Home / ഇന്ത്യ

ഇന്ത്യ

ധനുഷ് മകനാണെന്ന അവകാശവാദം ; ദമ്പതികളുടെ ഹര്‍ജി ഹൈക്കോടതി തള്ളി

dhanush1

ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ട് കോടതിയെ സമീപിച്ച ദമ്പതികളുടെ ഹര്‍ജി തള്ളി. മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബഞ്ചാണ് ഹര്‍ജി തള്ളിയത്. മധുരൈ ജില്ലയിലെ മാലംപട്ടയിലുള്ള കതിരേശന്‍ മീനാക്ഷി ദമ്പതികളാണ് ധനുഷ് തങ്ങളുടെ മൂന്നാമത്തെ മകനാണെന്നും കുട്ടിക്കാലത്ത് നാടുവിട്ടുപോയതാണെന്നും ആരോപിച്ച് കോടതിയെ സമീപിച്ചത്. 1985 നവംബര്‍ ഏഴിന് ജനിച്ച ധനുഷിന്റെ യഥാര്‍ഥ പേര് കാളികേശവന്‍ ആണെന്നും സ്‌കൂളില്‍ പഠിക്കുമ്പോള്‍ സിനിമാമോഹം തലയ്ക്കുപിടിച്ച് ചെന്നൈയിലേക്ക് പോവുകയായിരുന്നുവെന്നും പിന്നീട് ധനുഷിനെ സംവിധായകന്‍ കസ്തൂരി രാജ …

Read More »

ലയനത്തിന് ധാരണ ;പളനിസ്വാമി മുഖ്യമന്ത്രിയായി തുടരും ഒപിഎസ് ജന. സെക്രട്ടറിയാകും

paneershelvam

തമിഴ്‌നാട്ടില്‍ എഐഎഡിഎംകെ ലയനത്തില്‍ ഇരു വിഭാഗവും തമ്മില്‍ ധാരണയെന്ന് സൂചന. എടപ്പാടി പളനിസ്വാമി മുഖ്യമന്ത്രിയായി തുടരും. സമവായത്തിന്റെ ഭാഗമായി പനീര്‍സെല്‍വം ജനറല്‍ സെക്രട്ടറിയാകും. ഒ പനീര്‍സെല്‍വം വിഭാഗത്തിന്റെ ആവശ്യങ്ങള്‍ എല്ലാം തന്നെ പരിഗണിക്കാന്‍ എടപ്പാടി പളനിസാമി വിഭാഗം തയാറായതോടെയാണ് അനിശ്ചിതത്വത്തിനു വിരാമമായത്. ശശികല, ടി.ടി.വി. ദിനകരന്‍ എന്നിവരുമായുള്ള ബന്ധം ഉപേക്ഷിക്കാനും ഇരുവരുടെയും രാജി എഴുതി വാങ്ങിക്കാനും ധാരണയായിട്ടുണ്ട്. ശശികലയേയും ദിനകരനേയും പുറത്താക്കിയെന്ന് അണ്ണാ ഡിഎംകെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നുവെങ്കിലും സാങ്കേതികമായി …

Read More »

വീണ്ടും വിദേശയാത്രയ്‌ക്കൊരുങ്ങി മോദി; മൂന്ന് മാസത്തിനുള്ളില്‍ 7 രാജ്യങ്ങള്‍ സന്ദര്‍ശിക്കും

modi

പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും വിദേശയാത്രകള്‍ക്ക് തയ്യാറെടുക്കുന്നു. ഒരിടവേളയ്ക്കു ശേഷമാണ് മോദി വീണ്ടും വിദേശപര്യടനത്തിനൊരുങ്ങുന്നത്. മെയ് മുതല്‍ ജൂലൈ വരെയുള്ള വിദേശയാത്രയുടെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഏഴു രാജ്യങ്ങളാണ് ഈ കാലയളവില്‍ മോദി സന്ദര്‍ശിക്കുക. ആദ്യ യാത്ര ശ്രീലങ്കയിലേക്കാണ് ശേഷം യു.എസ്.എ, ഇസ്രാഈല്‍, റഷ്യ, ജര്‍മനി, സ്‌പെയിന്‍. കസാഖിസ്താന്‍ എന്നീ രാജ്യങ്ങളും പ്രധാനമന്ത്രി സന്ദര്‍ശിക്കും. യു.എന്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനായി മെയ് രണ്ടാംവാരം മോദി ശ്രീലങ്കയ്ക്കു തിരിക്കും. മെയ് 12 മുതല്‍ …

