Home / അമേരിക്ക (page 619)

അമേരിക്ക

കേരള അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന സീനിയേഴ്‌സ് ഫോറം വിജയകരമായി.

ഡാളസ്:  കേരള അസോസിയേഷന്‍  ഓഫ് ഡാലസിന്റെയും  ഇന്ത്യാ കള്‍ച്ചറല്‍ & എജ്യുകേഷന്‍ സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ജൂണ്‍ 27 ശനിയാഴ്ച ഗാര്‍ലാന്‍ഡിലുള്ള  ഇന്ത്യാ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന  സീനിയേഴ്‌സ് ഫോറം  പരിപാടി വിജയമായി.   മുതിര്‍ന്നവരെ ആദരിക്കുവാനും ഒത്തുകൂടുവാനും വേദിയൊരുക്കി വിവിധ വിനോദ വിജ്ഞാന പരിപാടികളും   ഉള്‍പ്പെടുത്തിയാണ്   അസോസിയേഷന്‍  സീനിയേഴ്‌സ് ഫോറം പരിപാടി നടത്തിവരുന്നത്. ശനിയാഴ്ച നടന്ന സീനിയേഴ്‌സ് ഫോറത്തില്‍   ഡാലസ്  ഫോര്‍ട്ട് വര്‍ത്തില്‍  നിന്നും …

Read More »

ആതുരശുശ്രൂഷ രംഗത്ത് കര്‍മ്മനിരതനായി നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമ്മാ മെഡിക്കല്‍ ടീം

മെക്‌സിക്കോ: നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമ്മാ ഭദ്രാസനത്തിന്റെ മെഡിക്കല്‍ മിഷന്‍ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ മെക്‌സിക്കോ കൊളോണിയ മാര്‍ത്തോമ്മാ ദേവാലയങ്കണത്തില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി. ആരോഗ്യപരമായ അവബോധം സൃഷ്ടിക്കുവാനും, സൗജന്യമായി രോഗനിര്‍ണ്ണയവും ചികിത്സയും കൈവരിക്കുന്നതിനുള്ള അവസരം ഇതിലൂടെ തദ്ദേശവാസികള്‍ക്ക് സ്വായത്തമാക്കുവാന്‍ സാധിച്ചു. ജൂണ്‍ 26, 27 തീയ്യതികളില്‍ നടന്ന മെഡിക്കല്‍ ക്യാമ്പിന് ഡോ.ജാസ്മിന്‍ സുലൈമാന്‍, ഡോ.മാണി കുരുവിള, ഡോ.അനിത കുരുവിള എന്നിവരുടെ നേതൃത്വത്തില്‍ പ്രഗത്ഭരായ ഡോക്ടര്‍മാരും, നഴ്‌സുമാരും അടങ്ങിയ മെഡിക്കല്‍ ടീം നേതൃത്വം …

Read More »

കലാവേദി വിമന്‍സ്‌ ഫോറം നിലവില്‍ വന്നു

  ന്യൂയോര്‍ക്ക്‌. 2004ല്‍ സ്ഥാപിതമായ കലാവേദി ഇന്റര്‍നാഷണല്‍ എന്ന സാമുഹ്യസന്നദ്ധ സംഘടനയുടെ ഭാഗമായി കലാവേദി വിമന്‍സ്‌ ഫോറം നിലവില്‍ വന്നു. ജൂണ്‍ മാസം ആറാം തീയതി ന്യൂയോര്‍ക്കില്‍ വച്ച്‌ നടന്ന കലാവേദിയുടെ ബിസിനസ്‌ മീറ്റിംഗില്‍ വച്ച്‌ പ്രശസ്‌ത സാഹിത്യകാരനും, പ്രഭാഷകനുമായ ജോയന്‍ കുമരകം വിമന്‍സ്‌ ഫോറത്തിന്റെ ഉദ്‌ഘാടനം നിര്‍വഹിച്ചു. സ്‌ത്രീകളുടെ വ്യക്തിത്വവികാസം, മാനസികവും സംസ്‌ക്കാരികവുമായ വളര്‍ച്ച എന്നിവ പരിപോഷിപ്പിക്കുക തുടങ്ങിയവയായിരിക്കും ഈ ഫോറത്തിന്റെ പരമപ്രധാനമായ ലക്ഷ്യങ്ങള്‍. കൂടാതെ, സാമുഹ്യരാഷ്ട്രിയ രംഗങ്ങളില്‍ …

