധ ബാവ നിര്‍വഹിക്കുന്നത്‌. പാത്രിയര്‍ക്കീസ്‌ ബാവ …

Read More »

മാറാനാഥ ഫുള്‍ ഗോസ്പല്‍ ചര്‍ച്ച് കണ്‍വന്‍ഷന്‍- ജൂലായ് 19 മുതല്‍

ഡാളസ് : മാറാനാഥ ഫുള്‍ ഗോസ്പല്‍ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ജൂലായ് 19 മുതല്‍ 25 വാര്‍ഷീക സുവിശേഷ യോഗങ്ങള്‍ സംഘടിപ്പിക്കുന്നു. ഡാളസ് ബ്രൂട്ടന്‍ റോഡിലുള്ള മാറാനാഥ ചര്‍ച്ചില്‍ ഞായര്‍ മുതല്‍ ശനിയാഴ്ച വരെ വൈകീട്ട് 6.45 മുതല്‍ 9.15 വരെയാണ് കണ്‍വന്‍ഷന്‍. യോഗങ്ങളില്‍ സുപ്രസിദ്ധ സുവിശേഷ പ്രാസംഗീകരായ റവ.അബ്ദുള്‍ കരീം(സൗത്ത് ഇന്ത്യന്‍ അസംബ്ലീസ് ഓഫ് ഗോഡ് കര്‍ണ്ണാടക സുപ്രണ്ടിന്റ്), റവ.സെര്‍ജിയോ സ്‌ക്കറ്റാഗ്ലിനി(ഫ്‌ളോറിഡ), പാസ്റ്റര്‍ ബെഥേല്‍ പി. ജേക്കബ് (മാറാഥ ഫൗണ്ടര്‍ …

Read More »

ഹഡ്‌സണ്‍ വാലി മലയാളി അസോസിയേഷന്റെ കമ്മ്യൂണിറ്റി സര്‍വീസ്

ന്യൂയോര്‍ക്ക് : റോക്ക് ലാന്‍ഡ് കൌണ്ടിയില്‍ അധിവസിക്കുന്ന മലയാളികളുടെ സംഘടനയായ ഹഡ്‌സണ്‍ വാലി മലയാളി അസോസിയേഷന്‍, ഞായറാഴ്ച്ച ജൂലൈ 12ന് അഡാപ്റ്റ് എ റോഡ് എന്ന പരിപാടി വളരെ വിജയകരമായി സംഘടിപ്പിക്കുകയുണ്ടായി. ന്യൂ സിറ്റിയിലെ സ്‌ട്രോ ടൌണ്‍ റോഡ് വൃത്തിയാക്കിക്കൊണ്ടാണ് അസോസിയേഷന്‍ പ്രതിനിധികള്‍ ഈ പരിപാടിയില്‍ സംബന്ധിച്ചത്. പ്രസിഡന്റ് ഷാജിമോന്‍ വെട്ടത്തിന്റെ നേതൃത്വത്തില്‍ അസോസിയേഷന്‍ അംഗങ്ങള്‍ അണിനിരന്നു പ്രവര്‍ത്തിച്ചത് ഒരു മാതൃകയാണെന്ന് ലജിസ്ലേറ്റര്‍ ഡോ. ആനി പോള്‍ അഭിപ്രായപ്പെട്ടു. ഫൊക്കാന …

Read More »

കോണ്‍ഫറന്‍സ് ക്രോണിക്കിള്‍’ പ്രസിദ്ധീകരണത്തിന് ഒരുങ്ങി

ന്യൂയോര്‍ക്ക്: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്റെ വിശേഷങ്ങള്‍ ലഭ്യമാക്കുന്നതിനായി ‘കോണ്‍ഫറന്‍സ് ക്രോണിക്കിള്‍’ എന്ന പേരില്‍ എല്ലാ ദിവസവും ന്യൂസ് ബുള്ളറ്റിന്‍ പുറത്തിറക്കുന്നു. ഇതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി കോര്‍ഡിനേറ്റര്‍ ഫാ. വിജയ് തോമസ്് അറിയിച്ചു. ന്യൂസ് ലെറ്ററിന് ‘കോണ്‍ഫറന്‍സ് ക്രോണിക്കിള്‍’ എന്നു പേരിട്ടത് ഭദ്രാസന അധ്യക്ഷന്‍ സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തയാണ്. ജൂലൈ 15 ബുധന്‍ മുതല്‍ 18 ശനി വരെ അപ്‌സ്റ്റേറ്റ് ന്യൂയോര്‍ക്കിലുള്ള എലന്‍വില്‍ …

