Home / അമേരിക്ക (page 620)

അമേരിക്ക

ഷിക്കാഗോ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍ ഫാദേഴ്‌സ്‌ ഡേ ആഘോഷിച്ചു.

  ഷിക്കാഗൊ: ഷിക്കാഗൊ സേക്രഡ്‌ ഹാര്‍ട്ട്‌ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍, ബഹുമാനപ്പെട്ട ഫൊറോനാ വികാരി വെരി റെവ. ഫാദര്‍ എബ്രാഹം മുത്തോലത്തിന്റെ മുഖ്യകാര്‍മ്മികത്വത്തിലും, ഫാദര്‍ ബൈജു കളപ്പുരയിലിന്റെ സഹകാര്‍മ്മികത്വത്തിലും അര്‍പ്പിച്ച ദിവ്യബലിയോടൊപ്പം, വുമെന്‍സ്‌ മിനിസ്‌ട്രിയുടെ നേത്യുത്വത്തില്‍, അതിവിപുലമായി പിത്യദിനം ആഘോഷിച്ചു.ആഘോഷകരമായ ബലിയര്‍പ്പണത്തില്‍, മുത്തോലത്തച്ചന്‍ ഇടവകയിലെ എല്ലാ പിതാക്കന്മാരേയും അനുമോദിക്കുകയും, അവര്‍ ചെയ്‌തതും, ചെയ്‌തുകൊണ്ടിരിക്കുന്നതുമായ എല്ലാ നല്ല പ്രവര്‍ത്തികള്‍ക്കും നന്ദിപറയുകയും, അവര്‍ക്കുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുകയും ചെയ്‌തു. മുത്തോലത്തച്ചന്‍ തന്റെ വചന സന്ദേശത്തില്‍, …

Read More »

ആത്മീയ തീരത്തെ അജപാലകന്‍ 85ന്റെ നിറവില്‍- ജന്മദിനാഘോഷം അവിസ്മരണീയമായി

ഹൂസ്റ്റണ്‍ : ജൂണ്‍ 27ന് ശതാഭിഷ്‌ക്തനായ മാര്‍ത്തോമ്മാ സഭയുടെ പരമാദ്ധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തായുടെ 85-ാം ജന്മദിനാഘോഷത്തിന് വേദിയൊരുക്കുവാന്‍ ഭാഗ്യം ലഭിച്ചതില്‍ കൃതാര്‍ത്ഥരാണ് ഹൂസ്റ്റണിലെ വിശ്വാസസമൂഹം. സ്റ്റാഫോഡിലെ ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ സെന്ററിലെ മനോഹരമായ വേദയില്‍ ജൂണ്‍ 27ന് ശനിയാഴ്ച വൈകുന്നേരം 5.30ന് ആഘോഷപരിപാടികള്‍ക്ക് തുടക്കം കുറിച്ചു. മെത്രാപ്പോലീത്തായെ പ്രകീര്‍ത്തിച്ചുകൊണ്ട് പ്രത്യേകം ചിട്ടപ്പെടുത്തിയ ‘തോബശിലോം’ എന്ന് സുറിയാനിയില്‍ ആരംഭിയ്ക്കുന്ന ഗാനം ഇമ്മാനുവേല്‍ ഗായകസംഘം ആലപിച്ചപ്പോള്‍ വിശിഷ്ടാതിഥികളെ ആനയിച്ചുകൊണ്ടുള്ള ഘോഷയാത്ര ഹാളിനുള്ളിലേക്ക് പ്രവേശിച്ചു. …

Read More »