Read More »

സോമര്‍സെറ്റില്‍ പുതിയ ദേവാലയം, കൂദാശ ജൂലൈ 11-ന്‌ രാവിലെ 9-ന്‌

  ന്യൂജേഴ്‌സി: സോമര്‍സെറ്റ്‌ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ കാത്തലിക്‌ ഫൊറോനാ ദൈവാലയത്തിനു സ്വപ്‌ന സാഫല്യം. ന്യൂജേഴ്‌സി ഫ്രാങ്ക്‌ളിന്‍ ടൗണ്‍ഷിപ്പിന്റെ ഹൃദയഭാഗത്ത്‌ സോമര്‍സെറ്റിലെ വിശ്വാസികള്‍ക്ക്‌ ഇനി സ്വന്തം ദൈവാലയം. പുതിയ ദൈവാലയം കൂദാശ ചെയ്യപ്പെടുമ്പോള്‍ ഒന്നര പതിറ്റാണ്ട്‌ പിന്നിടുന്ന സീറോ മലബാര്‍ ചരിത്രത്തില്‍ പുതിയൊരു അധ്യായംകൂടി എഴുതിചേര്‍ക്കപ്പെടും. ഫ്രാങ്ക്‌ളിന്‍ ടൗണ്‍ഷിപ്പില്‍ പത്ത്‌ ഏക്കര്‍ സ്ഥലത്ത്‌ കേരളീയ ക്രൈസ്‌തവ ശില്‌പഭംഗി പ്രകടമാക്കുംവിധം പണിതീര്‍ത്ത പുതിയ ദൈവാലയം ജൂലൈ 11-ന്‌ രാവിലെ 9 …

Read More »

ബിഷപ്പ്‌ അലക്‌സ്‌ വടക്കുംതലയ്‌ക്ക്‌ ന്യൂയോര്‍ക്കില്‍ സ്വീകരണം നല്‍കി

ന്യൂയോര്‍ക്ക്‌: ഹ്രസ്വ സന്ദര്‍ശനത്തിനായി വടക്കേ അമേരിക്കയിലെത്തിയ കണ്ണൂര്‍ രൂപതാ ബിഷപ്പ്‌ ഡോ. അലക്‌സ്‌ വടക്കുംതലയ്‌ക്ക്‌ ന്യൂയോര്‍ക്കിലെ ലാറ്റിന്‍ കാത്തലിക്‌ കമ്യൂണിറ്റി ഊഷ്‌മളമായ സ്വീകരണം നല്‍കി. 1998-ല്‍ സ്ഥാപിക്കപ്പെട്ട രൂപതയുടെ രണ്ടാമത്തെ ബിഷപ്പാണ്‌ ഡോ. വടക്കുംതല. വിശാലമായി കിടക്കുന്ന രൂപതയിലെ അവികസിതമായി കിടക്കുന്ന ഭൂപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക്‌ വിദ്യാഭ്യാസപോഷണം നല്‍കുകയെന്നതാണ്‌ ആത്മീയതയോടൊപ്പം തന്നിലുള്ള ലക്ഷ്യങ്ങളിലൊന്നെന്ന്‌ ബിഷപ്പ്‌ പറഞ്ഞു. പഠിക്കുവാന്‍ മിടുക്കരായ കുട്ടികളെ കണ്ടുപിടിച്ച്‌ അവര്‍ക്ക്‌ പ്രത്യേക പഠന പദ്ധതികളുണ്ടാക്കി പ്രഥമിക കോളജ്‌ വിദ്യാഭ്യാസത്തിനുശേഷം …

