Home / ഇന്ത്യ (page 20)

ഇന്ത്യ

മോദി വീണ്ടും നോട്ട് റദ്ദാക്കലിനോ? രണ്ടായിരം രൂപ വെറും കടലാസ് ആയേക്കും

ന്യൂഡല്‍ഹി: കള്ളപ്പണ വേട്ടയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച നോട്ട് അസാധുവാക്കല്‍ സാധാരണക്കാര്‍ക്കിടയില്‍ സൃഷ്ടിച്ച 'ക്ഷീണം' മാറിവരുന്നതിനിടെ, കേന്ദ്രസര്‍ക്കാര്‍ വീണ്ടും സമാനമായൊരു പ്രഖ്യാപനത്തിന് ഒരുക്കം നടത്തുന്നതായി അഭ്യൂഹം. നോട്ട് അസാധുവാക്കലിനു പിന്നാലെ പുറത്തിറക്കിയ 2000 രൂപ നോട്ടിനെയാണ് ഇത്തവണ കേന്ദ്രസര്‍ക്കാര്‍ നോട്ടമിട്ടിരിക്കുന്നതെന്നാണ് പ്രചാരണം. 2000 രൂപ നോട്ട് നിരോധിക്കുമെന്ന തരത്തില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം പാര്‍ലമെന്റില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്!ലിയോട് വിശദീകരണം …

Read More »

മുന്‍ രാഷ്ട്രപതി കെ.ആര്‍.നാരായണനെ മരണശേഷം മതംമാറ്റിയെന്നു പരാതി

ന്യൂദല്‍ഹി: മുന്‍ രാഷ് ട്രപതിയും മലയാളിയുമായ കെ.ആര്‍.നാരായണനെ മരണശേഷം മതംമാറ്റിയെന്നു പരാതി.യമുനാ തീരത്തോട് ചേര്‍ന്നുള്ള രാഷ്ട്രീയ സ്മൃതി സ്ഥലില്‍ ഹൈന്ദവ ആചാരപ്രകാരമാണ് നാരായണന്റെ ഭൗതികദേഹം സംസ്‌കരിച്ചത്. മൂന്ന് വര്‍ഷത്തിന് ശേഷം ഇവിടെ നിന്നുള്ള ചിതാഭസ്മം ശേഖരിച്ച് ദല്‍ഹിയിലെ ക്രൈസ്തവ ശ്മശാനത്തില്‍ കല്ലറ പണിത് സ്ഥാപിച്ചു. സഭ രഹസ്യമാക്കിവെച്ചിരുന്ന വിവരം ആദ്യമായാണ് പുറത്തുവരുന്നതെന്നുമാണ് പ്രചാരണം. 2005 നവംബര്‍ ഒമ്പതിനാണ് കെ.ആര്‍. നാരായണന്‍ അന്തരിച്ചത്. ജവഹര്‍ലാല്‍ നെഹ്‌റു അന്ത്യവിശ്രമം കൊള്ളുന്ന ശാന്തിവനത്തോട് ചേര്‍ന്നുള്ള …

Read More »

വഴിയടഞ്ഞതോടെ യെച്ചൂരി പിന്‍മാറി

ന്യൂഡല്‍ഹി: യെച്ചൂരി രാജ്യസഭയിലേക്ക് മത്സരിക്കേണ്ടെന്ന് സിപിഐ(എം) കേന്ദ്രകമ്മിറ്റി. മത്സരിക്കണമെന്ന് ബംഗാള്‍ ഘടകത്തിന്റെ ആവശ്യം കേന്ദ്രകമ്മിറ്റിയോഗം വോട്ടിനിട്ട് തള്ളി. രാജ്യസഭയിലേക്ക് മത്സരിക്കാനില്ലെന്ന് ഇന്നലെ സിപിഐ(എം) അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ആവര്‍ത്തിച്ചിരുന്നു. മത്സരിക്കാനില്ലെന്ന നിലപാട് താന്‍ വ്യക്തമാക്കിയതാണെന്നും നാളെ കേന്ദ്രകമ്മിറ്റിയില്‍ അറിയിക്കുമെന്നും യെച്ചൂരി പറഞ്ഞിരുന്നു. കേന്ദ്രകമ്മിറ്റിയില്‍ പിബി നിര്‍ദ്ദേശത്തെ അനുകൂലിച്ച് 50 പേരും എതിര്‍ത്ത് 30 പേരും വോട്ട് ചെയ്തു. ത്രിദിന സിസി യോഗം ഇന്നു സമാപിക്കും. കോണ്‍ഗ്രസിന്റെ പിന്തുണയോടെ യച്ചൂരിയെ രാജ്യസഭയിലേക്ക് …