Read More »

ഷിക്കാഗോ ലാറ്റിന്‍ കാത്തലിക്‌ കമ്യൂണിറ്റി പ്രൊഫ. കെ.വി. തോമസ്‌ എം.പിയ്‌ക്ക്‌ സ്വീകരണം നല്‍കി

ഷിക്കാഗോ: എറണാകുളം പാര്‍ലമെന്റ്‌ അംഗവും, മുന്‍ കേന്ദ്രമന്ത്രിയും, പാര്‍ലമെന്റ്‌ പബ്ലിക്‌ അക്കൗണ്ട്‌സ്‌ കമ്മിറ്റി ചെയര്‍മാനുമായ പ്രൊഫ. കെ.വി. തോമസിനു ജൂലൈ പതിനൊന്നിനു ശനിയാഴ്‌ച വൈകിട്ട്‌ 8 മണിക്ക്‌ മേരി ക്യൂന്‍ ഓഫ്‌ ഹെവന്‍ കാത്തലിക്‌ ചര്‍ച്ച്‌ ഓഡിറ്റോറിയത്തില്‍ വച്ച്‌ സ്വീകരണം നല്‍കി. ഫാ. ജോസിലാഡ്‌ കോയിപ്പറമ്പിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിക്കുശേഷം ചര്‍ച്ച്‌ ഓഡിറ്റോറിയത്തില്‍ കൂടിയ അനുമോദന യോഗത്തില്‍ ഷിക്കാഗോ ലാറ്റിന്‍ കാത്തലിക്‌ പ്രസിഡന്റ്‌ ഹെറാള്‍ഡ്‌ ഫിഗുരേദോ അധ്യക്ഷതവഹിച്ചു. യോഗത്തില്‍ സ്‌പിരിച്വല്‍ …

Read More »

ലോസ്‌ആഞ്ചലസില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ജൂലൈ 17 മുതല്‍ 28 വരെ

ലോസ്‌ആഞ്ചലസ്‌: സെന്റ്‌ അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ജൂലൈ 17 മുതല്‍ 28 വരെ ഭക്ത്യാഢംഭരപൂര്‍വ്വം ആഘോഷിക്കുന്നു. ജൂലൈ 17-ന്‌ കൊടിയേറുന്ന തിരുനാളിന്‌ മുഖ്യകാര്‍മികത്വം വഹിക്കുന്നത്‌ അഭിവന്ദ്യ ബിഷപ്പ്‌ സൈമണ്‍ കൈപ്പുറം (ബാലേശ്വര്‍ രൂപത, ഒറീസ്സ) ആയിരിക്കും. ജൂലൈ 17 മുതല്‍ ഒമ്പത്‌ ദിവസവും വൈകുന്നേരം 7.15-ന്‌ വി. കുര്‍ബാനയും, നൊവേനയും ഉണ്ടായിരിക്കുന്നതാണ്‌. ജൂലൈ 19-ന്‌ ഞായറാഴ്‌ച രാവിലെ 10.50-ന്‌ കുട്ടികള്‍ക്കായി ഇംഗ്ലീഷില്‍ പ്രത്യേകം കുര്‍ബാന …

Read More »

അമേരിക്കയിലെ ആദ്യ അയ്യപ്പക്ഷേത്രം ന്യൂയോര്‍ക്കില്‍ യാഥാര്‍ത്ഥ്യമാകുന്നു.

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ആദ്യ അയ്യപ്പക്ഷേത്രം ന്യൂയോര്‍ക്കില്‍ യാഥാര്‍ത്ഥ്യമാകുന്നു. വെസ്റ്റ്‌ ചെസ്റ്ററില്‍ നിര്‍മിക്കുന്ന ക്ഷേത്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ സമാരംഭം ന്യൂയോര്‍ക്കില്‍ നടന്നു. ശബരിമല അയ്യപ്പ സേവാ സമാജം ജനറല്‍ സെക്രട്ടറിയും ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറിയുമായ കുമ്മനം രാജശേഖരന്റെ സാന്നിധ്യത്തിലായിരുന്നു ശുഭാരംഭ ചടങ്ങ്. വേള്‍ഡ് അയ്യപ്പാ സേവാ ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് ക്ഷേത്ര നിര്‍മ്മാണം. അയ്യപ്പ ക്ഷേത്ര ഭക്ത സംഗമം കുമ്മനം രാജശേഖരന്‍ ഉല്‍ഘാടനം ചെയ്യ്തു. രുക്മിണി നായര്‍, ലളിത രാധാകൃഷ്ണന്‍, ഓമന …

