Home / അമേരിക്ക (page 644)

അമേരിക്ക

ഗ്രോസറി കടയില്‍ നിന്നും മോഷണം നടത്തിയ ഗുസ്തിക്കാരി പിടിയില്‍

ന്യൂയോര്‍ക്ക് : ക്യൂന്‍സിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും 1000 ഡോളര്‍ വിലയുള്ള ഗ്രോസറി മോഷണം നടത്തിയ ഗുസ്തിക്കാരിയെ കടയിലെ ജീവനക്കാര്‍ കയ്യോടെ പിടികൂടി. നിക്കോള്‍ ബാസ് എന്ന അമ്പതുവയസ്സുള്ള മുന്‍ ഗുസ്തിക്കാരി ജൂണ്‍ 23 ചൊവ്വാഴ്ച രാത്രി 8 മണിയോടെയാണ് യൂണിയന്‍ ടാണ്‍പൈക്ക് സൂപ്പര്‍മാര്‍ക്കറ്റില്‍ എത്തിയത്. ആയിരത്തിലധികം വിലമതിക്കുന്ന ഭക്ഷണ സാധനങ്ങളും, സൗന്ദര്യ വര്‍ദ്ധക വസ്തുക്കളും ഷോപ്പിനെ കാര്‍ട്ടില്‍ നിറച്ചതിനുശേഷം പണം അടയ്ക്കാതെ പുറത്തേക്ക് കടക്കുന്നതിനിടയിലാണ് ജീവനക്കാര്‍ ഇവരെ പിടകൂടിയതെന്ന് …

Read More »

ഹല്‍ഡിറാം ഉല്പന്നങ്ങളുടെ വില്പന അമേരിക്കയില്‍ നിരോധിച്ചു

വാഷിംഗ്ടണ്‍ ഡി.സി. : മാഗി ഉല്പന്നങ്ങളുടെ വില്പന ഇന്ത്യയിലും പല വിദേശ രാജ്യങ്ങളിലും അവതാളത്തിലായതിനു പുറകെ അമേരിക്കയിലെ ഇന്ത്യന്‍ സ്റ്റോറുകളില്‍ സുലഭമായി ലഭിക്കുന്ന ഹല്‍ഡിറാം ഉല്‍പന്നങ്ങളുടെ വില്പന അമേരിക്കയില്‍ പൂര്‍ണ്ണമായും നിരോധിച്ചതായി യു.എസ്. ഫൂങ്ങ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു. അമിതതോതിലുള്ള പെക്റ്റിസൈഡ്, ബാക്ടീരിയ എന്നിവ കണ്ടെത്തിയ ഹല്‍ഡി ഉല്‍പന്നങ്ങളായ കുക്കീസ്, വാഫേഴ്‌സ്, ബിസ്‌ക്കറ്റ് എന്നിവയാണ് നിരോധ പട്ടികയില്‍ ഉല്‍പ്പെടുത്തിയിരിക്കുന്നത്. 2014ല്‍ ഹല്‍ഡിറാം ഉല്‍പന്നങ്ങളുടെ ഇറക്കുമതി നിരോധിച്ചിരുന്നു. 2015 ആദ്യ …

Read More »

നിക്കി ഹേലി – അമേരിക്കന്‍ ചരിത്രം അറിയാത്ത കുടിയേറ്റക്കാരി ആന്‍ കോള്‍ട്ടറുടെ പ്രയോഗം- പ്രതിഷേധം വ്യാപകം

സൗത്ത് കരോളിനാ: സൗത്ത് കരോളിനാ ഗവര്‍ണ്ണര്‍  നിക്കി ഹേലിക്കെതിരെ കണ്‍സര്‍വേറ്റീവ് പൊളിക്കല്‍ കമന്റേറ്റര്‍ ആന്‍ കോള്‍ട്ടര്‍ (ANN COULTER) നടത്തിയ പരാമര്‍ശം വ്യാപകമായ പ്രതിഷേധം ക്ഷണിച്ചുവരുത്തി. ‘അമേരിക്കയില്‍ കുടിയേറിയ അമേരിക്കന്‍ ചരിത്രം അറിയാത്ത ഗവര്‍ണ്ണറാണ് നിക്കി ഹേലി‘ എന്നാണ് ആന്‍ ഇവരെ വിശേഷിപ്പിച്ചത്. കോണ്‍ഫെഡരേറ്റ് ഫ്ലാഗ്  സംസ്ഥാന തലസ്ഥാനത്തു നിന്നും നീക്കം ചെയ്യുമെന്ന ഗവര്‍ണ്ണറുടെ പ്രഖ്യാപനത്തില്‍ പ്രതിഷേധിച്ചാണ് ആന്‍ പ്രസ്താവന നടത്തിയത്. ജൂണ്‍ 23 ഫോക്‌സ് ബിസിനസ്സ് നെറ്റ് വര്‍ക്കിലൂടെ …

Read More »