Read More »

രാംനാഥ് കോവിന്ദ് അധികാരമേറ്റു: മുന്നില്‍ വെല്ലുവിളികളേറെ

ന്യൂഡല്‍ഹി: ഇന്ത്യയുടെ പതിനാലാമാത് രാഷ്ട്രപതിയായി റാം നാഥ് കോവിന്ദ് സത്യപ്രതി!ജ്ഞ ചെയ്തു. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ഉച്ചയ്ക്ക് 12.15 നാണ് സത്യപ്രതിജ്ഞാച്ചടങ്ങ് നടന്നത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലിക്കൊടുത്തു. ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ ദെഹാത്ത് ജില്ലയിലെ പരൗംഖ് ഗ്രാമത്തില്‍ നിന്ന് റാം നാഥ് കോവിന്ദ് പ്രഥമപൗരനായി റെയ്‌സിനക്കുന്നിലേക്ക്. പരമ്പരാഗത ആചാരങ്ങളുടെ പകിട്ടോടെ.രാവിലെ 10.30ന് രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ സമാധിയായ രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് രാഷ്ട്രപതി ഭവനിലേക്ക്. രാഷ്്ട്രപതിയുടെ സൈനികസെക്രട്ടറിയുടെ …

Read More »

പ്രണബ് പടിയിറങ്ങുന്നു, തലയെടുപ്പോടെ

ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രഥമപൗരന്‍ പ്രണബ് പടിയിറങ്ങുന്നു, തലയെടുപ്പോടെ.രാഷ്ട്രപതി എന്ന നിലയ്ക്ക് ഇന്ന് പ്രണബ് മുഖര്‍ജിക്ക് അവസാന ദിനം. സ്വന്തം അഭിപ്രായങ്ങള്‍ ശക്തമായി രേഖപ്പെടുത്തുന്‌പോഴും ഭരിക്കുന്ന സര്‍ക്കാരുമായുള്ള പരസ്യ ഏറ്റുമുട്ടല്‍ ഒഴിവാക്കാന്‍ പ്രണബ് മുഖര്‍ജി ശ്രദ്ധിച്ചു. പതിനാലാമത് രാഷ്ട്രപതിയായി രാം നാഥ് കോവിന്ദ് നാളെ സ്ഥാനമേല്‍ക്കും. 34ആം വയസ്സില്‍ അദ്ധ്യാപകന്റെ ജോലി ഉപേക്ഷിച്ച് പാര്‍ലമെന്റ് അംഗമായ പ്രണബ് മുഖര്‍ജി തികച്ചും രാഷ്ട്രീയക്കാരനായ രാഷ്ട്പതി തന്നെയായിരുന്നു. ഇത് ഒരു ആലങ്കാരിക പദവി മാത്രമല്ല …

Read More »

പുതിയ 200 രൂപ നോട്ടുകള്‍ വരുന്നു

ന്യൂഡല്‍ഹി:ഇന്ത്യയില്‍ പുതിയ 200 രൂപ നോട്ടുകള്‍ അടുത്ത മാസം മുതല്‍ എത്തിത്തുടങ്ങും. ഇതോടെ നോട്ടുകളുടെ വിനിമയം പഴയനിലവാരത്തിലെത്തുമെന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പറയുന്നത്. 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിന് മുന്‍പുള്ള അവസ്ഥയിലേക്ക് നോട്ടുകളുടെ വിതരണത്തെ എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് 200 രൂപ നോട്ടുകള്‍ കൊണ്ടുവരുന്നത്. നോട്ട് അസാധുവാക്കിയ സമയത്തെ വിനിമയത്തിന്റെ 86% ഇപ്പോള്‍ കൈവന്നതായാണ് എസ്ബിഐ റിപ്പോര്‍ട്ട്. 2016 നവംബര്‍ ഒന്‍പതിനാണു നോട്ട് അസാധുവാക്കല്‍ നടപടി പ്രഖ്യാപിച്ചത്. …

Read More »

ഭാരത് കി ബേട്ടി- ജൂലൈ 22- പെർസികുഷൻ റിലിഫ് ഇന്ത്യയിൽ ക്രിസ്ത്യൻ രക്ത സാക്ഷി ദിനം ആചരിക്കുന്നു