ക്രൈസ്തവ പീഡനത്തിന്റെ നാളുകള്‍ സമാഗതമായെന്ന് ഫ്രാങ്ക്ളിന്‍ ഗ്രഹാം

ക്രൈസ്തവ പീഡനകാലം സമാഗതമായെന്നുള്ള യാഥാര്‍ത്ഥ്യത്തിലേയ്ക്കാണ് സ്വവര്‍ഗ്ഗ വിവാഹം നിയമ വിധേയമാക്കിക്കൊണ്ട് യു.എസ്. സുപ്രീം കോടതി പുറപ്പെടുവിച്ച വിധി പ്രഖ്യാപനം വിരല്‍ ചൂണ്ടുന്നെതന്ന് സുപ്രസിദ്ധ സുവിശേഷകനും, ബില്ലി ഗ്രഹാം ഇവാഞ്ചലിസ്റ്റിക്ക് അസ്സോസിയേഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ഫ്രാങ്ക്ളിന്‍ ഗ്രഹാം അഭിപ്രായപ്പെട്ടു. ദൈവീക ന്യായവിധി അമേരിക്കയില്‍ സംഭവിക്കാനിരിക്കുന്നു. ദൈവീക പ്രമാണങ്ങള്‍ അനുസരിക്കണോ, അതോ ഗവണ്‍മെന്റ് നിയമമാണോ അനുസരിക്കുവാന്‍ ക്രൈസ്തവന്‍ ബാധ്യസ്ഥര്‍ എന്ന ചോദ്യത്തിന്, ദൈവത്തെ അനുസരിക്കണമെന്നായിരിക്കും ഞാന്‍ കൊടുക്കുന്ന മറുപടി, ഗ്രഹാം വ്യക്തമാക്കി. …

Read More »

പത്തുകല്പനകള്‍ ആലേഖനം ചെയ്ത സ്റ്റാച്യു നീക്കം ചെയ്യണമെന്ന് ഒക്കലഹോമ ഹൈക്കോടതി

ഒക്കലഹോമ: 2012 മുതല്‍ ഒക്കലഹോമ സിറ്റി സ്‌റ്റേറ്റ് ഹൗസിന് മുമ്പില്‍ സ്ഥാപിച്ചിരിക്കുന്ന പത്തു കല്പനകള്‍ ആലേഖനം ചെയ്ത സ്റ്റാച്യു ഉടന്‍ നീക്കം ചെയ്യണമെന്ന് ഒക്കലഹോമ സംസ്ഥാന സുപ്രീം കോടതി  ഉത്തരവിട്ടു. ഒരു പ്രത്യേക മതത്തെ പ്രതിനിധാനം ചെയ്യുന്ന പത്തുകല്പനകള്‍ പൊതു സ്ഥലത്ത് സ്ഥാപിക്കുന്നത് തികച്ചും ഭരണഘടനാ വിരുദ്ധമാണ്. ആറടി ഉയരവും മൂന്ന് അടി വീതിയുമുള്ള മാര്‍ബിള്‍ സ്റ്റാമ്പ് ഭാഗീകമായി തകര്‍ക്കപ്പെട്ടുവെങ്കിലും 2014 ല്‍ പുതുക്കി സ്ഥാപിച്ചിരുന്നു. ഒക്കലഹോമ നിയമ നിര്‍മ്മാണ …

Read More »

പരിശുദ്ധ ബാവാ ഇന്ന് ഡോവര്‍ സെന്റ് തോമസില്‍

ഡോവര്‍(ന്യൂജേഴ്‌സി): കതോലിക്കാ നിധിസമാഹരണ ദൗത്യവുമായി അമേരിക്കയില്‍ ശൈളിഹിക സന്ദര്‍ശനത്തിന് ഇന്നലെയെത്തിയ മലങ്കര ഓര്‍ത്തഡോക്‌സ് സഭാ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസോലിയോസ് മാര്‍ത്തോമ്മാ പൗലൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ, ഇന്ന് ഡോവര്‍ സെന്റ് തോമസ് ദേവാലയം സന്ദര്‍ശിക്കും. സില്‍വര്‍ ജൂബിലി ആഘോഷിക്കുന്ന ഇടവകയില്‍ ആദ്യമായാണ് സഭയുടെ പരമാദ്ധ്യക്ഷന്‍ എത്തുന്നത്. ഭക്ത്യാദര പുരസ്സരം പരി.ബാവായെ വരവേല്‍ക്കുവാന്‍ ഇടവകജനങ്ങള്‍ ഒരുങ്ങികഴിഞ്ഞതായി വികാരി ഫാ. ഷിബു ഡാനിയല്‍ അറിയിച്ചു. ഡോവര്‍ നഗരസഭയുടെ അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നതിന് കൗണ്‍സില്‍ വുമണ്‍ …