കെസ്റ്ററും സംഘവും അവതരിപ്പിക്കുന്ന ലൈവ് ഓര്‍ക്കസ്ട്ര സെപ്റ്റംബര്‍ 19 ന് ഡാളസില്‍

ഡാളസ്: സയണ്‍ ഗോസ്പല്‍ അസംബ്‌ളിയും ട്രൂമാക്‌സ് മീഡിയയും സംയുക്തമായി നടത്തുന്ന കെസ്റ്റര്‍ ലൈവ് ഓര്‍ക്കസ്ട്ര 2015 സെപ്റ്റംബര്‍ 19 സണ്ണി വെയ്ല്‍ ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ വൈകിട്ട് 6.00ന് ആരംഭിക്കും. മനുഷ്യമനസ്സിനെ തൊട്ടുണര്‍ത്തുന്ന അനശ്വര ഗാനങ്ങളുമായി ആദ്യമായിട്ടാണ് കെസ്റ്റര്‍ അമേരിക്കയില്‍ വരുന്നത്. തന്നോടൊപ്പം വേദിയില്‍ അണിനിരക്കുന്ന പ്രഗത്ഭ ഗായകരാണ് ബിനോയ് ചാക്കോയും ഗായിക സിസിലി ഏബ്രഹാമും. സുനില്‍ സോളമനും സംഘവുമാണ് ഓര്‍ക്കസ്ട്ര.             …

Read More »

കെ.എച്.എന്‍.എ കണ്‍വന്‍ഷനു ഇനി ഏഴു നാള്‍; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ എട്ടാമത്തെ ഹിന്ദു കുടുംബ സംഗമം ജൂലൈ 2 മുതല്‍ 6 വരെ ഡാളസ് ഡി.എഫ്.ഡബ്ല്യൂ എയര്‍ പോര്‍ട്ട് ഹയാട്ട് റീജന്‍സിയില്‍ നടക്കും. ഒട്ടേറെ പുതുമകളുമായി നടക്കുന്ന ഇത്തവണത്തെ സംഗമത്തിനു രെജിസ്‌ട്രേഷനിലൂടെ വന്‍ പ്രതികരണം ആണ് ലഭിച്ചത്. സംഘടനയുടെ മുന്നോട്ടുള്ള വളര്‍ച്ചക്ക് നിര്‍ണായക പങ്കു വഹിക്കും എന്ന് കരുതപ്പെടുന്ന സംഗമം പ്രമുഖ ആത്മീയ സാംസ്‌കാരിക സാഹിത്യ നായകരുടെ മഹനീയ സാന്നിധ്യത്താല്‍ ധന്യമാകും. ഉത്സവ സമാനമായ …

Read More »

സ്കൂള്‍-കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി എസ്.എം.സി.സി ഉപന്യാസരചനാ മത്സരം നടത്തുന്നു

ഷിക്കാഗോ: ഷിക്കാഗോ സീറോ മലബാര രൂപതയിലെ അത്മായ സംഘടനയായ സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ്, സ്കൂള്‍-കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി ഉപന്യാസ രചനാ മത്സരം (എസ്സെ കോമ്പറ്റീഷന്‍) നടത്തുന്നു. ദേശീയ തലത്തില്‍ നടത്തുന്ന മത്സരത്തില്‍ മൂന്നു വിഭാഗങ്ങളായാണ് മത്സരാര്‍ത്ഥികളെ തരംതിരിച്ചിരിക്കുന്നത്. ഒന്നാമത്തെവിഭാഗത്തില്‍ ആറാം ഗ്രേഡ് മുതല്‍ എട്ടാം ഗ്രേഡ് വരെയുള്ള കുട്ടികള്‍ “benefit of growing in syro malabar faith in us’ എന്ന വിഷയത്തെ ആസ്പദമാക്കി 500 വാക്കില്‍ കവിയാതെ …

Read More »

ബിഷപ്പ് റൈറ്റ് റവ. ഡോ. ജോര്‍ജ് നൈനാന്റെ സംസ്കാരം ജൂണ്‍ 27-ന് ശനിയാഴ്ച

വാലികോട്ടേജ്, ന്യൂയോര്‍ക്ക്: അന്തരിച്ച സി.എന്‍.ഐ സഭയുടെ മുന്‍ ബിഷപ്പ് റൈറ്റ് റവ.ഡോ. ജോര്‍ജ് നൈനാന്റെ (80) സംസ്കാരം ജൂണ്‍ 27-നു ശനിയാഴ്ച നടക്കും. ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യയുടെ മുന്‍ ബിഷപ്പായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ജൂണ്‍ 21-ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്കായിരുന്നു. സി.എന്‍.ഐ നാസിക് ഡയോസിസിന്റെ അധ്യക്ഷനായിരുന്ന തിരുമേനി 1999-ല്‍ വിരമിച്ചശേഷം വാലി കോട്ടേജിലായിരുന്നു ശിഷ്ടജീവിതം കഴിച്ചുകൂട്ടിയത്. അമേരിക്കന്‍ മലയാളികളുടെ എല്ലാ ആവശ്യങ്ങള്‍ക്കും മുന്നിട്ടിറങ്ങിയിരുന്ന അദ്ദേഹം വളരെ ലളിതജീവിതമായിരുന്നു …