ഇന്ത്യയിൽ ക്രിസ്ത്യൻ രക്ത സാക്ഷി ദിനം ആചരിക്കുന്നു .പെർസികുഷൻ റിലിഫ് എന്ന ക്രിസ്തവ സംഘടന ആണ് ഇതിനു ചുക്കാൻ പിടിക്കുന്നത് കാലത്തിന്റെ താണ്ഡവത്തിനിടയിൽ ക്രൈസ്തവർ അനേക പീഡകളിൽ കൂടി കടന്നുപോയി. എന്നാൽ അവയൊന്നും ക്രൈസ്തവരെ തളർത്തിയില്ല മറിച്ച് വളർത്തുകയാണ് ചെയ്തത്. എന്നാൽ മനുഷ്യ മനസാക്ഷിയെ പിടിച്ചു കുലുക്കിയ അനേക സംഭവങ്ങളിൽ മറക്കാൻ കഴിയാത്ത ഒന്നാണ് 2016 ജൂലൈ 22- നു നടന്ന ക്രൂര പീഡനം. ഒരു പെൺകുട്ടിയുടെ സംരക്ഷകർ ആകേണ്ടിയവർ …

Read More »

സോഷ്യല്‍മീഡിയയ്ക്കു മൂക്കുകയറാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ സുരക്ഷ നല്‍കുന്നതിന്റെ ഭാഗമായാണ് നടപടി. വാട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക്, സ്‌കൈപ്പ് തുടങ്ങിയ എല്ലാ സോഷ്യല്‍ മീഡിയാ നെറ്റ്‌വര്‍ക്കുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തുന്നതു സംബന്ധിച്ച് ആലോചന നടത്തുന്നതായി കേന്ദ്ര സര്‍ക്കാര്‍ വെള്ളിയാഴ്ച സുപ്രിം കോടതിയില്‍ അറിയിച്ചു. വാട്‌സ്ആപ്പ് പ്രൈവസി പോളിസി കേസില്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു മുമ്പാകെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇങ്ങനെയൊരു നിര്‍ദേശം വച്ചത്. ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ അവരുടെ ജീവിതത്തിന്റെ ഭാഗമാണെന്നും ഏതെങ്കിലും ടെലികോം …

Read More »

എയര്‍ ഇന്ത്യയുടെ ഭക്ഷണട്രോളിയില്‍ മയക്കുമരുന്ന്

ന്യൂഡല്‍ഹി: എയര്‍ഇന്ത്യയുടെ ഭക്ഷണം കൊണ്ടുപോകുന്ന ട്രോളിയില്‍ മയക്കുമരുന്നു കണ്ടെത്തി. ദല്‍ഹി എയര്‍പോട്ടില്‍വെച്ചാണ് എയര്‍ ഇന്ത്യ വിമാനത്തില്‍ വിതരണം ചെയ്യാനിരുന്ന ഭക്ഷണ ട്രോളിയില്‍ നിന്നും മയക്കുമരുന്നു കണ്ടെത്തിയത്. സംഭവത്തില്‍ ജീവനക്കാര്‍ക്ക് പങ്കുള്ളതായി സംശയമുയര്‍ന്നിട്ടുണ്ട്. ട്രോളിയുടെ ഏറ്റവും താഴത്തെ ഭാഗത്തായാണ് വെളുത്ത നിറത്തിലുള്ള പൊടി കണ്ടെത്തിയത്. പ്രാഥമിക പരിശോധനയില്‍ ഇത് മയക്കുമരുന്നാണെന്നാണ് കണ്ടെത്തിയത്. കസ്റ്റംസ് ഡിപ്പാര്‍ട്ട്‌മെന്റ് മറ്റു പരിശോധനകള്‍ തുടരുകയാണ്. ജൂലൈ 19ന് ചെന്നൈയില്‍ നിന്നും ദല്‍ഹിയിലെത്തിയ എയര്‍ ഇന്ത്യ വിമാനം 440 …

Read More »

റാം നാഥ് കോവിന്ദ് ഇന്ത്യയുടെ അടുത്ത രാഷ്ട്രപതി; സത്യപ്രതിജ്ഞ ചൊവ്വാഴ്ച

ന്യൂഡൽഹി ∙ റാം നാഥ് കോവിന്ദ് ഇന്ത്യയുടെ അടുത്ത രാഷ്ട്രപതിയാകും. പാർലമെന്റ് മന്ദിരത്തിൽ നടന്ന വോട്ടെണ്ണലിൽ 65.65 ശതമാനം വോട്ടു നേടിയാണ് എൻഡിഎ സ്ഥാനാർഥിയായ റാം നാഥ് കോവിന്ദ് ഇന്ത്യയുടെ പതിനാലാം രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടത്. പ്രതിപക്ഷ പാർട്ടികളുടെ സ്ഥാനാർഥിയായ കോൺഗ്രസ് നേതാവ് മീരാ കുമാറിന് 34.35 ശതമാനം വോട്ടു ലഭിച്ചു. ഈ മാസം 25ന് റാം നാഥ് കോവിന്ദ് രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്യും. നിലവിലെ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ കാലാവധി …

Read More »