Read More »

പുഞ്ചിരി തൂകുന്ന മുഖങ്ങള്‍-ഒരു അന്താരാഷ്ട്ര ഫോട്ടോഗ്രാഫി മല്‍സരം

അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ സംഘടിപ്പിച്ചിരിക്കുന്ന അന്താരാഷ്ട്ര ഫോട്ടോഗ്രാഫി മല്‍സരത്തില്‍ പങ്കെടുക്കാനുള്ള അവസരം ജൂലൈ മാസം പത്താം തീയ്യതി വരെ നീട്ടുന്നതായി സംഘാടകര്‍ അറിയിക്കുന്നു. ‘സ്‌മൈല്‍ ആന്റ് ക്ലിക്ക്’ എന്ന മല്‍സരത്തിന് വളരെ നല്ല പ്രതികരണം ലഭിക്കുന്നതായും അവര്‍ പറഞ്ഞു. ഇന്റര്‍നെറ്റിന്റെ അനന്തസാധ്യതകള്‍ ഉപയോഗിച്ചുകൊണ്ട് ലോകത്തിന്റെ ഏതുകോണില്‍ നിന്നുള്ളവര്‍ക്കും മല്‍സരത്തില്‍ പങ്കെടുക്കാന്‍ അവസരമൊരുക്കിയിട്ടുണ്ട്. പ്രായപരിധി ഇല്ലാതെ ആര്‍ക്കും ഈ മല്‍സരത്തില്‍ പങ്കെടുക്കാം. എന്നാല്‍ നിങ്ങള്‍ …

Read More »

മുന്‍ ഭവനരഹിതനും പ്രസിഡന്റ് തിരഞ്ഞെടുപ്പിനു സ്ഥാനാര്‍ത്ഥ്യം പ്രഖ്യാപിച്ചു

കൊളംബസ്(ഒഹായെ): ഡമോക്രാറ്റിക് പാര്‍ട്ടിയുടേയും, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടേയും അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം മത്സരിക്കുവാന്‍ മുന്‍ഭവനരഹിതന്‍ ടെഡ് വില്യംസ് തയ്യാര്‍! കഴിഞ്ഞ വാരാന്ത്യമാണ് താനും പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് ഔദ്യോഗീകമായി പ്രഖ്യാപിച്ചത്. മുന്‍ഭവനരഹിതനെന്ന് കേള്‍ക്കുമ്പോള്‍ ആള്‍ നിസ്സാരക്കാരനാണെന്ന് ചിന്തിക്കുന്നവര്‍ക്ക് തെറ്റുപറ്റി. നാഷ്ണല്‍ ടെലിവിഷനിലൂടെ ലക്ഷകണക്കിന് ജനങ്ങളാണ് ഒറ്റ ദിവസം കൊണ്ട് ടെഡ് വില്യംസിന്റെ ആരാധകരായി തീര്‍ന്നത്. ഗോള്‍ഡന്‍ വോയ്‌സിന്റെ ഉടമയാണ് ടെഡ് വില്യംസ്. ഭവനരഹിതനായ തെരുവീഥിയിലൂടെ അലഞ്ഞു നടന്നിരുന്ന ടെഡ് വില്യംസിനെ കണ്ടെത്തിയത് …

Read More »