Read More »

ഷിക്കാഗോ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍ വി. പത്രോസ്‌ പൗലോസ്‌ ശ്ലീഹന്മാരുടെ തിരുന്നാള്‍ ആചരിച്ചു

ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫൊറോനാപ്പള്ളിയില്‍, വി. പത്രോസ്‌ പൌലോസ്‌ ശ്ലീഹന്മാരുടെ തിരുന്നാള്‍ ഭക്തിപുരസരം ആചരിച്ചു. ജൂണ്‍ 28 ഞായറാഴ്‌ച രാവിലെ 9.45 ന്‌ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്തിന്റെ മുഖ്യകാര്‍മികത്വത്തിലും, ഫാദര്‍ ബൈജു കളപ്പുരയിലിന്റെസഹകാര്‍മ്മികത്വത്തിലൂമാണ്‌ തിരുകര്‍മ്മങ്ങള്‍ നടന്നത്‌ തിരുകര്‍മ്മങ്ങളുടെ മധ്യേനടന്ന വചന സന്ദേശത്തില്‍, സഭയെ നയിക്കുവാന്‍ പണ്ഡിതന്മാരെയോ, വിജ്ഞാനികളേയോ അല്ലാ മറിച്ച്‌ ഈശോയെ ഏറ്റവും സ്‌നേഹിച്ച മുക്കുവനായ വി. പത്രോസിനെയാണെന്നും, ഈശോയേപ്പോലെ കുരിശിലേറാന്‍ യോഗ്യതയില്ലെന്ന്‌ …

Read More »

ഷിക്കാഗോ സെന്റ്‌ തോമസ്‌ ഓര്‍ത്തോഡോക്‌സ്‌ ഇടവകയില്‍ പെരുന്നാളിന്‌ കൊടിയേറി

    ഷിക്കാഗോ സെന്റ്‌ തോമസ്‌ ഓര്‍ത്തോഡോക്‌സ്‌ ഇടവകയുടെ കാവല്‍പിതാവും ഇന്ത്യയുടെ അപ്പോസ്‌തോലനുമായ പരിശുദ്ധ മാര്‍തോമാ ശ്ലീഹായുടെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക്‌ വികാരി ഫാ.ഹാം ജോസഫ്‌ കൊടിയേറ്റി . 2015 ലെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക്‌ ഫാ.ഹാം ജോസഫ്‌, ഡീക്കന്‍ ജോര്‍ജ്‌ പൂവത്തൂര്‍ എന്നിവര്‍ പ്രധാന കാര്‍മികത്വം വഹിക്കും. ജൂലൈ 4 ശനിയാഴ്‌ച 6.30 നു സന്ധ്യാ നമസ്‌കാരം, പ്രസംഗം, പ്രദിക്ഷണം, 8.30 ഞായറാഴ്‌ച രാവിലെ 8.30 നു പ്രഭാത നമസ്‌കാരം, വിശുദ്ധ …

Read More »