Read More »

ന്യു യോര്‍ക്ക് കോണ്‍സല്‍ ജനറലുമായി കുമ്മനം രാജശേഖരന്‍ ചര്‍ച്ച നടത്തി

  ന്യൂയോര്‍ക്ക്: ന്യു യോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ജ്ഞാനേശ്വര്‍ മുലായുമായി ശബരിമല അയ്യപ്പ സേവാ സമാജം ജനറല്‍ സെക്രട്ടറിയും ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറിയുമായ കുമ്മനം രാജശേഖരന്‍ ചര്‍ച്ച നടത്തി. പ്രവാസി ഭാരതീയര്‍ പ്രത്യകിച്ച് മലയാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. കേരളത്തില്‍ നടന്നു വരുന്ന സേവന പ്രവര്‍ത്തനങ്ങളെക്കുറിച്ചും പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ചും കുമ്മനം വിശദീകരിച്ചു ന്യുയോര്‍ക്കിലെ കോണ്‍സുലേറ്റില്‍ നടന്ന ചര്‍ച്ചയില്‍ ജന്മഭൂമി ന്യുസ് എഡിറ്റര്‍ പി ശ്രീകുമാര്‍, …

Read More »

നിക്കി ഹെലി വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകുമെന്ന് അഭ്യൂഹം

കാലിഫോര്‍ണിയ: സൗത്ത് കരോളിനാ ഗവര്‍ണ്ണര്‍ നിക്കി ഹെലി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകുമെന്ന അഭ്യൂഹം ശക്തിപ്പെടുന്നു. കാലിഫോര്‍ണിയാ സ്‌റ്റേറ്റ് ഹൗസിനു മുമ്പില്‍ നിന്നും കോണ്‍ഫെഡറേറ്റ് ഫഌഗ് ആദ്യമായി നീക്കം ചെയ്ത ധീരമായ നടപടിക്ക് നേതൃത്വം നല്‍കിയ ഗവര്‍ണ്ണര്‍ എന്ന നിലയില്‍ ഇന്ത്യന്‍ അമേരിക്കന്‍ വംശജയായ നിക്കി ഹെലിയുടെ ജനസമ്മതി വര്‍ദ്ധിപ്പിക്കുന്നു. നിക്കിയുടെ പ്രവര്‍ത്തികള്‍, വാക്കുകള്‍, ഉറച്ചതീരുമാനങ്ങള്‍, അസാധാരണ ധൈര്യം എന്നിവ രാഷ്ട്രീയ നേതാക്കള്‍ പോലും അംഗീകരിച്ചിരിക്കുന്നു. അമേരിക്കയിലെ ഗവര്‍ണ്ണര്‍മാരില്‍ …

Read More »

പത്തനാപുരം സംഗമം ഉല്ലാസ വേള സംഘടിപ്പിക്കുന്നു

ഡാലസ്: ഡാലസിലുള്ള പത്തനാപുരം നിവാസികളുടെ ഈ വര്‍ഷത്തെ പിക്‌നിക് 300 N Plano Rd, Richardson, TX 75081 ലുള്ള പാര്‍ക്കില്‍ ഓഗസ്റ്റ് മാസം ഒന്നാം തിയതി ശനിയാഴ്ച 9:30 മുതല്‍ 3:00 മണി വരെ നടത്തപ്പെടുന്നു. കുട്ടികള്‍ക്കും   മുതിര്‍ന്നവര്‍ക്കും വേണ്ടി വിവധ തരം നാടന്‍ കായിക മത്സരങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. എല്ലാ പത്തനാപുരം നിവാസികളെയും ഈ ഉല്ലാസ വേളയില്‍ പങ്കെടുക്കുവാന്‍ ക്ഷണിക്കുന്നതായി സെക്രട്ടറി അറിയിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് : …

Read More »