ഹഡ്‌സണ്‍ വാലി മലയാളി അസോസിയേഷന്റെ വാര്‍ഷിക പിക്‌നിക്ക്

ന്യൂയോര്‍ക്ക്: ഹഡ്‌സണ്‍ വാലി മലയാളി അസോസിയേഷന്റെ വാര്‍ഷിക പിക്‌നിക്ക് ജൂണ്‍ 27 ശനിയാഴ്ച രാവിലെ 9.30 മുതല്‍ റോക്ക് ലാന്‍ഡ് സ്റ്റേറ്റ് പാര്‍ക്കില്‍ വെച്ച് വളരെ വിപുലമായി  സംഘടിപ്പിക്കുകയുണ്ടായി. പ്രസിഡന്റ് ഷാജിമോന്‍ വെട്ടം, സന്നിഹിതരായവര്‍ക്ക്  സ്വാഗതം  ആശംസിക്കുകയും പിക്‌നിക്ക് ഔപചാരികമായി ഉത്ഘാടനം നിര്‍വഹിക്കുകയും ചെയ്തു.  ആദ്യം എത്തിച്ചേര്‍ന്ന 150 പേര്‍ക്ക് സമ്മാനമായി ടീഷര്‍ട്ട് നല്‍കിക്കൊണ്ടാണ് പിക്‌നിക്കിനു തുടക്കം കുറിച്ചത്.  അമേരിക്കയില്‍ മലയാളികള്‍ സംഘടിപ്പിക്കുന്ന പിക്‌നിക്കില്‍ ഒരുപക്ഷേ ആദ്യമായിട്ടാവും തട്ടുകടയിലൂടെ ചൂടു …

Read More »

ഭീമൻ ഛിന്നഗ്രഹം 45,450 മൈൽ വേഗതയിൽ ഭൂമിയിലേക്ക് പാഞ്ഞു വരുന്നു

വാഷിങ്ടൺ∙ വലിയൊരു കുന്നിനോളം വലുപ്പമുള്ള ഭീമൻ ഛിന്നഗ്രഹം ഭൂമിയിലേക്ക് പാഞ്ഞുവരുന്നു. മണിക്കൂറിൽ 45,450 മൈൽ വേഗത്തിൽ ഭൂമിയുടെ സമീപത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഛിന്നഗ്രഹത്തെ നാസ ശാസ്ത്രജ്ഞർ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ജൂലൈ 25ന് ഛിന്നഗ്രഹം ഭൂമിക്കരികിലൂടെ കടന്നു പോകുകയോ ഭൂമിയിൽ പതിക്കുകയോ ചെയ്യുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ജ്യോതി ശാസ്ത്രജ്ഞരും മറ്റു ഗവേഷകരും ഈ ഛിന്നഗ്രഹത്തെ എങ്ങനെ ഒഴിവാക്കാമെന്ന ചർച്ചയിലാണ്. ഛിന്നഗ്രഹം തകർക്കുകയോ ഗതിമാറ്റി വിടുകയോ ചെയ്യാമെന്ന ചർച്ചകളാണ് നടക്കുന്നത്. 1999 ജെഡി6 എന്ന് പേരിട്ടിരിക്കുന്ന …

Read More »

ഇന്ത്യന്‍ അമേരിക്കന്‍ മലയാളീ കമ്മ്യൂണിറ്റി ഓഫ് യൊങ്കേഴ്‌സിന്റെ ഫാമിലി നൈറ്റ് വര്‍ണ്ണാഭമായി

ന്യൂയോര്‍ക്ക് : ഇന്ത്യന്‍ അമേരിക്കന്‍മലയാളീ കമ്മ്യൂണിറ്റി ഓഫ് യൊങ്കേഴ്‌സിന്റെ ഫാമിലി നൈറ്റ് മുംബൈ സ്‌പൈസ് റെസ്റ്റോറന്റില്‍ നടന്നു. സെക്രട്ടറിതോമസ് കൂവള്ളൂര്‍ സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് ഷെവലിയര്‍ ഇട്ടന്‍ ജോര്‍ജ്പാടിയേടത്ത് മലയാളി സംഘടനകള്‍ പുതിയ തലമുറയ്ക്ക് പ്രവര്‍ത്തിക്കാന്‍ അവസരം ഉണ്ടാക്കനമെന്നും അമേരിക്കന്‍ മുഖ്യധാര രാഷ്ട്രിയത്തില്‍ സജീവമാകുന്നതിനു കുട്ടികളെ തയ്യാറാക്കണമെന്നും നിര്‍ദേസിച്ചു. സഹോദര സംഘടനകളായ യോങ്കേഴ്‌സ് മലയാളി അസോസിയേഷന്‍, വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍, മറ്റു സംഘടന ഭാരവാഹികള്‍ എന്നിവരുടെ പങ്കാളിത്തം സൂചിപ്പിക്കുന്നത് സംഘടനകള്‍ …

Read More »