Read More »

ടോള്‍ബൂത്ത് ജീവനക്കാരന്റെ മുഖത്തടിച്ച് ബിജെപിയുടെ എംഎല്‍എ

bjp-mla-rakesh-rathore_650x400_41492670666

വി.ഐ.പി സംസ്‌കാരം അവസാനിപ്പിക്കുകയാണെന്നും സര്‍ക്കാറിന് എല്ലാവരും തുല്യരാണെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയുടെ ചൂടാറും മുന്‍പേ ബിജെപി എം.എല്‍.എ ടോള്‍ബൂത്ത് ജീവനക്കാരനെ മര്‍ദിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എ രാകേഷ് റാത്തോര്‍ ആണ് ടോള്‍ അടയ്ക്കില്ലന്നും ടോള്‍ബൂത്തില്‍ കാത്തുനില്‍ക്കാന്‍ കഴിയില്ലെന്നും പറഞ്ഞു ജീവനക്കാരനെ മര്‍ദിക്കുന്നതായി വീഡിയോയില്‍ കാണുന്നത്. ടോള്‍ ബൂത്തില്‍ പണമടയ്ക്കാന്‍ കാത്തുനില്‍ക്കാന്‍ സമയമില്ലെന്നും എംഎല്‍എ ആയ തന്നെ ഉടന്‍ പോകാന്‍ അനുവദിച്ചില്ലെന്നും ആരോപിച്ചാണ് രാകേഷ് …

Read More »

യമുനാ നദിക്ക് യാതൊരു നാശവും വരുത്തിയിട്ടില്ലെന്ന് ശ്രീശ്രീ രവിശങ്കര്‍

ravishankar

ആര്‍ട്ട് ഓഫ് ലിവിങ് യമുനാ നദിക്ക് യാതൊരു നാശവും വരുത്തിയിട്ടില്ലെന്ന് ശ്രീശ്രീ രവിശങ്കര്‍. തങ്ങള്‍ക്ക് ഉത്തരവാദിത്വമില്ലെന്നു പറയുന്നവര്‍ ആര്‍ട്ട് ഓഫ് ലിവിങിനെ ശരിക്കു മനസിലാക്കാത്തവരാണ്. അല്ലെങ്കില്‍ അവര്‍ക്ക് നല്ല തമാശപറയാനുള്ള കഴിവുള്ളതുകൊണ്ടാണെന്നും രവിശങ്കര്‍ ട്വീറ്റ് ചെയ്തു. ആര്‍ട്ട് ഒാഫ് ലിവിങ് യമുന നദിക്ക് യാതൊരു നാശവും ഉണ്ടാക്കിയിട്ടില്ല. നുണകള്‍ മാത്രം കേള്‍ക്കുമ്പോളാണ് ഞെട്ടലുണ്ടാകുന്നതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ആര്‍ട്ട് ഓഫ് ലിവിങ് സ്ഥാപകന്‍ ശ്രീശ്രീ രവിശങ്കറിനെതിരേ രൂക്ഷവിമര്‍ശനവുമായി ദേശീയ ഹരിത …

Read More »

ഈജിപ്ഷ്യന്‍ യുവതി ഇമാന്‍ അഹമ്മദിനിത് സ്വപ്‌ന സാഫല്യം.

eman2

മാസങ്ങള്‍ക്കു മുന്‍പ് മുംബൈയിലെ സെയ്ഫീ ആശുപത്രിയിലെത്തിയ ഈജിപ്ഷ്യന്‍ യുവതി ഇമാന്‍ അഹമ്മദിനിത് സ്വപ്‌ന സാഫല്യം. കഴിഞ്ഞ ദിവസം ഇമാനെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ പുറത്തുവിട്ട വിഡിയോയില്‍ സന്തോഷത്തോടെയിരിക്കുന്ന ഇമാന്റെ മുഖം ഏവരിലും പ്രതീക്ഷയുണര്‍ത്തുന്നു. ലോകത്തിലെ ഏറ്റവും ഭാരം കൂടിയ യുവതിയായ ഇമാന്‍ അഹമ്മദിന്റെ (37) ഭാരം 504 കിലോയില്‍നിന്ന് 242 ആയി കുറച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരി 11നാണ് പ്രത്യേക വിമാനത്തില്‍ ഇമാനെ മുംബൈയില്‍ എത്തിച്ചത്. ദ്രവരൂപത്തിലുള്ള ഭക്ഷണമാണ് അവര്‍ക്ക് ആശുപത്രിയില്‍ നല്‍കിയിരുന്നത്. …