കെ.എച്ച്‌.എന്‍.എ അമേരിക്കയിലും സ്‌കോളര്‍ഷിപ്പ്‌ നല്‍കുന്നു

    ഷിക്കാഗോ: കേരളാ ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക, അമേരിക്കയിലുള്ള വിദ്യാര്‍ത്ഥികള്‍ക്കും സ്‌കോളര്‍ഷിപ്പ്‌ നല്‍കാന്‍ തീരുമാനിച്ചു. കഴിഞ്ഞ എട്ടുവര്‍ഷത്തോളമായി കേരളത്തില്‍ ഉന്നത വിദ്യാഭ്യാസത്തിനു പഠിക്കുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കഴിവുറ്റ വിദ്യാര്‍ത്ഥികള്‍ക്ക്‌ സ്‌കോഷര്‍ഷിപ്പ്‌ നല്‍കിവരുന്നു. ഈ വര്‍ഷം മുതല്‍ അമേരിക്കയിലും കെ.എച്ച്‌.എന്‍.എ അംഗങ്ങളുടെ കുട്ടികള്‍ക്ക്‌ അവരുടെ ACT/SAT മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഈവര്‍ഷം മുതല്‍ സ്‌കോളര്‍ഷിപ്പ്‌ നല്‍കാന്‍ ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍മാന്‍ ശശിധരന്‍ നായരുടെ അദ്ധ്യക്ഷതയില്‍ കൂടിയ ബോര്‍ഡ്‌ യോഗത്തില്‍ …

Read More »

ഇടയന്റെ സന്ദര്‍ശനം അനുഗ്രഹവര്‍ഷമായി

ഓര്‍ത്തഡോക്‌സ്‌ സഭയുടെ സൗത്ത്‌ വെസ്റ്റ്‌ മെത്രാപ്പോലീത്ത നി.വ.ദി.ശ്രീ അലക്‌സിയോസ്‌ മാര്‍ യൗസേബിയേസ്‌ മെത്രാപ്പോലീത്തയുടെ ചിക്കാഗോ സന്ദര്‍ശനം ഇവിടുത്തെ നാല്‌ ഇടവക ജനങ്ങള്‍ക്കും അനുഗ്രഹപൂമഴയായി. `ചിക്കാഗോയിലെത്തുന്നത്‌ സ്വഭവനത്തില്‍ വരുന്നതുപോലെ ആഹ്ലാദകരമാണെന്ന്‌’ തിരുമേനി അഭിപ്രായപ്പെട്ടു. കഴിഞ്ഞ ഒരുമാസക്കാലമായി ഇവിടുത്തെ നാലു ഇടവകകളിലൊന്നായ എല്‍മസ്റ്റ്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ ചര്‍ച്ച്‌, ബെല്‍വുഡ്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ കത്തീഡ്രല്‍, ചിക്കാഗോ സെന്റ്‌ തോമസ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌, ഓക്ക്‌ലോണ്‍ സെന്റ്‌ മേരീസ്‌ ചര്‍ച്ച്‌ എന്നീ ദേവാലയങ്ങള്‍ സന്ദര്‍ശിക്കുകയും വി. …

Read More »

ബിഷപ്പ്‌ അലക്‌സ്‌ വടക്കുംതലയ്‌ക്ക്‌ അമേരിക്കന്‍ കൊച്ചിന്‍ ക്ലബ്‌ സ്വീകരണം നല്‍കുന്നു

  ഷിക്കാഗോ: ഹൃസ്വസന്ദര്‍ശനത്തിനായി അമേരിക്കയില്‍ എത്തിയ കണ്ണൂര്‍ രൂപതാ മെത്രാന്‍ അഭിവന്ദ്യ പിതാവ്‌ അലക്‌സ്‌ വടക്കുംതലയ്‌ക്ക്‌ ജൂലൈ 7-ന്‌ ചൊവ്വാഴ്‌ച വൈകുന്നേരം 7 മണിക്ക്‌ Country Inn Suites, 2200 S Elmhurst Road, Mount Prospect, IL -ല്‍ വെച്ച്‌ അമേരിക്കന്‍ കൊച്ചിന്‍ ക്ലബ്‌ സ്വീകരണം നല്‍കുന്നു. പ്രശസ്‌ത സംഗീത സംവിധായകന്‍ ജെ.എം. രാജു നിര്‍മ്മിച്ച `വിശുദ്ധ ചാവറയച്ചന്‍’, `സാന്ത്വനഗീതങ്ങള്‍ എന്നീ സി.ഡികളുടെ പ്രകാശന കര്‍മം സ്വീകരണ യോഗത്തില്‍ …

Read More »