Read More »

emalayalee.com – ഷിക്കാഗോ സെന്റ്­ തോമസ്­ ഓര്‍ത്തോഡോക്‌സ് ഇടവകയില്‍ മാര്‍ തൊമ്മശ്ലീഹായുടെ ദുഖറോനോ

  ഷിക്കാഗോ സെന്റ്­ തോമസ്­ ഓര്‍ത്തോഡോക്‌സ് ഇടവകയുടെ കാവല്‍പിതാവും ഇന്ത്യയുടെ അപ്പോസ്‌തോലനുമായ പരിശുദ്ധ മാര്‍ തൊമ്മശ്ലീഹായുടെ ദുഖറോനോയും അനുസ്­മരണ പ്രഭാഷണവും ജൂലൈ 4,5 തീയതികളില്‍ ആഘോഷപൂര്‍വ്വം കൊണ്ടാടുന്നു. 2015­ ലെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് ഫാ.ഹാം ജോസഫ്­, ഡീക്കന്‍ ജോര്‍ജ് പൂവത്തൂര്‍ എന്നിവര്‍ പ്രധാന കാര്‍മികത്വം വഹിക്കും. ജൂലൈ 4 ശനിയാഴ്ച 6.30 നു സന്ധ്യാ നമസ്കാരം, പ്രസംഗം, പ്രദിക്ഷണം, 8.30 ഞായറാഴ്ച രാവിലെ 8.30 നു പ്രഭാത നമസ്കാരം, വിശുദ്ധ …

Read More »

24 വര്‍ഷം ജയിലില്‍ കഴിയേണ്ടി വന്ന നിരപരാധിക്ക് 6.25 മില്യണ്‍ നഷ്ടപരിഹാരം

ബ്രൂക്ക്‌ലിന്‍(ന്യൂയോര്‍ക്ക്): 1989 ല്‍ ഡെറില്‍ റഷ് വെടിയേറ്റു കൊല്ലപ്പെട്ട കേസ്സില്‍ 24 വര്‍ഷം ജയിലില്‍ കഴിയേണ്ടിവന്ന നിരപരാധിയായ ജോനാഥാന്‍ ഫഌമിംഗിന് 6.25 മില്യണ്‍ നഷ്ടപരിഹാരം നല്‍കി കേസ്സു ഒത്തുതീര്‍പ്പാക്കിയതായി ന്യൂയോര്‍ക്ക് സിറ്റി കംപ്‌ട്രോളര്‍ ഓഫീസില്‍ നിന്നുള്ള അറിയിപ്പില്‍ പറയുന്നു. 162 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരമാണ് ജോനാഥാന്‍ ആവശ്യപ്പെട്ടത്. ന്യൂയോര്‍ക്ക് സിറ്റി ചീഫ് ഫിനാഷ്യല്‍ ഓഫീസര്‍ സ്‌ക്കോട്ട് സ്ട്രിന്‍ജന്‍ ജോനാഥാനുമായി നടത്തിയ ചര്‍ച്ചക്കൊടുവില്‍ ഇന്ന്(ജൂണ്‍. 23) ചൊവ്വാഴ്ച ഇവരും ധാരണയില്‍ എത്തി …

Read More »

ഏഷ്യന്‍ സ്ത്രീകളെ തിരഞ്ഞുപിടിച്ചു ആക്രമിച്ചിരുന്ന യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍

ന്യൂയോര്‍ക്ക് : മന്‍ഹാട്ടനിലും, സമീപ പ്രദേശങ്ങളിലും ഏഷ്യന്‍ സ്ത്രീകളെ തിരഞ്ഞുപിടിച്ചു ആക്രമിച്ചു പരിക്കേല്‍പ്പിച്ചിരുന്ന ഇരുപത്തിയഞ്ചു വയസ്സുള്ള ടയര്‍ലി ഷാ എന്ന യുവാവിന്റെ മൃതദേഹം തൂങ്ങിമരിച്ച നിലയില്‍. ജൂണ്‍ 22 തിങ്കളാഴ്ച വൈകീട്ടു മന്‍ഹാട്ടനിലെ മാഡിസണ്‍ അവന്യൂ അപ്പാര്‍ട്ട്‌മെന്റില്‍ കണ്ടെത്തിയതായി ന്യൂയോര്‍ക്ക് പോലീസ് ഇന്ന് വെളിപ്പെടുത്തി. രണ്ടാഴ്ച മുമ്പ് മന്‍ഹാട്ടനില്‍ നാലു സ്ത്രീകള്‍ക്കു നേരെ നടത്തിയ അക്രമത്തില്‍ പോലീസ് അന്വേഷിച്ചു വന്നിരുന്ന പ്രതിയായിരുന്നു ടയര്‍ലി. സ്ത്രീകള്‍ക്കു നേരെ ആസൂത്രിതമായ അക്രമം നടത്തുമെന്നും, …

Read More »