Read More »

TICKET SALES NOW LIVE FOR THE 18TH EDITION OF IIFA FESTIVAL NEW YORK 2017

iiffa

~ New York to Witness Power-Packed Performances By Bollywood Megastars Salman Khan, Alia Bhatt, Katrina Kaif, Shahid Kapoor, Sushant Singh Rajput, Kriti Sanon, A. R. Rahman among others ~  ~ The tickets will be available exclusively on ticketmaster.com and www.iifa.com ~  Mumbai, 19th April 2017: Indian cinema’s grandest celebration, the …

Read More »

പിണറായി- കെജ്‌രിവാള്‍ കൂടിക്കാഴ്ച്ച; പുതിയ തുടക്കമെന്ന് കെജ്‌രിവാള്‍

pinarayi-kejriwal

മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളുമായി കൂടിക്കാഴ്ച്ച നടത്തി. ഇന്നു രാവിലെ 8.30 ഓടെ കേരള ഹൗസിലെത്തിയ കെജ്‌രിവാള്‍ ആരമണിക്കൂര്‍ നേരം പിണറായിയുമായി ചര്‍ച്ച നടത്തി. സൗഹൃദ കൂടിക്കാഴ്ചയാണ് നടത്തിയതെന്നും രാഷ്ട്രീയ വിഷയങ്ങള്‍ സംസാരിച്ചെന്നും കെജ്‌രിവാള്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. രാജ്യത്ത് ഭയത്തിന്റെ രാഷ്ട്രീയമാണ് നിലനില്‍ക്കുന്നത്. കേന്ദ്രത്തിനെതിരെ ശബ്ദിക്കുന്നവരെ നിശബ്ദമാക്കാനാണ് ശ്രമം കേരള മുഖ്യമന്ത്രിയുമായുളള കൂടിക്കാഴ്ചയെ പുതിയ തുടക്കമെന്ന് വിശേഷിപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയെ തടുക്കാന്‍ കോണ്‍ഗ്രസുമായി …

Read More »

ബാബരി മസ്ജിദ് കേസ്: എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി ഉള്‍പ്പെടെയുള്ളവര്‍ വിചാരണ നേരിടണം

babari

1. കേസില്‍ ഗൂഢാലോചനക്കുറ്റം ഒഴിവാക്കിയുള്ള അലഹബാദ് ഹൈക്കോടതിയുടെ വിധി സുപ്രിം കോടതി റദ്ദാക്കുകയും ചെയ്തു. ജസ്റ്റിസുമാരായ പി.സി ഘോഷും ആര്‍.എഫ് നരിമാനും ഉള്‍പ്പെട്ട ബെഞ്ചാണ് വിധി പറഞ്ഞത്. 2. 1992 ല്‍ ബാബരി മസ്ജിദ് തകര്‍ക്കുന്നതിനു വേണ്ടി ലക്ഷക്കണക്കിന് കര്‍സേവകരെ തീവ്രവികാരമുണര്‍ത്തുന്ന പ്രസംഗത്തിലൂടെ പ്രേരിപ്പിച്ചുവെന്നാണ് ബി.ജെ.പി നേതാക്കള്‍ക്കെതിരായ കേസ്. 3. രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിങിന് സുപ്രിം കോടതി തല്‍ക്കാലം ഇളവ് അനുവദിച്ചിട്ടുണ്ട്. കേന്ദ്ര ജലവിഭവ മന്ത്രി ഉമാ ഭരതിയും …

Read More »

നാലു പാക് സൈനികരെ വധിച്ചതായി റിപ്പോര്‍ട്ട്

kashmir

ജമ്മു കശ്മിരില്‍ നിയന്ത്രണ രേഖയില്‍ പാക് പ്രകോപനം. ഇന്ത്യ നടത്തിയ ശക്തമായ തിരിച്ചടിയില്‍ നാല് പാക് സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.ഇന്ന് രാവിലെ രജൗറി ജില്ലയില്‍ നിയന്ത്രണരേഖയോടു ചേര്‍ന്ന ജംഗര്‍, ഷേര്‍ മകെഡി എന്നിവിടങ്ങളിലാണ് വെടിവയ്പ് ഉണ്ടായത്. പാക് വെടിവെപ്പില്‍ ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല.

Read More »